ടാറ്റ ഹെക്‌സയുടെ വില്‍പ്പനയില്‍ വന്‍ ഇടിവ്

വാഹന വിപണിയിലെ മാന്ദ്യം മറ്റ് നിര്‍മ്മാതാക്കളെപൊലെ ടാറ്റ മോട്ടോര്‍സിനും വലിയ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. ടാറ്റ നിരയിലെ മിക്ക വാഹനങ്ങളുടെയും വില്‍പ്പനയില്‍ ഗണ്യമായ കുറവാണ് സംഭവിച്ചിരിക്കുന്നത്.

ടാറ്റ ഹെക്‌സയുടെ വില്‍പ്പനയില്‍ വന്‍ ഇടിവ്

ഫ്‌ളാഗ്ഷിപ്പ് എസ്‌യുവിയായ ഹെക്‌സയുടെ വില്‍പ്പനയില്‍ വന്‍ ഇടിവാണ് നേരിട്ടത്. 82 ശതമാനമാണ് ഹെക്‌സയുടെ വില്‍പ്പനയില്‍ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. 2018 ഓഗസ്റ്റ് മാസത്തില്‍ 759 യൂണിറ്റുകള്‍ നിരത്തിലെത്തിയപ്പോള്‍ ഈ വര്‍ഷം ഓഗസ്റ്റ് മാസത്തില്‍ 136 യൂണിറ്റുകള്‍ മാത്രമാണ് വിപണിയില്‍ എത്തിയിരിക്കുന്നത്.

ടാറ്റ ഹെക്‌സയുടെ വില്‍പ്പനയില്‍ വന്‍ ഇടിവ്

ഓരോ മാസം തോറുമുള്ള ഈ ഇടിവ് വാഹനത്തിന്റെ ഡിമാന്റ് കുറയ്ക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ടാറ്റ ഹാരിയറിന്റെ ഏഴ് സീറ്റര്‍ വിപണിയില്‍ എത്തുമ്പോള്‍ ഹെക്‌സ പിന്‍വിലിച്ചേക്കുമെന്ന വാര്‍ത്തകള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ടാറ്റ ഹെക്‌സയുടെ വില്‍പ്പനയില്‍ വന്‍ ഇടിവ്

എന്നാല്‍ അത്തരത്തിലുള്ള വാര്‍ത്തകള്‍ ശരിയല്ലെന്നായിരുന്നു കമ്പനിയുടെ പ്രതികരണം. ഹാരിയറിന്റെ ഏഴ് സീറ്റര്‍ വിപണിയില്‍ എത്തിയാലും ഹെക്‌സ വിപണിയില്‍ ഉണ്ടാകും. ഹെക്‌സ ബിഎസ് VI എന്‍ജിനിലേക്ക് മാറ്റുമെന്നും കമ്പനി അറിയിച്ചു.

ടാറ്റ ഹെക്‌സയുടെ വില്‍പ്പനയില്‍ വന്‍ ഇടിവ്

ടാറ്റയുടെ ഡിസൈന്‍ ശൈലിയിലെ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച വാഹനം എന്ന് നിസംശയം അവകാശപ്പെടാന്‍ സാധിക്കുന്ന വാഹനമാണ് ഹെക്‌സ. സ്‌റ്റൈലിലും ഫീച്ചറിലും ഡ്രൈവിലുമെല്ലാം ടാറ്റയുടെ തന്നെ മറ്റ് മോഡലുകളുമായി യാതൊരു സാമ്യവും ഈ വാഹനത്തിനില്ല.

ടാറ്റ ഹെക്‌സയുടെ വില്‍പ്പനയില്‍ വന്‍ ഇടിവ്

വലിയ ഗ്രില്ലും എയര്‍ ഡാമും ബ്രഷ്ഡ് അലൂമിനിയം സ്ട്രിപ്പുകളും പ്രൊജക്ഷന്‍ ഹെഡ്‌ലാപുകളും, ഡേ ടൈം റണ്ണിങ് ലൈറ്റുകളും മുന്‍ഭാഗത്ത് സ്‌പോട്ടി ഭാവം നല്‍കിയിരുന്നു. XE, XM, XM+, XMA, XT, XTA, XT 4X4 എന്നീ ഏഴ് വേരിയന്റുകളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്.

ടാറ്റ ഹെക്‌സയുടെ വില്‍പ്പനയില്‍ വന്‍ ഇടിവ്

അടിസ്ഥാന മോഡലായ XE -യില്‍ മുതല്‍ എബിഎസ്, ഇബിഡി, കോര്‍ണറിങ് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ആള്‍ വീല്‍ ഡിസ്‌ക് ബ്രേക്ക് എന്നീ സംവിധാനങ്ങള്‍ നല്‍കിയിരുന്നു. അടുത്തിടെ ഡ്യുവല്‍ ടോണ്‍ നിറവും പുതിയ അലോയി വീലുകളും നല്‍കി പുതിയൊരു പതിപ്പിനെ കമ്പനി അവതരിപ്പിച്ചിരുന്നു.

Most Read: ലോറി ഡ്രൈവര്‍ക്ക് ലഭിച്ചത് നിലവിലുള്ള ഏറ്റവും ഉയര്‍ന്ന പിഴ

ടാറ്റ ഹെക്‌സയുടെ വില്‍പ്പനയില്‍ വന്‍ ഇടിവ്

ഹെക്‌സയുടെ ടോപ്പ് എന്‍ഡ് മോഡലുകളായ XT, XT 4X4, XTA എന്നീ വേരിയന്റുകളില്‍ അഞ്ച് ഡ്യുവല്‍ ടോണ്‍ നിറങ്ങള്‍ ഒരുക്കിയയും XTA വേരിയന്റില്‍ 19 ഇഞ്ച് ഡയമണ്ട് കട്ട് അലോയി വീലും XT, XT 4X4 എന്നീ മോഡലുകളില്‍ 17 ഇഞ്ച് അലോയി വീലും നല്‍കിയതാണ് പ്രധാന പുതുമ.

Most Read: ബൈക്ക് ഓടിക്കുമ്പോള്‍ ഷൂസ് ശീലമാക്കിക്കോളൂ, ഇല്ലെങ്കില്‍ അതിനും കിട്ടാം പിഴ

ടാറ്റ ഹെക്‌സയുടെ വില്‍പ്പനയില്‍ വന്‍ ഇടിവ്

ആറു സ്പീഡ് മാനുവല്‍, ഓട്ടമാറ്റിക് ട്രാന്‍സ്മിഷനില്‍ വെരികോര്‍ 2.2 ലീറ്റര്‍ ഡീസല്‍ എഞ്ചിനാണ് ഹെക്‌സയുടെ കരുത്ത്. 4000 rpm -ല്‍ 148 bhp കരുത്തും 1500 മുതല്‍ 3000 വരെ rpm -ല്‍ 320 Nm torque ഉം സൃഷ്ടിക്കും.

Most Read: വന്‍ ഓഫറുകളുമായി ഹ്യുണ്ടായി

ടാറ്റ ഹെക്‌സയുടെ വില്‍പ്പനയില്‍ വന്‍ ഇടിവ്

2017 ജനുവരിയിലാണ് വാഹനം ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. ബോര്‍ഗ് വാര്‍ണര്‍ ഓള്‍ വീല്‍ ഡ്രൈവ് സംവിധാനമാണ് ഹെക്‌സയില്‍ വരുന്നത്. ആവശ്യത്തിനനുസരിച്ച് ടോര്‍ഖ് വൈദ്യുതമായി നിയന്ത്രിക്കാന്‍ കഴിയുന്ന സംവിധാനമാണ് വാഹനത്തില്‍.

ടാറ്റ ഹെക്‌സയുടെ വില്‍പ്പനയില്‍ വന്‍ ഇടിവ്

ചെളി നിറഞ്ഞ പ്രതലങ്ങളിലും മറ്റ് ഓഫ് റോഡ് പാതകളിലും അനായാസം മുന്നേറാന്‍ ഇത് വാഹനത്തെ സഹായിക്കും. ടാറ്റയുടെ ഏഴ് സീറ്റര്‍ വാഹനങ്ങളുടെ നിരയിലേക്ക് ഹാരിയറിന്റെ സെവന്‍ സീറ്റര്‍ മോഡല്‍ ഉടനെയെത്തുമെന്ന് ടാറ്റ അറിയിച്ചിരിക്കുന്നത്. അഞ്ച് സീറ്റില്‍ നിന്ന് ഏഴ് സീറ്റിലേക്ക് മാറിയെങ്കിലും ഡിസൈനിലും എന്‍ജിനിലും മാറ്റമില്ലാതെയാണ് ഈ വാഹനം എത്തുന്നത്.

Most Read Articles

Malayalam
English summary
Tata Hexa Sales Down In August 2019. Read more in Malayalam.
Story first published: Tuesday, September 10, 2019, 19:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X