സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ വില്‍ക്കാന്‍ ടാറ്റയും

By Rajeev Nambiar

കാലം മാറി. പഴയ പേരുദോഷമെല്ലാം ടാറ്റ മായ്ച്ചു. ഹാച്ച്ബാക്കായാലും സെഡാനായാലും എസ്‌യുവിയായാലും, മുഖ്യധാരാ പാസഞ്ചര്‍ കാര്‍ വിപണിയിലെങ്ങും ടാറ്റ നിറഞ്ഞുനില്‍ക്കുകയാണ്. ടിയാഗൊ, ടിഗോര്‍, നെക്‌സോണ്‍, ഇപ്പോള്‍ ഇതാ ഹാരിയര്‍. വിപണിയില്‍ പുതിയ അളവുകോലുകള്‍ കുറിക്കുകയാണ് പുതുതലമുറ ടാറ്റ കാറുകള്‍.

സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ വില്‍ക്കാന്‍ ടാറ്റയും

കാര്യങ്ങള്‍ മുഴുവന്‍ തങ്ങള്‍ക്കനുകൂലം. ഈ അവസരത്തില്‍ സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വിപണിയിലും ഒരു കൈനോക്കാനുള്ള പുറപ്പാടിലാണ് കമ്പനി. ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ ആഴത്തില്‍ പ്രചാരം നേടാന്‍ യൂസ്ഡ് കാര്‍ ബിസിനസ് സഹായിക്കുമെന്ന് ടാറ്റ വിലയിരുത്തുന്നു.

സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ വില്‍ക്കാന്‍ ടാറ്റയും

നിലവില്‍ മാരുതിയും മഹീന്ദ്രയും സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വിപണിയില്‍ സജീവമാണ്. സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ക്കായി പ്രത്യേക വിപണന ശൃഖലതന്നെ ഇരു കമ്പനികളും സ്ഥാപിച്ചിട്ടുണ്ട്. 'ഫസ്റ്റ് ചോയിസ്' മുഖേന മഹീന്ദ്രയും 'ട്രൂ വാല്യു' മുഖേന മാരുതിയും പഴയ കാറുകള്‍ വാങ്ങുന്നു, വില്‍ക്കുന്നു.

സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ വില്‍ക്കാന്‍ ടാറ്റയും

1,700 -ല്‍ പരം ഔട്ട്‌ലെറ്റുകളുണ്ട് മഹീന്ദ്ര ഫസ്റ്റ് ചോയിസിന്. രാജ്യത്തെ മാരുതി ട്രൂ വാല്യു ഡീലര്‍ഷിപ്പുകളുടെ എണ്ണം 1,200 കടക്കും. എന്നാല്‍ ഇവരെപോലെ പഴയ കാറുകള്‍ക്കായി പ്രത്യേക വിപണന ശൃഖലയ്ക്ക് തുടക്കമിടാന്‍ ടാറ്റയ്ക്ക് താത്പര്യമില്ല.

സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ വില്‍ക്കാന്‍ ടാറ്റയും

നിലവിലെ ഡീലര്‍ഷിപ്പുകള്‍ സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വില്‍പ്പനയ്ക്കും നേതൃത്വം നല്‍കണമെന്നാണ് കമ്പനിയുടെ ആലോചന. ഇതാദ്യമായല്ല യൂസ്ഡ് കാര്‍ വിപണിയിലേക്കുള്ള ടാറ്റയുടെ നീക്കം. മുമ്പ് 2009 -ല്‍ സെക്കന്‍ഡ് ഹാന്‍ഡ് വാഹന വിപണിയില്‍ ടാറ്റ ചുവടുവെച്ചിരുന്നു.

സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ വില്‍ക്കാന്‍ ടാറ്റയും

ടാറ്റ മോട്ടോര്‍സ് അഷുവേഡ് എന്ന യൂസ്ഡ് കാര്‍ പദ്ധതി പക്ഷെ വിജയം കണ്ടില്ല. വൈവിധ്യമാര്‍ന്ന മോഡലുകളുടെ അഭാവം അന്നു കമ്പനിക്ക് വിനയായി. പഴയ ടാറ്റ കാറുകള്‍ വാങ്ങാന്‍ ആവശ്യക്കാര്‍ കുറവായിരുന്നതും പദ്ധതി പാളിച്ചു. എന്നാല്‍ ഇന്നു ചിത്രം മാറി.

സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ വില്‍ക്കാന്‍ ടാറ്റയും

ലോകോത്തര സുരക്ഷയും മികവും ടാറ്റ കാറുകളുടെ സവിശേഷതയായി അറിയപ്പെടാന്‍ തുടങ്ങിയിരിക്കുന്നു. കൃത്യമായി പറഞ്ഞാല്‍ ടിയാഗൊ വന്നതില്‍പ്പിന്നെയാണ് വിപണിയില്‍ ടാറ്റയുടെ പ്രതിച്ഛായ മാറിയത്.

Most Read: അമിത പ്രകാശമുള്ള ഹെഡ്‌ലാമ്പുകള്‍ക്ക് പൂട്ടുവീഴുന്നു, പിടിച്ചാല്‍ ലൈസന്‍സും ആര്‍സിയും പോവും

സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ വില്‍ക്കാന്‍ ടാറ്റയും

ഹെക്‌സ കാര്യമായ സ്വാധീനം ചെലുത്തിയില്ലെങ്കിലും ടിഗോര്‍, നെക്‌സോണ്‍ മോഡലുകള്‍ കമ്പനിയുടെ പേര് കൂടുതല്‍ ഉയരങ്ങളിലേക്ക് കൊണ്ടുവന്നു. നിരയില്‍ അവസാനമെത്തിയ ഹാരിയര്‍ എസ്‌യുവിയാകട്ടെ തുടക്കത്തിലെ ശ്രദ്ധ കൈയ്യടക്കുകയാണ്.

സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ വില്‍ക്കാന്‍ ടാറ്റയും

മാരുതി ബലെനോ, ഹോണ്ട ജാസ്സ്, ഹ്യുണ്ടായി i20 മോഡലുകള്‍ക്ക് എതിരെ പ്രീമിയം 45X ഹാച്ച്ബാക്ക് കൂടി അണിനിരന്നാല്‍ ടാറ്റയുടെ മോഡല്‍ നിര സമ്പൂര്‍ണ്ണമാവും. ഏഴു സീറ്റര്‍ ഹാരിയര്‍ പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കങ്ങളും പിന്നണിയില്‍ കമ്പനി നടത്തുന്നുണ്ട്.

സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ വില്‍ക്കാന്‍ ടാറ്റയും

മോഡല്‍ നിര വിപുലപ്പെടുത്തുന്നത് മുന്‍നിര്‍ത്തി ഡീലര്‍ഷിപ്പ് ശൃഖല കമ്പനി വ്യാപിപ്പിക്കും. 2021 ഓടെ ഡീലര്‍ഷിപ്പുകളുടെ എണ്ണം രണ്ടായിരമാവും. നിലവില്‍ 780 ഡീലര്‍ഷിപ്പുകളുണ്ട് ടാറ്റയ്ക്ക്.

Source: Financial Express

Most Read Articles

Malayalam
English summary
Tata Motors Next Big Strategy. Read in Malayalam.
Story first published: Thursday, January 31, 2019, 10:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X