ടാറ്റ നെക്‌സോണ്‍ ഇലക്ട്രിക്കിനെ ഡിസംബറില്‍ അവതരിപ്പിച്ചേക്കും
നെക്സോണ്‍ ഇലക്ട്രിക്ക് പതിപ്പിനെ 2019 ഡിസംബര്‍ 16 അവതരിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഈ സാമ്പത്തിക വര്‍ഷം അവസാനത്തോടെ നെക്‌സോണ്‍ ഇലക്ട്രിക്ക് പതിപ്പിനെ അവതരിപ്പിക്കുമെന്ന് ടാറ്റ നേരത്തെ വ്യക്തമാക്കിയിരുന്നു.

അടുത്തിടെ ടാറ്റ അവതരിപ്പിച്ച സിപ്‌ട്രോണ്‍ ടെക്‌നോളജിയുടെ അടിസ്ഥാനത്തില്‍ പുറത്തിറങ്ങുന്ന ആദ്യ ഇലക്ട്രിക് മോഡല്‍ കൂടിയാണിത്. 15 ലക്ഷം രൂപ മുതല്‍ 17 ലക്ഷം രൂപ വരെ വാഹനത്തിന് വില പ്രതീക്ഷിക്കാം. വാഹനം സംബന്ധിച്ചുള്ള വിവരങ്ങള്‍ അടുത്തിടെ കമ്പനി പുറത്തുവിട്ടിരുന്നു.

മണാലിയില്‍ നിന്ന് ലേയിലേക്ക് ഇലക്ട്രിക്ക് നെക്‌സോണ്‍ ഓടിച്ച മിലിന്‍ഡ് സോമന്‍, അങ്കിത കണ്‍വാര്‍ ദമ്പതിമാര്‍ തങ്ങളുടെ ഡ്രൈവിങ് അനുഭവം പങ്കുവെയ്ക്കുന്ന വീഡിയോയാണ് ടാറ്റ പുറത്തുവിട്ടത്. ഈ വീഡിയോയിലൂടെയാണ് വാഹനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്.

ഒറ്റ ചാര്‍ജില്‍ ഏകദേശം 300 കിലോമീറ്റര്‍ മൈലേജ് വരെ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. മുപ്പതിലേറെ ഇന്റര്‍നെറ്റ് കണക്റ്റഡ് സ്മാര്‍ട്ട് ഫീച്ചേഴ്‌സ് വാഹനത്തിലുണ്ട്. ലിഥിയം അയോണ്‍ ബാറ്ററിയിലാണ് നെക്‌സോണിന്റെ കരുത്ത്. അതിവേഗ ചാര്‍ജിങ് സൗകര്യം വാഹനത്തില്‍ ഉള്‍പ്പെടുത്തും. ബാറ്ററി, ഇലക്ട്രിക്ക് മോട്ടര്‍ എന്നിവയ്ക്ക് എട്ട് വര്‍ഷത്തെ വാറണ്ടിയും ടാറ്റ വാഗ്ദാനം ചെയ്യുന്നു.

ഇലക്ട്രിക്ക് പതിപ്പിലേക്ക് മാറ്റി എന്നതൊഴിച്ചാല്‍ നിലവില്‍ വിപണിയില്‍ ഉള്ള പതിപ്പിന്റെ അതേ ഡിസൈന്‍ തന്നെയാണ് ഇലക്ട്രിക്ക് പതിപ്പിനും ലഭിച്ചിരിക്കുന്നത്. എന്നാല്‍ അകത്തളത്തില്‍ മാറ്റങ്ങള്‍ ഉണ്ടെന്ന് തന്നെയാണ് റിപ്പോര്‍ട്ട്.

എന്തൊക്കെയാകും വാഹനത്തിലെ മാറ്റങ്ങള്‍ എന്ന് കമ്പനി വ്യക്തമായി പറഞ്ഞിട്ടില്ലെങ്കിലും അടുത്തിടെ പുറത്തുവന്ന വീഡിയോയില്‍ നിന്നും ഏതാനും കുറച്ച് മാറ്റങ്ങള്‍ കാണാന്‍ സാധിക്കും. ഹാരിയര്‍ എസ്‌യുവിയുടേതിന് സമാനമായ പകുതി ഡിജിറ്റല്‍, പകുതി അനലോഗ് ഇന്‍സ്ട്രുമെന്റ ക്ലസ്റ്റര്‍ തന്നെയാണ്.

എന്നാല്‍ ഇന്‍സ്ട്രുമെന്റ ക്ലസ്റ്റര്‍ സംബന്ധിച്ച് പൂര്‍ണ വിവരങ്ങള്‍ ലഭ്യമല്ല. എന്നിരുന്നാലും സ്പീഡോമീറ്റര്‍ അനലോഗ് ആയി തന്നെ തുടര്‍ന്നേക്കാം. ടാറ്റയുടെ ടിഗൊര്‍ ഇലക്ട്രിക്ക് പതിപ്പില്‍ കണ്ടതുപോലെ ഇന്ധന ടാങ്ക് സ്ഥാപിച്ചിരുന്നിടത്ത് തന്നെയാണ് നെക്‌സോണിനും ചാര്‍ജിങ് പോര്‍ട്ട് ലഭിച്ചിരിക്കുന്നത്.
Most Read: പുതിയ വിവരങ്ങള്‍ വെളിപ്പെടുത്തി നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ പരിഷണയോട്ടം

16.2 kW ബാറ്ററി പാക്കാണ് ഇലക്ട്രിക്ക് പതിപ്പില്‍ വരുന്നത്. വാഹനം വിപണിയില്‍ എത്തിക്കുന്നതിന് മുമ്പ് തന്നെ ചാര്‍ജിങ് സൗകര്യം ഉപഭോക്താക്കള്‍ക്ക് ഒരുക്കുന്ന തിരക്കിലാണ് കമ്പനി. 13 നഗരങ്ങളിലായി 85 ചാര്‍ജിങ് സ്റ്റേഷനുകള്‍ ഇതിനോടകം തന്നെ കമ്പനി നിര്‍മ്മിച്ചു.
Most Read: ടാറ്റ സ്റ്റീല്‍ പ്ലാന്റില്‍ ഇനി ടിഗോര്‍ ഇലക്ട്രിക്കും

മുംബൈ, ഡല്‍ഹി, പുനെ, ബംഗളൂരു, ഹൈദരാബാദ് എന്നീ അഞ്ച് മെട്രോ നഗരങ്ങളിലായി 300 ചാര്‍ജിങ് സ്റ്റേഷനുകള്‍ കൂടി നിര്‍മ്മിക്കാന്‍ ഉള്ള ഒരുക്കത്തിലാണ് കമ്പനി. വിപണിയിലെത്തുന്ന മഹീന്ദ്ര XUV300, ഹ്യുണ്ടായി കോന, എംജി ZS ഇലക്ട്രിക്ക് പതിപ്പുകളാകും നെക്സോണിന്റെ എതിരാളികള്‍.
Most Read: EICMA 2019 മോട്ടോർഷോയിൽ G325 സ്കൂട്ടറിനെ അവതരിപ്പിച്ച് ലാംബ്രെട്ട

നെക്സോണ്‍ ഇലക്ട്രിക്ക്, ആള്‍ട്രോസ് ഇലക്ട്രിക്ക്, ടിഗോര്‍ ഇലക്ട്രിക്ക് എന്നിങ്ങനെ മുന്ന് പതിപ്പുകളെയാണ് ടാറ്റ ഇലക്ട്രിക്ക് പതിപ്പില്‍ വിപണിയില്‍ എത്തിക്കാന്‍ ഒരുങ്ങുന്നത്. ടിഗോറിന്റെ ഇലക്ട്രിക്ക് പതിപ്പിനെ ഇതിനോടകം തന്നെ കമ്പനി വിപണിയില്‍ എത്തിച്ചിട്ടുണ്ട്.


Click it and Unblock the Notifications








