പത്തുദിവസം കൊണ്ട് വിറ്റത് 420 യൂണിറ്റുകള്‍, തരംഗം സൃഷ്ടിച്ച് ടാറ്റ ഹാരിയര്‍

പത്തുദിവസം കൊണ്ട് ഹാരിയര്‍ നേടിയത് 420 യൂണിറ്റുകളുടെ വില്‍പ്പന. 12.69 ലക്ഷം രൂപ പ്രാരംഭ വിലയില്‍ ഔദ്യോഗികമായി വന്നെത്തിയ ഹാരിയര്‍ എസ്‌യുവി വിപണിയില്‍ പുതുതരംഗം സൃഷ്ടിക്കുകയാണ്. നിലവില്‍ മിക്ക ഡീലര്‍ഷിപ്പുകളിലും മൂന്നുമാസം വരെ കാത്തിരിക്കണം ഹാരിയര്‍ ബുക്ക് ചെയ്താല്‍ കൈയ്യില്‍ കിട്ടാന്‍. XE, XM, XT, XZ എന്നിങ്ങനെ നാലു വകഭേദങ്ങള്‍ പുതിയ ഹാരിയറിലുണ്ട്.

പത്തുദിവസം കൊണ്ട് വിറ്റത് 420 യൂണിറ്റുകള്‍, തരംഗം സൃഷ്ടിച്ച് ടാറ്റ ഹാരിയര്‍

പ്രാരംഭ XE മോഡല്‍ 12.69 ലക്ഷം രൂപയ്ക്കും XM മോഡല്‍ 13.75 ലക്ഷം രൂപയ്ക്കും ഷോറൂമുകളിലെത്തും. 14.95 ലക്ഷം രൂപയാണ് ഇടത്തരം XT മോഡലിന് വില. ഏറ്റവും ഉയര്‍ന്ന ഹാരിയര്‍ XZ വകഭേദം 16.25 ലക്ഷം രൂപ വില കുറിക്കുന്നു.

പത്തുദിവസം കൊണ്ട് വിറ്റത് 420 യൂണിറ്റുകള്‍, തരംഗം സൃഷ്ടിച്ച് ടാറ്റ ഹാരിയര്‍

2.0 ലിറ്റര്‍ നാലു സിലിണ്ടര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിനാണ് ടാറ്റ ഹാരിയറിന്റെ ഹൃദയം. ക്രെയോട്ടെക്കെന്ന് എഞ്ചിനെ ടാറ്റ വിളിക്കുന്നു. ജീപ്പ് കോമ്പസിലുള്ള ഫിയറ്റ് എഞ്ചിന്‍ തന്നെയാണിത്. എന്നാല്‍ ഹാരിയര്‍ വ്യത്യസ്തമായ കരുത്തുത്പാദനം കുറിക്കുമെന്ന് മാത്രം.

പത്തുദിവസം കൊണ്ട് വിറ്റത് 420 യൂണിറ്റുകള്‍, തരംഗം സൃഷ്ടിച്ച് ടാറ്റ ഹാരിയര്‍

138 bhp കരുത്തും 350 Nm torque -മാണ് ക്രെയോട്ടെക്ക് എഞ്ചിന്‍ സൃഷ്ടിക്കുക. മോഡലുകളില്‍ മുഴുവന്‍ ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് ഇടംപിടിക്കും. ഇക്കോ, സിറ്റി, സ്പോര്‍ട് എന്നിങ്ങനെ മൂന്നു ഡ്രൈവിംഗ് മോഡുകള്‍ ഹാരിയറിലുണ്ട്. കൂടാതെ ടെറെയ്ന്‍ റെസ്പോണ്‍സ് മോഡുകളും എസ്‌യുവിയുടെ സവിശേഷതയാണ്.

പത്തുദിവസം കൊണ്ട് വിറ്റത് 420 യൂണിറ്റുകള്‍, തരംഗം സൃഷ്ടിച്ച് ടാറ്റ ഹാരിയര്‍

പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, ഇന്‍ഡിക്കേറ്ററുകളായും പ്രവര്‍ത്തിക്കുന്ന ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകള്‍, വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന മിററുകള്‍, പിന്‍ പാര്‍ക്കിംഗ് സെന്‍സര്‍ എന്നിവയെല്ലാം ഹാരിയര്‍ മോഡലുകളില്‍ അടിസ്ഥാനമായി ഒരുങ്ങുന്നു.

Most Read: ലോകത്തെ ഏറ്റവും വലിയ കാര്‍ കമ്പനിയായി ഫോക്‌സ്‌വാഗണ്‍ വീണ്ടും, പുതിയ സമവാക്യങ്ങള്‍ ഇങ്ങനെ

പത്തുദിവസം കൊണ്ട് വിറ്റത് 420 യൂണിറ്റുകള്‍, തരംഗം സൃഷ്ടിച്ച് ടാറ്റ ഹാരിയര്‍

ഉള്ളിലും ധാരാളിത്തം കുറവല്ല. തുകല്‍, അലൂമിനിയം, തടി മുതലായവയുടെ സമ്മിശ്ര ഇടപെടല്‍ അകത്തളത്തില്‍ കാണാം. 8.8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവും ഒമ്പതു സ്പീക്കര്‍ ജെബിഎല്‍ ഓഡിയോ സംവിധാനവും പൂര്‍ണ്ണ ഡിജിറ്റല്‍ TFT ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും ഹാരിയറില്‍ പ്രത്യേകം പരാമര്‍ശിക്കണം.

പത്തുദിവസം കൊണ്ട് വിറ്റത് 420 യൂണിറ്റുകള്‍, തരംഗം സൃഷ്ടിച്ച് ടാറ്റ ഹാരിയര്‍

ഹാരിയറിന്റെ എതിരാളികള്‍

ജീപ്പ് കോമ്പസ്:

വലുപ്പത്തില്‍ ഒട്ടുമിക്ക എതിരാളികളെയും ഹാരിയര്‍ മറികടക്കും. പറഞ്ഞുവരുമ്പോള്‍ കോമ്പസിന്റെ എഞ്ചിന്‍ തന്നെയാണ് ടാറ്റ ഹാരിയര്‍ പങ്കിടുന്നത്. ക്രൈയോട്ടെക്കെന്നു ടാറ്റ വിശേഷിപ്പിക്കുന്ന 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എഞ്ചിന്‍ 140 bhp കരുത്തും 350 Nm torque ഉം ഉറപ്പുവരുത്തും.

പത്തുദിവസം കൊണ്ട് വിറ്റത് 420 യൂണിറ്റുകള്‍, തരംഗം സൃഷ്ടിച്ച് ടാറ്റ ഹാരിയര്‍

ഇതേ എഞ്ചിനാണ് കോമ്പസില്‍ തുടിക്കുന്നതെങ്കിലും 170 bhp കരുത്തും 350 Nm torque ഉം ബേബി ജീപ്പിന് പരമാവധിയുണ്ട്. എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകള്‍ തിളങ്ങുന്ന ഹെഡ്‌ലാമ്പുകളും സിഗ്‌നേച്ചര്‍ ഏഴു സ്ലാറ്റ് ഗ്രില്ലും കോമ്പസിന്റെ ഡിസൈന്‍ സവിശേഷതകളാണ്.

പത്തുദിവസം കൊണ്ട് വിറ്റത് 420 യൂണിറ്റുകള്‍, തരംഗം സൃഷ്ടിച്ച് ടാറ്റ ഹാരിയര്‍

ഹ്യുണ്ടായി ക്രെറ്റ:

ഹ്യുണ്ടായി ക്രെറ്റയുടെ ഇടത്തരം, ഉയര്‍ന്ന വകഭേദങ്ങളും ടാറ്റ ഹാരിയറുമായി നേരിട്ടു മത്സരിക്കും. രൂപത്തിലും ഭാവത്തിലും ക്രെറ്റയെക്കാള്‍ പതിന്മടങ്ങ് വലുപ്പമുണ്ട് ഹാരിയറിന്. വില അടിസ്ഥാനപ്പെടുത്തിയാല്‍ ക്രെറ്റയുടെ വിപണി കൂടി പിടിക്കാന്‍ ഹാരിയറിന് സാധിക്കും.

പത്തുദിവസം കൊണ്ട് വിറ്റത് 420 യൂണിറ്റുകള്‍, തരംഗം സൃഷ്ടിച്ച് ടാറ്റ ഹാരിയര്‍

അതേസമയം എസ്‌യുവി ശ്രേണിയില്‍ ക്രെറ്റയെ അട്ടിമറിക്കാന്‍ നാളിതുവരെയാര്‍ക്കും കഴിഞ്ഞിട്ടില്ലെന്നതാണ് ഹ്യുണ്ടായിയുടെ ആശ്വാസം. ക്രെറ്റയിലുള്ള 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 126 bhp കരുത്തു സൃഷ്ടിക്കും. പെട്രോള്‍, ഡീസല്‍ പതിപ്പുകള്‍ അണിനിരക്കുന്ന ക്രെറ്റയില്‍ മാനുവല്‍, ഓട്ടോമാറ്റിക് ഓപ്ഷനുകള്‍ ലഭ്യമാണ്.

പത്തുദിവസം കൊണ്ട് വിറ്റത് 420 യൂണിറ്റുകള്‍, തരംഗം സൃഷ്ടിച്ച് ടാറ്റ ഹാരിയര്‍

ഹാരിയറില്‍ മാനുവല്‍ ഡീസല്‍ എഞ്ചിന്‍ മാത്രമെ കമ്പനി നല്‍കുന്നുള്ളൂ. 15.03 ലക്ഷം രൂപയാണ് ഏറ്റവും ഉയര്‍ന്ന ക്രെറ്റ വകഭേദത്തിന് വിപണിയില്‍ വില.

Most Read: പിന്നിട്ടത് ആറ് ലക്ഷം കിലോമീറ്റര്‍, ഇപ്പോഴും ഈ ഇന്നോവ കരുത്തന്‍

പത്തുദിവസം കൊണ്ട് വിറ്റത് 420 യൂണിറ്റുകള്‍, തരംഗം സൃഷ്ടിച്ച് ടാറ്റ ഹാരിയര്‍

മഹീന്ദ്ര XUV500:

ഏഴു സീറ്റര്‍ XUV500 -യെക്കാളും വലുപ്പം ഹാരിയര്‍ അവകാശപ്പെടുമെന്നതാണ് ഏറ്റവും രസകരമായ കാര്യം. അഞ്ചു പേര്‍ക്കു മാത്രമെ ടാറ്റ ഹാരിയറില്‍ സഞ്ചരിക്കാന്‍ കഴിയുകയുള്ളൂ. XUV500 -യുടെ പ്രാരംഭ ഡീസല്‍ മോഡലിന് 12.39 ലക്ഷം രൂപയാണ് വിപണിയില്‍ വില. ഏറ്റവും ഉയര്‍ന്ന XUV500 മോഡലിന് വില 19.05 ലക്ഷം രൂപയും.

പത്തുദിവസം കൊണ്ട് വിറ്റത് 420 യൂണിറ്റുകള്‍, തരംഗം സൃഷ്ടിച്ച് ടാറ്റ ഹാരിയര്‍

വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന മിററുകള്‍, ഇരട്ട പുകക്കുഴലുകള്‍, റൂഫ് റെയിലുകള്‍, ആറു വിധത്തില്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, ഇരട്ട HVAC, റീഡിങ്ങ് ലാമ്പുകള്‍, പവര്‍ വിന്‍ഡോ, റിമോട്ട് ടെയില്‍ഗേറ്റ് ഓപ്പണിങ്ങ്, ലാപ്ടോപ് ഹോള്‍ഡറുള്ള ഗ്ലോവ് ബോക്സ്, പൂര്‍ണമായും മടക്കാവുന്ന രണ്ട് - മൂന്ന് നിര സീറ്റുകള്‍ എന്നിങ്ങനെ സൗകര്യങ്ങളുടെ കാര്യത്തില്‍ XUV500 ഒട്ടും പിന്നിലല്ല. ടൂ വീല്‍, ഫോര്‍ വീല്‍ ഡ്രൈവ് പതിപ്പുകള്‍ അണിനിരക്കുന്ന XUV500 -യില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷന്‍ കമ്പനി ഉറപ്പുവരുത്തുന്നുണ്ട്.

Most Read Articles

Malayalam
English summary
Tata Harrier’s Sales Hit 420 Units In Just 10 Days. Read in Malayalam.
Story first published: Saturday, February 2, 2019, 15:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X