ടാറ്റ ടിയാഗൊ NRG എഎംടി വിപണിയില്‍, വില 6.15 ലക്ഷം രൂപ

ടിയാഗൊ NRG പതിപ്പിന് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് സമര്‍പ്പിച്ച് ടാറ്റ. 6.15 ലക്ഷം രൂപ വിലയില്‍ ടാറ്റ ടിയാഗൊ NRG എഎംടി വിപണിയില്‍ പുറത്തിറങ്ങി. NRG എഡിഷന്റെ പെട്രോള്‍ പതിപ്പില്‍ മാത്രമേ എഎംടി ഗിയര്‍ബോക്‌സ് ലഭ്യമാവുകയുള്ളൂ. മാനുവല്‍ ടിയാഗൊ മോഡലിനെ അപേക്ഷിച്ച് എഎംടി പതിപ്പിന് 45,000 രൂപ കൂടുതലാണ്.

ടാറ്റ ടിയാഗൊ NRG എഎംടി വിപണിയില്‍, വില 6.15 ലക്ഷം രൂപ

എഎംടി ഗിയര്‍ബോക്‌സുണ്ടെന്നതൊഴിച്ചാല്‍ മറ്റു കാര്യമായ മാറ്റങ്ങളൊന്നും NRG എഡിഷന് സംഭവിച്ചിട്ടില്ല. 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് മൂന്നു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍തന്നെ കാറില്‍ തുടരുന്നു. 84 bhp കരുത്തും 114 Nm torque -മാണ് എഞ്ചിന്‍ പരമാവധി സൃഷ്ടിക്കുക. 1.05 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ ടര്‍ബ്ബോ ഡീസല്‍ യൂണിറ്റും ടിയാഗൊ NRG എഡിഷനിലുണ്ട്.

ടാറ്റ ടിയാഗൊ NRG എഎംടി വിപണിയില്‍, വില 6.15 ലക്ഷം രൂപ

69 bhp കരുത്തും 140 Nm torque ഉം കുറിക്കാന്‍ ഡീസല്‍ എഞ്ചിന്‍ പ്രാപ്തമാണ്. സിറ്റി, ഇക്കോ എന്നീ രണ്ടു ഡ്രൈവിങ് മോഡലുകള്‍ക്കൊപ്പമാണ് ഇരു എഞ്ചിന്‍ പതിപ്പുകളുടെയും ഒരുക്കം. പറഞ്ഞുവരുമ്പോള്‍ ടിയാഗൊയുടെ കൂടുതല്‍ പരുക്കന്‍ പതിപ്പാണ് ടിയാഗൊ NRG എഡിഷന്‍. ടാറ്റ പുറത്തിറക്കുന്ന ആദ്യ ക്രോസ് ഹാച്ച്ബാക്കെന്ന വിശേഷണം കാറിനുണ്ട്.

ടാറ്റ ടിയാഗൊ NRG എഎംടി വിപണിയില്‍, വില 6.15 ലക്ഷം രൂപ

കറുപ്പഴകുള്ള മുന്‍ ഗ്രില്ല്, അലൂമിനിയം സ്‌കിഡ് പ്ലേറ്റുകള്‍, വലിയ എയര്‍ഡാം എന്നിവയെല്ലാം ടിയാഗൊ NRG എഡിഷന്റെ സവിശേഷതകളാണ്. ക്രോസ് ഹാച്ച്ബാക്കായതുകൊണ്ട് ടിയാഗൊയെക്കാള്‍ ഗ്രൗണ്ട് ക്ലിയറന്‍സ് NRG എഡിഷനുണ്ട് (10 mm കൂടുതല്‍). ഹെഡ്‌ലാമ്പുകളിലും ചെറിയ പരിഷ്‌കാരങ്ങള്‍ കാണാം.

ടാറ്റ ടിയാഗൊ NRG എഎംടി വിപണിയില്‍, വില 6.15 ലക്ഷം രൂപ

കാറിന്റെ മസ്‌കുലീന്‍ പ്രഭാവം വര്‍ധിപ്പിക്കാനായി ബോഡിയ്ക്ക് ചുറ്റും പ്രത്യേക പ്ലാസ്റ്റിക് ക്ലാഡിങ് കമ്പനി സമര്‍പ്പിച്ചിട്ടുണ്ട്. മിററുകളിലാണ് ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍. കറുത്ത റൂഫ് റെയിലുകള്‍, അലോയ് വീലുകള്‍ കണക്കെയുള്ള 14 ഇഞ്ച് സ്റ്റീല്‍ വീലുകള്‍, മേല്‍ക്കൂരയില്‍ സ്ഥാപിച്ച സ്‌പോയിലര്‍ എന്നിങ്ങനെ നീളും NRG എഡിഷന്‍ ടിയാഗൊയുടെ മറ്റു പ്രത്യേകതകള്‍.

Most Read: സഫാരി, സെസ്റ്റ്, ബോള്‍ട്ട് കാറുകളുടെ തിരഞ്ഞെടുത്ത വകഭേദങ്ങള്‍ ടാറ്റ നിര്‍ത്തി

ടാറ്റ ടിയാഗൊ NRG എഎംടി വിപണിയില്‍, വില 6.15 ലക്ഷം രൂപ

ഓറഞ്ചു കറുപ്പും കലര്‍ന്നാണ് കാറിന്റെ അകത്തളം. നാവിഗേഷന്‍ ഫീച്ചറുള്ള 5.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം ക്യാബിനില്‍ ശ്രദ്ധയാകര്‍ഷിക്കും. എട്ടു സ്പീക്കര്‍ ഓഡിയോ സംവിധാനവും കാറിനുള്ളില്‍ കമ്പനി നല്‍കുന്നുണ്ട്. സുരക്ഷയുടെ കാര്യത്തിലും വേണ്ട നടപടികള്‍ കാണാം.

Most Read: മോദിയുടെ യാത്ര ബോംബിട്ടാലും തകരാത്ത റേഞ്ച് റോവർ വോഗിൽ

ടാറ്റ ടിയാഗൊ NRG എഎംടി വിപണിയില്‍, വില 6.15 ലക്ഷം രൂപ

ഇരട്ട മുന്‍ എയര്‍ബാഗുകള്‍, ആന്റി - ലോക്ക് ബ്രേക്കിങ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, കോര്‍ണര്‍ സ്റ്റബിലിറ്റി കണ്‍ട്രോള്‍, പിന്‍ പാര്‍ക്കിങ് അസിസ്റ്റ്, ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സ്മാര്‍ട്ട് വൈപ്പര്‍, ഫോളോ മീ ഹെഡ്‌ലാമ്പുകള്‍ തുടങ്ങിയ സജ്ജീകരണങ്ങള്‍ ഹാച്ച്ബാക്കില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തും.

Most Read: എന്തു വിലയുണ്ടാവും മാരുതി വാഗൺആർ ഇലക്ട്രിക്കിന്?

ടാറ്റ ടിയാഗൊ NRG എഎംടി വിപണിയില്‍, വില 6.15 ലക്ഷം രൂപ

നിലവില്‍ ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും വില കുറഞ്ഞ ക്രോസ് ഹാച്ച്ബാക്കാണ് ടാറ്റ ടിയാഗൊ NRG എഡിഷന്‍. വിപണിയില്‍ മാരുതി സുസുക്കി സെലറിയോ X, ഫോര്‍ഡ് ഫ്രീസ്റ്റൈല്‍ കാറുകളുമായാണ് NRG എഡിഷന്‍ ടിയാഗൊയുടെ അങ്കവും.

More from DriveSpark

Article Published On: Tuesday, May 28, 2019, 15:24 [IST]
English summary
Tata Tiago NRG AMT Launched In India. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X