നെക്‌സോണ്‍ ഇലക്ട്രിക്കിനെ ഡിസംബര്‍ 19-ന് അവതരിപ്പിക്കാനൊരുങ്ങി ടാറ്റ

നെക്‌സോണ്‍ ഇലക്ട്രിക്ക് പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കുന്ന തിയതി മാറ്റി ടാറ്റ. മുംബൈയില്‍ നടക്കുന്ന വേള്‍ഡ് പ്രിമിയറിനോട് അനുബന്ധിച്ച് 2019 ഡിസംബര്‍ 17 -ന് അവതരിപ്പിക്കുമെന്നാണ് ആദ്യം കമ്പനി അറിയിച്ചിരിക്കുന്നത്.

നെക്‌സോണ്‍ ഇലക്ട്രിക്കിനെ ഡിസംബര്‍ 19-ന് അവതരിപ്പിക്കാനൊരുങ്ങി ടാറ്റ

എന്നാല്‍ രണ്ട് ദിവസം കൂടി വൈകി 2019 ഡിസംബര്‍ 19 -ന് മാത്രമേ അവതരിപ്പിക്കുകയുള്ളുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. എന്നാല്‍ തിയതി മാറ്റിയത് എന്തുകൊണ്ടാണെന്ന് ടാറ്റ വ്യക്തമാക്കിയിട്ടില്ല. ഇത് രണ്ടാം തവണയാണ് കമ്പനി തിയതി മാറ്റുന്നത്.

നെക്‌സോണ്‍ ഇലക്ട്രിക്കിനെ ഡിസംബര്‍ 19-ന് അവതരിപ്പിക്കാനൊരുങ്ങി ടാറ്റ

ആദ്യം ഡിസംബര്‍ 16-ന് അവതരിപ്പിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നിട് 17-ലേക്ക് മാറ്റുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും തിയതി മാറ്റി 19-ലേക്ക് ആക്കിയിരിക്കുന്നത്. ഈ വര്‍ഷം വിപണിയില്‍ അവതരിപ്പിക്കുമെങ്കിലും 2020 -ല്‍ മാത്രമേ വാഹനം വില്‍പ്പനയ്ക്ക് എത്തുകയുള്ളു.

നെക്‌സോണ്‍ ഇലക്ട്രിക്കിനെ ഡിസംബര്‍ 19-ന് അവതരിപ്പിക്കാനൊരുങ്ങി ടാറ്റ

തെരഞ്ഞെടുത്ത നഗരങ്ങളില്‍ മാത്രമാകും ആദ്യം വാഹനം വില്‍പ്പനയ്ക്ക് എത്തിക്കുക എന്ന് അടുത്തിടെ കമ്പനി അറിയിച്ചിരുന്നു. മുംബൈ, പൂനെ, ഡല്‍ഹി, അഹമ്മദബാദ്, കൊല്‍ക്കത്ത, ചെന്നൈ, ബംഗളുരൂ എന്നിവിടങ്ങളിലാകും വാഹനം ആദ്യ നാളുകളില്‍ വില്‍പ്പനയ്ക്ക് എത്തുക.

നെക്‌സോണ്‍ ഇലക്ട്രിക്കിനെ ഡിസംബര്‍ 19-ന് അവതരിപ്പിക്കാനൊരുങ്ങി ടാറ്റ

എന്നാല്‍ പിന്നീട് ഘട്ടംഘട്ടമായി മറ്റ് നരഗങ്ങളിലും അവതരിപ്പിക്കാനാണ് ടാറ്റ പദ്ധതിയിട്ടിരിക്കുന്നത്. ചാര്‍ജിങ് സ്റ്റേഷനുകളുടെ അഭാവമാണ് കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ നഗരങ്ങളില്‍ കൂടുതല്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ നിര്‍മ്മിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.

നെക്‌സോണ്‍ ഇലക്ട്രിക്കിനെ ഡിസംബര്‍ 19-ന് അവതരിപ്പിക്കാനൊരുങ്ങി ടാറ്റ

13 നഗരങ്ങളിലായി 85 ചാര്‍ജിങ് സ്റ്റേഷനുകള്‍ ഇതിനോടകം തന്നെ കമ്പനി നിര്‍മ്മിച്ചു. ടാറ്റ അവതരിപ്പിച്ച സിപ്‌ട്രോണ്‍ ടെക്‌നോളജിയുടെ അടിസ്ഥാനത്തില്‍ പുറത്തിറങ്ങുന്ന ആദ്യ ഇലക്ട്രിക് മോഡല്‍ കൂടിയാണിത്.

നെക്‌സോണ്‍ ഇലക്ട്രിക്കിനെ ഡിസംബര്‍ 19-ന് അവതരിപ്പിക്കാനൊരുങ്ങി ടാറ്റ

15 ലക്ഷം രൂപ മുതല്‍ 17 ലക്ഷം രൂപ വരെ വാഹനത്തിന് വില പ്രതീക്ഷിക്കാം. അടുത്തിടെ വിവിധ സുരക്ഷാ പരിശോധനകള്‍ നടത്തുന്ന വാഹനത്തിന്റെ വീഡിയോ കമ്പനി പുറത്തുവിട്ടിരുന്നു. പ്രത്യേകമായി സജ്ജീകരിച്ച വാഹനമാണ് ട്രാക്കില്‍ പരീക്ഷണ നടത്തിയത്.

Most Read: 3 മാസത്തെ പ്രയ്തനം, ചെലവ് 16 ലക്ഷം രൂപ; ഇന്റര്‍സെപ്റ്റര്‍ 650-യുടെ രൂപമാറ്റം അതിശയിപ്പിക്കുന്നത്

ഗ്രേഡിയബിലിറ്റി ടെസ്റ്റ്, വാട്ടര്‍ വാഡിങ് ടെസ്റ്റ്, ക്ലൈമറ്റ് ചേംമ്പര്‍, റോബോട്ടിക് സ്റ്റിയറിങ്, ലൈന്‍ ചേഞ്ച്, സ്‌കിഡ് പാഡ്, ആക്സലറേഷന്‍, ബ്രേക്കിങ് തുടങ്ങിയ നിരവധി ടെസ്റ്റുകളാണ് ഇലക്ട്രിക്ക് നെക്സോണില്‍ നടത്തിയത്.

Most Read: ടാറ്റയില്‍ വിശ്വസിച്ച് സംസ്ഥാനങ്ങള്‍; ലഭിച്ചത് 2,300 ബസുകള്‍ക്കായുള്ള ഓര്‍ഡര്‍

നെക്‌സോണ്‍ ഇലക്ട്രിക്കിനെ ഡിസംബര്‍ 19-ന് അവതരിപ്പിക്കാനൊരുങ്ങി ടാറ്റ

മണാലിയില്‍ നിന്ന് ലേയിലേക്ക് ഇലക്ട്രിക്ക് നെക്‌സോണ്‍ ഓടിച്ച മിലിന്‍ഡ് സോമന്‍, അങ്കിത കണ്‍വാര്‍ ദമ്പതിമാര്‍ തങ്ങളുടെ ഡ്രൈവിങ് അനുഭവം പങ്കുവെയ്ക്കുന്ന വീഡിയോയും കമ്പനി പുറത്തുവിട്ടിരുന്നു. ഈ വീഡിയോയിലൂടെയാണ് വാഹനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്.

Most Read: ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ്; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

നെക്‌സോണ്‍ ഇലക്ട്രിക്കിനെ ഡിസംബര്‍ 19-ന് അവതരിപ്പിക്കാനൊരുങ്ങി ടാറ്റ

ഒറ്റചാര്‍ജില്‍ ഏകദേശം 300 കിലോമീറ്റര്‍ മൈലേജ് വരെ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. മുപ്പതിലേറെ ഇന്റര്‍നെറ്റ് കണക്റ്റഡ് സ്മാര്‍ട്ട് ഫീച്ചേഴ്‌സ് വാഹനത്തിലുണ്ട്. ലിഥിയം അയോണ്‍ ബാറ്ററിയിലാണ് നെക്‌സോണിന്റെ കരുത്ത്. അതിവേഗ ചാര്‍ജിങ് സൗകര്യം വാഹനത്തില്‍ ഉള്‍പ്പെടുത്തും.

നെക്‌സോണ്‍ ഇലക്ട്രിക്കിനെ ഡിസംബര്‍ 19-ന് അവതരിപ്പിക്കാനൊരുങ്ങി ടാറ്റ

ബാറ്ററി, ഇലക്ട്രിക്ക് മോട്ടര്‍ എന്നിവയ്ക്ക് എട്ട് വര്‍ഷത്തെ വാറണ്ടിയും ടാറ്റ വാഗ്ദാനം ചെയ്യുന്നു. ഇലക്ട്രിക്ക് പതിപ്പിലേക്ക് മാറ്റി എന്നതൊഴിച്ചാല്‍ നിലവില്‍ വിപണിയില്‍ ഉള്ള പതിപ്പിന്റെ അതേ ഡിസൈന്‍ തന്നെയാണ് ഇലക്ട്രിക്ക് പതിപ്പിനും ലഭിച്ചിരിക്കുന്നത്. എന്നാല്‍ അകത്തളത്തില്‍ മാറ്റങ്ങള്‍ ഉണ്ടെന്ന് തന്നെയാണ് റിപ്പോര്‍ട്ട്.

നെക്‌സോണ്‍ ഇലക്ട്രിക്കിനെ ഡിസംബര്‍ 19-ന് അവതരിപ്പിക്കാനൊരുങ്ങി ടാറ്റ

എന്തൊക്കെയാകും വാഹനത്തിലെ മാറ്റങ്ങള്‍ എന്ന് കമ്പനി വ്യക്തമായി പറഞ്ഞിട്ടില്ലെങ്കിലും അടുത്തിടെ പുറത്തുവന്ന വീഡിയോയില്‍ നിന്നും ഏതാനും കുറച്ച് മാറ്റങ്ങള്‍ കാണാന്‍ സാധിക്കും. ഹാരിയര്‍ എസ്‌യുവിയുടേതിന് സമാനമായ പകുതി ഡിജിറ്റല്‍, പകുതി അനലോഗ് ഇന്‍സ്ട്രുമെന്റ ക്ലസ്റ്റര്‍ തന്നെയാണ് ഇലക്ട്രിക്ക് നെക്‌സോണിനും ലഭിക്കുക.

നെക്‌സോണ്‍ ഇലക്ട്രിക്കിനെ ഡിസംബര്‍ 19-ന് അവതരിപ്പിക്കാനൊരുങ്ങി ടാറ്റ

എന്നാല്‍ ഇന്‍സ്ട്രുമെന്റ ക്ലസ്റ്റര്‍ സംബന്ധിച്ച് പൂര്‍ണ വിവരങ്ങള്‍ ലഭ്യമല്ല. എന്നിരുന്നാലും സ്പീഡോമീറ്റര്‍ അനലോഗ് ആയി തന്നെ തുടര്‍ന്നേക്കാം. ടാറ്റയുടെ ടിഗൊര്‍ ഇലക്ട്രിക്ക് പതിപ്പില്‍ കണ്ടതുപോലെ ഇന്ധന ടാങ്ക് സ്ഥാപിച്ചിരുന്നിടത്ത് തന്നെയാണ് നെക്‌സോണിനും ചാര്‍ജിങ് പോര്‍ട്ട് ലഭിച്ചിരിക്കുന്നത്. 16.2 kW ബാറ്ററി പാക്കാണ് ഇലക്ട്രിക്ക് പതിപ്പില്‍ വരുന്നത്.

നെക്‌സോണ്‍ ഇലക്ട്രിക്കിനെ ഡിസംബര്‍ 19-ന് അവതരിപ്പിക്കാനൊരുങ്ങി ടാറ്റ

ഒറ്റചാര്‍ജില്‍ 300 കിലോമീറ്റര്‍ മൈലേജ് വരെ വാഹനത്തിന് ലഭിച്ചേക്കാം. വിപണിയിലെത്തുന്ന മഹീന്ദ്ര XUV300, ഹ്യുണ്ടായി കോന, എംജി ZS ഇലക്ട്രിക്ക് പതിപ്പുകളാകും നെക്സോണിന്റെ എതിരാളികള്‍. ടിഗോറിന്റെ ഇലക്ട്രിക്ക് പതിപ്പിനെ ഇതിനോടകം തന്നെ കമ്പനി വിപണിയില്‍ എത്തിച്ചിട്ടുണ്ട്.

More from DriveSpark

Article Published On: Tuesday, December 10, 2019, 10:53 [IST]
English summary
Tata Nexon Electric reveal pushed to December 19, 2019. Read more in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X