ലോക അര്‍ബന്‍ കാര്‍ പുരസ്‌കാരം: ഹ്യുണ്ടായി സാന്‍ട്രോയും സുസുക്കി ജിമ്‌നിയും നേര്‍ക്കുനേര്‍

ഈ വര്‍ഷത്തെ ലോക അര്‍ബന്‍ കാറായി ഹ്യുണ്ടായി സാന്‍ട്രോ അറിയപ്പെടുമോ? എതിരാളികള്‍ ചില്ലറക്കാരല്ല. 2019 ലോക അര്‍ബന്‍ കാര്‍ പുരസ്‌കാരത്തിലേക്കുള്ള കുതിപ്പില്‍ സുസുക്കി ജിമ്‌നിയാണ് സാന്‍ട്രോയ്ക്കുള്ള പ്രധാന ഭീഷണി. ഒപ്പം ഔഡി A1, കിയ സോള്‍, സിയറ്റ് അറോണ കാറുകളുമുണ്ട് ഇതേ പദവി മോഹിച്ച്. എന്തായാലും ഏപ്രില്‍ 17 -ന് 2019 ന്യൂയോര്‍ക്ക് മോട്ടോര്‍ ഷോയില്‍ വെച്ച് ജേതാവിനെ ജൂറി പ്രഖ്യാപിക്കും.

ലോക അര്‍ബന്‍ കാര്‍ പുരസ്‌കാരം: ഹ്യുണ്ടായി സാന്‍ട്രോയും സുസുക്കി ജിമ്‌നിയും നേര്‍ക്കുനേര്‍

AH2 കോണ്‍സെപ്റ്റ് അടിസ്ഥാനപ്പെടുത്തി സാന്‍ട്രോ ഹാച്ച്ബാക്കിനെ കഴിഞ്ഞവര്‍ഷമാണ് ഹ്യുണ്ടായി വിപണിയില്‍ തിരികെ കൊണ്ടുവന്നത്. ഇയോണിന് പകരക്കാരനായി ഹ്യുണ്ടായി നിരയില്‍ സാന്‍ട്രോ തലയുയര്‍ത്തുന്നു. നിലവില്‍ ഇന്ത്യയില്‍ മാത്രമെ സാന്‍ട്രോയെ കമ്പനി അവതരിപ്പിക്കുന്നുള്ളൂ.

ലോക അര്‍ബന്‍ കാര്‍ പുരസ്‌കാരം: ഹ്യുണ്ടായി സാന്‍ട്രോയും സുസുക്കി ജിമ്‌നിയും നേര്‍ക്കുനേര്‍

എന്നാല്‍ വരുംഭാവിയില്‍ സാന്‍ട്രോയെ വിദേശ വിപണികളിലേക്ക് കയറ്റുമതി ചെയ്യാന്‍ ഹ്യുണ്ടായി ആലോചിക്കുന്നുണ്ട്. ആഗോള വിപണിയിലും ഹ്യുണ്ടായിയുടെ ഏറ്റവും ചെറിയ ഹാച്ച്ബാക്കെന്നാകും സാന്‍ട്രോയുടെ പ്രതിച്ഛായ. 1.1 ലിറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് സാന്‍ട്രോയില്‍ തുടിക്കുന്നത്.

ലോക അര്‍ബന്‍ കാര്‍ പുരസ്‌കാരം: ഹ്യുണ്ടായി സാന്‍ട്രോയും സുസുക്കി ജിമ്‌നിയും നേര്‍ക്കുനേര്‍

എഞ്ചിന്‍ 68 bhp കരുത്തും 99 Nm torque ഉം പരമാവധി കുറിക്കും. പെട്രോള്‍ - സിഎന്‍ജി പതിപ്പായും സാന്‍ട്രോയെ ഹ്യുണ്ടായി അണിനിരത്തുന്നുണ്ട്. 58 bhp കരുത്തും 84 Nm torque -മാണ് സിഎന്‍ജി പതിപ്പ് പരമാവധി രേഖപ്പെടുത്തുക. അഞ്ചു സ്പീഡാണ് ഹാച്ച്ബാക്കിലെ മാനുവല്‍ ഗിയര്‍ബോക്‌സ്.

Most Read: ഓഫ്‌റോഡിങ്ങിന് ഇറങ്ങിയ ഫോഴ്‌സ് ഗൂര്‍ഖ എക്‌സ്ട്രീം — വീഡിയോ

ലോക അര്‍ബന്‍ കാര്‍ പുരസ്‌കാരം: ഹ്യുണ്ടായി സാന്‍ട്രോയും സുസുക്കി ജിമ്‌നിയും നേര്‍ക്കുനേര്‍

ഇന്ത്യയില്‍ ഹ്യുണ്ടായി ആദ്യമായി കൊണ്ടുവരുന്ന എഎംടി കാറെന്ന വിശേഷണവും സാന്‍ട്രോയ്ക്കുണ്ട്. മാനുവല്‍, എഎംടി മോഡലുകളില്‍ 20.3 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. വിപണിയില്‍ 3.9 ലക്ഷം രൂപ മുതല്‍ സാന്‍ട്രോയ്ക്ക് വില ആരംഭിക്കും. 5.64 ലക്ഷം രൂപയാണ് ഏറ്റവും ഉയര്‍ന്ന സാന്‍ട്രോ വകഭേദത്തിന് വില.

ലോക അര്‍ബന്‍ കാര്‍ പുരസ്‌കാരം: ഹ്യുണ്ടായി സാന്‍ട്രോയും സുസുക്കി ജിമ്‌നിയും നേര്‍ക്കുനേര്‍

മാരുതി ആള്‍ട്ടോ, റെനോ ക്വിഡ്, ടാറ്റ ടിയാഗൊ എന്നിവര്‍ക്ക് ഹ്യുണ്ടായി നല്‍കുന്ന ശക്തമായ മറുപടിയാണ് രണ്ടാംതലമുറ സാന്‍ട്രോ.

ചിത്രത്തില്‍ സുസുക്കി ജിമ്‌നിയും മോശക്കാരനല്ല. കഴിഞ്ഞവര്‍ഷം സുസുക്കി കൊണ്ടുവന്ന ജിമ്‌നി രാജ്യാന്തര വിപണിയില്‍ തകര്‍പ്പന്‍ വിജയമാണ് നേടുന്നത്. യുകെ വിപണിയില്‍ ഈ വര്‍ഷത്തേക്കുള്ള ജിമ്‌നി യൂണിറ്റുകള്‍ മുഴുവന്‍ ഇതിനോടകം വിറ്റുതീര്‍ന്നിരിക്കുകയാണ്.

ലോക അര്‍ബന്‍ കാര്‍ പുരസ്‌കാരം: ഹ്യുണ്ടായി സാന്‍ട്രോയും സുസുക്കി ജിമ്‌നിയും നേര്‍ക്കുനേര്‍

നിലവില്‍ ജിമ്‌നിയുടെ ഷോര്‍ട്ട് വീല്‍ബേസ് പതിപ്പിനെ മാത്രമെ കമ്പനി അവതരിപ്പിക്കുന്നുള്ളൂ. അടുത്തവര്‍ഷം ലോങ് വീല്‍ ബേസ് മോഡലിനെ വില്‍പ്പനയ്ക്ക് കൊണ്ടുവരാന്‍ സുസുക്കിക്ക് പദ്ധതിയുണ്ട്. ആഗോള വിപണിയില്‍ ലഭ്യമായ ഏറ്റവും ചെറിയ ഓഫ്‌റോഡ് എസ്‌യുവിയെന്ന വിശേഷണം ജിമ്‌നിയുടെ പ്രചാരത്തില്‍ നിര്‍ണായകമാവുന്നു.

ലോക അര്‍ബന്‍ കാര്‍ പുരസ്‌കാരം: ഹ്യുണ്ടായി സാന്‍ട്രോയും സുസുക്കി ജിമ്‌നിയും നേര്‍ക്കുനേര്‍

രണ്ടു എഞ്ചിന്‍ ഓപ്ഷനുകളാണ് സുസുക്കി ജിമ്‌നിയില്‍ - ഒന്ന് 660 സിസി മൂന്നു സിലിണ്ടര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിന്‍; മറ്റൊന്ന് 1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ നാച്ചുറലി ആസ്പിരേറ്റഡ് എഞ്ചിനും. ഇരു എഞ്ചിന്‍ പതിപ്പുകളിലും അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. അതേസമയം 1.5 ലിറ്റര്‍ എഞ്ചിന്‍ പതിപ്പില്‍ നാലു സ്പീഡ് ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് തിരഞ്ഞെടുക്കാനും അവസരമുണ്ട്.

ലോക അര്‍ബന്‍ കാര്‍ പുരസ്‌കാരം: ഹ്യുണ്ടായി സാന്‍ട്രോയും സുസുക്കി ജിമ്‌നിയും നേര്‍ക്കുനേര്‍

ബോഡി ഓണ്‍ ലാഡര്‍ ഫ്രെയിം ഉപയോഗിക്കുന്ന ജിമ്‌നിയില്‍ നാലു വീല്‍ ഡ്രൈവ് സംവിധാനം അടിസ്ഥാന ഫീച്ചറാണ്.

നേരത്തെ ജിപ്‌സിക്ക് പകരക്കാരനായി ജിമ്‌നിയെ മാരുതി അവതരിപ്പിക്കുമെന്ന് അഭ്യുഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ജിമ്‌നി ഇങ്ങോട്ടേക്കില്ലെന്ന വാര്‍ത്ത പിന്നീട് മാരുതിത്തന്നെ വ്യക്തമാക്കി. ഇന്ത്യന്‍ വിപണിയില്‍ രണ്ടു ഡോര്‍ കോമ്പാക്ട് ഓഫ്‌റോഡ് വാഹനങ്ങള്‍ക്ക് വലിയ സാധ്യതയില്ലെന്നാണ് മാരുതിയുടെ വിലയിരുത്തല്‍.

Most Read: കൂറ്റന്‍ തൂണിന് അടിയില്‍പ്പെട്ട് നെക്‌സോണ്‍, ടാറ്റയ്ക്ക് സ്തുതി പറഞ്ഞ് വാഹന പ്രേമികള്‍

ലോക അര്‍ബന്‍ കാര്‍ പുരസ്‌കാരം: ഹ്യുണ്ടായി സാന്‍ട്രോയും സുസുക്കി ജിമ്‌നിയും നേര്‍ക്കുനേര്‍

ഓഫ്‌റോഡ് വാഹനങ്ങള്‍ക്ക് ആരാധകരേറെയുണ്ടെങ്കിലും മോഡല്‍ വാങ്ങുന്നവരുടെ എണ്ണം ആശാവഹമല്ല. അപ്പോള്‍ പിന്നെ ജിമ്‌നിയെ ഇങ്ങോട്ടു കൊണ്ടുവരുന്നതില്‍ അര്‍ത്ഥമില്ലെന്നു മാരുതി കരുതുന്നു.

Most Read Articles

Malayalam
English summary
2019 World Urban Car Awards: Hyundai Santro In The List. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X