ഇന്ത്യയിലെ മലിനീകരണ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഇലക്ട്രിക്ക് വാഹനങ്ങൾ; ടാറ്റ ഓട്ടോ

രാജ്യത്തെ മലിനീകരണ പ്രശ്‌നങ്ങൾക്ക് ഇലക്ട്രിക് വാഹനങ്ങളാണ് പരിഹാരമെന്ന് ടാറ്റ ഓട്ടോ കരുതുന്നു. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ മോട്ടോർ വാഹന വിപണിയായി ഇന്ത്യ അതിവേഗം മാറുന്നു, എന്നിരുന്നാലും ലോകമെമ്പാടുമുള്ള ഏറ്റവും മലിനമായ 15 നഗരങ്ങളും ഇന്ത്യയിലാണ്.

ഇന്ത്യയിലെ മലിനീകരണ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഇലക്ട്രിക്ക് വാഹനങ്ങൾ; ടാറ്റ ഓട്ടോ

രാജ്യത്ത് ഓരോ 1000 ആളുകളിൽ 19 പേർക്ക് മാത്രമാണ് കാർ ഉള്ളതെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഇത് വളരെ കുറഞ്ഞ സംഖ്യയാണെങ്കിലും, ഇന്ത്യയിൽ വലിയ തിരക്കുണ്ട്, കൂടാതെ ഓരോ നാല് സെക്കൻഡിലും മാരകമായ ഒരു റോഡപകടവും റിപ്പോർട്ട് ചെയ്യപ്പെടുന്നു.

ഇന്ത്യയിലെ മലിനീകരണ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഇലക്ട്രിക്ക് വാഹനങ്ങൾ; ടാറ്റ ഓട്ടോ

രാജ്യത്ത് വ്യാപകമായി നിലനിൽക്കുന്ന മലിനീകരണവും സുരക്ഷാ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് ഇലക്ട്രിക്ക് വാഹന ഡിസൈനിങ് ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് ടാറ്റ മോട്ടോർസ് വൈസ് പ്രസിഡന്റ് പ്രതാപ് ബോസ് പറഞ്ഞു. ഹൈദരാബാദിൽ നടക്കുന്ന ഡിസൈൻ വീക്കിലായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രസ്താവന.

ഇന്ത്യയിലെ മലിനീകരണ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഇലക്ട്രിക്ക് വാഹനങ്ങൾ; ടാറ്റ ഓട്ടോ

ടാറ്റ മോട്ടോഴ്‌സ് നിലവിൽ വാഹനത്തിന്റെ എയറോഡൈനാമിക്സുമായി സംയോജിപ്പിച്ച് ഭാരം കുറഞ്ഞ വസ്തുക്കളാണ് കൂടുതൽ ഉപയോഗിക്കുന്നത്. പുനർ നിർമ്മിച്ച് ഉപയോഗക്കാൻ കഴിയുന്ന ഘടകങ്ങളാണിവ. തങ്ങളുടെ ഇലക്ട്രിക് വാഹന നിരയിൽ ഗ്രീൻ പവർ ഡെലിവറി സംവിധാനങ്ങൾ നിർമ്മിക്കാനും കമ്പനി ശ്രമിക്കുന്നു.

ഇന്ത്യയിലെ മലിനീകരണ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഇലക്ട്രിക്ക് വാഹനങ്ങൾ; ടാറ്റ ഓട്ടോ

ടാറ്റാ മോട്ടോഴ്‌സ് അടുത്തിടെ ടൈഗോർ ഇവി-യുടെ പരിഷ്കരിച്ച വകഭേതം പുറത്തിറക്കിയിരുന്നു, കൂടാതെ അഹമ്മദാബാദിൽ 300 ഇലക്ട്രിക് ബസുകൾക്കായുള്ള കരാറും നേടിയിട്ടുണ്ട്.

ഇന്ത്യയിലെ മലിനീകരണ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഇലക്ട്രിക്ക് വാഹനങ്ങൾ; ടാറ്റ ഓട്ടോ

ഹരിത വാഹനങ്ങൾക്ക് ഉയർന്ന വിലയാണെങ്കിലും അവ യാതൊരു വിധ പുകയും പുറം തള്ളുന്നില്ല അതോടൊപ്പം ഒരു ശതമാനം പോലും പരിസ്ഥിതി മലിനീകരണവും ഉണ്ടാക്കുന്നില്ല. കൂടാതെ വാഹനങ്ങളുടെ പരിപാലനച്ചെലവും കുറയ്ക്കുന്നു.

ഇന്ത്യയിലെ മലിനീകരണ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഇലക്ട്രിക്ക് വാഹനങ്ങൾ; ടാറ്റ ഓട്ടോ

ആഗോളതലത്തിൽ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് വാഹനത്തിന് ഏകദേശം 21 ലക്ഷം രൂപയാണ് വില. ഇവയുമായി താരതമ്യപ്പെടുത്തുമ്പോൾ, തങ്ങൾ വാഗ്ദാനം ചെയ്യുന്ന മോഡലുകൾ താങ്ങാനാവുന്നതും ദീർഘകാല പ്രയോജനം നൽകുന്നതുമാണ് എന്ന് ടാറ്റ കരുതുന്നു.

Most Read: ഇന്ത്യയില്‍ ലഭ്യമായ മികച്ച ഇലക്ട്രിക്ക്-ഹൈബ്രിഡ് കാറുകള്‍

ഇന്ത്യയിലെ മലിനീകരണ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഇലക്ട്രിക്ക് വാഹനങ്ങൾ; ടാറ്റ ഓട്ടോ

ഒരു ഇലക്ട്രിക് വാഹനം സ്വന്തമാക്കിയതിനു ശേഷം അവയ്ക്ക് വരുന്ന പ്രധാന ചെലവ് ടയറുകളും ബ്രേക്കുകളും മാറ്റിസ്ഥാപിക്കുന്നതിനുവ മാത്രമാണെന്ന് കമ്പനി കരുതുന്നു.

Most Read: ടാറ്റ ടിഗോർ ഇവിയുടെ ലോംഗ് റേഞ്ച് പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു

ഇന്ത്യയിലെ മലിനീകരണ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഇലക്ട്രിക്ക് വാഹനങ്ങൾ; ടാറ്റ ഓട്ടോ

ഇന്ത്യൻ വിപണിയിൽ ഇവി-കൾക്ക് വളരെയധികം സാധ്യതകളുണ്ടെന്ന ഊന്നിപ്പറഞ്ഞ ടാറ്റ മോട്ടോഴ്‌സ് മികച്ച മൈലേജും ശരിയായ വിലയും തമ്മിലുള്ള സന്തുലിതാവസ്ഥ കണ്ടെത്താനുള്ള ശ്രമിത്തിലാണ്.

Most Read: ടിയാഗൊയുടെ സുരക്ഷ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താൻ ടാറ്റ

ഇന്ത്യയിലെ മലിനീകരണ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഇലക്ട്രിക്ക് വാഹനങ്ങൾ; ടാറ്റ ഓട്ടോ

പ്രൊഫഷണൽ ഡിസൈനർമാരുടെ പരിമിതമായ ലഭ്യത മാത്രമാണ് ഇപ്പോൾ ആശങ്കയുടെ ഏക മേഖലയെന്ന് എന്ന് നിർമ്മാതാക്കൾ സൂചിപ്പിക്കുന്നു. ഈ ഡിസൈൻ ഘടകങ്ങളെക്കുറിച്ചുള്ള അവബോധം സ്കൂൾ തലത്തിൽ തന്നെ പരിഹരിക്കേണ്ടതുണ്ടെന്ന് കമ്പനി കരുതുന്നു.

Most Read Articles

Malayalam
English summary
Electric Vehicles Are The Solution To India’s Pollution And Safety Problems: Tata Motors. Read more Malayalam.
Story first published: Saturday, October 12, 2019, 19:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X