ടാറ്റ നെക്സോൺ ഇലക്ട്രിക്കിന്റെ ആദ്യ ടീസർ പുറത്ത്

ഏതാനും ആഴ്ചകൾക്ക് മുമ്പാണ് നെക്സോണിന്റെ ഇലക്ട്രിക് പതിപ്പ് ഡിസംബർ 19 ന് ഔദ്യോഗികമായി പ്രദർശിപ്പിക്കും എന്ന് ടാറ്റ പ്രഖ്യാപിച്ചത്. ഇതിനോടനുബന്ധിച്ച് സ്വദേശിയരായ വാഹന നിർമ്മാതാക്കൾ സമൂഹ മാധ്യമങ്ങളിൽ സജീവമായി നെക്സൺ ഇവിയെ പ്രോത്സാഹിപ്പിക്കുകയാണ്.

ടാറ്റ നെക്സോൺ ഇലക്ട്രിക്കിന്റെ ആദ്യ ടീസർ പുറത്ത്

ആഭ്യന്തര വിപണി അടുത്ത വർഷത്തിന്റെ തുടക്കത്തിൽ വാഹനം വിൽപ്പനയ്ക്കെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. XUV300 ഇവിയെ പുറത്തിറക്കുന്നത് മഹീന്ദ്ര 2021 -ന്റെ രണ്ടാം പാതിയിലേക്ക് നീട്ടി വയ്ച്ചതിനാൽ വിപണിയിൽ എത്തുമ്പോൾ ടാറ്റ നെക്സോൺ ഇവിക്ക് നേർക്കു നേർ ഏറ്റുമുട്ടുന്ന എതിരാളികൾ ഒന്നും തന്നെയില്ല.

ടാറ്റ നെക്സോൺ ഇലക്ട്രിക്കിന്റെ ആദ്യ ടീസർ പുറത്ത്

സീറോ-എമിഷൻ പതിപ്പിന് വരാനിരിക്കുന്ന നെക്‌സൺ ഫെയ്‌സ്‌ലിഫ്റ്റിന് സമാനമായ ഡിസൈൻ ശൈലി ലഭിക്കുന്നു എന്നതുൾപ്പടെ പുറത്തു വന്നിട്ടുള്ള മാറ്റങ്ങളെ ടീസർ ചിത്രം ആവർത്തിക്കുന്നു.

ടാറ്റ നെക്സോൺ ഇലക്ട്രിക്കിന്റെ ആദ്യ ടീസർ പുറത്ത്

പുറംഭാഗത്ത് റേസർ-ഷാർപ്പ് ഡിസൈൻ ഘടകങ്ങളുള്ള മുൻ വശവും, U-ആകൃതിയിലുള്ള എൽഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റുകൾ പുനർ‌രൂപകൽപ്പന ചെയ്ത ഹെഡ്‌ലാമ്പുകൾ ക്ലസ്റ്ററിലേക്ക് സംയോജിപ്പിച്ചിരിക്കുന്നു.

ടാറ്റ നെക്സോൺ ഇലക്ട്രിക്കിന്റെ ആദ്യ ടീസർ പുറത്ത്

ഹാരിയറിനോട് സാമ്യമുള്ള പുതുക്കിയ ഗ്രില്ലിന് നടുവിലായി ടാറ്റ ബാഡ്ജ് സ്ഥാപിച്ചിരിക്കുന്നു. അതനൊപ്പം പുതുക്കിയ മുൻ ബമ്പറും വൃത്താകൃതിയിലുള്ള ഫോഗ് ലാമ്പുകളും പുതിയ മസ്കുലർ ബോണറ്റ് ഘടനയും ഉൾക്കൊള്ളുന്നു.

ടാറ്റ നെക്സോൺ ഇലക്ട്രിക്കിന്റെ ആദ്യ ടീസർ പുറത്ത്

കൂപ്പെ രൂപഘടന സമാനമായി തുടരുന്നു, കൂടാതെ ടെസ്റ്റ് പ്രോട്ടോടൈപ്പുകളിൽ നിന്ന് വിഭജിക്കാൻ കഴിയുന്നതുപോലെ പിൻഭാഗത്ത് സൂക്ഷ്മമായ പരിഷ്കാരങ്ങൾ നിർമ്മാതാക്കൾ നൽകിയിരിക്കുന്നു.

ടാറ്റ നെക്സോൺ ഇലക്ട്രിക്കിന്റെ ആദ്യ ടീസർ പുറത്ത്

ഘടനാപരമായ മാറ്റങ്ങൾ പെഡസ്ട്രിയൻ ക്രാഷ് ടെസ്റ്റ് മാനദണ്ഡങ്ങൾ‌ പാലിക്കുന്നതിന് നെക്‌സോൺ‌ ശ്രേണിയെ സഹായിക്കും. ഈ മാറ്റങ്ങൾ ഹാരിയറിൽ അരങ്ങേറ്റം കുറിച്ച ഇംപാക്റ്റ് 2.0 ഡിസൈൻ സ്റ്റൈലിംഗ് ഫിലോസഫിയുമായി നെക്‌സൺ ഇവിയെയും നെക്‌സൺ ഫെയ്‌സ്‌ലിഫ്റ്റിനെയും കൂടുതൽ അടുപ്പിക്കുന്നു.

Most Read: ടാറ്റ ഗ്രാവിറ്റാസ് എസ്‌യുവിയുടെ പുതിയ ചിത്രങ്ങൾ പുറത്ത്

ടാറ്റ നെക്സോൺ ഇലക്ട്രിക്കിന്റെ ആദ്യ ടീസർ പുറത്ത്

ഘട്ടംഘട്ടമായിട്ടാവും നെക്സോൺ ഇവി രാജ്യമെമ്പാടും ആദ്യം വിൽപ്പനയ്ക്ക് എത്തുന്നത്. അഹമ്മദാബാദ്, ബംഗുളൂരു, ചെന്നൈ, കൊൽക്കത്ത, മുംബൈ, നവി മുംബൈ, ന്യൂ ഡൽഹി, പൂനെ, താനെ എന്നീ നഗരങ്ങളിലാണ് വൈദ്യുതീകരിച്ച നെക്‌സൺ അവതരിപ്പിക്കാനായി ടാറ്റ തിരഞ്ഞെടുത്ത ഒമ്പത് നഗരങ്ങൾ.

Most Read: നെക്‌സോണ്‍ ഇലക്ട്രിക്കിനെ ഡിസംബര്‍ 19-ന് അവതരിപ്പിക്കാനൊരുങ്ങി ടാറ്റ

ടാറ്റ നെക്സോൺ ഇലക്ട്രിക്കിന്റെ ആദ്യ ടീസർ പുറത്ത്

ടാറ്റ വിൽക്കുന്ന ഇലക്ട്രിക് വാഹനങ്ങളുടെ നിലവിലെ ശ്രേണിയിൽ നിന്ന് നെക്‌സൺ ഇവി വ്യത്യസ്തമായിരിക്കും, കാരണം ടാറ്റയുടെ സിപ്‌ട്രോൺ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള ആദ്യത്തെ മോഡലായിരിക്കുമിത്. പൂർണ്ണമായി ചാർജ് ചെയ്താൽ 300 കിലോമീറ്റർ വാഹനം സഞ്ചരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Most Read: ഫ്യൂച്ചുറോ-ഇ ഇലക്ട്രിക്ക് മോഡൽ അവതരിപ്പിക്കാനൊരുങ്ങി മാരുതി

ടാറ്റ നെക്സോൺ ഇലക്ട്രിക്കിന്റെ ആദ്യ ടീസർ പുറത്ത്

15 ലക്ഷം രൂപ മുതൽ 17 ലക്ഷം രൂപ വരെ നെക്‌സൺ ഇവിക്ക് എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കാം. 2020 ജനുവരിയിൽ ടാറ്റ ആൾട്രോസ് പ്രീമിയം ഹാച്ച്ബാക്കും വിപണിയിലെത്തും. ഫെബ്രുവരിയിൽ നടക്കുന്ന 2020 ഓട്ടോ എക്‌സ്‌പോയിൽ ഹാരിയറിനെ അടിസ്ഥാനമാക്കിയുള്ള ഏഴ് സീറ്റർ ഗ്രാവിറ്റാസ് എസ്‌യുവിയും പുറത്തിറങ്ങും.

Source: Cardekho

More from DriveSpark

Article Published On: Thursday, December 12, 2019, 12:33 [IST]
English summary
Tata Nexon EV Teaser image. Read more Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X