ഏഴ് സീറ്റര്‍ ഹാരിയുമായി ടാറ്റ, ചിത്രങ്ങള്‍ പുറത്ത്

ഏഴു സീറ്ററായ ഹാരിയര്‍ എസ്‌യുവിയെ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാനൊരുങ്ങുകയാണ് ടാറ്റ മോട്ടോര്‍സ്. 2019 ജനീവ മോട്ടോര്‍ ഷോയിലാണ് ഈ ഏഴ് സീറ്റര്‍ എസ്‌യുവിയെ ടാറ്റ അവതരിപ്പിച്ചത്. വില്‍പ്പനയ്‌ക്കെത്താനിരിക്കെ പുതിയ ഹാരിയറിന്റെ ചിത്രങ്ങള്‍ ഓണ്‍ലൈനിലൂടെ ചോര്‍ന്നിരിക്കുകയാണ്. പരീക്ഷണയോട്ടത്തിലായിരുന്ന ഈ ഏഴ് സീറ്റര്‍ എസ്‌യുവിയുടെ ചിത്രങ്ങളാണ് ഇന്റര്‍നെറ്റില്‍ പ്രചരിച്ചത്.

ഏഴ് സീറ്റര്‍ ഹാരിയുമായി ടാറ്റ, ചിത്രങ്ങള്‍ പുറത്ത്

ലാന്‍ഡ് റോവര്‍ D8 -ല്‍ നിന്നും ഉരുത്തിരിഞ്ഞ ഒമേഗ ആര്‍ക്കിടെക്ചര്‍ പ്ലാറ്റഫോമാണ് ഏഴ് സീറ്റര്‍ ഹാരിയറിന് ആധാരമാവുന്നത്. മാത്രമല്ല, കമ്പനിയുടെ ഏറ്റവും പുതിയ ഇംപാക്ട് 2.0 ഡിസൈന്‍ ശൈലിയാണ് പുത്തന്‍ ഹാരിയറില്‍ ഉപയോഗിക്കുക.

ഏഴ് സീറ്റര്‍ ഹാരിയുമായി ടാറ്റ, ചിത്രങ്ങള്‍ പുറത്ത്

നിലവില്‍ 'H7X' കോഡ് നാമത്തിലാണ് പുതിയ ഏഴ് സീറ്റര്‍ ഹാരിയര്‍ അറിയപ്പെടുന്നത്. 2018 ഓട്ടോ എക്‌സ്‌പോയില്‍ ഒരു ടീസര്‍ പുറത്ത് വിട്ടാണ് ടാറ്റ ഈ ഏഴ് സീറ്റര്‍ വകഭേദത്തിന്‍രെ വരവ് അറിയിച്ചത്.

Most Read:25 കിലോമീറ്റര്‍ ഇടവിട്ട് ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍, വൈദ്യുത വാഹന വിപ്ലവത്തിന് തിരികൊളുത്താന്‍ ഇന്ത്യ

ഏഴ് സീറ്റര്‍ ഹാരിയുമായി ടാറ്റ, ചിത്രങ്ങള്‍ പുറത്ത്

പിന്നീട് നിരവധി തവണ പരീക്ഷണയോട്ടത്തിനിടെ ക്യാമറ കണ്ണുകളില്‍ കുടുങ്ങിയിട്ടുണ്ട് പുതിയ ഹാരിയര്‍. ചിത്രങ്ങളില്‍ നിന്ന് വ്യക്തമാവുന്നത് നിലവിലുള്ള ഹാരിയറിനെക്കാളും 62 mm അധികം നീളം പുതിയ ഏഴ് സീറ്റര്‍ ഹാരിയറിനുണ്ടെന്നാണ്. കൂടാതെ പുതിയ അലോയ് വീലുകളും വീതിയുള്ള സ്‌പോര്‍ടി ടയറുകളും പുത്തന്‍ ഹാരിയറിന് ലഭിച്ചിട്ടുണ്ട്.

ഏഴ് സീറ്റര്‍ ഹാരിയുമായി ടാറ്റ, ചിത്രങ്ങള്‍ പുറത്ത്

നിലവിലെ ഹാരിയറിലെ ഡിസൈനായിരിക്കും H7X കടമെടുക്കാന്‍ സാധ്യത. ഫോഗ് ലാമ്പുകള്‍, എല്‍ഇഡി ഡിആര്‍എല്ലുകള്‍, ടെയില്‍ ലാമ്പുകള്‍ എന്നിവയില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.

ഏഴ് സീറ്റര്‍ ഹാരിയുമായി ടാറ്റ, ചിത്രങ്ങള്‍ പുറത്ത്

ഇലക്ട്രിക്ക് സണ്‍റൂഫ്, സ്‌പോര്‍ടി ലുക്ക് ഉള്ള ബമ്പര്‍ എന്നിവ എഴ് സീറ്റര്‍ ഹാരിയറിന്റെ സവിശേഷതകളായിരിക്കും. അകത്തളത്തിലും കാര്യമായ മാറ്റങ്ങളോടെ ആയിരിക്കും H7X എത്തുക. വലിയ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനം, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, മിറര്‍ലിങ്ക് എന്നിവ പ്രതീക്ഷിക്കാം.

ഏഴ് സീറ്റര്‍ ഹാരിയുമായി ടാറ്റ, ചിത്രങ്ങള്‍ പുറത്ത്

ഇരട്ട എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ബാക്ക് പാര്‍ക്കിംഗ് ക്യാമറ/സെന്‍സറുകള്‍, ബ്രേക്ക് അസിസ്റ്റ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഇഎസ്പി, ലാന്‍ഡ് റോവറിലുള്ളതിന് സമാനമായ ടെറൈന്‍ മാനേജ്‌മെന്റ് സംവിധാനം എന്നിവയായിരിക്കും H7X -ലെ സുരക്ഷ ക്രമീകരണങ്ങള്‍.

Most Read:പാഡില്‍ ഗിയര്‍ ഷിഫ്റ്ററുള്ള ബജറ്റ് കാറുകള്‍

ഏഴ് സീറ്റര്‍ ഹാരിയുമായി ടാറ്റ, ചിത്രങ്ങള്‍ പുറത്ത്

ഇപ്പോഴുള്ള ഹാരിയറിലെ 2.0 ലിറ്റര്‍ ക്രയോട്ടെക്ക് ഡീസല്‍ എഞ്ചിനായിരിക്കും H7X -നും കരുത്തേകുക. ആറ് സ്പീഡായിരിക്കും മാനുവല്‍ ഗിയര്‍ബോക്‌സ്. ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സ് ഓപ്ഷനും പുതിയ ഏഴ് സീറ്റര്‍ ഹാരിയറില്‍ പ്രതീക്ഷിക്കാം.

Source:Auto Car India

Most Read Articles

Malayalam
English summary
Tata Harrier Seven-Seater 'H7X' Spied Testing - Might Be Introduced With AMT Gearbox: read in malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X