ഇരട്ട നിറങ്ങളില്‍ ടാറ്റ നെക്സോണ്‍, പ്രാരംഭ വില 9.34 ലക്ഷം രൂപ

ഇന്ത്യന്‍ വിപണിയിലെ പ്രമുഖ എസ്‌യുവിയായ ടാറ്റ നെക്‌സോണ്‍ ഇനി ഇരട്ട നിറപ്പതിപ്പുകളിലെത്തും. നെക്‌സോണ്‍ എസ്‌യുവിയുടെ ഉയര്‍ന്ന വകഭേദമായ ZX -ലും ZXA പ്ലസിലും ആയിരിക്കും ഈ നിറപ്പതിപ്പുകള്‍ ലഭിക്കുക. ഇരട്ട നിറങ്ങളിലെത്തുന്ന ZX വകഭേത്തിന് 9.34 ലക്ഷം രൂപയും ഉയര്‍ന്ന വകഭേദമായ ZXA പ്ലസിന് 1.090 ലക്ഷം രൂപയുമായിരിക്കും വില.

 ഇരട്ട നിറങ്ങളില്‍ ടാറ്റ നെക്സോണ്‍, പ്രാരംഭ വില 9.34 ലക്ഷം രൂപ

ദില്ലി എക്‌സ്‌ഷോറൂം പ്രകാരമാണ് ഇരുവിലകളും. സോണിക് സില്‍വര്‍, ഐവറി വൈറ്റ് എന്നീ നിറങ്ങളകിലുള്ള റൂഫുകളോടെയായിരിക്കും ഇരു വകഭേദങ്ങളുമെത്തുക. സോണിക് സില്‍വര്‍ നിറമുള്ള റൂഫിന് മൊറോക്കോ ബ്ലൂ, വെര്‍മെന്റ് റെഡ്, കാല്‍ഗരി വൈറ്റ്, എത്‌ന ഓറഞ്ച് എന്നീ നിറങ്ങളിലുള്ള ബോഡിയായിരിക്കും ലഭിക്കുക.

 ഇരട്ട നിറങ്ങളില്‍ ടാറ്റ നെക്സോണ്‍, പ്രാരംഭ വില 9.34 ലക്ഷം രൂപ

മറുഭാഗത്ത് ഐവറി വൈറ്റിനാവട്ടെ മൊറോക്കോ ബ്ലൂ, വെര്‍മന്റ് റെഡ്, എത്‌ന ഓറഞ്ച്, ഗ്ലാസ്‌ഗോ ഗ്രെയ് എന്നീ നിറങ്ങളിലേതെങ്കിലുമായുള്ള കോമ്പിനേഷനായിരിക്കും ലഭിക്കുക.

Most Read:നാലു കോടിയുടെ ബെന്‍റ്ലിക്ക് തീയൊന്നും ഒരു പ്രശ്നമല്ല - വീഡിയോ

 ഇരട്ട നിറങ്ങളില്‍ ടാറ്റ നെക്സോണ്‍, പ്രാരംഭ വില 9.34 ലക്ഷം രൂപ

ടാറ്റ നെക്‌സോണിന്റെ പെട്രോള്‍, ഡീസല്‍ പതിപ്പുകളിലും ഈ ഇരട്ട നിറങ്ങള്‍ ലഭിക്കും. 1.2 ലിറ്റര്‍ ശേഷിയുള്ള ടര്‍ബോ റിവോട്രോണ്‍ എഞ്ചിനാണ് പെട്രോള്‍ പതിപ്പിലുള്ളത്. ഇത് 110 bhp കരുത്തും 170 Nm torque ഉം പരമാവധി സൃഷ്ടിക്കും.

 ഇരട്ട നിറങ്ങളില്‍ ടാറ്റ നെക്സോണ്‍, പ്രാരംഭ വില 9.34 ലക്ഷം രൂപ

മറുഭാഗത്ത് 1.5 ലിറ്റര്‍ ശേഷിയുള്ള റിവോടോര്‍ഖ് ഡീസല്‍ എഞ്ചിന്‍ 110 bhp കരുത്തും 260 Nm torque ഉം കുറിക്കും. ആറ് സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. ആറ് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സ് പതിപ്പും കമ്പനി ഓഫര്‍ ചെയ്യുന്നുണ്ട്.

 ഇരട്ട നിറങ്ങളില്‍ ടാറ്റ നെക്സോണ്‍, പ്രാരംഭ വില 9.34 ലക്ഷം രൂപ

ഏറ്റവും പുതിയ പ്രീമിയം ഹാച്ച്ബാക്കായ ആള്‍ട്രോസിന് വിപണിയിലെത്തിക്കാനുള്ള തിരക്കിലാണ് ടാറ്റ മോട്ടോര്‍സിപ്പോള്‍. 2019 ജനീവ മോട്ടോര്‍ ഷോയില്‍ കമ്പനി അവതരിപ്പിച്ച ആള്‍ട്രോസ്, ഈ വര്‍ഷം തന്നെ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Most Read:നാല്‍പ്പതുകളുടെ പ്രൗഢിയില്‍ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്

 ഇരട്ട നിറങ്ങളില്‍ ടാറ്റ നെക്സോണ്‍, പ്രാരംഭ വില 9.34 ലക്ഷം രൂപ

കമ്പനിയുടെ ഏറ്റവും പുതിയ ALFA പ്ലാറ്റ്‌ഫോമിലാണ് ആള്‍ട്രോസ് ഒരുങ്ങുന്നത്. നിലവില്‍ ടാറ്റ നിരയിലെ ടിയാഗൊ, ടിഗോര്‍, നെക്‌സോണ്‍ എന്നീ കാറുകള്‍ പുതിയ പ്ലാറ്റ്‌ഫോമിലേക്ക് മാറ്റുകയാണ് കമ്പനി. ഇപ്പോള്‍ വില്‍പ്പനയ്ക്കുള്ള മോഡലുകള്‍ ഇംപാക്ട് 2.0 ഡിസൈന്‍ ശൈലിയില്‍ പരിഷ്‌കരിക്കുന്നുണ്ട് ടാറ്റ മോട്ടോര്‍സ്.

 ഇരട്ട നിറങ്ങളില്‍ ടാറ്റ നെക്സോണ്‍, പ്രാരംഭ വില 9.34 ലക്ഷം രൂപ

ഇന്ത്യയില്‍ ടാറ്റ അണിനിരത്തുന്ന കാറുകളില്‍ മികച്ച ഒന്ന് തന്നെയാണ് നെക്‌സോണ്‍. ഇതിനാല്‍ തന്നെ ഇരട്ട നിറങ്ങളിലെത്തുന്ന പുതിയ നെക്‌സോണ്‍ വിപണിയില്‍ ടാറ്റയ്ക്ക് മുതല്‍ക്കൂട്ടാവുമെന്നാണ് പ്രതീക്ഷ.

More from DriveSpark

Article Published On: Wednesday, April 17, 2019, 8:00 [IST]
English summary
Tata Nexon ZX And ZXA+ Variants Receive New Dual-Tone Colours — Prices Start At Rs 9.34 Lakh: read in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X