Just In
- 9 hrs ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്സ്; ബുക്കിംഗ് മൊബൈല് അപ്ലിക്കേഷന് വഴി
- 9 hrs ago
പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ ലോഗോ അവതരിപ്പിച്ച് പൂഷോ
- 10 hrs ago
പുതിയ ഭാവത്തിൽ അണിഞ്ഞൊരുങ്ങി 2021 മിനി 5-ഡോർ പതിപ്പ്
- 10 hrs ago
സ്പ്ലെൻഡർ ശ്രേണിയിൽ കിടിലൻ ആനുകൂല്യങ്ങളും ഓഫറുകളും പ്രഖ്യാപിച്ച് ഹീറോ
Don't Miss
- News
കുന്നത്തുനാട്ടില് സജീന്ദ്രന് സേഫല്ല, വരുന്നത് ട്വന്റി 20, തദ്ദേശം ആവര്ത്തിച്ചാല് കോണ്ഗ്രസില്ല
- Finance
100 ബില്യൺ ഡോളറിന്റെ ആഗോള കളിപ്പാട്ട വിപണി പിടിക്കാൻ ഇന്ത്യ, കർമ്മപദ്ധതിയുമായി കേന്ദ്രം
- Movies
മണിക്കുട്ടനെ ഒത്തിരി ഇഷ്ടമാണ്, പുറകേ നടന്ന് പ്രണയിക്കാന് നോക്കി; ഇനി വേണം വായിനോക്കാനെന്ന് പുതിയ മത്സരാര്ഥി
- Sports
IND vs ENG: പൂനെയില് കോവിഡ് വ്യാപനം ശക്തം, ഏകദിന പരമ്പരയില് കാണികള്ക്ക് വിലക്ക്
- Lifestyle
ദിനവും മാങ്ങ അരക്കപ്പെങ്കില് ആയുസ്സ് കൂടും
- Travel
13450 രൂപയ്ക്ക് കേരളത്തില് നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഡ്രൈവിംഗ് ലൈസൻസിന് ഇനി പുതിയ യൂണിഫോം ഡിസൈൻ
ഡ്രൈവിംഗ് ലൈസൻസുകൾക്ക് രാജ്യത്തുടനീളം ഒരു പുതിയ യൂണിഫോം ഡിസൈൻ അവതരിപ്പിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. ഡ്രൈവിംഗ് ലൈസൻസിനൊപ്പം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾക്കും (RC) ഏകീകൃത രൂപകൽപ്പന സർക്കാർ നടപ്പിലാക്കും.

എല്ലാ സംസ്ഥാനങ്ങളിലുമുള്ള ഡ്രൈവിംഗ് ലൈസൻസുകൾക്കും ആർസി-ക്കുമായി പുതിയ രൂപകൽപ്പന നടപ്പിലാക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം (MoRTH) അടുത്തിടെ ഒരു അറിയിപ്പ് പുറത്തിറക്കിയിരുന്നു. മന്ത്രാലയം പുറപ്പെടുവിച്ച പുതിയ യൂണിഫോം ഡിസൈൻ എല്ലാ സംസ്ഥാനങ്ങളും മുന്നോട്ട് കൊണ്ടുപോകുമെന്ന് അറിയിപ്പിൽ പറയുന്നു.

സംസ്ഥാനങ്ങളിലെ നിലവിലുള്ള ഡ്രൈവിംഗ് ലൈസൻസ്, ആർസി എന്നിവയിൽ നിന്നും പൂർണ്ണമായ മാറ്റം പുതിയ രൂപകൽപ്പനയിൽ ഉൾപ്പെടുത്തും. തീർത്തും പുതിയ രൂപകൽപ്പനയും അച്ചടി ശൈലിയുമാകും ഇതിൽ അവതരിപ്പിക്കുക.

പുതിയ രൂപകൽപ്പനയിൽ ഡ്രൈവിംഗ് ലൈസൻസ് ഉടമയുടെ എമർജൻസി കോൺടാക്ട് നമ്പറും ഉൾപ്പെടുത്തും. ഒരു അപകടമുണ്ടായാൽ അടിയന്തരമായി ലൈസൻസിലെ വിശദാംശങ്ങൾ ഉപയോഗിച്ച് അപകടത്തിൽപെട്ട വ്യക്തിയുടെ കുടുംബവുമായി ബന്ധപ്പെടാൻ കഴിയും. ഇത് വളരെ പ്രയോജനകരമായ മാറ്റമാണെന്നതിൽ സംശയമില്ല.

പുതിയ സ്മാർട്ട് ഡ്രൈവിംഗ് ലൈസൻസ് ഡിസൈൻ ഇതിനകം സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. അതിനാൽ നൽകിയിട്ടുള്ള ഡ്രൈവിംഗ് ലൈസൻസുകളിൽ എല്ലാ സംസ്ഥാനങ്ങളും ഉടൻ പുതിയ ഡിസൈൻ നടപ്പിലാക്കും. ഒക്ടോബർ ഒന്നു മുതൽ ഡ്രൈവിംഗ് ലൈസൻസിനും ആർസിക്കും വേണ്ടിയുള്ള പുതിയ ഡിസൈൻ ഫോർമാറ്റ് നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തർപ്രദേശ് മാറി.

രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളിലും (RC) ഒരു പുതിയ സവിശേഷത ഉൾപ്പെടുത്തും. ഇതിൽ ഒരു ട്രാക്കർ ഉൾപ്പെടുന്നു. ഇതുവഴി ഒരു വ്യക്തിയുടെ ഡ്രൈവിംഗ് ലൈസൻസ് ആപ്ലിക്കേഷന്റെ നില ട്രാക്കുചെയ്യാൻ കഴിയും.
Most Read: കിയ QYI കോംപാക്ട് എസ്‌യുവി അടുത്ത വർഷം ജൂലൈയിൽ വിൽപ്പനക്കെത്തും

നിലവിൽ രാജ്യത്തെ ഓരോ സംസ്ഥാനവും ഡ്രൈവിംഗ് ലൈസൻസുകൾക്കും ആർസി ബുക്കുകൾക്കുമായി സ്വന്തം ഡിസൈനുകളാണ് ഉപയോഗിക്കുന്നത്. എന്നാൽ പുതിയ രണ്ട് കാർഡുകളിലും മൈക്രോ ചിപ്പ്, QR കോഡ് എന്നിവയും ഉൾപ്പെടും. ഇതുവഴി ഏതെങ്കിലും ട്രാഫിക്ക് നിയമലംഘനം, തീർപ്പുകൽപ്പിക്കാത്ത പിഴകൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ ലഭിക്കാൻ ട്രാഫിക്ക് പൊലീസിനെ ഇത് സഹായിക്കും.
Most Read: ചെറു എസ്‌യുവി ശ്രേണിയിലേക്ക് ചുവടുവയ്ക്കാനൊരുങ്ങി ടൊയോട്ട

നിലവിലെ DL, ആർസി കാർഡ് ഉടമസ്ഥർക്കും അവരുടെ പ്രമാണങ്ങൾ പുതിയ രൂപകൽപ്പനയിലേക്ക് പരിവർത്തനം ചെയ്യാൻ സാധിക്കും. RTO-യെ സന്ദർശിച്ചുകൊണ്ട് പുതിയ ഡിസൈനിലേക്ക് ഇത് പരിഷ്ക്കരിക്കാം. എന്നാൽ ഇതിന് അധിക ചാർജുകൾ ഇടാക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
Most Read: ഇന്ത്യയിലെ മലിനീകരണ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഇലക്ട്രിക്ക് വാഹനങ്ങൾ; ടാറ്റ ഓട്ടോ

ഡ്രൈവിംഗ് ലൈസൻസുകൾക്കും ( DL) രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾക്കുമുള്ള (RC) പുതിയ രൂപകൽപ്പന യുപി ഇതിനകം നടപ്പാക്കിയിട്ടുണ്ട്. മറ്റുള്ള സംസ്ഥാനങ്ങൾ ഉടൻ ഇത് നടപ്പിലാക്കും. നവംബർ മുതൽ പുതിയ ഡിസൈൻ നടപ്പാക്കുമെന്ന് കർണാടകയും അറിയിച്ചിട്ടുണ്ട്.