അമിത പ്രകാശമുള്ള ഹെഡ്‌ലാമ്പുകള്‍ക്ക് പൂട്ടുവീഴുന്നു, പിടിച്ചാല്‍ ലൈസന്‍സും ആര്‍സിയും പോവും

By Rajeev Nambiar

അമിത പ്രകാശമുള്ള ഹെഡ്‌ലാമ്പുകളുമായി നിരത്തിലിറങ്ങുന്ന വാഹനങ്ങളെ പൂട്ടാന്‍ മോട്ടോര്‍ വാഹന വകുപ്പ് തയ്യാറെടുക്കുന്നു. ഫെബ്രുവരി മുതല്‍ ഇത്തരം വാഹനങ്ങള്‍ക്ക് എതിരെ നടപടി കര്‍ശനമാവും. ജനുവരി 31 -നകം അനധികൃതമായി ഘടിപ്പിച്ച ഹെഡ്‌ലാമ്പ് ഊരിമാറ്റണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഫെബ്രുവരി ഒന്നുമുതല്‍ സംസ്ഥാനമെങ്ങും പരിശോധന ശക്തമാവും.

അമിത പ്രകാശമുള്ള ഹെഡ്‌ലാമ്പുകള്‍ക്ക് പൂട്ടുവീഴുന്നു, പിടിച്ചാല്‍ ലൈസന്‍സും ആര്‍സിയും പോവും

പ്രകാശതീവ്രത കൂടിയ ഹെഡ്‌ലാമ്പ് ഘടിപ്പിച്ച് പിടിക്കപ്പെട്ടാല്‍ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് റദ്ദു ചെയ്യുമെന്ന് ഗതാഗത കമ്മീഷണര്‍ കെ പദ്മകുമാര്‍ വ്യക്തമാക്കി. വാഹനം ഓടിച്ചയാളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനും നടപടിയുണ്ടാവും.

അമിത പ്രകാശമുള്ള ഹെഡ്‌ലാമ്പുകള്‍ക്ക് പൂട്ടുവീഴുന്നു, പിടിച്ചാല്‍ ലൈസന്‍സും ആര്‍സിയും പോവും

ഇതുമായി ബന്ധപ്പെട്ട് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍മാര്‍ക്ക് കീഴില്‍ പ്രത്യേക സംഘം രൂപീകരിച്ച് പരിശോധന കര്‍ശനമാക്കാന്‍ എല്ലാ ഡെപ്യൂട്ടി ഗതാഗത കമ്മീഷണര്‍മാര്‍ക്കും നിര്‍ദ്ദേശം ലഭിച്ചു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും കെ പദ്മകുമാര്‍ കൂട്ടിച്ചേര്‍ത്തു.

അമിത പ്രകാശമുള്ള ഹെഡ്‌ലാമ്പുകള്‍ക്ക് പൂട്ടുവീഴുന്നു, പിടിച്ചാല്‍ ലൈസന്‍സും ആര്‍സിയും പോവും

അമിത വെളിച്ചമുള്ള ആഫ്റ്റര്‍മാര്‍ക്കറ്റ് ഹെഡ്‌ലാമ്പുകള്‍ക്ക് സംസ്ഥാനത്ത് പ്രചാരം കൂടുന്നതിനെ തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. ഹെഡ്‌ലാമ്പുകളുടെ അമിത പ്രകാശം കാരണം കേരളത്തില്‍ റോഡപകടങ്ങള്‍ കൂടി വരികയാണ്. ഇത്തരം ഹെഡ്‌ലാമ്പുകള്‍ എതിരെ വരുന്ന വാഹനങ്ങളുടെ കാഴ്ച്ച തടസ്സപ്പെടുത്തും.

അമിത പ്രകാശമുള്ള ഹെഡ്‌ലാമ്പുകള്‍ക്ക് പൂട്ടുവീഴുന്നു, പിടിച്ചാല്‍ ലൈസന്‍സും ആര്‍സിയും പോവും

മോഡിഫൈ ചെയ്ത വാഹനങ്ങളിലാണ് അമിത പ്രകാശമുള്ള ഹെഡ്‌ലാമ്പുകള്‍ കൂടുതലായി ഉപയോഗിച്ചുവരുന്നത്. ലക്‌സ് മീറ്റര്‍ മുഖേനയായിരിക്കും വാഹനങ്ങളുടെ പ്രകാശ തീവ്രത അളക്കുക. ഇതിനായി ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിശീലനം മോട്ടോര്‍ വാഹന വകുപ്പ് നല്‍കിയിട്ടുണ്ട്.

അമിത പ്രകാശമുള്ള ഹെഡ്‌ലാമ്പുകള്‍ക്ക് പൂട്ടുവീഴുന്നു, പിടിച്ചാല്‍ ലൈസന്‍സും ആര്‍സിയും പോവും

ഹെഡ്‌ലാമ്പുകളില്‍ നിന്നുള്ള പ്രകാശം പിടിച്ചെടുത്ത് വൈദ്യുത പ്രവാഹമാക്കിയാണ് ലക്സ് മീറ്ററിന്റെ പ്രവര്‍ത്തനം. നേരത്തെ ആര്‍സി ബുക്കിലെ വിവരങ്ങള്‍ വാഹനങ്ങള്‍ പാലിക്കണമെന്നും അല്ലാത്തപക്ഷം രജിസ്‌ട്രേഷന്‍ റദ്ദു ചെയ്യാമെന്നും സുപ്രീം കോടതി വിധിച്ചിരുന്നു.

അമിത പ്രകാശമുള്ള ഹെഡ്‌ലാമ്പുകള്‍ക്ക് പൂട്ടുവീഴുന്നു, പിടിച്ചാല്‍ ലൈസന്‍സും ആര്‍സിയും പോവും

രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ആര്‍സി ബുക്കില്‍ രേഖപ്പെടുത്തുന്ന വസ്തുക്കളും ഘടകങ്ങളുമായിരിക്കണം തുടര്‍ന്നും വാഹനത്തില്‍. മോഡലുകളില്‍ പരിഷ്‌കാരങ്ങള്‍ വരുത്താന്‍ ഉടമകള്‍ക്ക് അനുവാദമില്ല.

Most Read: ഓഫ്‌റോഡ് വാഹനങ്ങളെ മോഡിഫിക്കേഷനെന്ന പേരില്‍ പിടികൂടരുത്, മുഖ്യമന്ത്രിക്ക് ഒരു തുറന്ന കത്ത്

അമിത പ്രകാശമുള്ള ഹെഡ്‌ലാമ്പുകള്‍ക്ക് പൂട്ടുവീഴുന്നു, പിടിച്ചാല്‍ ലൈസന്‍സും ആര്‍സിയും പോവും

വീതികൂടിയ ടയറുകള്‍, വലിയ അലോയ് വീലുകള്‍, ശബ്ദതീവ്രത കൂടിയ ഹോണുകള്‍, തീവ്രപ്രകാശമുള്ള ലൈറ്റുകള്‍ എന്നിവയെല്ലാം ഘടിപ്പിക്കുന്നത് അനധികൃത മോഡിഫിക്കേഷനില്‍പ്പെടും. വാഹനനിര്‍മ്മാണ കമ്പനികള്‍ രൂപകല്‍പന ചെയ്ത് അംഗീകൃത ടെസ്റ്റിംഗ് ഏജന്‍സിയുടെ അംഗീകാരത്തോടെ പുറത്തിറക്കുന്ന വാഹനങ്ങളില്‍ രൂപമാറ്റം അനുവദനീയമല്ല.

അമിത പ്രകാശമുള്ള ഹെഡ്‌ലാമ്പുകള്‍ക്ക് പൂട്ടുവീഴുന്നു, പിടിച്ചാല്‍ ലൈസന്‍സും ആര്‍സിയും പോവും

എന്നാല്‍ അശാസ്ത്രീയമായി രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ക്ക് രാജ്യത്ത് പ്രചാരമേറി വരികയാണുതാനും. നിയമപ്രകാരം വാഹനങ്ങളുടെ നിറം മാറ്റാനും ഘടകങ്ങളില്‍ ചെറിയ പരിഷ്‌കാരങ്ങള്‍ വരുത്താനും മാത്രമെ ഉടമകള്‍ക്ക് അനുവാദമുള്ളൂ.

അമിത പ്രകാശമുള്ള ഹെഡ്‌ലാമ്പുകള്‍ക്ക് പൂട്ടുവീഴുന്നു, പിടിച്ചാല്‍ ലൈസന്‍സും ആര്‍സിയും പോവും

പഴയ വാഹനത്തില്‍ പുതിയ എഞ്ചിന്‍ ഘടിപ്പിച്ച് ശേഷി കൂട്ടണമെങ്കില്‍പോലും മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രത്യേക അനുമതി വേണം.

Source: The New Indian Express

Most Read Articles

Malayalam
English summary
MVD To Take Action Against High Bright Headlamps. Read in Malayalam.
Story first published: Wednesday, January 30, 2019, 18:32 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X