ടാറ്റ ആൾട്രോസ് പ്രെഡക്ഷൻ പതിപ്പ് 2019 ഡിസംബറിൽ അവതരിപ്പിക്കും

2018 ഓട്ടോ എക്സ്പോയിൽ 45X കൺസെപ്റ്റായി അവതരിപ്പിച്ചതു മുതൽ, 2019 ജനീവ മോട്ടോർ ഷോയിൽ ഏറെകുറെ പ്രൊഡക്ഷൻ രൂപത്തിലെത്തിയ ടാറ്റ അൽട്രോസ് പ്രീമിയം ഹാച്ച്ബാക്ക് ഉപഭോക്താക്കളുടെ നിരന്തര നിരീക്ഷണത്തിലാണ്.

ടാറ്റ ആൾട്രോസ് പ്രെഡക്ഷൻ പതിപ്പ് 2019 ഡിസംബറിൽ അവതരിപ്പിക്കും

എന്നിരുന്നാലും, ഓഗസ്റ്റിൽ മോഡലിനെ അവതരിപ്പിക്കാൻ സജ്ജമാക്കിയ ടാറ്റ ആദ്യ ദിനം മുതൽ ബിഎസ് VI കംപ്ലയിന്റ് എഞ്ചിനുകൾക്കൊപ്പം ഹാച്ച്ബാക്കിനെ അവതരിപ്പിക്കാൻ തീരുമാനിച്ചതിനാൽ വാഹനത്തിന്റെ ലോഞ്ച് വൈകിപ്പിക്കുകയായിരുന്നു.

ടാറ്റ ആൾട്രോസ് പ്രെഡക്ഷൻ പതിപ്പ് 2019 ഡിസംബറിൽ അവതരിപ്പിക്കും

എന്നാൽ ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം 2020 ന്റെ തുടക്കത്തിൽ വിപണിയിൽ എത്തുന്നതിന് മുന്നോടിയായി 2019 ഡിസംബർ ആദ്യ വാരത്തിൽ പ്രൊഡക്ഷൻ സ്‌പെക്ക് ടാറ്റ ആൾട്രോസ് നിർമ്മാതാക്കൾ അവതരിപ്പിക്കും എന്ന് സ്ഥിരീകരിക്കാൻ കഴിയും.

ടാറ്റ ആൾട്രോസ് പ്രെഡക്ഷൻ പതിപ്പ് 2019 ഡിസംബറിൽ അവതരിപ്പിക്കും

ടാറ്റയുടെ പുതിയ ഇംപാക്റ്റ് 2.0 ഡിസൈൻ ശൈലിയിൽ 2019 ജനീവ മോട്ടോർ ഷോയിൽ അരങ്ങേറ്റം കുറിച്ച ആൾട്രോസിന് അതിശയകരമായ 45X കൺസെപ്റ്റിനോട് വളരെ സാമ്യം പാലിക്കുന്ന ഒരു രൂപഘടനയാണ്.

ടാറ്റ ആൾട്രോസ് പ്രെഡക്ഷൻ പതിപ്പ് 2019 ഡിസംബറിൽ അവതരിപ്പിക്കും

അലോയ് വീൽ രൂപകൽപ്പനയിലും മറ്റ് ചെറിയ വിശദാംശങ്ങൾക്കുമൊഴികെ പ്രൊഡക്ഷൻ-സ്പെക്ക് മോഡൽ കൺസെപ്റ്റ് കാറുമായി സാമ്യമുള്ളതായിരിക്കും.

ടാറ്റ ആൾട്രോസ് പ്രെഡക്ഷൻ പതിപ്പ് 2019 ഡിസംബറിൽ അവതരിപ്പിക്കും

കമ്പനിയുടെ പുതിയ ആൽ‌ഫ (എജൈൽ, ലൈറ്റ്, ഫ്ലെക്സിബിൾ, അഡ്വാൻസ്ഡ്) പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ആദ്യത്തെ ടാറ്റ കാറാണ് ആൾട്രോസ്, ഭാവിയിലെ ടാറ്റ മോട്ടോഴ്‌സ് ഉൽ‌പ്പന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള രണ്ട് പ്ലാറ്റ്ഫോമുകളിൽ ഒന്നാണിത്.

ടാറ്റ ആൾട്രോസ് പ്രെഡക്ഷൻ പതിപ്പ് 2019 ഡിസംബറിൽ അവതരിപ്പിക്കും

വാഹനത്തിന്റെ ബാഹ്യ രൂപകൽപ്പനയുമായി താരതമ്യപ്പെടുത്തുമ്പോൾ, ടാറ്റ അൽട്രോസിന്റെ ഇന്റീരിയർ ജനീവയിൽ കാഴ്ച്ച വെച്ചതുപോലെയല്ല. നീണ്ടുനിൽക്കുന്ന സെൻ‌ട്രൽ‌ കൺ‌സോളിൽ‌ നിർമ്മിച്ച ആൾട്രോസിന്റെ ഡാഷ്‌ബോർ‌ഡിൽ സ്വതന്ത്രമായി നിൽക്കുന്ന 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ‌ ഇൻ‌ഫോടൈൻ‌മെൻറ് സിസ്റ്റം വാഹനത്തിന്റെ അകത്തളത്തെ സവിശേഷമാക്കുന്നു.

ടാറ്റ ആൾട്രോസ് പ്രെഡക്ഷൻ പതിപ്പ് 2019 ഡിസംബറിൽ അവതരിപ്പിക്കും

പൂർണ്ണമായി കറുത്ത നിറത്തിൽ ഒരുക്കിയിരിക്കുന്ന ഡാഷ്‌ബോർഡിന് അൽപ്പം ആകർഷകമാക്കുന്നതിന് ഏ.സി വെന്റുകൾക്ക് ബോഡി കളറിലുള്ള ആവരണങ്ങൾ നൽകിയിരിക്കുന്നു. പുതുമയാർന്ന സ്റ്റിയറിംഗ് വീലാണ്, കൂടാതെ ശ്രേണിയിലെ ആദ്യ പാർട്ട്-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുമായിട്ടാണ് ആൾട്രോസ് എത്തുന്നത്.

ടാറ്റ ആൾട്രോസ് പ്രെഡക്ഷൻ പതിപ്പ് 2019 ഡിസംബറിൽ അവതരിപ്പിക്കും

ക്ലിപ്പ് ആംബിയന്റ് ലൈറ്റിംഗിനൊപ്പം ഗൂഗിൾ അസിസ്റ്റന്റ് ലോഗോയും വാഹനത്തിനുള്ളിൽ നൽകിയിരിക്കുന്നു, ഇത് അപ്ലിക്കേഷൻ അധിഷ്‌ഠിത, ഗൂഗിൾ- പവർ വോയ്‌സ്-ആക്റ്റിവേറ്റഡ് ഫംഗ്ഷനുകൾ വാഹനത്തിൽപ്രദാനം ചെയ്യുന്നു.

Most Read: ടാറ്റ മോട്ടോർസ് സെപ്റ്റംബറിലെ വിൽപ്പനയിൽ ടിയാഗൊ ഒന്നാമൻ

ടാറ്റ ആൾട്രോസ് പ്രെഡക്ഷൻ പതിപ്പ് 2019 ഡിസംബറിൽ അവതരിപ്പിക്കും

ശ്രേണിയിലെ ഏറ്റവും വിശാലമായ ഹാച്ച്ബാക്കായിട്ടാണ് ആൾട്രോസിനെ കമ്പനി സജ്ജമാക്കിയിരിക്കുന്നത്. എന്നാൽ വാഹനത്തിന് ഏറ്റവും കുറഞ്ഞ വീൽ‌ബേസാണുള്ളത്, തൽഫലമായി ലെഗ് റൂം കുറവാണ്. എന്നിരുന്നാലും, 341 ലിറ്ററിലുള്ള ബൂട്ട് ന്യായമായ വലുപ്പവും വിപണിയിലെ മത്സരത്തെ നേരിടാൻ പ്രാപ്തവുമാണ്.

Most Read: പരീക്ഷണ ഓട്ടം നടത്തി ടാറ്റ ടിഗോര്‍ ഫെയ്‌സ്‌ലിഫ്റ്റ്

ടാറ്റ ആൾട്രോസ് പ്രെഡക്ഷൻ പതിപ്പ് 2019 ഡിസംബറിൽ അവതരിപ്പിക്കും

ടാറ്റാ ആൾട്രോസിന് മൂന്ന് എഞ്ചിൻ ഓപ്ഷനുകൾ ലഭിക്കുമെന്ന് ഞങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു - ടിയാഗോയിൽ നിന്നും 85 bhp, 1.2 ലിറ്റർ, നാച്ചുറലി ആസ്പിരേറ്റഡ് മൂന്ന് സിലിണ്ടർ പെട്രോൾ എഞ്ചിൻ.

Most Read: ഡ്രൈവിംഗ് ലൈസൻസിന് ഇനി പുതിയ യൂണിഫോം ഡിസൈൻ

ടാറ്റ ആൾട്രോസ് പ്രെഡക്ഷൻ പതിപ്പ് 2019 ഡിസംബറിൽ അവതരിപ്പിക്കും

നെക്സോണിൽ നിന്നും കടംകൊണ്ട 102 bhp, 1.2 ലിറ്റർ മൂന്ന് സിലിണ്ടർ ടർബോ-പെട്രോൾ, 90 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ നാല് സിലിണ്ടർ ടർബോ-ഡീസൽ എഞ്ചിൻ എന്നിവയാണ് വാഹനത്തിൽ ടാറ്റ ഒരുക്കിയിരിക്കുന്നത്.

ടാറ്റ ആൾട്രോസ് പ്രെഡക്ഷൻ പതിപ്പ് 2019 ഡിസംബറിൽ അവതരിപ്പിക്കും

അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായിട്ടാവും വാഹനം ആദ്യം പുറത്തിറങ്ങുന്നത്, ഒരു ഓട്ടോമാറ്റിക് ഓപ്ഷൻ പിന്നീട് അവതരിപ്പിക്കുമെന്ന് നിർമ്മാതാക്കൾ വ്യക്തമാക്കുന്നു.

More from DriveSpark

Article Published On: Friday, October 25, 2019, 15:00 [IST]
English summary
Tata Altroz Production-Spec Model To Be Unveiled In December: India-Launch Expected Next Year. Read more Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X