ഇലക്ട്രിക്കോ, ഹൈബ്രിഡോ? ആശയക്കുഴപ്പം സൃഷ്ടിച്ച് പുതിയ ടാറ്റ നെക്‌സോണ്‍
നാലു മീറ്ററില്‍ താഴെ നീളമുള്ള രാജ്യത്തെ ഏറ്റവും പ്രചാരമുള്ള എസ്‌യുവികളിലൊന്നാണ് ടാറ്റ നെക്‌സോണ്‍. ചാഞ്ഞിറങ്ങുന്ന കൂപ്പെ ശൈലി. വിശാലമായ അകത്തളം. കരുത്തുറ്റ എഞ്ചിനുകള്‍. വിപണിയില്‍ നെക്‌സോണിന് ആരാധകരേറെ. നെക്‌സോണിന് ഹൈബ്രിഡ് പവര്‍ട്രെയിന്‍ ലഭിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞദിവസം ക്യാമറ പകര്‍ത്തിയ എസ്‌യുവിയുടെ ചിത്രം ഈ അഭ്യൂഹം ഒരിക്കല്‍ക്കൂടി ശക്തിപ്പെടുത്തുകയാണ്.

പതിവില്‍ നിന്നും വ്യത്യസ്തമായി റേഡിയേറ്ററില്ലാത്ത നെക്‌സോണ്‍ പതിപ്പാണ് ചിത്രത്തില്‍. മൈല്‍ഡ് ഹൈബ്രിഡ് പവര്‍ട്രെയിന്‍ നിര്‍മ്മാണത്തില്‍ ടാറ്റ മുഴുകിയിട്ട് നാളുകള്‍ കുറച്ചായി. ഒരുപക്ഷെ നെക്‌സോണാകാം ടാറ്റയുടെ ആദ്യ ഹൈബ്രിഡ് മോഡല്‍. ഇതേസമയം, നെക്‌സോണ്‍ ഇവിക്കുള്ള സാധ്യതയും തള്ളിക്കള്ളയാനാവില്ല.
Most Read: നിലവിലെ ഓട്ടോറിക്ഷകളെ ഇലക്ട്രിക്കാക്കാന്‍ ബജാജും മഹീന്ദ്രയും, പിന്തുണ പ്രഖ്യാപിച്ച് ARAI

ടിഗോര്‍ ഇവിയിലെ ഇലക്ട്രിക്ക് പവര്‍ട്രെയിനിനെ നെക്‌സോണിലേക്ക് കടമെടുക്കാന്‍ കമ്പനി മുമ്പ് താത്പര്യം കാട്ടിയിട്ടുണ്ട്. അടുത്തകാലത്തായി പരിസ്ഥിതി സൗഹര്‍ദ്ദമായ കാറുകളിലേക്കാണ് ടാറ്റയുടെ കൂടുതല്‍ ശ്രദ്ധ. ടിയാഗൊ, ടിഗോര്‍ ഇവികളെ കമ്പനി അണിയറയില്‍ തയ്യാറാക്കിക്കഴിഞ്ഞു. ജനീവയില്‍ അനാവരണം ചെയ്ത ആള്‍ട്രോസ് ഇവിയാണ് ടാറ്റ നിരയിലെ ഏറ്റവും പുതിയ വൈദ്യുത മോഡല്‍.

ഒറ്റ സ്പീഡ് ഗിയര്‍ബോക്‌സുള്ള പെര്‍മെനന്റ് മാഗ്നറ്റ് എസി മോട്ടോര്‍ ആള്‍ട്രോസ് ഇവിയില്‍ ഒരുങ്ങുന്നു. ഒരുമണിക്കൂര്‍ കൊണ്ടു എണ്‍പതു ശതമാനം ചാര്‍ജ് നേടാന്‍ കാറിലെ ബാറ്ററി യൂണിറ്റിന് കഴിയുമെന്നാണ് വിവരം. ഒറ്റ ചാര്‍ജില്‍ 250 മുതല്‍ 300 കിലോമീറ്റര്‍ ദൂരം വരെ പിന്നിടാനുള്ള ശേഷി ആള്‍ട്രോസ് ഇവി വരിക്കും.

ജനീവയില്‍ പിറന്ന H2X കോണ്‍സെപ്റ്റിനും വൈദ്യുത പതിപ്പ് ലഭിക്കുമെന്ന് കഴിഞ്ഞ ദിവസം കമ്പനി സ്ഥിരീകരിച്ചിരുന്നു. നെക്‌സോണ്‍ ഇവി കൂടി യാഥാര്‍ത്ഥ്യമായാല്‍ അഞ്ചു വൈദ്യുത മോഡലുകളാകും ടാറ്റ നിരയില്‍ തലയുയര്‍ത്തുക. ടിയാഗൊ ഇവി, H2X ഇവി, ടിഗോര്‍ ഇവി, നെക്‌സോണ്‍ ഇവി, ആള്‍ട്രോസ് ഇവി എന്നിങ്ങനെയായിരിക്കും വൈദ്യുത വിപണിയില്‍ ടാറ്റ കാറുകളുടെ ക്രമം.

വൈദ്യുത കാറുകളെ പതിനഞ്ചുലക്ഷം രൂപയ്ക്ക് താഴെ വില്‍പ്പനയ്ക്ക് കൊണ്ടുവരാനാണ് കമ്പനിയുടെ ശ്രമം. ടാറ്റയെക്കൂടാതെ മഹീന്ദ്ര, ഹ്യുണ്ടായി, നിസാന്‍ തുടങ്ങിയ മുന്‍നിര നിര്‍മ്മാതാക്കളും വൈദ്യുത മോഡലുകളുമായി കളംനിറയാനുള്ള തയ്യാറെടുപ്പിലാണ്.
Most Read: മോഡിഫൈ ചെയ്ത വാഹനങ്ങള്‍ ഇനി വില്‍ക്കാനാവില്ല, പിടിമുറുക്കി മോട്ടോര്‍ വാഹന വകുപ്പ്

രണ്ടാംഘട്ട ഫെയിം പദ്ധതി രാജ്യത്ത് നടപ്പിലാവുന്നത് മുന്‍നിര്‍ത്തി കൂടുതല്‍ ഹൈബ്രിഡ്, ഇവി മോഡലുകള്‍ അണിനിരത്താന്‍ കമ്പനികള്‍ ആഗ്രഹിക്കുന്നു. ഈ വര്‍ഷാവസാനം അല്ലെങ്കില്‍ അടുത്തവര്‍ഷം ടെസ്‌ലയും ഇന്ത്യയില്‍ രംഗപ്രവേശം നടത്തും. ടെസ്‌ലാ മേധാവി ഇലോണ്‍ മസ്‌ക്കാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

പരിസ്ഥിതി സൗഹാര്‍ദ്ദമായ വിപണിയെന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ ഒരുങ്ങുന്ന ഇന്ത്യയ്ക്ക് ടെസ്‌ലയുടെ സാന്നിധ്യം കൂടുതല്‍ ആത്മവിശ്വാസം പകരും. വൈദ്യുത വാഹന ലോകത്തെ അതികായന്മാരാണ് ടെസ്‌ല. ഇന്ത്യയില്‍ മോഡല്‍ 3 -യെ കൊണ്ടുവരാനായിരിക്കും കമ്പനിയാദ്യം ശ്രമിക്കുക. നിലവില്‍ ടെസ്‌ലാ നിരയിലെ ഏറ്റവും ചെറിയ കാറാണ്, മോഡല്‍ 3.
Image Source: Team-BHP


Click it and Unblock the Notifications








