ഒറ്റ ചാര്‍ജില്‍ 250 കിലോമീറ്റര്‍, ടാറ്റയുടെ ഇലക്ട്രിക്ക് കാര്‍ ഉടന്‍
ഇലക്ട്രിക്ക് കാറുകള്‍ പതിയെ വിപണി സ്വന്തമാക്കാന്‍ തുടങ്ങുകയാണ്. ഇന്ത്യയിലെ പ്രമുഖ കാര്‍ നിര്‍മ്മാതാക്കളെല്ലാം തന്നെ ഇലക്ട്രിക്ക് കാര്‍ വിപണി ലക്ഷ്യം വച്ച് നീങ്ങിക്കഴിഞ്ഞു. ഇത് സംബന്ധിച്ച ഏറ്റവും പുതിയ വാര്‍ത്ത എത്തിയിരിക്കുന്നത് ടാറ്റ മോട്ടോര്‍സിനെ കുറിച്ചാണ്.

രണ്ട് വര്‍ഷത്തിനുള്ളില്‍ 200-250 കിലോമീറ്റര്‍ ദൂരം വരെ പിന്നിടുന്ന ഇലക്ട്രിക്ക് കാറുകള്‍ വിപണിയിലെത്തിക്കുമെന്ന് കമ്പനി അറിയിച്ചിരിക്കുകയാണ്. നിലവില്‍ കമ്പനിയുടെ കോമ്പാക്റ്റ് സെഡാനായ ടാറ്റ ടിഗോറിന്റെ ഇലക്ട്രിക്ക് മോഡല്‍ ഒരുങ്ങിക്കഴിഞ്ഞു.

എന്നാല്‍ ടിഗോര്‍ ഇതുവരെ വില്‍പ്പനയ്‌ക്കെത്തിയിട്ടില്ല. രാജ്യത്ത് ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിനാല്‍ ഘട്ടം ഘട്ടമായി മാത്രമെ ടിഗോര്‍ ഇലക്ട്രിക്ക് കാര്‍ വിപണിയിലെത്തുകയുള്ളൂ.
Most Read:ലോക അര്‍ബന്‍ കാര്‍ പുരസ്‌കാരം: ഹ്യുണ്ടായി സാന്‍ട്രോയും സുസുക്കി ജിമ്‌നിയും നേര്‍ക്കുനേര്‍

' ടിഗോറിനെപ്പോലെയുള്ള ഇടത്തരം ഇലക്ട്രിക്ക് കാറുകള്‍ക്ക് പിന്നിടാന്‍ കഴിയുന്ന പരമാവധി ദൂരം 140-150 കിലോമീറ്ററാണ്. എന്നാല്‍ ഞങ്ങളുടെ ഭാവി പദ്ധതിയെന്നത് ഒറ്റ ചാര്‍ജില്‍ 200-250 കിലോമീറ്റര്‍ വരെ പിന്നിടുന്ന ഇലക്ട്രിക്ക് കാര്‍ വിപണിയിലെത്തിക്കുക എന്നതാണ്.

ഈ വര്‍ഷത്തെ ജനീവ മോട്ടോര്‍ ഷോയില്‍ ഇത് ഞങ്ങള്‍ അവതരിപ്പിക്കുന്നതാണ്', ടാറ്റ മോട്ടോര്‍സിന്റെ ഇലക്ട്രിക്ക് മൊബിലിറ്റി ബിസിനസ് വിഭാഗം പ്രസിഡന്റ് ശൈലേഷ് ചന്ദ്ര പറയുന്നു.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഗവണ്‍മെന്റ് ഇലക്ട്രിക്ക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി പദ്ധതികളാണ് ആവിഷ്‌ക്കരിക്കുന്നത്. ഇത് രാജ്യത്തെ പ്രമുഖ ഓട്ടോമോട്ടിവ് കമ്പനികളെ കൂടുതല്‍ ഇലക്ട്രിക്ക് വാഹനങ്ങള്‍ വിപണിയിലെത്തിക്കുന്നതിന് പ്രേരിപ്പിക്കുന്നു.

മാത്രമല്ല, രാജ്യത്തെ ഹൈവേകളിലും മറ്റ് പ്രധാന റോഡുകളിലും 25 കിലോമീറ്റര്‍ പരിധിയില്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനും ഗവണ്‍മെന്റ് പദ്ധതിയുണ്ട്.
Most Read:ഹയബൂസയെ ഉടമയ്ക്ക് കൈമാറും മുമ്പ് - 'അണ്‍ബോക്‌സ്' ചെയ്യുന്നത് ഇങ്ങനെ

ഇതു കൂടാതെ നികുതി ഇളവുകള്‍, എളുപ്പത്തില്‍ ലഭ്യമാവുന്ന ലോണ്‍ വ്യവസ്ഥകള്‍, ടോള്‍ അടയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കുക എന്നീ സൗകര്യങ്ങളും ഇലക്ട്രിക്ക് വാഹനങ്ങള്‍ക്കുണ്ട്.

ഇന്ത്യയില്‍ ഇലക്ട്രിക്ക് വാഹനങ്ങളിലേക്കുള്ള മാറ്റം സാധ്യമാവുന്നത് താരതമ്യേന പതിയെ ആയിരിക്കും. വിപണിയില്‍ ഇലക്ട്രിക്ക് വാഹനങ്ങള്‍ വില്‍ക്കുന്നതിനനുസരിച്ച് ചാര്‍ജിംഗ് സ്റ്റേഷനുകളുടെ എണ്ണവും ആനുപാതികമായി വര്‍ധിപ്പിക്കണം. ഇപ്പോഴിത് ശൈശവ ദിശയിലായത് കൊണ്ട് നഗര പ്രദേശങ്ങളില്‍ വില്‍ക്കുന്നതായിരിക്കും ഉത്തമം.


Click it and Unblock the Notifications








