ടാറ്റ ഹാരിയറിന്റെ ആക്‌സസറീസ് പട്ടികയില്‍ ഇനി മുതല്‍ സണ്‍റൂഫും

ടാറ്റ ഹാരിയറിന്റെ സണ്‍റൂഫ് ഓപ്ഷനായുള്ള ഉപഭോക്താക്കളുടെ കാത്തിരിപ്പ് ഒരു നീണ്ട കഥയാണ്. 2018 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച ഹാരിയറിന്റെ H5X ആശയത്തില്‍ പനോരമിക് സണ്‍റൂഫ് കമ്പനി ഉപയോഗിച്ചിരുന്നു. എന്നാല്‍ ഹാരിയല്‍ വിപണിയിലെത്തിയപ്പോള്‍ സണ്‍റൂഫ് ഓപ്ഷന്‍ കമ്പനി വാഗ്ദാനം ചെയ്തില്ല. ഇത് ഉപഭോക്താക്കളില്‍ നിരാശയുണ്ടാക്കിയിരുന്നു.

ടാറ്റ ഹാരിയറിന്റെ ആക്‌സസറീസ് പട്ടികയില്‍ ഇനി മുതല്‍ സണ്‍റൂഫും

എന്നാല്‍ നിലവില്‍ സണ്‍റൂഫിന് മികച്ച പ്രചാരം വിപണിയിലുള്ളതിനാല്‍ ഹാരിയറിന്റെ പുതിയ പതിപ്പില്‍ ഈ ഓപ്ഷന്‍ ഉള്‍പ്പെടുത്താന്‍ കമ്പനി തയ്യാറാവുകയായിരുന്നു. വിപണിയിലെ ഹാരിയറിന്റെ എസ്‌യുവി എതിരാളികളായ ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ് എന്നിവ സണ്‍റൂഫും ജീപ്പ് കോമ്പസ്, എംജി ഹെക്ടര്‍ എന്നീ വാഹനങ്ങള്‍ പനോരമിക് സണ്‍റൂഫുകള്‍ വാഗ്ദാനം ചെയ്യുന്നതോടെ ടാറ്റയും ഇതിലേക്ക് മാറാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു.

ടാറ്റ ഹാരിയറിന്റെ ആക്‌സസറീസ് പട്ടികയില്‍ ഇനി മുതല്‍ സണ്‍റൂഫും

വിപണിയില്‍ അവതരിപ്പിച്ച് ഏഴ് മാസങ്ങള്‍ക്കു ശേഷം സണ്‍റൂഫ് ഔദ്യോഗിക ഘടകമായി കമ്പനി അവതരിപ്പിച്ചു. എന്നാല്‍ സണ്‍റൂഫിന് 95,066 രൂപയാണ് വില ഈടാക്കുന്നത്. കൂടാതെ ഫിറ്റിംഗ് ചാര്‍ജും അധികമായി നല്‍കണം. നിലവിലുള്ള ഉപഭോക്താക്കള്‍ക്കും സണ്‍റൂഫ് ഓപ്ഷന്‍ തെരഞ്ഞടുക്കാന്‍ സാധിക്കും. രണ്ട് വര്‍ഷത്തേക്കാണ് ഇതിന്റെ കാലാവധി.

ടാറ്റ ഹാരിയറിന്റെ ആക്‌സസറീസ് പട്ടികയില്‍ ഇനി മുതല്‍ സണ്‍റൂഫും

നിലവില്‍ 10,000 വാഹനങ്ങളുടെ വില്‍പ്പന നടന്നെന്ന് കമ്പനി അവകാശപ്പെടുന്നു. എന്നാല്‍ എതിരാളികളായ എംജി ഹെക്ടറിന്റെ ബുക്കിംഗ് 21,000 കഴിഞ്ഞു എന്നതാണ് ശ്രദ്ധേയം. നിലവില്‍ ഹെക്ടറിന്റെ പ്രതിമാസ ഉത്പാദനം 2000 യൂണിറ്റുകള്‍ മാത്രമാണ്. എന്നാല്‍ ഒക്ടോബര്‍ മുതല്‍ 3000 യൂണിറ്റുകളായി ഉത്പാദനം വര്‍ധിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം.

ടാറ്റ ഹാരിയറിന്റെ ആക്‌സസറീസ് പട്ടികയില്‍ ഇനി മുതല്‍ സണ്‍റൂഫും

കിയ ആരംഭിക്കുന്ന സെല്‍റ്റോസിന് ഒരു ദിവസം കൊണ്ട് 6000 ബുക്കിംഗുകള്‍ ലഭിച്ചെന്ന് കിയ പ്രഖ്യാപിച്ചിരുന്നു. പുതിയ നിര്‍മ്മാതാക്കള്‍ വിപണിയില്‍ മത്സരിക്കുമ്പോള്‍ ജീപ്പ് കോമ്പസിന്റെ വില്‍പ്പന കുറഞ്ഞു.

ടാറ്റ ഹാരിയറിന്റെ ആക്‌സസറീസ് പട്ടികയില്‍ ഇനി മുതല്‍ സണ്‍റൂഫും

ഈ ശ്രേണിയിലെ മത്സരം ഉപഭോക്തക്കള്‍ക്ക് നിരവധി ഗുണങ്ങളാണ് നല്‍കുന്നത്. ടാറ്റ മോട്ടോഴ്‌സ് സണ്‍റൂഫും ഡ്യുവല്‍ കളര്‍ സ്‌കീമും ഹാരിയറില്‍ ഉള്‍പ്പെടുത്തിയത് ഇതിന്റെ ഫലമായാണ്. കൂടാതെ ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്ന മാനുവല്‍, ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷനും ഉപയോഗിച്ച് നവീകരിച്ച ഹാരിയറിന്റെ ബിഎസ് VI പതിപ്പ് പുറത്തിറക്കാനും കമ്പനി പദ്ധതി ഇട്ടിട്ടുണ്ട്.

ടാറ്റ ഹാരിയറിന്റെ ആക്‌സസറീസ് പട്ടികയില്‍ ഇനി മുതല്‍ സണ്‍റൂഫും

ജെനീവയില്‍ നടന്ന ഓട്ടോഷോയില്‍ ഹാരിയറിന്റെ 7 സീറ്റര്‍ പതിപ്പും ടാറ്റ അവതരിപ്പിച്ചിരുന്നു. നിലവിലെ ഹാരിയറിനെ അടിസ്ഥാനമാക്കിയുള്ള രൂപകല്‍പ്പന തന്നെയായിരിക്കും 7 സീറ്റര്‍ പതിപ്പും വിപണിയിലെത്തുക. ഈ വാഹനം ഒരേ വകഭേദത്തിലുള്ളതാണെങ്കിലും വലിയ വീലുകളും ടയറുകളുമായിരിക്കും ഉണ്ടാവുക.

ടാറ്റ ഹാരിയറിന്റെ ആക്‌സസറീസ് പട്ടികയില്‍ ഇനി മുതല്‍ സണ്‍റൂഫും

കൂടാതെ മൂന്നാം നിര സീറ്റുകല്‍ ഉല്‍പ്പെടുത്തുന്നതിനായി നീളമുള്ള പിന്‍ ക്വാര്‍ട്ടര്‍ ഗ്ലാസുകളും വലിപ്പം കൂടിയ ഇന്റീരിയറുമായിരിക്കും ഇതിനുണ്ടാവുക. 2.0 മള്‍ട്ടിജെറ്റ് എഞ്ചിന്‍ തന്നെയാകും 7 സീറ്ററിലും ടാറ്റ ഉള്‍പ്പെടുത്തുക. എന്നാല്‍ കൂടുതല്‍ കരുത്താര്‍ജിക്കുന്ന രീതിയിലായിരിക്കും എഞ്ചിന്റെ പ്രവര്‍ത്തനം.

ടാറ്റ ഹാരിയറിന്റെ ആക്‌സസറീസ് പട്ടികയില്‍ ഇനി മുതല്‍ സണ്‍റൂഫും

ഹാരിയറിന്റെ പരിഷ്‌ക്കരിച്ച പതിപ്പ് 2020 ന്റെ തുടക്കത്തില്‍ വിപണിയിലെത്തിക്കാനാണ് കമ്പനി തയ്യാറെടുക്കുന്നത്. മലിനീകരണ നിരോധന ചട്ടങ്ങള്‍ അനുസരിച്ച് പരിഷ്‌ക്കരിച്ച പതിപ്പായിരിക്കും ടാറ്റ പുറത്തിറക്കുക. 1.6 ലിറ്റര്‍ പെട്രോള്‍ മോഡലും പുത്തന്‍ പതിപ്പില്‍ ഉണ്ടാകുമെന്ന് ടാറ്റ വ്യക്തമാക്കിയിട്ടുണ്ട്.

Most Read Articles

Malayalam
English summary
Tata Harrier sunroof launched as official accessory. Read more malayalam
Story first published: Tuesday, July 30, 2019, 13:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X