ചെറു എസ്‌യുവി ശ്രേണിയിലേക്ക് ചുവടുവയ്ക്കാനൊരുങ്ങി ടൊയോട്ട

ആഗോള നിരത്തില്‍ ചെറു എസ്‌യുവികള്‍ക്ക് ആവശ്യക്കാര്‍ കൂടിയതോടെ ഈ മേഖലയിലേക്ക് ചുവടുവയ്ക്കാനൊരുങ്ങുകയാണ് ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ട. ചെറുഎസ്‌യുവി ശ്രേണിയിലേക്ക് പുതിയ വാഹനത്തെ അവതരിപ്പിക്കുമെന്ന് ടൊയോട്ട വ്യക്തമാക്കി.

ചെറു എസ്‌യുവി ശ്രേണിയിലേക്ക് ചുവടുവയ്ക്കാനൊരുങ്ങി ടൊയോട്ട

ടൊയോട്ട റൈസ് എന്ന് പേരിട്ടിരിക്കുന്ന വാഹനം 2019 നവംബറില്‍ വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. നാല് മീറ്ററില്‍ താഴെ നീളമുള്ള കോംമ്പക്ട് എസ്‌യുവിയാണിത്. 3.98 മീറ്ററാണ് വാഹനത്തിന്റെ നീളം. വിപണിയില്‍ ടാറ്റ നെക്സണ്‍, മഹീന്ദ്ര XUV300, ഹ്യുണ്ടായി വെന്യൂ എന്നിവയായിരിക്കും ടൊയോട്ട റൈസിന്റെ എതിരാളികള്‍.

ചെറു എസ്‌യുവി ശ്രേണിയിലേക്ക് ചുവടുവയ്ക്കാനൊരുങ്ങി ടൊയോട്ട

ടൊയോട്ടയുടെ ഉടമസ്ഥതയിലുള്ള ഡായിസു എന്ന കമ്പനിക്കൊപ്പമാണ് വാഹനം നിര്‍മിക്കുന്നത്. ഈ വാഹനത്തിന്റെ കണ്‍സെപ്റ്റ് ഡിഎന്‍-ട്രക് എന്ന പേരില്‍ 2017 -ല്‍ അവതരിപ്പിച്ചിരുന്നു. സ്‌റ്റൈലിഷായ കണ്‍സെപ്റ്റ് മോഡലാണ് 2017 -ല്‍ അവതരിപ്പിച്ചത്.

ചെറു എസ്‌യുവി ശ്രേണിയിലേക്ക് ചുവടുവയ്ക്കാനൊരുങ്ങി ടൊയോട്ട

വളരെ നേര്‍ത്ത ഗ്രില്ലാണ് നല്‍കിയിട്ടുള്ളത്. റെഡ്-ബ്ലാക്ക് നിറങ്ങളുള്ള എയര്‍ ഡാം, വീതി കുറഞ്ഞ എല്‍ഇഡി ഹെഡ്‌ലാമ്പ്, ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, സില്‍വര്‍ സ്‌കിഡ് പ്ലേറ്റ് എന്നിവയാണ് മുന്‍വശത്തെ സവിശേഷതകള്‍.

ചെറു എസ്‌യുവി ശ്രേണിയിലേക്ക് ചുവടുവയ്ക്കാനൊരുങ്ങി ടൊയോട്ട

ബോഡിക്ക് ചുറ്റിലും നല്‍കിയിട്ടുള്ള ബ്ലാക്ക് ക്ലാഡിങ്ങ്, ടെയില്‍ ലാമ്പുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ക്രോമിയം സ്ട്രിപ്പ്, ഡ്യുവല്‍ ടോണ്‍ റിയര്‍ ബമ്പര്‍, ഫൈവ് സ്‌പോക്ക് അലോയി വീല്‍, റിയര്‍ ഫോഗ് ലാമ്പ് എന്നിവയും ഈ വാഹനത്തിന്റെ മറ്റ് സവിശേഷതകളാണ്.

ചെറു എസ്‌യുവി ശ്രേണിയിലേക്ക് ചുവടുവയ്ക്കാനൊരുങ്ങി ടൊയോട്ട

കോക്ക്പിറ്റ് മാതൃകയിലാണ് അകത്തളം. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവ ഒരു കണ്‍സോളില്‍ ഒരുക്കിയിരിക്കുന്നു. അതിന് താഴെയായി ഗിയര്‍ ലിവറും മോഡ് ക്രമീകരിക്കുന്ന നോബും നല്‍കിയിട്ടുണ്ട്. ഡിജിറ്റല്‍ മീറ്ററാണ് നല്‍കിയിരിക്കുന്നത്.

ചെറു എസ്‌യുവി ശ്രേണിയിലേക്ക് ചുവടുവയ്ക്കാനൊരുങ്ങി ടൊയോട്ട

പുതിയ പ്ലാറ്റ് ഫോമിലാകും വാഹനത്തിന്റെ നിര്‍മ്മാണം. 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനിലായിരിക്കും വാഹനം ആദ്യം വിപണിയില്‍ എത്തുക. ടൂ വീല്‍, ഫോര്‍ വീല്‍ ഡ്രൈവ് ഓപ്ഷനുകള്‍ ഇതില്‍ നല്‍കും.

Most Read: ആകർഷകമായ ഓഫറുകളും ഡിസ്‌കൗണ്ടുകളും വാഗ്ദാനം ചെയ്ത് ടൊയോട്ട

ചെറു എസ്‌യുവി ശ്രേണിയിലേക്ക് ചുവടുവയ്ക്കാനൊരുങ്ങി ടൊയോട്ട

അതേസമയം വാഹനത്തിന്റെ എഞ്ചിന്‍ സംബന്ധിച്ചോ, വില സംബന്ധിച്ചോ കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. അതേസമയം വിപണിയില്‍ കുറച്ച് പുതിയ വാഹനങ്ങളെയും ബിഎസ് VI എഞ്ചിന്‍ നിലവാരത്തോടു കൂടിയ വാഹനങ്ങളെയും അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി.

Most Read: രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രിക്ക് ബസ്സ് ടെന്‍ഡര്‍ സ്വന്തമാക്കി ടാറ്റ

ചെറു എസ്‌യുവി ശ്രേണിയിലേക്ക് ചുവടുവയ്ക്കാനൊരുങ്ങി ടൊയോട്ട

സുസുക്കിയോടൊപ്പമുള്ള കൂട്ടുകെട്ടില്‍ അടുത്ത അഞ്ച് മുതല്‍ ഏഴ് വര്‍ഷത്തിനിടയില്‍ 12 മോഡലുകള്‍ വിപണിയിലെത്തിക്കുവാനാണ് ടൊയോട്ട ലക്ഷ്യമിടുന്നത്. 2020 ഏപ്രില്‍ ഒന്നോടെ നിലവില്‍ വരുന്ന ബിഎസ് VI നിയന്ത്രണങ്ങള്‍ മൂലം ടൊയോട്ട എറ്റിയോസ് ലിവയുടെ നിര്‍മ്മാണം കമ്പനി നിര്‍ത്തലാക്കുകയാണ്.

Most Read: അടിപതറിയ നാല് അടിപൊളി കാറുകൾ

ചെറു എസ്‌യുവി ശ്രേണിയിലേക്ക് ചുവടുവയ്ക്കാനൊരുങ്ങി ടൊയോട്ട

ഈ സ്ഥാനത്തേക്ക് മാരുതി സുസുക്കി ഡിഎന്‍എ ഉപയോഗിച്ച് 12 ലക്ഷം രൂപയ്ക്ക് കീഴില്‍ വിലമതിക്കുന്ന ആറ് മോഡലുകള്‍ പുറത്തിറക്കാനാണ് ടൊയോട്ടയുടെ തീരുമാനം. ടൊയോട്ട സുസുക്കി സഖ്യത്തോടെ വിപണിയില്‍ ഇരുകൂട്ടര്‍ക്കും വളരെയധികം നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കുച്ചുവെന്നാണ് റിപ്പോര്‍ട്ട്.

More from DriveSpark

Article Published On: Tuesday, October 15, 2019, 15:02 [IST]
English summary
Toyota Rise compact SUV to debut next month. Read more in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X