ടാറ്റ സ്റ്റീല്‍ പ്ലാന്റില്‍ ഇനി ടിഗോര്‍ ഇലക്ട്രിക്കും

ടാറ്റയുടെ ജംഷഡ്പൂരിലെ സ്റ്റീല്‍ പ്ലാന്റിലേക്ക് ടിഗോര്‍ ഇലക്ട്രിക്കിനെ കൈമാറാനൊരുങ്ങി കമ്പനി. 40 ഇലക്ട്രിക്ക് കാറുകളെയാണ് ഇവിടേക്ക് നല്‍കുക എന്നും കമ്പനി അറിയിച്ചു. ഇവിടുള്ള ജീവനക്കാരുടെ യാത്രകള്‍ക്ക് ഈ വാഹനങ്ങള്‍ ഉപയോഗിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ടാറ്റ സ്റ്റീല്‍ പ്ലാന്റില്‍ ഇനി ടിഗോര്‍ ഇലക്ട്രിക്കും

ഇലക്ട്രിക്ക് കാറുകളുടെ ആദ്യ ബാച്ചിനെ ടാറ്റ സ്റ്റീല്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമറിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. അന്തരീക്ഷമലിനീകരണത്തിന്റെ അളവ് കുറയ്ക്കുക, ഇലക്ട്രിക്ക് വാഹനങ്ങളിലേക്ക് മാറുന്നതിനും, അതിന്റെ ഉപയോഗത്തെക്കുറിച്ച് മനസ്സിലാക്കുന്നതിനുമാണ് ഈ പദ്ധതി നടപ്പാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ടാറ്റ സ്റ്റീല്‍ പ്ലാന്റില്‍ ഇനി ടിഗോര്‍ ഇലക്ട്രിക്കും

രാജ്യത്ത് വ്യാപകമായി നിലനില്‍ക്കുന്ന മലിനീകരണവും സുരക്ഷാ പ്രശ്നങ്ങളും പരിഹരിക്കുന്നതിന് ഇലക്ട്രിക്ക് വാഹന ഡിസൈനിങ് ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് ടാറ്റ മോട്ടോര്‍സ് വൈസ് പ്രസിഡന്റ് പ്രതാപ് ബോസ് അടുത്തിടെ പറഞ്ഞിരുന്നു.

ടാറ്റ സ്റ്റീല്‍ പ്ലാന്റില്‍ ഇനി ടിഗോര്‍ ഇലക്ട്രിക്കും

ഹരിത വാഹനങ്ങള്‍ക്ക് ഉയര്‍ന്ന വിലയാണെങ്കിലും അവ യാതൊരു വിധ പുകയും പുറം തള്ളുന്നില്ല അതോടൊപ്പം ഒരു ശതമാനം പോലും പരിസ്ഥിതി മലിനീകരണവും ഉണ്ടാക്കുന്നില്ല. കൂടാതെ വാഹനങ്ങളുടെ പരിപാലനച്ചെലവും കുറയ്ക്കുന്നു.

ടാറ്റ സ്റ്റീല്‍ പ്ലാന്റില്‍ ഇനി ടിഗോര്‍ ഇലക്ട്രിക്കും

അടുത്തിടെയാണ് ടാറ്റ സ്വകാര്യ ഉപഭോക്താക്കള്‍ക്കായുള്ള ടിഗോര്‍ ഇലക്ട്രിക്ക് പതിപ്പിനെ അവതരിപ്പിച്ചത്. 9.44 ലക്ഷം രൂപയാണ് ഇലക്ട്രിക്ക് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡി കുറച്ച ശേഷമാണ് ഈ വില കമ്പനി നിശ്ചയിച്ചിരിക്കുന്നത്.

ടാറ്റ സ്റ്റീല്‍ പ്ലാന്റില്‍ ഇനി ടിഗോര്‍ ഇലക്ട്രിക്കും

നിലവില്‍ ഇലക്ട്രിക്ക് വാഹന വ്യവസായം അതിവേഗമാണ് വളര്‍ച്ച കൈവരിക്കുന്നത്. ഹരിത വാഹനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പിന്തുണയാണ് ഇതിന് കാരണം. ടാറ്റ ടിഗോര്‍ ഇലക്ട്രിക്ക് മൂന്ന് വകഭേദങ്ങളിലാണ് വിപണിയില്‍ എത്തുന്നത്. XE+, XM+, XT+ എന്നീ മൂന്ന് മോഡലുകളും FAME II ആനുകൂല്യങ്ങള്‍ക്ക് യോഗ്യത നേടിയിട്ടുണ്ട്.

ടാറ്റ സ്റ്റീല്‍ പ്ലാന്റില്‍ ഇനി ടിഗോര്‍ ഇലക്ട്രിക്കും

ഇലക്ട്രിക്ക് വാഹനങ്ങളുടെ പ്രോത്സാഹനത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാരും വിവിധ വകുപ്പുകളില്‍ പഴയ വാഹനങ്ങള്‍ മാറ്റി ഇലക്ട്രിക്ക് വാഹനങ്ങളെ എത്തിക്കാന്‍ ഒരുങ്ങുകയാണ്. ടാറ്റ ടിഗോര്‍ ഇലക്ട്രിക്ക്, മഹീന്ദ്ര ഇ-വെരിറ്റോ എന്നീ ഇലക്ട്രിക്ക് കാറുകള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ ആദ്യം പരിഗണ നല്‍കിയിരുന്നത്.

Most Read: ടാറ്റ ടിഗോർ ഇവിയുടെ ലോംഗ് റേഞ്ച് പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു

ടാറ്റ സ്റ്റീല്‍ പ്ലാന്റില്‍ ഇനി ടിഗോര്‍ ഇലക്ട്രിക്കും

എന്നാല്‍ അടുത്തിടെ ഹ്യുണ്ടായിയുടെ കോന ഇലക്ട്രിക്ക് എസ്‌യുവിക്ക് പ്രാരംഭ ഓര്‍ഡര്‍ നല്‍കാന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതേസമയം എത്ര യൂണിറ്റ് വാഹനങ്ങള്‍ക്കാണ് ആദ്യ ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത് എന്നത് സംബന്ധിച്ച് വിവരങ്ങള്‍ ഒന്നും തന്നെ ലഭ്യമായിട്ടില്ല.

Most Read: ജീപ്പ് കോമ്പസ് സ്വന്തമാക്കി കപില്‍ ദേവ്

ടാറ്റ സ്റ്റീല്‍ പ്ലാന്റില്‍ ഇനി ടിഗോര്‍ ഇലക്ട്രിക്കും

കേന്ദ്ര സര്‍ക്കാരിന്റെ എനര്‍ജി എഫിഷ്യന്‍സി സര്‍വീസ് ലിമിറ്റഡ് (EESL) പദ്ധതിക്ക് കീഴിലാണ് ഇലക്ട്രിക്ക് വാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. നിലവില്‍ ടാറ്റ ടിഗോറിന്റെ 500 യൂണിറ്റും മഹീന്ദ്ര ഇ-വെരിറ്റോയുടെ 1000 യൂണിറ്റുകളുമാണ് ഈ പദ്ധതിക്ക് കീഴില്‍ കൈമാറിയിട്ടുള്ളത്.

Most Read: ഹിറ്റായി ട്രൈബര്‍; രണ്ട് മാസത്തിനിടെ വിറ്റഴിച്ചത് 10,000 യൂണിറ്റുകള്‍

ടാറ്റ സ്റ്റീല്‍ പ്ലാന്റില്‍ ഇനി ടിഗോര്‍ ഇലക്ട്രിക്കും

2017 സെപ്തംബറില്‍ 10,000 ഇലക്ട്രിക്ക് കാറുകള്‍ക്കുള്ള ഓര്‍ഡറാണ് രണ്ട് കമ്പനികള്‍ക്കുംകൂടി ഈ പദ്ധതിയുടെ കീഴില്‍ നല്‍കിയിരുന്നത്. 2020 മാര്‍ച്ചോടെ ഇത് 3000 യൂണിറ്റാക്കി കുറയ്ക്കുമെന്നും സൂചനയുണ്ട്. അതേസമയം ടിഗോര്‍ ഇലക്ട്രിക്ക്, ഇ-വെരിറ്റോ എന്നിവയെക്കാള്‍ ഇരട്ടിയിലേറെ വിലയുള്ള കാറാണ് കോന ഇലക്ട്രിക്ക്.

ടാറ്റ സ്റ്റീല്‍ പ്ലാന്റില്‍ ഇനി ടിഗോര്‍ ഇലക്ട്രിക്കും

അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി കൂടിയാണ് പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ക്ക് ബദലായി വിവിധ സര്‍ക്കാര്‍ വകുപ്പുകളിലേക്ക് ഇലക്ട്രിക്ക് വാഹനങ്ങള്‍ ഉള്‍പ്പെടുത്തി തുടങ്ങിയത്.

More from DriveSpark

Article Published On: Saturday, November 9, 2019, 8:30 [IST]
English summary
Tata Motors Deploys Tigor Electric At Tata Steel Plant. Read more in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X