ടാറ്റ ടിഗോറിന് ഒരുലക്ഷം രൂപ വിലക്കിഴിവ്

കോമ്പാക്ട് സെഡാന്‍ ടിഗോറിന് വന്‍ വിലക്കിഴിവ് പ്രഖ്യാപിച്ച് ടാറ്റ മോട്ടോര്‍സ്. ഈ മാര്‍ച്ച് മാസം ടാറ്റ സെഡാനില്‍ ഉപഭോക്താക്കള്‍ക്ക് ഒരുലക്ഷം രൂപവരെ വിലക്കിഴിവ് നേടാം. 5.42 ലക്ഷം രൂപ മുതലാണ് ടാറ്റ ടിഗോറിന് ഇപ്പോള്‍ വില. ഓഫര്‍ ആനുകൂല്യങ്ങളുടെ പശ്ചാത്തലത്തില്‍ മാരുതി ബലെനോയെക്കാളും കുറഞ്ഞ വിലയിലാണ് ടിഗോര്‍ വില്‍പ്പനയ്ക്ക് വരുന്നതെന്ന കാര്യം ശ്രദ്ധേയം. വിപണിയിൽ 5.46 ലക്ഷം രൂപ മുതല്‍ ബലെനോയ്ക്ക് വില ആരംഭിക്കുന്നു.

ടാറ്റ ടിഗോറിന് ഒരുലക്ഷം രൂപ വിലക്കിഴിവ്

മൂന്നു എഞ്ചിന്‍ ഓപ്ഷനുകളാണ് ടിഗോറിലുള്ളത് - രണ്ട് പെട്രോളും ഒരു ഡീസലും. ടിഗോറിലെ 1.2 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന് 84 bhp കരുത്തും 115 Nm torque ഉം സൃഷ്ടിക്കാനാവും. 112 bhp കരുത്തും 150 Nm torque ഉം കുറിക്കാന്‍ ശേഷിയുള്ള 1.2 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ യൂണിറ്റ് ടിഗോര്‍ JTP എഡിഷനില്‍ മാത്രം ഒരുങ്ങുന്നു.

ടാറ്റ ടിഗോറിന് ഒരുലക്ഷം രൂപ വിലക്കിഴിവ്

ഇരു എഞ്ചിന്‍ പതിപ്പുകളിലും അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. അതേസമയം കൂടുതല്‍ കരുത്തുള്ള ടര്‍ബ്ബോ പെട്രോള്‍ പതിപ്പില്‍ കുറഞ്ഞ ഗിയര്‍ അനുപാതമുള്ള ഗിയര്‍ബോക്‌സ് യൂണിറ്റാണ് ഒരുങ്ങുന്നത്. JTP എഡിഷന്റെ ആക്‌സിലറേഷനെയും പ്രകടനക്ഷമതയെയും ഇത് സ്വാധീനിക്കുന്നു.

Most Read: സുരക്ഷയ്ക്ക് പ്രാധാന്യം കല്‍പ്പിച്ച് മാരുതി ഈക്കോ, നിരയില്‍ നിന്ന് ഒമ്‌നി പുറത്ത്

ടാറ്റ ടിഗോറിന് ഒരുലക്ഷം രൂപ വിലക്കിഴിവ്

നാച്ചറുലി ആസ്പിരേറ്റഡ് 1.2 ലിറ്റര്‍ പെട്രോള്‍ പതിപ്പില്‍ അഞ്ചു സ്പീഡ് എഎംടി ഗിയര്‍ബോക്‌സ് തിരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരമുണ്ട്. 1.1 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ ടര്‍ബ്ബോ എഞ്ചിന്‍ യൂണിറ്റാണ് ടിഗോര്‍ ഡീസലിന്റെ ഹൃദയം. എഞ്ചിന്‍ 69 bhp കരുത്തും 140 Nm torque ഉം കുറിക്കും. അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്.

ടാറ്റ ടിഗോറിന് ഒരുലക്ഷം രൂപ വിലക്കിഴിവ്

സാധാരണ ടിഗോര്‍ പെട്രോള്‍, ഡീസല്‍ മോഡലുകളെ അപേക്ഷിച്ച് JTP എഡിഷന്‍ ടിഗോറിന് ദൃഢത കൂടിയ സസ്‌പെന്‍ഷന്‍ യൂണിറ്റാണ് ടാറ്റ കല്‍പ്പിക്കുന്നത്. ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും മോഡലിന്റെ വിശേഷമായി ചൂണ്ടിക്കാട്ടണം. നിലവില്‍ ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും വിലകുറഞ്ഞ പെര്‍ഫോര്‍മന്‍സ് സെഡാനാണ് ടിഗോര്‍ JTP. പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗം തൊടാന്‍ കാറിന് 10.34 സെക്കന്‍ഡുകള്‍ മതി.

ടാറ്റ ടിഗോറിന് ഒരുലക്ഷം രൂപ വിലക്കിഴിവ്

7.49 ലക്ഷം രൂപയ്ക്കാണ് ടിഗോര്‍ JTP വില്‍പ്പനയ്ക്ക് വരുന്നത്. 8.76 ലക്ഷം രൂപ വിലയുള്ള ബലെനോ RS -മായി താരതമ്യം ചെയ്താല്‍, മോഡലിന് 1.25 ലക്ഷം രൂപ കുറവ്. ആന്‍ട്രോയ്ഡ് ഓട്ടോ കണക്ടിവിറ്റിയുള്ള ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ക്ലൈമറ്റ് കണ്‍ട്രോള്‍, അലോയ് വീലുകള്‍, വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന മിററുകള്‍ തുടങ്ങി നിരവധി സൗകര്യങ്ങള്‍ ടിഗോറില്‍ കമ്പനി നല്‍കുന്നുണ്ട്.

Most Read: മത്സരം മുറുകും, പുതിയ ബ്രെസ്സ ഫെയ്‌സ്‌ലിഫ്റ്റുമായി മാരുതി വരുന്നൂ

ടാറ്റ ടിഗോറിന് ഒരുലക്ഷം രൂപ വിലക്കിഴിവ്

മോഡലിന് എബിഎസില്ലെന്ന പരാതി അടുത്തിടെയാണ് കമ്പനി തീര്‍പ്പാക്കിയത്. ഇപ്പോള്‍ ടിയാഗൊയുടെ മുഴുവന്‍ വകഭേദങ്ങളിലും എബിഎസും ഇബിഡിയും അടിസ്ഥാന സജ്ജീകരണങ്ങളാണ്. നേരത്തെ XZ, XZA, XZ പ്ലസ് വകഭേദങ്ങള്‍ക്ക് മാത്രമെ എബിഎസ് ലഭിച്ചിരുന്നുള്ളൂ.

ടാറ്റ ടിഗോറിന് ഒരുലക്ഷം രൂപ വിലക്കിഴിവ്

വിപണിയില്‍ മാരുതി ഡിസൈര്‍, ഹോണ്ട അമേസ്, ഹ്യുണ്ടായി എക്‌സെന്റ് തുടങ്ങിയ കാറുകളുമായാണ് ടാറ്റ ടിഗോറിന്റെ മത്സരം. ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന ആനുകൂല്യങ്ങള്‍ മാര്‍ച്ച് മാസം ടിഗോര്‍ വില്‍പ്പന ഉയര്‍ത്തുമെന്ന് ടാറ്റ പ്രതീക്ഷിക്കുന്നു.

More from DriveSpark

Article Published On: Thursday, March 21, 2019, 11:12 [IST]
English summary
Big Discount On Tata Tigor. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X