പൂനെ ശാലയില്‍ നിന്നും ടാറ്റ ആള്‍ട്രോസിന്റെ ആദ്യ ചിത്രം പുറത്ത്
ഒരുവര്‍ഷത്തെ തയ്യാറെടുപ്പുകള്‍ സഫലമാക്കി ഹാരിയര്‍ എസ്‌യുവി ജനുവരിയില്‍ വന്നു. ഇനി അടുത്ത അവതാരം ആള്‍ട്രോസ്. പുതിയ പ്രീമിയം ഹാച്ച്ബാക്കിനെ വിപണിയില്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള തിരക്കിലാണ് ടാറ്റ മോട്ടോര്‍സ്. 2019 ജനീവ മോട്ടോര്‍ ഷോയില്‍ ആള്‍ട്രോസിന്റെ പ്രൊഡക്ഷന്‍ പതിപ്പിനെ ടാറ്റ അനാവരണം ചെയ്തിരുന്നു. ഒക്ടോബറില്‍ ഉത്സവ സീസണ്‍ തുടങ്ങുന്നതിന് മുമ്പ് ആള്‍ട്രോസിനെ ഇവിടെ വില്‍പ്പനയ്ക്ക് എത്തിക്കാനാണ് ഇന്ത്യന്‍ നിര്‍മ്മാതാക്കളുടെ നീക്കം.

മാരുതി ബലെനോ, ഹ്യുണ്ടായി എലൈറ്റ് i20, ഹോണ്ട ജാസ്സ് തുടങ്ങിയവര്‍ക്ക് ടാറ്റ കരുതിവെച്ചിരിക്കുന്ന മറുപടിയാണിത്. പ്രീമിയം ശ്രേണിയിലെ സമവാക്യങ്ങള്‍ ആള്‍ട്രോസ് തിരുത്തുമെന്ന് ടാറ്റ പറയുന്നു. പൂനെ പിംപ്രി ശാലയില്‍ വെച്ച് ആള്‍ട്രോസിനെ പുറത്തിറക്കാനാണ് കമ്പനിയുടെ തീരുമാനം. ഹാച്ച്ബാക്കിന്റെ ആദ്യ ചിത്രം പൂനെ ശാലയില്‍ നിന്നും പുറത്തുവന്നുകഴിഞ്ഞു. ഹാരിയര്‍ പുറത്തിറങ്ങുന്നതും ഇതേ ശാലയില്‍ നിന്നാണ്.

ആള്‍ട്രോസിനെ പുറമെ ഏഴു സീറ്റര്‍ കസീനിയുടെയും ഉത്പാദന ചുമതല പിംപ്രി ശാല ഏറ്റെടുക്കും. നിലവില്‍ ആള്‍ട്രോസിന്റെ ഉത്പാദനം കമ്പനി ആരംഭിച്ചോയെന്ന കാര്യം വ്യക്തമല്ല. ഇന്ത്യന്‍ നിര്‍മ്മാതാക്കളായ ടാറ്റ വില്‍പ്പനയ്ക്ക് കൊണ്ടുവരുന്ന ഏറ്റവും വിലകൂടിയ ഹാച്ച്ബാക്കായിരിക്കും ആള്‍ട്രോസ്.

നികുതിയാനുകൂല്യങ്ങള്‍ക്കായി ഹാച്ച്ബാക്കിന്റെ നീളം നാലു മീറ്ററില്‍ താഴെ കമ്പനി നിലനിര്‍ത്തും. ശ്രേണിയില്‍ ഏറ്റവും കൂടുതല്‍ വിശാലമായ അകത്തളം ആള്‍ട്രോസ് അവകാശപ്പെടുമെന്നാണ് സൂചന. ബലെനോയുമായുള്ള മത്സരത്തില്‍ പ്രീമിയം പകിട്ട് ടാറ്റ ഹാച്ച്ബാക്കിനെ തുണയ്ക്കും. ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം ലഭിക്കുന്നത് ഉള്‍പ്പെടെ സൗകര്യങ്ങളിലും സംവിധാനങ്ങളിലും ആള്‍ട്രോസ് പിന്നില്‍ പോവില്ല.

പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ പതിപ്പുകള്‍ ടാറ്റ ആള്‍ട്രോസില്‍ അണിനിരക്കും. നെക്‌സോണില്‍ എഞ്ചിന്‍ യൂണിറ്റുകള്‍ക്കാണ് ആള്‍ട്രോസില്‍ സാധ്യത. 110 bhp കരുത്തും 150 Nm torque -മാണ് 1.2 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിന് സൃഷ്ടിക്കാനാവുക. 1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിനില്‍ 110 bhp കരുത്തും 250 Nm torque ഉം സമന്വയിക്കും.
Most Read: ടൊയോട്ടയുടെ തീരുമാനത്തില്‍ പതറി മാരുതി, പുതിയ കൊറോള ആള്‍ട്ടിസ് ഇന്ത്യയിലേക്കില്ല

ഇരു എഞ്ചിന്‍ പതിപ്പുകളിലും ആറു സ്പീഡായിരിക്കും മാനുവല്‍ ഗിയര്‍ബോക്‌സ്. വിപണിയില്‍ പിന്നീടൊരു ഘട്ടത്തില്‍ മാത്രമെ ആള്‍ട്രോസ് എഎംടിയെ പറ്റി കമ്പനി ചിന്തിക്കുകയുള്ളൂ. ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍, ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം, എയര്‍ബാഗുകള്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറുകള്‍, പാര്‍ക്കിങ് സെന്‍സറുകള്‍, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ തുടങ്ങി സുരക്ഷാ സംവിധാനങ്ങളുടെ നീണ്ട നിര ആള്‍ട്രോസില്‍ കമ്പനി ഉറപ്പുവരുത്തും.

ടാറ്റ ആവിഷ്‌കരിച്ച പുതിയ ALFA (അജൈല്‍ ലൈറ്റ് ഫ്‌ളെക്‌സിബിള്‍ അഡ്വാന്‍സ്ഡ്) അടിത്തറയാണ് ആള്‍ട്രോസ് ഹാച്ച്ബാക്കിന് ആധാരമാവുന്നത്. വരുംഭാവിയില്‍ ടാറ്റയുടെ ചെറുകാറുകള്‍ മുഴുവന്‍ (3.7 മീറ്റര്‍ മുതല്‍ 4.3 മീറ്റര്‍ വരെ) ALFA അടിത്തറ അടിസ്ഥാനപ്പെടുത്തും. 4.3 മീറ്ററില്‍ കൂടുതലുള്ള വാഹനങ്ങള്‍ക്ക് വേണ്ടി ടാറ്റ പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിക്കുന്ന അടിത്തറയാണ് OMEGA (ഒപ്റ്റിമല്‍ മൊഡ്യുലാര്‍ എഫിഷ്യന്റ് ഗ്ലോബല്‍ അഡ്വാന്‍സ്ഡ് ആര്‍ക്കിടെക്ച്ചര്‍).

നേരത്തെ ജനീവയില്‍ ആള്‍ട്രോസ് ഇവി പതിപ്പിനെയും ടാറ്റ പ്രദര്‍ശിപ്പിച്ചിരുന്നു. അടുത്തവര്‍ഷം നടക്കുന്ന 2020 ഓട്ടോ എക്‌സ്‌പോയില്‍ ആള്‍ട്രോസ് ഇവിയുടെ പ്രൊഡക്ഷന്‍ പതിപ്പിനെ പ്രതീക്ഷിക്കാം.
Spy Image Source: SuperCharged


Click it and Unblock the Notifications








