ഹാരിയര്‍, ആള്‍ട്രോസ്, ബസെഡ് മോഡലുകളും അഞ്ചു സ്റ്റാര്‍ സുരക്ഷ കുറിക്കുമെന്ന് ടാറ്റ

ടാറ്റ കാറുകളുടെ പ്രതിച്ഛായ മാറിയത് പെട്ടെന്നാണ്. കൃത്യമായി പറഞ്ഞാല്‍, ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ നെക്‌സോണ്‍ അഞ്ചു സ്റ്റാര്‍ സുരക്ഷ കുറിച്ചതിന് ശേഷം. ക്രാഷ് ടെസ്റ്റില്‍ പൂര്‍ണ്ണ സുരക്ഷ വരിച്ച ആദ്യ ഇന്ത്യന്‍ നിര്‍മ്മിത കാറാണ് നെക്‌സോണ്‍. ഇതോടെ സുരക്ഷയുടെ കാര്യത്തില്‍ പുതിയ ടാറ്റ കാറുകള്‍ വിട്ടുവീഴ്ച്ച ചെയ്യില്ലെന്ന് വിപണിയുടെ മനസ്സില്‍ പതിഞ്ഞു.

ഹാരിയര്‍, ആള്‍ട്രോസ്, ബസെഡ് മോഡലുകളും അഞ്ചു സ്റ്റാര്‍ സുരക്ഷ കുറിക്കുമെന്ന് ടാറ്റ

എത്ര കിട്ടുമെന്ന ചോദ്യത്തില്‍ നിന്നുമാറി എന്തു സുരക്ഷയുണ്ട് കാറിനെന്ന് വാങ്ങാന്‍ ചെല്ലുന്നവരും അന്വേഷിക്കാന്‍ തുടങ്ങിയിരിക്കുന്നു. എന്തായാലും നെക്‌സോണ്‍ മാത്രമായിരിക്കില്ല തങ്ങളുടെ സുരക്ഷാ മുഖമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി ഇപ്പോള്‍. നെക്‌സോണിനോളം സുരക്ഷ പുതിയ ഹാരിയറും ആള്‍ട്രോസും ബസെസും കുറിക്കുമെന്ന് ടാറ്റ മോട്ടോര്‍സ് മാനേജിങ് ഡയറക്ടര്‍ ഗെന്‍ഡര്‍ ബൂഷെക്ക് പറഞ്ഞു.

ഹാരിയര്‍, ആള്‍ട്രോസ്, ബസെഡ് മോഡലുകളും അഞ്ചു സ്റ്റാര്‍ സുരക്ഷ കുറിക്കുമെന്ന് ടാറ്റ

ഇന്ത്യയില്‍ ഏറ്റവും സുരക്ഷിതമായ കാറുകള്‍ പുറത്തിറക്കുകയാണ് ടാറ്റയുടെ പരമപ്രധാനമായ ലക്ഷ്യം. തങ്ങളുടെ എല്ലാ പുതിയ കാറുകളും അഞ്ചു സ്റ്റാര്‍ സുരക്ഷ വരിക്കുമെന്ന് ഗ്വന്തെര്‍ ബൂഷെക്ക് വ്യക്തമാക്കി. ടാറ്റ ചൊല്ലിയിരിക്കുന്ന സുരക്ഷാ പ്രതിജ്ഞയോട് പുതിയ ALFA, OMEGA അടിത്തറകള്‍ പ്രതിബദ്ധത പുലര്‍ത്തും. ഇനിയുള്ള നാളുകളില്‍ ALFA, OMEGA അടിത്തറകളില്‍ നിന്നു മാത്രമെ മോഡലുകളെ കമ്പനി ആവിഷ്‌കരിക്കുകയുള്ളൂ.

ഹാരിയര്‍, ആള്‍ട്രോസ്, ബസെഡ് മോഡലുകളും അഞ്ചു സ്റ്റാര്‍ സുരക്ഷ കുറിക്കുമെന്ന് ടാറ്റ

ഭാരത് ന്യൂ വെഹിക്കിള്‍ സേഫ്റ്റി അസെസ്‌മെന്റ് പ്രോഗ്രാം നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് ഇരു പ്ലാറ്റ്‌ഫോമുകളുടെയും ഒരുക്കം. 3.7 മീറ്റര്‍ മുതല്‍ 4.3 മീറ്റര്‍ വരെ നീളമുള്ള മോഡലുകള്‍ക്ക് ALFA (അജൈല്‍ ലൈറ്റ് ഫ്‌ളെക്‌സിബിള്‍ അഡ്വാന്‍സ്ഡ്) അടിത്തറ ആധാരമാവും. 4.3 മീറ്ററില്‍ കൂടുതലുള്ള വാഹനങ്ങള്‍ക്ക് വേണ്ടി ടാറ്റ പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിക്കുന്ന അടിത്തറയാണ് OMEGA (ഒപ്റ്റിമല്‍ മൊഡ്യുലാര്‍ എഫിഷ്യന്റ് ഗ്ലോബല്‍ അഡ്വാന്‍സ്ഡ് ആര്‍ക്കിടെക്ച്ചര്‍).

ഹാരിയര്‍, ആള്‍ട്രോസ്, ബസെഡ് മോഡലുകളും അഞ്ചു സ്റ്റാര്‍ സുരക്ഷ കുറിക്കുമെന്ന് ടാറ്റ

ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം, എയര്‍ബാഗുകള്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറുകള്‍, പാര്‍ക്കിംഗ് സെന്‍സറുകള്‍, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ തുടങ്ങി സുരക്ഷാ സംവിധാനങ്ങളുടെ നീണ്ട നിരയുണ്ട് പുതുതലമുറ ടാറ്റ കാറുകളില്‍. നിലവിലുള്ള ടിയാഗൊ, ടിഗോര്‍ മോഡലുകളിലും ഇതേ ക്രമീകരണങ്ങള്‍ കമ്പനി ഉറപ്പുവരുത്തും.

ഹാരിയര്‍, ആള്‍ട്രോസ്, ബസെഡ് മോഡലുകളും അഞ്ചു സ്റ്റാര്‍ സുരക്ഷ കുറിക്കുമെന്ന് ടാറ്റ

അഞ്ചു സ്റ്റാര്‍ സുരക്ഷയ്ക്കായി പ്രാരംഭ ടിയാഗൊ, ടിഗോര്‍ കാറുകള്‍ പരിഷ്‌കരിക്കാനും ടാറ്റ നടപടി ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യന്‍ കാര്‍ വിപണിയില്‍ സുരക്ഷയ്ക്ക് പുതിയ അളവുകോലുകള്‍ സൃഷ്ടിക്കാനാണ് ടാറ്റയുടെ നീക്കം.

Most Read: എതിരാളികള്‍ ഒത്തുപിടിച്ചിട്ടും മാരുതി ബലെനോയ്ക്ക് കുലുക്കമില്ല, ശ്രേണിയില്‍ അജയ്യന്‍

ഹാരിയര്‍, ആള്‍ട്രോസ്, ബസെഡ് മോഡലുകളും അഞ്ചു സ്റ്റാര്‍ സുരക്ഷ കുറിക്കുമെന്ന് ടാറ്റ

2019 ജനീവ മോട്ടോര്‍ ഷോയില്‍ പിറന്ന ആള്‍ട്രോസ്, ബസെഡ് മോഡലുകളെ ഇന്ത്യയില്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള തിടുക്കവും കമ്പനി മറച്ചുവെക്കുന്നില്ല. ആള്‍ട്രോസിനെയും ബസെഡിനെയും പൂനെയിലെ പ്രിംപ്രി ശാലയില്‍ വെച്ച് ടാറ്റ നിര്‍മ്മിക്കുമെന്ന് ഗെന്‍ഡര്‍ ബൂഷെക്ക് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഗുജറാത്തിലെ സാനന്ദ് ശാലിയില്‍ നിന്ന് H2X -നെയും കമ്പനി പുറത്തിറക്കും.

ഹാരിയര്‍, ആള്‍ട്രോസ്, ബസെഡ് മോഡലുകളും അഞ്ചു സ്റ്റാര്‍ സുരക്ഷ കുറിക്കുമെന്ന് ടാറ്റ

ആകര്‍ഷകമായ രൂപം. ഉയര്‍ന്ന പ്രകടനക്ഷമത. അണുവിട വിട്ടുവീഴ്ച്ചയില്ലാത്ത സുരക്ഷ. പുതുതലമുറ ടാറ്റ കാറുകളുടെ പാരമ്പര്യം പുത്തന്‍ അവതാരങ്ങളും കാത്തുസൂക്ഷിക്കുമെന്നാണ് വിപണിയുടെ പ്രതീക്ഷ.

Source: Economic Times

More from DriveSpark

Article Published On: Monday, March 18, 2019, 12:39 [IST]
English summary
New Gen Tata Cars Safety. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X