നെക്സോണ്‍ ഇലക്ട്രിക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ടാറ്റ

നെക്സോണ്‍ ഇലക്ട്രിക്ക് പതിപ്പിനെ വൈകാതെ തന്നെ വിപണിയില്‍ അവതരിപ്പിക്കുമെന്ന് ടാറ്റ വ്യക്തമാക്കി കഴിഞ്ഞു. ഇതിന് പിന്നാലെ വാഹനത്തെ സംബന്ധിച്ചുള്ള വിവരങ്ങളും പുറത്തുവന്നു തുടങ്ങിയത്. കഴിഞ്ഞ ദിവസം ഇന്‍സ്ട്രുമെന്റ പാനല്‍ സംബന്ധിച്ച വിവരങ്ങളാണ് പുറത്ത് വന്നത്.

നെക്സോണ്‍ ഇലക്ട്രിക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ടാറ്റ

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ കമ്പനി പങ്കുവെച്ചിരിക്കുന്നത്. മണാലിയില്‍ നിന്ന് ലേയിലേക്ക് ഇലക്ട്രിക്ക് നെക്സോണ്‍ ഓടിച്ച മിലിന്‍ഡ് സോമന്‍, അങ്കിത കണ്‍വാര്‍ ദമ്പതിമാര്‍ തങ്ങളുടെ ഡ്രൈവിങ് അനുഭവം പങ്കുവെയ്ക്കുന്ന വീഡിയോയാണ് ടാറ്റ പുറത്തുവിട്ടിരിക്കുന്നത്.

ഇതിന്റെ ആദ്യഭാഗത്തിലാണ് ഇന്‍സ്ട്രുമെന്റ ക്ലസ്റ്റര്‍ സംബന്ധിച്ച വിവരങ്ങള്‍ കമ്പനി പങ്കുവെച്ച്ത്. എന്നാല്‍ ഇപ്പോള്‍ രണ്ടാമത്തെ വീഡിയോയും ടാറ്റ, സോഷ്യല്‍ മീഡിയയിലൂടെയും യുട്യൂബിലുടെയും പങ്കുവെച്ചിരിക്കുന്നത്. ഈ വിഡിയോയിലാണ് പുതിയ വിവരങ്ങള്‍ ലഭ്യമാകുന്നത്.

നെക്സോണ്‍ ഇലക്ട്രിക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ടാറ്റ

വീഡിയോയില്‍ പ്രധാനമായും രണ്ട് കാര്യങ്ങളാണ് കമ്പനി പങ്കുവെച്ചിരിക്കുന്നത്. ആദ്യത്തേത് ചാര്‍ജിങ് പോര്‍ട്ടിന്റെ സ്ഥാനമാണ്. ടാറ്റയുടെ ടിഗോർ ഇലക്ട്രിക്ക് പതിപ്പില്‍ കണ്ടതുപോലെ ഇന്ധന ടാങ്ക് സ്ഥാപിച്ചിരുന്നിടത്ത് തന്നെയാണ് ചാര്‍ജിങ് പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

നെക്സോണ്‍ ഇലക്ട്രിക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ടാറ്റ

രണ്ടാമത്തേത് ഹാരിയര്‍ എസ്‌യുവിയുടേതിന് സമാനമായ പകുതി ഡിജിറ്റല്‍, പകുതി അനലോഗ് ഇന്‍സ്ട്രുമെന്റ ക്ലസ്റ്റര്‍ തന്നെയാണ്. എന്നാല്‍ ഇന്‍സ്ട്രുമെന്റ ക്ലസ്റ്റര്‍ സംബന്ധിച്ച് പൂര്‍ണ വിവരങ്ങള്‍ ലഭ്യമല്ല. എന്നിരുന്നാലും സ്പീഡോമീറ്റര്‍ അനലോഗ് ആയി തന്നെ തുടര്‍ന്നേക്കാം.

നെക്സോണ്‍ ഇലക്ട്രിക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ടാറ്റ

ഈ സാമ്പത്തിക വര്‍ഷം അവസാനത്തോടെ നെക്സോണ്‍ ഇലക്ട്രിക്ക് പതിപ്പിനെ അവതരിപ്പിക്കുമെന്നാണ് കഴിഞ്ഞ ദിവസം കമ്പനി വ്യക്തമാക്കിയത്. വാഹനത്തിന്റെ പുറംഭാഗം മുഴുവനും മൂടികെട്ടിയ വിധത്തിലാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്.

നെക്സോണ്‍ ഇലക്ട്രിക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ടാറ്റ

എങ്കിലും രൂപത്തില്‍ വിപണിയില്‍ ഉള്ള പതിപ്പിന് സമാനമാണ് ഇലക്ട്രിക് വാഹനവും. എന്നാല്‍ അകത്തളത്തില്‍ മാറ്റങ്ങള്‍ ഉണ്ടായേക്കും. അടുത്തിടെ ടാറ്റ അവതരിപ്പിച്ച സിപ്ട്രോണ്‍ ടെക്നോളജിയുടെ അടിസ്ഥാനത്തില്‍ പുറത്തിറങ്ങുന്ന ആദ്യ ഇലക്ട്രിക് മോഡല്‍ കൂടിയാണിത്. 15 ലക്ഷം രൂപ മുതല്‍ 17 ലക്ഷം രൂപ വരെ വാഹനത്തിന് വില പ്രതീക്ഷിക്കാം.

Most Raed: ടാറ്റ ടിഗോർ ഇവിയുടെ ലോംഗ് റേഞ്ച് പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു

നെക്സോണ്‍ ഇലക്ട്രിക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ടാറ്റ

ഒറ്റചാര്‍ജില്‍ ഏകദേശം 300 കിലോമീറ്റര്‍ മൈലേജ് വരെ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. മുപ്പതിലേറെ ഇന്റര്‍നെറ്റ് കണക്റ്റഡ് സ്മാര്‍ട്ട് ഫീച്ചേഴ്സ് വാഹനത്തിലുണ്ട്. ലിഥിയം അയോണ്‍ ബാറ്ററിയിലാണ് നെക്സോണിന്റെ കരുത്ത്. അതിവേഗ ചാര്‍ജിങ് സൗകര്യം വാഹനത്തില്‍ ഉള്‍പ്പെടുത്തും. ബാറ്ററി, ഇലക്ട്രിക്ക് മോട്ടര്‍ എന്നിവയ്ക്ക് എട്ട് വര്‍ഷത്തെ വാറണ്ടിയും ടാറ്റ വാഗ്ദാനം ചെയ്യുന്നു.

Most Read:19 -കാരൻ പകർത്തിയ റോഡ് സുരക്ഷാ ബോധവത്കരണ ചിത്രങ്ങൾ വൈറലാകുന്നു

നെക്സോണ്‍ ഇലക്ട്രിക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ടാറ്റ

വിപണിയിലെത്തുന്ന മഹീന്ദ്ര XUV300, ഹ്യുണ്ടായി കോന, എംജി ZS ഇലക്ട്രിക്ക് പതിപ്പുകളാകും നെക്‌സോണിന്റെ എതിരാളികള്‍. എന്നാല്‍ ഇവ രണ്ടുമായി താരതമ്യപ്പെടുത്തുമ്പോള്‍ വിലയില്‍ സാധാരണക്കാരനും താങ്ങാവുന്നത് നെക്‌സോണ്‍ തന്നെയാകും.

Most Read: രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രിക്ക് ബസ്സ് ടെന്‍ഡര്‍ സ്വന്തമാക്കി ടാറ്റ

നെക്സോണ്‍ ഇലക്ട്രിക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ടാറ്റ

നെക്സോണിന്റെ ഇലക്ട്രിക്ക് പതിപ്പിനെ അവതരിപ്പിക്കുന്നതില്‍ അഭിമാനിക്കുന്നതായും കട്ടിംഗ് എഡ്ജ് സിപ്ട്രോണ്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനം, ഇന്ന് ഇലക്ട്രിക്ക് വിപണിയില്‍ നിലനില്‍ക്കുന്ന പ്രതിബന്ധങ്ങളെ പരിഹരിക്കുമെന്നും ടാറ്റാ മോട്ടോഴ്സ് ലിമിറ്റഡ് ഇലക്ട്രിക് മൊബിലിറ്റി ആന്‍ഡ് കോര്‍പ്പറേറ്റ് സ്ട്രാറ്റജി പ്രസിഡന്റ് ശൈലേഷ് ചന്ദ്ര പറഞ്ഞു.

നെക്സോണ്‍ ഇലക്ട്രിക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ടാറ്റ

16.2 kW ബാറ്ററി പാക്കാണ് ഇലക്ട്രിക്ക് പതിപ്പില്‍ വരുന്നത്. അടുത്തിടെ പരീക്ഷണ ഓട്ടം നടത്തുന്ന നെക്‌സോണിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. നെക്‌സോണ്‍ ഇലക്ട്രിക്ക്, ആള്‍ട്രോസ് ഇലക്ട്രിക്ക്, ടിഗോര്‍ ഇലക്ട്രിക്ക് എന്നിങ്ങനെ മുന്ന് പതിപ്പുകളെയാണ് ടാറ്റ ഇലക്ട്രിക്ക് പതിപ്പില്‍ വിപണിയില്‍ എത്തിക്കുന്നത്.

നെക്സോണ്‍ ഇലക്ട്രിക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ടാറ്റ

അതേസമയം ടിഗോറിന്റെ ഇലക്ട്രിക്ക് പതിപ്പിനെ ഇതിനോടകം തന്നെ കമ്പനി വിപണിയില്‍ എത്തിച്ചിരുന്നു. ആദ്യം വിപണിയില്‍ എത്തിച്ചിരുന്ന ടിഗോര്‍ ഇലക്ട്രിക്ക് ടാക്‌സി നിരയില്‍ മാത്രമായിരുന്നു ലഭ്യമായിരുന്നത്.

നെക്സോണ്‍ ഇലക്ട്രിക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ടാറ്റ

എന്നാല്‍ സ്വകാര്യ ഉപഭോക്താക്കള്‍ക്കായുള്ള പതിപ്പിനെയും കമ്പനി വിപണിയില്‍ എത്തിച്ചു. നിലവില്‍ മഹീന്ദ്രയും ടാറ്റ മോട്ടോഴ്സും, ഹ്യുണ്ടായി കോനയും മാത്രമാണ് ഇന്ത്യയില്‍ ഇലക്ട്രിക്ക് കാറുകളെ വില്‍പ്പനയ്ക്ക് എത്തിച്ചിട്ടുള്ളത്.

More from DriveSpark

Article Published On: Thursday, October 10, 2019, 8:30 [IST]
English summary
Tata Nexon Electric new details revealed. Read more in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X