ടാറ്റ ആൾട്രോസ് ഇലക്ട്രിക്കിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

സിപ്‌ട്രോൺ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി ആദ്യത്തെ സീറോ എമിഷൻ വാഹനം ഈ മാസം അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ് ടാറ്റ മോട്ടോർസ്.

ടാറ്റ ആൾട്രോസ് ഇലക്ട്രിക്കിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

നെക്സോൺ ഇവി പൊതു റോഡുകളിൽ വ്യാപകമായി പരീക്ഷണങ്ങൾ നടത്തി, ഡിസംബർ 19 ന് നടക്കുന്ന ലോക പ്രീമിയറിനു മുന്നോടിയായി കമ്പനി അംഗീകരിച്ച വാഹനമാണ്.

ടാറ്റ ആൾട്രോസ് ഇലക്ട്രിക്കിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

വാഹനത്തിനുള്ളിൽ എന്തെല്ലാമാണ് അടങ്ങിയിരിക്കുന്നത് എന്നതിനെ പറ്റിയുള്ള ആകാംഷ തീരുന്നതിന് മുന്നോടിയായി ഇലക്ട്രിക് ആൾട്രോസിന്റെ പരീക്ഷണയോട്ടം ക്യാമറയിൽ പതിഞ്ഞിരിക്കുകയാണ്.

ടാറ്റ ആൾട്രോസ് ഇലക്ട്രിക്കിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

45X കൺസെപ്റ്റിനെ അടിസ്ഥാനമാക്കിയുള്ളതാണ് പ്രീമിയം ഹാച്ച്ബാക്ക്. ആൽഫ (എജൈൽ ലൈറ്റ് ഫ്ലെക്സിബിൾ അഡ്വാൻസ്ഡ്) ആർകിടെക്ച്ചറിൽ ഒരുങ്ങുന്ന ആദ്യത്തെ മോഡലുമാണിത്. മൊഡ്യൂളർ പ്ലാറ്റ്ഫോം ഭാവിയിൽ 4.3 മീറ്റർ വരെ നീളമുള്ള മോഡലുകൾക്ക് രൂപം നൽകും.

ടാറ്റ ആൾട്രോസ് ഇലക്ട്രിക്കിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

വൈദ്യുതീകരിച്ച ആൾട്രോസിൽ ശക്തമായ പ്രകടനം, പരന്ന ഫ്ലോർ ഘടനയുള്ള ഒരു ഇൻ-ക്യാബിൻ അനുഭവം, ഫ്ലോട്ടിംഗ് കൺസോൾ എന്നിവ നൽകുന്നതിൽ ടാറ്റ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ടാറ്റ ആൾട്രോസ് ഇലക്ട്രിക്കിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ഒരൊറ്റ ചാർജിൽ 250 മുതൽ 300 കിലോമീറ്റർ വരെ ഇലക്ട്രിക് ഹാച്ച്ബാക്കിന് സഞ്ചരിക്കാനാവുമെന്ന് നിർമ്മാതാക്കൾ അവകാശപ്പെട്ടു, അതോടൊപ്പം ഒരു DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് ഒരു മണിക്കൂറിനുള്ളിൽ ബാറ്ററി പായ്ക്കിന് 80 ശതമാനം വരെ ചാർജ് കൈവരിക്കാൻ കഴിയും എന്നാണ് കമ്പനിയുടെ അവകാശവാദം.

Most Read: ടാറ്റ നെക്സോൺ ഇലക്ട്രിക്കിന്റെ ആദ്യ ടീസർ പുറത്ത്

ടാറ്റ ആൾട്രോസ് ഇലക്ട്രിക്കിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ഉൽ‌പാദന മോഡലിൽ‌ സമാന സംഖ്യകൾ‌ പ്രതീക്ഷിക്കാം. വാഹനത്തിന് 3,988 mm‌ നീളവും 1,754 mm‌ വീതിയും 1,505 mm‌ ഉയരവും 2,501 mm‌ വീൽ‌ബേസും ഉൾക്കൊള്ളുന്നു.

Most Read: ടാറ്റ ആൾട്രോസിന്റെ ഡെലിവറി ഫെബ്രുവരിയിൽ ആരംഭിക്കും

ടാറ്റ ആൾട്രോസ് ഇലക്ട്രിക്കിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

പരീക്ഷയോട്ടം നടത്തുന്ന വാഹനം പൂർണ്ണമായി മറഞ്ഞിരിക്കുന്നതിനാൽ കൂടുതൽ സവിശേഷതകളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഇലക്ട്രിക് വാഹനത്തിന്റെ പിൻ വശം സാധാരണ ആൽ‌ട്രോസുമായി സാമ്യമുള്ളതാണ്, പിന്നിൽ എക്‌സ്‌ഹോസ്റ്റ് ഇല്ല എന്നതു മാത്രമാണ് ഒരു വ്യത്യാസം.

Most Read: ഫ്യൂച്ചുറോ-ഇ ഇലക്ട്രിക്ക് മോഡൽ അവതരിപ്പിക്കാനൊരുങ്ങി മാരുതി

ടാറ്റ ആൾട്രോസ് ഇലക്ട്രിക്കിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

സിപ്‌ട്രോൺ ടെക്‌നോളജി അധിഷ്‌ഠിത ആൽട്രോസ് ഇവിക്ക് 300 കിലോമീറ്ററോളം മൈലേജ് ലഭിക്കും, നെക്സോൺ ഇവിക്കും സമാനമായ മൈലേജ് പ്രതീക്ഷിക്കാം. ഇ-എസ്‌യുവിയുടെ വില 15 ലക്ഷം രൂപ മുതൽ 17 ലക്ഷം വരെയായിരിക്കുമെന്ന് പ്രതീക്ഷിക്കാം.

Source: Sirish Chandran/Twitter

More from DriveSpark

Article Published On: Saturday, December 14, 2019, 8:30 [IST]
English summary
Tata Altroz EV Spied testing in India. Read more Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X