ടാറ്റ അള്‍ട്രോസ് പ്രീമിയം ഹാച്ച്ബാക്കിന്റെ ഔദ്യോഗിക ടീസര്‍ ചിത്രങ്ങൾ പുറത്ത്
ഉല്‍പ്പാദനം പൂര്‍ത്തിയായ ടാറ്റ ആള്‍ട്രോസിന്റെ ഭാഗീക ടീസര്‍ ചിത്രങ്ങള്‍ ഔദ്യോഗികമായി പുറത്ത് വിട്ട് ടാറ്റ. ഈ വര്‍ഷം ജുലായ് അല്ലെങ്കില്‍ ആഗസ്റ്റില്‍ അള്‍ട്രോസ് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങുമെന്നാണ് കരുതുന്നത്. നിരവധി പ്രാവശ്യം കവറുകളൊന്നുമില്ലാതെ അള്‍ട്രോസ് ഇന്ത്യന്‍ നിരത്തുകളില്‍ കണ്ടിട്ടുണ്ടെങ്കിലും ടാറ്റ ഇതാദ്യമായാണ് അള്‍ട്രോസിന്റെ ചിത്രം പുറത്ത് വിടുന്നത്.

ഇന്ത്യന്‍ വിപണിയില്‍ ടാറ്റയുടെ ആദ്യ പ്രീമിയം ഹാച്ച്ബാക്കാണ് അള്‍ട്രോസ്. ജനീവ മോട്ടോര്‍ ഷോയിലാണ് അള്‍ട്രോസിനെ ടാറ്റ ആദ്യമായി അവതരിപ്പിച്ചത്. ഏറ്റവും പുതിയ ആല്‍ഫ-ARC പ്ലാറ്റ്‌ഫോമില്‍ നിര്‍മ്മിക്കുന്ന ആദ്യ വാഹനമാണ് അള്‍ട്രോസ്. വരുവാനിരിക്കുന്ന H2X തുടങ്ങിയ വാഹനങ്ങളും ഇതേ പ്ലാറ്റഫോമിലാവും നിര്‍മ്മിക്കുക.
Most Read: നീതി ആയോഗിനെതിരെ ആഞ്ഞടിച്ച് ടിവിഎസും ബജാജും

ടാറ്റയുടെ ഏറ്റവും പുതിയ ഡിസൈനാണ് വാഹനത്തിനുള്ളത്. ഹ്യുണ്ടായി വെന്യൂ ടാറ്റ ഹാരിയര്‍ എന്നിവയെപ്പോലെ ഗ്രില്ലിന് വശങ്ങളിലായി കാണപ്പെടുന്ന ചെറിയ ലാമ്പുകളല്ലാതെ ഹെഡ്‌ലാമ്പുകളും ഫോഗ് ലാമ്പുകളും വേറിട്ട് നില്‍ക്കുന്ന തരത്തിലുള്ള ഡിസൈനാവും അള്‍ട്രോസിന്റെ മുന്‍ഭാഗത്ത്. കൂടുതല്‍ അഗ്രസ്സീവ് ലുക്ക് നല്‍കുന്ന വലിയ ഫോഗ് ലാമ്പുകളാണ്. അതിനോടൊപ്പം ടാറ്റ നെക്‌സണിലെപ്പോലെ കോണ്ട്രാസ്റ്റിങ്ങ ബെല്‍റ്റ് ലൈനും അള്‍ട്രോസിന് ലഭിക്കും. പിന്നില്‍ ടെയില്‍ ലാമ്പുകള്‍ക്ക് ചുറ്റുമുള്ള കറുത്ത ആവരണം ഇരു ടെയില്‍ ലാമ്പുകളേയും ബന്ധിക്കും. സര്‍വ്വോപരി അള്‍ടുറാസിന്റേത് അത്യാകര്‍ഷകമായ മോഡേണ്‍ ഡിസൈനാണ്.
Most Read: പുതുമകളുമായി ടാറ്റ നെക്‌സോണ്‍, പരിഷ്‌കാരങ്ങള്‍ ഉപഭോക്താക്കളുടെ അഭിപ്രായം മാനിച്ച്

ഉള്‍വശത്ത് നേക്‌സണ് സമാനമായ ഇന്‍ഫൊര്‍ടെയിന്‍മെന്റ് സിസ്റ്റമാവും അള്‍ട്രോസിനും. ഹറിയറിലെപ്പോലെ ഡിജിറ്റല്‍ അനലോഗ് ഹൈബ്രിഡ് തരത്തിലാണ് മീറ്റര്‍ കണ്‍സോള്‍. വാഹന സംബന്ധമായ വിവരങ്ങള്ക്ക് 7 ഇഞ്ച് MID സ്‌ക്രീനും അനലോഗ് സ്പീഡോമീറ്ററുമാണ്. മാരുതി ബലേനോ, ഹ്യുണ്ടായി എലൈറ്റ് i20, ഹോണ്ട ജാസ്, പുതിയ ടൊയോട്ട ഗ്ലാന്‍സ എന്നിവയാണ് അള്‍ട്രോസിന്റെ പ്രധാന എതിരാളികള്‍.
Most Read: റെനോ ട്രൈബര്‍: അറിഞ്ഞിരിക്കേണ്ട അഞ്ചു പ്രധാന കാര്യങ്ങള്‍

അള്‍ട്രോസിന്റെ എഞ്ചിന്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. എന്നിരുന്നാലും ബിഎസ് VI നിലവാരത്തിലുള്ള എഞ്ചിനാവും വാഹനത്തിന് കരുത്ത് നല്‍കുക. തുടക്കത്തില്‍ ബിഎസ് VI നിലവാരത്തിലുള്ള ഡീസല്‍ എഞ്ചിന്‍ ഓപ്പ്ഷന്‍ മാത്രമാവും വാഹനത്തിനുണ്ടാവുക. ടാറ്റ നെക്‌സണില്‍ ഉപയോഗിക്കുന്ന 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്റെ പരിഷ്‌കരിച്ച പതിപ്പാവും അള്‍ട്രോസിന്. നെക്‌സണില്‍ 108 bhp കരുത്തും 260 Nm ടോര്‍ക്കും ഈ എഞ്ചിന്‍ പ്രധാനം ചെയ്യുന്നുണ്ട്. താമസിയാതെ 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനും അള്‍ട്രോസില്‍ ലഭിക്കും.


Click it and Unblock the Notifications








