വിപണിയിലെത്തും മുമ്പ് ടാറ്റ കസ്സീനിയുടെ പരീക്ഷണ ചിത്രങ്ങള്‍ വീണ്ടും പുറത്ത്

ഇന്ത്യന്‍ വിപണിയില്‍ അടുത്തതായി തങ്ങളുടെ പുതിയ മോഡലായ കസ്സീനിയെ അവതരിപ്പിക്കുവാനുള്ള ഒരുക്കത്തിലാണ് ടാറ്റ മോട്ടോര്‍സ്. ടാറ്റ ഹാരിയറിനെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ഏഴ് സീറ്റര്‍ വാഹനത്തെ ആദ്യമായി 2019 ജനീവ മോട്ടോര്‍ഷോയിലാണ് അവതരിപ്പിച്ചത്.

വിപണിയിലെത്തും മുമ്പ് ടാറ്റ കസ്സീനിയുടെ പരീക്ഷണ ചിത്രങ്ങള്‍ വീണ്ടും പുറത്ത്

2020 -ന്റെ ആദ്യ പകുതിയോടെ വാഹനം വില്‍പ്പനയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തവണ വീണ്ടും പൂനെയുടെ പ്രാന്ത പ്രദേശങ്ങളില്‍ വാഹനം പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. പൂര്‍ണ്ണമായും മൂടപ്പെട്ട രൂതിയിലായിരുന്നു വാഹനം. എന്നാല്‍ പുതിയ ഡിസൈനിലുള്ള 18 ഇഞ്ച് അലോയി വീലുകളാണ് എസ്‌യുവില്‍ വരുന്നത്.

വിപണിയിലെത്തും മുമ്പ് ടാറ്റ കസ്സീനിയുടെ പരീക്ഷണ ചിത്രങ്ങള്‍ വീണ്ടും പുറത്ത്

ഹാരിയറുമായി താരതമ്യേന വലിപ്പമേറിയ ഘടനയാണ് കസ്സീനിക്കുള്ളത്. 4,661 mm നീളവും, 1786 mm ഉയരവും കസ്സീനിക്ക് വരുന്നത്. ഹാരിയറിലും 63 mm നീളവും, 80 mm ഉയരവും കൂടുതലാണ് പുതിയ എസ്‌യുവിക്ക്. എന്നാല്‍ വാനത്തിന്റെ വീതി, വീല്‍ബേസ് എന്നിവയ്ക്ക് മാറ്റമൊന്നുമില്ല.

വിപണിയിലെത്തും മുമ്പ് ടാറ്റ കസ്സീനിയുടെ പരീക്ഷണ ചിത്രങ്ങള്‍ വീണ്ടും പുറത്ത്

കസ്സീനിയുടെ അധിക നീളം മൂന്നാം നിര സീറ്റുകള്‍ ഉള്‍ക്കൊള്ളാന്‍ വേണ്ടിയാണ്. പ്രത്യേകം ഏസി വെന്റുകളും, USB ചാര്‍ജിങ് പോര്‍ട്ടുകളും, 12V സോക്കറ്റുകളും മൂന്നാം നിരയിലും കമ്പനി വാഗ്ദാനം ചെയ്യുന്നു.

വിപണിയിലെത്തും മുമ്പ് ടാറ്റ കസ്സീനിയുടെ പരീക്ഷണ ചിത്രങ്ങള്‍ വീണ്ടും പുറത്ത്

2.0 ലിറ്റര്‍ ക്രിയോടെക്ക് ഡീസല്‍ എഞ്ചിനിന്റെ ബിഎസ് VI നിലവാരത്തിലേക്ക് ഉയര്‍ത്തിയ എഞ്ചിനാവും വാഹനത്തിന്റെ ഹൃദയം. 170 bhp കരുത്തും 350 Nm torque ഉം സൃഷ്ടിക്കുവാനായി എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കും.

വിപണിയിലെത്തും മുമ്പ് ടാറ്റ കസ്സീനിയുടെ പരീക്ഷണ ചിത്രങ്ങള്‍ വീണ്ടും പുറത്ത്

അടിസ്ഥാനപരമായി ആറ് സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സാവും വാഹനത്തില്‍ വരുന്നത്. അതോടൊപ്പം ഹ്യുണ്ടായിയില്‍ നിന്ന് കടംകൊണ്ട ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്ക്‌സും വാഹനത്തില്‍ നല്‍കാന്‍ നിര്‍മ്മാതാക്കള്‍ ആലോചിക്കുന്നുണ്ട്.

വിപണിയിലെത്തും മുമ്പ് ടാറ്റ കസ്സീനിയുടെ പരീക്ഷണ ചിത്രങ്ങള്‍ വീണ്ടും പുറത്ത്

മുകളില്‍ പറഞ്ഞിരിക്കുന്ന ഇത്തരം മാറ്റങ്ങള്‍ അപേക്ഷിച്ച് ഹാരിയറില്‍ നിന്ന് മറ്റ് വലിയ മാറ്റങ്ങളൊന്നും കസ്സീനിയില്‍ ഉണ്ടാവില്ല. അഞ്ച് സീറ്റര്‍ പതിപ്പിലുള്ള ഫീച്ചറുകളും, ഡിസൈനും, മറ്റ് സുരക്ഷാ ക്രമീകരണങ്ങളും തന്നെയാവും.

Most Read: വിപണിയിലെ മാന്ദ്യത്തിനിടയിലും ഓഫറുകളൊന്നും വാഗ്ദാനം ചെയ്യാത്ത കാറുകൾ

വിപണിയിലെത്തും മുമ്പ് ടാറ്റ കസ്സീനിയുടെ പരീക്ഷണ ചിത്രങ്ങള്‍ വീണ്ടും പുറത്ത്

പുറത്തിറങ്ങുന്നതോടെ ടാറ്റയുടെ ഫ്‌ളാഗ്ഷിപ്പ് മോഡലാവും കസ്സീനി. നിലവില്‍ തലപ്പത്തുള്ള ഹെക്‌സ എസ്‌യുവിയുടെ മുകളിലാവും വാഹനത്തിന്റെ സ്ഥാനം. ഫോര്‍ഡ് എന്‍ഡവര്‍, ടൊയോട്ട ഫോര്‍ച്ചൂണര്‍, മഹീന്ദ്ര അള്‍ട്ടുറാസ് എന്നിവയാവും വിപണിയിലെ പ്രധാന എതിരാളികള്‍.

Most Read: മാരുതിയുടെ 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ബി‌എസ്‌-VI നിലവാരത്തിലേക്ക് പരിഷ്ക്കരിച്ചേക്കാം

വിപണിയിലെത്തും മുമ്പ് ടാറ്റ കസ്സീനിയുടെ പരീക്ഷണ ചിത്രങ്ങള്‍ വീണ്ടും പുറത്ത്

നിലവില്‍ മത്സരം കൊടുമ്പിരി കോള്ളുന്ന എസ്‌യുവി ശ്രേണിയില്‍ തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനുള്ള നീക്കത്തിലാണ് കമ്പനി. രാജ്യത്തെ വാഹന വിപണി കൂപ്പുകുത്തി വീഴച്ചയിലേക്ക് വീഴുമ്പോളും കാര്യമായ വില്‍പ്പനകള്‍ നടക്കുന്ന ഒരേയൊരു വിഭാഗം ഇപ്പോള്‍ എസ്‌യുവികള്‍ മാത്രമാണ്.

Most Read: ട്രാഫിക്ക് നിയമങ്ങള്‍ ലംഘിച്ചതിന് ട്രക്ക് ഡ്രൈവറിന് ലഭിച്ചത് 2 ലക്ഷം രൂപ പിഴ

വിപണിയിലെത്തും മുമ്പ് ടാറ്റ കസ്സീനിയുടെ പരീക്ഷണ ചിത്രങ്ങള്‍ വീണ്ടും പുറത്ത്

അതിനാല്‍ തന്നെ മിക്ക വാഹന നിര്‍മ്മാതാക്കളും ഈ മേഘലയിലേക്കാണ് ലാക്ഷ്യം വയ്ക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ ആദ്യ വാഹനങ്ങള്‍ അവതരിപ്പിക്കുന്ന നിര്‍മ്മാതാകള്‍ പോലും എസ്‌യുവി മോഡലുകളുമായി എത്തുന്നതും ഇതിനാലാണ്.

Source: Team bhp

Most Read Articles

Malayalam
English summary
Tata Cassini SUV Spied Testing Ahead Of Launch In India: To Rival The Toyota Fortuner. Read more Malayalam.
Story first published: Monday, September 16, 2019, 15:33 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X