റേഞ്ച് റോവര്‍ ഇവോഖിനെ പകര്‍ത്തി ടാറ്റ ഹാരിയര്‍

By Rajeev Nambiar

ഹാരിയറിലൂടെ ടാറ്റ തുടക്കമിട്ട പുതിയ ഇംപാക്ട് 2.0 ഡിസൈന്‍ ഭാഷ്യത്തെക്കുറിച്ച് ആര്‍ക്കും പരാതികളില്ല. ആകര്‍ഷകം, പ്രൗഢം, ഗംഭീരം. റോഡില്‍ എത്ര തിരക്കുണ്ടെങ്കിലും പുതിയ ഹാരിയര്‍ പെട്ടെന്ന് കണ്ണില്‍പ്പെടും.

ടേണ്‍ ഇന്‍ഡിക്കേറ്ററുകളായും പ്രവര്‍ത്തിക്കുന്ന എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, സിനോണ്‍ HID പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, ലോഗോ പ്രകാശിപ്പിക്കുന്ന സൈഡ് മിററുകള്‍, പിയാനൊ ബ്ലാക്ക് ഫിനിഷുള്ള 3D എല്‍ഇഡി ടെയില്‍ലാമ്പുകള്‍, ഷാര്‍ക്ക് ഫിന്‍ ആന്റീന, സ്റ്റൈലിഷ് അലോയ് വീലുകള്‍; ഹാരിയര്‍ ശ്രദ്ധ നേടിയില്ലെങ്കിലേ അത്ഭുതമുള്ളൂ.

റേഞ്ച് റോവര്‍ ഇവോഖിനെ ഓര്‍മ്മപ്പെടുത്തി ടാറ്റ ഹാരിയര്‍

എന്നാല്‍ എസ്‌യുവിക്ക് ഇരട്ട നിറപ്പതിപ്പുകള്‍ സമര്‍പ്പിക്കാന്‍ ടാറ്റ ഇതുവരെ തയ്യാറായിട്ടില്ല. ഇക്കാര്യത്തില്‍ ഹാരിയര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ നിരാശരാണ്. കാലിസ്റ്റോ കോപ്പര്‍, ഏരിയല്‍ സില്‍വര്‍, ഓര്‍ക്കസ് വൈറ്റ്, ടെലെസ്‌റ്റോ ഗ്രെയ്, തെര്‍മിസ്‌റ്റോ ഗോള്‍ഡ് എന്നിങ്ങനെ അഞ്ചു നിറങ്ങളാണ് നിലവില്‍ ഹാരിയറില്‍. എന്തായാലും ആരാധകരുടെ തുടരെയുള്ള ആവശ്യം മാനിച്ച് ആറാമതായി അറ്റ്‌ലസ് ബ്ലാക്ക് നിറപ്പതിപ്പിനെ കൂടി എസ്‌യുവിയില്‍ അണിനിരത്താന്‍ ടാറ്റ തീരുമാനിച്ചിരിക്കുന്നു.

റേഞ്ച് റോവര്‍ ഇവോഖിനെ ഓര്‍മ്മപ്പെടുത്തി ടാറ്റ ഹാരിയര്‍

പക്ഷെ ഇപ്പോഴും ഇരട്ടനിറം മോഡലില്‍ ഒരുങ്ങുന്നില്ല. എന്നാല്‍ വിഷമിക്കേണ്ടതില്ല. ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് ഒട്ടനവധി ടാറ്റ ഡീലര്‍ഷിപ്പുകള്‍ ഹാരിയറിന് ഇരട്ടനിറം നല്‍കാന്‍ തുടങ്ങിയിരിക്കുകയാണ്. മുംബൈയില്‍ നിന്നും പുറത്തുവരുന്ന വീഡിയോ എസ്‌യുവിക്ക് ഇരട്ടനിറം ലഭിച്ചാല്‍ എങ്ങനെയുണ്ടാവുമെന്ന് പറഞ്ഞുവെയ്ക്കുന്നു.

Most Read: പട്ടാപ്പകല്‍ റോയല്‍ എന്‍ഫീല്‍ഡ് ഷോറൂമില്‍ മോഷണം, ഇന്റര്‍സെപ്റ്ററുമായി മോഷ്ടാവ് മുങ്ങി

ഓര്‍ക്കസ് വൈറ്റ് നിറത്തിലുള്ള ഹാരിയറിന് പിയാനൊ ബ്ലാക്ക് ഫിനിഷുള്ള മേല്‍ക്കൂരയും അലോയ് വീലുകളും ലഭിക്കുമ്പോള്‍ ഭാവം പാടെ മാറി. ഒറ്റ നോട്ടത്തില്‍ റേഞ്ച് റോവര്‍ ഇവോഖിന്റെ തനിമ എസ്‌യുവിയില്‍ രൂപംകൊള്ളുന്നത് കാണാം.

റേഞ്ച് റോവര്‍ ഇവോഖിനെ ഓര്‍മ്മപ്പെടുത്തി ടാറ്റ ഹാരിയര്‍

മേല്‍ക്കൂരയുടെയും അലോയ് വീലുകളുടെയും നിറം മാറ്റുന്നതിന് 40,000 രൂപയാണ് മുംബൈയിലെ ഡീലര്‍ഷിപ്പുകള്‍ ഈടാക്കുന്നത്. ഹാരിയറിന്റെ വിലയ്ക്ക് പുറമെയാണിത്. ഇരട്ടനിറം ലഭിച്ചതൊഴിച്ചാല്‍ മറ്റു മാറ്റങ്ങളൊന്നും എസ്‌യുവിക്ക് സംഭവിക്കില്ല. തടി നിര്‍മ്മിതി ഡാഷ്‌ബോര്‍ഡ്, തുകല്‍ സീറ്റുകള്‍, തുകല്‍ ആവരണമുള്ള സ്റ്റീയറിംഗ് വീല്‍ എന്നിവയെല്ലാം ക്യാബിനില്‍ തുടരും.

റേഞ്ച് റോവര്‍ ഇവോഖിനെ ഓര്‍മ്മപ്പെടുത്തി ടാറ്റ ഹാരിയര്‍

XE, XM, XT, XZ എന്നിങ്ങനെ നാലു വകഭേദങ്ങളാണ് പുതിയ ഹാരിയര്‍ പുറത്തിറങ്ങുന്നത്. പ്രാരംഭ XE മോഡല്‍ 12.69 ലക്ഷം രൂപയ്ക്കും XM മോഡല്‍ 13.75 ലക്ഷം രൂപയ്ക്കും ഷോറൂമുകളിലെത്തുന്നു. 14.95 ലക്ഷം രൂപയാണ് ഇടത്തരം XT മോഡലിന് വില. ഏറ്റവും ഉയര്‍ന്ന ഹാരിയര്‍ XZ വകഭേദത്തിന് വില 16.25 ലക്ഷം രൂപ.

Most Read: എര്‍ട്ടിഗയ്ക്കും ജിടി പതിപ്പ്, ആഢംബരം തികഞ്ഞ് പുതിയ മാരുതി എംപിവി

2.0 ലിറ്റര്‍ നാലു സിലിണ്ടര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിനാണ് ടാറ്റ ഹാരിയറിന്റെ ഹൃദയം. ക്രെയോട്ടെക്കെന്ന് എഞ്ചിനെ ടാറ്റ വിളിക്കുന്നു. ജീപ്പ് കോമ്പസിലുള്ള ഫിയറ്റ് എഞ്ചിന്‍ തന്നെയാണിത്. 138 bhp കരുത്തും 350 Nm torque -മാണ് ക്രെയോട്ടെക്ക് എഞ്ചിന്‍ സൃഷ്ടിക്കുക.

മോഡലുകളില്‍ മുഴുവന്‍ ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഇടംപിടിക്കും. ഇക്കോ, സിറ്റി, സ്‌പോര്‍ട് എന്നിങ്ങനെ മൂന്നു ഡ്രൈവിംഗ് മോഡുകള്‍ ഹാരിയറിലുണ്ട്. കൂടാതെ ടെറെയ്ന്‍ റെസ്‌പോണ്‍സ് മോഡുകളും എസ്‌യുവിയുടെ സവിശേഷതയാണ്. ഹാരിയറിന്റെ ഓട്ടോമാറ്റിക് പതിപ്പിനെ വിപണിയില്‍ കൊണ്ടുവരാനുള്ള ഒരുക്കങ്ങളും അണിയറയില്‍ ടാറ്റ നടത്തുന്നുണ്ട്. ഈ വര്‍ഷാവസാനം ഹാരിയര്‍ ഓട്ടോമാറ്റിക്കിനെ വിപണിയില്‍ പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Tuesday, March 12, 2019, 14:38 [IST]
English summary
Tata Harrier Dual Tone. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X