ടാറ്റ നെക്‌സോണ്‍ XT - പതിപ്പിന് പകരക്കാരനായി, XT+ പതിപ്പ് വിപണിയില്‍
ടാറ്റ മോട്ടേര്‍സിന്റെ കോംപാക്ട് എസ്‌യുവിയായ നെക്സോണിന്റെ XT+ പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ചു. നിലവിലുള്ള XT പതിപ്പിന് പകരക്കാരനായാണ് പുതിയ വേരിയന്റ് വിപണിയില്‍ എത്തിയിരിക്കുന്നത്. നിരവധി പുതിയ ഫിച്ചറുകള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി.

നെക്സോണ്‍ XT+ -പെട്രോള്‍ എന്‍ജിന്‍ പതിപ്പിന് 8.02 ലക്ഷം രൂപയും ഡീസല്‍ പതിപ്പിന് 8.87 ലക്ഷം രൂപയുമാണ് വില. XT പതിപ്പിനെക്കാള്‍ ഫീച്ചറുകള്‍ നല്‍കിയാണ് XT+ വിപണിയില്‍ എത്തിയിട്ടുള്ളതെന്ന് കന്പനി അറിയിച്ചു.

XT+ പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ചതോടെ XT പതിപ്പിനെ വിപണിയില്‍ നിന്നും പിന്‍വിലിച്ചേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രൊജക്ടര്‍ ഹെഡ്ലാമ്പ്, എല്‍ഇഡി ഡിആര്‍എല്‍ ഫോഗ് ലാമ്പുകള്‍, പവര്‍ ഫോള്‍ഡിങ് റിയര്‍വ്യൂ മിറര്‍, റൂഫ് റെയില്‍, എല്‍ഇഡി ടെയ്ല്‍ ലൈറ്റ് എന്നിവയാണ് പുതിയ പതിപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന അധിക ഫീച്ചറുകള്‍.

അകത്തളത്തിലെ ഫീച്ചറുകളുടെ എണ്ണവും കമ്പനി കൂട്ടിയിട്ടുണ്ട്. ബ്ലൂടൂത്ത് കണക്ടിവിറ്റിയും എട്ട് സ്പീക്കറുകളുള്ള ഹര്‍മ്മന്‍-കാര്‍ഡണ്‍ കണക്ട്‌നെക്സ്റ്റ് ഇന്‍ഫോര്‍ടെയ്ന്‍മെന്റ് സിസ്റ്റം, മള്‍ട്ടിഫങ്ഷനല്‍ സ്റ്റിയറിങ് വീല്‍ എന്നിവ പുതിയ പതിപ്പിലെ സവിശേഷതയാണ്.

പഴയ പതിപ്പില്‍ ഉണ്ടായിരുന്ന 6.5 ഇഞ്ച് ടച്ച്‌സ്‌ക്രീന്റെ വലിപ്പം പുതിയ പതിപ്പില്‍ 7 ഇഞ്ചായി കമ്പനി അപ്‌ഡേറ്റ് ചെയ്തു. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍ പ്ലേ എന്നിവയുടെ പിന്തുണ ഇതിന് ഉണ്ട്. വോയിസ് കമന്‍ഡ് വഴി ടെക്സ്റ്റ് സന്ദേശങ്ങള്‍ക്കും, വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ക്കും മറുപടി നല്‍കാനും സാധിക്കും.

ഹൈറ്റ് അഡ്ജസ്റ്റ് ചെയ്യാവുന്ന സീറ്റ്, റിയര്‍ എസി വെന്റുകള്‍ എന്നിവയും പുതിയ പതിപ്പിലെ സവിശേഷതകളാണ്. പുതിയ പതിപ്പില്‍ കൂടുതല്‍ സുരക്ഷാ ഫീച്ചറുകളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.

ഡ്യുവല്‍ എയര്‍ബാഗുകള്‍, എബിഎസ്-ഇബിഡി, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, ISOFIX ചൈല്‍ഡ് സീറ്റ് ആങ്കേഴ്‌സ് എന്നിവയാണ് പുതിയ പതിപ്പിലെ സുരക്ഷാ ഫീച്ചറുകള്‍. 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനും, 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനുമാണ് വാഹനത്തിന്റെ കരുത്ത്. ആറ് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ ഓപനുകള്‍ വാഹനത്തില്‍ ലഭ്യമാണ്.

1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ 110 bhp പവറും 170 Nm torque ഉം സൃഷ്ടിക്കുമ്പോള്‍, 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍ 110 bhp പവറും 260 Nm torque ഉം സൃഷ്ടിക്കും.

മാരുതി വിറ്റാര ബ്രേസ, ഫോര്‍ഡ് ഇകോസ്‌പോര്‍ട്, മഹീന്ദ്ര എസ്‌യുവി 300, ഹ്യൂണ്ടായി വെന്യു എന്നിവരാണ് നെക്‌സോണിന്റെ നിരത്തിലെ എതിരാളികള്‍. 2020 ഏപ്രിലില്‍ ബിഎസ് VI നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതു മാനിച്ച് നെക്‌സോണ്‍ ഫെയ്സ്ലിഫ്റ്റിന്റെ ഒരുക്കങ്ങള്‍ അണിയറയില്‍ തകൃതിയായി കമ്പനി നടത്തുന്നുണ്ട്.
Most Read:ഹൈവേകളില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങള്‍

വെറും 22 മാസങ്ങള്‍ കൊണ്ട് ടാറ്റ ഒരു ലക്ഷം നെക്‌സോണ്‍ എസ്‌യുവികളുടെ ഉത്പാദനമാണ് നടത്തിയത്. നാലു മീറ്ററില്‍ താഴെയുള്ള ടാറ്റയുടെ ചെറു എസ്‌യുവിയാണ് നെക്‌സോണ്‍.
Most Read:മഹീന്ദ്ര മറാസോയുടെ ഡിസി ഡിസൈന്‍ അന്വേഷണങ്ങള്‍ ഇനി ഔദ്യോഗിക വെബ്‌സൈറ്റിലും

ആകര്‍ഷമായ പ്രീമിയം ഡിസൈന്‍, മൂന്ന് നിറങ്ങളിലുള്ള ഇന്റീരിയര്‍ ഡിസൈന്‍, 110 പിഎസ് ടര്‍ബോചാര്‍ജ്ഡ് എന്‍ജിന്‍, മള്‍ട്ടി ഡ്രൈവ് മോഡ്, 2019 എംഎം ഗ്രൗണ്ട് ക്ലിയറന്‍സ്, എട്ടു സ്പീക്കറോടുകൂടിയ ഇന്‍ഫോടെയ്‌ന്മെന്റ് സംവിധാനം, തുടങ്ങിയ സവിശേഷതകളോടെ 2018 -ലെ ഏറ്റവും അധികം പുരസ്‌കാരങ്ങള്‍ ലഭിച്ച കോംപാക്ട് എസ്‌യുവിയാണ് നെക്സോണ്‍.

തുടക്കത്തില്‍ സാധാരണക്കാരനും താങ്ങാവുന്ന വിലയിലാണ് നെക്‌സോണ്‍ വിപണിയില്‍ എത്തിയിരുന്നത്. അതുകൊണ്ട് തന്നെ മികച്ചൊരു തുടക്കം ടാറ്റയ്ക്ക് ലഭിക്കുകയും ചെയ്തു. കുറഞ്ഞ വിലയ്ക്ക് ദൃഢമായ നിര്‍മാണ മികവും, ഫീച്ചറുകള്‍ നിറഞ്ഞ അകത്തളവും വാഹനത്തിന്റെ വില്‍പ്പനയെ ഉയര്‍ത്തി.

ഇതുകൂടാതെ ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ പൂര്‍ണ്ണ 5 -സ്റ്റാര്‍ സുരക്ഷാ റേറ്റിങ് നേടിയതാണ് നെക്സോണിന്റെ ഏറ്റവും വലിയ നേട്ടം. ഇത് നെക്സോണിനെ ഇന്ത്യയുടെ ഏറ്റവും സുരക്ഷിതമായ കാറാക്കി മാറ്റി. ഇന്ത്യയില്‍ ഈ നേട്ടം കൈവരിച്ച ഒരേയൊരു കാറാണ് നെക്സോണ്‍.


Click it and Unblock the Notifications








