ഇന്ത്യയില്‍ ലഭ്യമായ മികച്ച ഇലക്ട്രിക്ക്-ഹൈബ്രിഡ് കാറുകള്‍

ദീപവലി അടുത്തതോടെ ഡല്‍ഹിയില്‍ വീണ്ടും സംസാരവിഷയമായിരിക്കുന്നത് അന്തരീക്ഷ മലിനീകരണത്തെക്കുറിച്ച് തന്നെയാണ്. അന്തരീക്ഷ മലിനീകരണത്തില്‍ ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നതും ഡല്‍ഹിക്കാര്‍ തന്നെയാണ്.

ഇന്ത്യയില്‍ ലഭ്യമായ മികച്ച ഇലക്ട്രിക്ക്-ഹൈബ്രിഡ് കാറുകള്‍

ഈ അന്തരീക്ഷ മണിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ വിവിധ നടപടികള്‍ മുന്നോട്ട് വെച്ചിരിക്കുന്നത്. വാഹനങ്ങളില്‍ നിന്നുണ്ടാകുന്ന മലിനീകരണത്തിന്റെ അളവ് ദിനം പ്രതി കൂടി വരുന്നെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി ഡല്‍ഹിയില്‍ പത്ത് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഡീസല്‍ കാറുകള്‍ ഓടിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ്.

ഇന്ത്യയില്‍ ലഭ്യമായ മികച്ച ഇലക്ട്രിക്ക്-ഹൈബ്രിഡ് കാറുകള്‍

പകരം ഇലക്ട്രിക്ക് വാഹനങ്ങളിലേക്ക് നിങ്ങാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വരും കാലങ്ങളില്‍ ഡീസല്‍, പെട്രോള്‍ വാഹനങ്ങള്‍ ആയിരിക്കില്ല വിപണിയില്‍ ലഭ്യമാകുന്നത് പകരം ഇലക്ട്രിക്ക് വാഹനങ്ങളാകും ലഭ്യമാകുകയെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യയില്‍ ലഭ്യമായ മികച്ച ഇലക്ട്രിക്ക്-ഹൈബ്രിഡ് കാറുകള്‍

പെട്രോള്‍, ഡീസല്‍ വാഹനങ്ങളാകില്ല ഭാവിയിലേതെന്ന് മനസ്സിലാക്കിയ പല നിര്‍മ്മാതാക്കളും, ഇലക്ട്രിക്ക്, സിഎന്‍ജി, ഹൈബ്രിഡ് പതിപ്പിലേക്ക് മാറി തുടങ്ങി.

ഇന്ത്യയില്‍ ലഭ്യമായ മികച്ച ഇലക്ട്രിക്ക്-ഹൈബ്രിഡ് കാറുകള്‍

മിക്കവരും അവരുടെ ഇലക്ട്രിക്ക് വാഹനങ്ങളെ വിപണിയില്‍ എത്തിച്ചു തുടങ്ങി. മഹീന്ദ്ര പോലുള്ള നിര്‍മ്മാതക്കള്‍ വന്‍തോതില്‍ ഇലക്ട്രിക്ക് വാഹനങ്ങളുടെ ഉത്പാദം ആരംഭിച്ചു. ഹ്യുണ്ടായി, ടാറ്റ തുടങ്ങിയവര്‍ വാഹനങ്ങളെ വിപണിയില്‍ എത്തിക്കുകയും ചെയ്തു.

ഇന്ത്യയില്‍ ലഭ്യമായ മികച്ച ഇലക്ട്രിക്ക്-ഹൈബ്രിഡ് കാറുകള്‍

ആഡംബര കാര്‍ നിര്‍മ്മാതാക്കളും അവരുടെ ഹൈബ്രിഡ് പതിപ്പികളെയും, ഫുള്‍-ഇലക്ട്രിക്ക് പതിപ്പുകളെയും ഒക്കെ അവതരിക്കാന്‍ ഒരുങ്ങുകയാണ്. ഇന്ന് ഇന്ത്യയില്‍ ലഭ്യമാകുന്ന ഫുള്‍-ഇലക്ട്രിക്ക്, ഇലക്ട്രിക്ക്- ഹൈബ്രിഡ് കാറുകള്‍ ഏതൊക്കെയെന്ന് പരിശോധിക്കാം.

ഇന്ത്യയില്‍ ലഭ്യമായ മികച്ച ഇലക്ട്രിക്ക്-ഹൈബ്രിഡ് കാറുകള്‍

മഹീന്ദ്ര e2O പ്ലസ്

ചേതന്‍ മൈനിയാണ് ഇന്ത്യയില്‍ ആദ്യമായി മൈനി രേവ എന്ന കുഞ്ഞന്‍ ഇലക്ട്രിക്ക് കാറിനെ പരിചയപ്പെടുത്തുന്നത്. പിന്നാലെ ചേതന്‍ മൈനിയുടെ സ്ഥാപനം മഹീന്ദ്ര ഏറ്റെടുക്കുകയും e2O എന്നൊരു കാറിനെ പുറത്തിറക്കുകയും ചെയ്തു.

Most Read: ടാറ്റ ടിഗോർ ഇവിയുടെ ലോംഗ് റേഞ്ച് പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു

ഇന്ത്യയില്‍ ലഭ്യമായ മികച്ച ഇലക്ട്രിക്ക്-ഹൈബ്രിഡ് കാറുകള്‍

രണ്ട് പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന ചെറിയ ഇലക്ട്രിക്ക് കാറായിരുന്നു അത്. ഇതിന് പിന്നാലെയാണ് മഹീന്ദ്ര e2O പ്ലസ് എന്നൊരു പതിപ്പിനെകൂടി വിപണിയില്‍ എത്തിക്കുന്നത്. ഇതില്‍ നാലു പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കും.

Most Read: ഇത് ഡീസല്‍ കാറുകളുടെ അന്ത്യമോ?

ഇന്ത്യയില്‍ ലഭ്യമായ മികച്ച ഇലക്ട്രിക്ക്-ഹൈബ്രിഡ് കാറുകള്‍

6.07 ലക്ഷം രൂപ മുതലാണ് ഈ നാലു സീറ്റര്‍ ഇലക്ട്രിക്ക് കാറിന്റെ വിലണിയിലെ വില. ഒറ്റ ചാര്‍ജില്‍ 80 കിലോമീറ്റര്‍ മൈലേജ് വരെ വാഹനത്തിന് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. നാല വകഭേദങ്ങളിലും വാഹനം ലഭ്യമാണ്.

Most Read: വിപണിയില്‍ എത്തുന്ന അഞ്ച് മികച്ച ഇലക്ട്രിക്ക് കാറുകള്‍

ഇന്ത്യയില്‍ ലഭ്യമായ മികച്ച ഇലക്ട്രിക്ക്-ഹൈബ്രിഡ് കാറുകള്‍

അതേസമയം വാഹനത്തിന്റെ വില്‍പ്പന കമ്പനി 2020 -ഓടെ അവസാനിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ സാധിക്കാത്തതാണ് വാഹനത്തെ പിന്‍വലിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മഹീന്ദ്ര XUV300 ഇലക്ട്രിക്ക്, KUV100 ഇലക്ട്രിക്ക് തുടങ്ങിയ പുതുതലമുറ ഇലക്ട്രിക്ക് കാറുകള്‍ക്ക് ഇടമൊരുക്കുന്നതിന്റെ ഭാഗമായാണ് e2O പ്ലസിന്റെ പിന്‍മാറ്റമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇന്ത്യയില്‍ ലഭ്യമായ മികച്ച ഇലക്ട്രിക്ക്-ഹൈബ്രിഡ് കാറുകള്‍

ടാറ്റ ടിഗോര്‍ ഇലക്ട്രിക്ക്

വാഹനം നേരത്തെ നേരത്തെ മുതല്‍ വിപണിയില്‍ ലഭ്യമായിരുന്നെങ്കിലും ആദ്യ നാളുകളില്‍ സ്വകാര്യ ഉപഭോക്താക്കള്‍ക്ക് ലഭ്യമായിരുന്നില്ല. ഗവണ്‍മെന്റിനും, ടാക്‌സി ഉപഭോക്താക്കള്‍ക്കും ആയിരുന്നു വാഹനം ലഭ്യമായിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം സ്വകാര്യ ഉപഭോക്താക്കള്‍ക്കും വാഹനം ലഭ്യമാണെന്ന് കമ്പനി അറിയിച്ചു.

ഇന്ത്യയില്‍ ലഭ്യമായ മികച്ച ഇലക്ട്രിക്ക്-ഹൈബ്രിഡ് കാറുകള്‍

XE+, XM+, XT+ എന്നിങ്ങനെ മുന്ന് വകഭേദങ്ങളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്. 9.44 ലക്ഷം രൂപയാണ് വാഹനത്തിന്റെ വില. ടാറ്റയുടെ ഈ ഇലക്ട്രിക്ക് കാറിന് 213 കിലോമീറ്റര്‍ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്.

ഇന്ത്യയില്‍ ലഭ്യമായ മികച്ച ഇലക്ട്രിക്ക്-ഹൈബ്രിഡ് കാറുകള്‍

21.5 കിലോവാട്ട് വലിപ്പമുള്ള ബാറ്ററി പായ്ക്കാണ് പുതിയ ടിഗോര്‍ ഇലക്ട്രിക്കില്‍ ടാറ്റ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡ്രൈവ്, സ്പോര്‍ട്ട് എന്നീ രണ്ട് ഡ്രൈവിംഗ് മോഡുകളുമായാണ് ഇലക്ട്രിക്ക് വാഹനം എത്തുന്നത്.

ഇന്ത്യയില്‍ ലഭ്യമായ മികച്ച ഇലക്ട്രിക്ക്-ഹൈബ്രിഡ് കാറുകള്‍

ഹ്യുണ്ടായി കോന ഇലക്ട്രിക്ക്

ഇന്ത്യന്‍ വിപണിയിലെ ആദ്യത്തെ ഇലക്ട്രിക്ക് എസ്‌യുവിയാണ് ഹ്യുണ്ടായി കോന. വിപണിയില്‍ അവതരിപ്പിച്ചപ്പോള്‍ 25.30 ലക്ഷം രൂപയായിരുന്നു വാഹനത്തിന്റെ വില. എന്നാല്‍ ജിഎസ്ടി വെട്ടിക്കുറച്ചതോടെ വാഹനത്തിന്റെ വില 23.71 ലക്ഷം രൂപയായി കമ്പനി കുറച്ചു.

ഇന്ത്യയില്‍ ലഭ്യമായ മികച്ച ഇലക്ട്രിക്ക്-ഹൈബ്രിഡ് കാറുകള്‍

39.2 കിലോവാട്ടിന്റെ ലിഥിയം-അയണ്‍ ബാറ്ററിയാണ് വാഹനത്തിന് കരുത്ത് നല്‍കുന്നത്. ഈ ബാറ്ററി 134.13 bhp കരുത്തും, 395 Nm torque ഉം ഉത്പാദിപ്പിക്കും. ഒറ്റചാര്‍ജില്‍ 452 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്ന മൈലേജ്.

ഇന്ത്യയില്‍ ലഭ്യമായ മികച്ച ഇലക്ട്രിക്ക്-ഹൈബ്രിഡ് കാറുകള്‍

ഒമ്പതര മണിക്കൂറിനുള്ളില്‍ ഈ വാഹനത്തിലെ ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ സാധിക്കും. അതേസമയം, ഫാസറ്റ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 54 മിനിറ്റിനുള്ളില്‍ 80 ശതമാനം ചാര്‍ജ് ചെയ്യാന്‍ സാധിക്കും.

ഇന്ത്യയില്‍ ലഭ്യമായ മികച്ച ഇലക്ട്രിക്ക്-ഹൈബ്രിഡ് കാറുകള്‍

ടൊയോട്ട കാമ്രി

ആഡംബര സെഡാന്‍ ശ്രേണിയിലെ ടൊയോട്ടയുടെ പ്രതിനിധിയാണ് കാമ്രി. കാമ്രിയുടെ ഹൈബ്രീഡ് പതിപ്പുകള്‍ മാത്രമാണ് വിപണിയില്‍ ഉള്ളത്. 37.23 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ വിപണിയിലെ വില.

ഇന്ത്യയില്‍ ലഭ്യമായ മികച്ച ഇലക്ട്രിക്ക്-ഹൈബ്രിഡ് കാറുകള്‍

എട്ടാം തലമുറ പതിപ്പാണ് നിലവില്‍ വിപണിയില്‍ ഉള്ളത്. പെട്രോള്‍ ഹൈബ്രീഡ് പതിപ്പുകള്‍ മാത്രമാണ് വിപണിയില്‍ ഉള്ളത്. 2.5 ലിറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 175.5 bhp കരുത്തും 221 Nm torque ഉം പരമാവധി കുറിക്കും.

ഇന്ത്യയില്‍ ലഭ്യമായ മികച്ച ഇലക്ട്രിക്ക്-ഹൈബ്രിഡ് കാറുകള്‍

118.3 bhp കരുത്തും 202 Nm torque ഉം സൃഷ്ടിക്കാന്‍ 245V ശേഷിയുള്ള വൈദ്യുത മോട്ടോറിന് കഴിവുണ്ട്.

ഇന്ത്യയില്‍ ലഭ്യമായ മികച്ച ഇലക്ട്രിക്ക്-ഹൈബ്രിഡ് കാറുകള്‍

ടൊയോട്ട പ്രിയുസ്

കാമ്രിയുടെ വിജയത്തിന് പിന്നാലെയാണ് പ്രിയുസ് ഹൈബ്രീഡ് പതിപ്പുമായി ജപ്പാന്‍ കമ്പനി എത്തുന്നത്. 45.09 ലക്ഷം രൂപ മുലതാണ് ടൊയോട്ട പ്രിയുസിന്റെ വിപണിയിലെ വില. കാമ്രിയില്‍ നിന്നും ഏകദേശം എട്ട് ലക്ഷം രൂപയുടെ വര്‍ധനവാണ് പ്രിയുസിനുള്ളത്.

ഇന്ത്യയില്‍ ലഭ്യമായ മികച്ച ഇലക്ട്രിക്ക്-ഹൈബ്രിഡ് കാറുകള്‍

1.8 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്. ഈ എഞ്ചിന്‍ 97 bhp കരുത്തും 142 Nm torque ഉം ഉത്പാദിപ്പിക്കും. വൈദ്യുത മോട്ടറിന് ലിഥിയം അയണ്‍, നിക്കല്‍ മെറ്റല്‍ ഹൈബ്രിഡ് ബാറ്ററികളാണ് ശക്തി പരുന്നത്.

ഇന്ത്യയില്‍ ലഭ്യമായ മികച്ച ഇലക്ട്രിക്ക്-ഹൈബ്രിഡ് കാറുകള്‍

വോള്‍വോ XC90 T8

വോള്‍വോയുടെ ഇന്ത്യയിലെ ആദ്യത്തെ പ്ലഗ് ഇന്‍ ഹൈബ്രിഡ് എസ്‌യുവി കാറാണ് XC90 T8. ഏറെ പ്രചാരം നേടിയ XC90 അടിസ്ഥാനമാക്കിയാണ് ഈ വാഹനത്തെ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ 1.27 കോടി രൂപയാണ് വാഹനത്തിന്റെ വില.

ഇന്ത്യയില്‍ ലഭ്യമായ മികച്ച ഇലക്ട്രിക്ക്-ഹൈബ്രിഡ് കാറുകള്‍

ലോകത്തെ ഏറ്റവും സുരക്ഷിതമായ കാര്‍ എന്ന വിശേഷണമാണ് എസ്‌യുവി XC90 ലഭിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് ഇതിനെ അടിസ്ഥാനമാക്കി വോള്‍വോ പുതിയ ഹൈബ്രിഡ് കാറിനെ നിരത്തിലെത്തിക്കുന്നത്.

Most Read Articles

Malayalam
English summary
Top Electric-Hybrid Cars in India. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X