പോയവര്‍ഷത്തെ അഞ്ചു വലിയ നിരാശകള്‍

കഴിഞ്ഞവര്‍ഷം വാഹന വിപണി തരക്കേടില്ലാത്ത പ്രകടനം നടത്തി. ഒരുപിടി പുത്തന്‍ ബൈക്കുകളും കാറുകളും ഇന്ത്യന്‍ മണ്ണില്‍ കടന്നുവന്നു. രൂപംകൊള്ളുന്ന വൈദ്യുത വിപ്ലവം മുന്‍നിര്‍ത്തി മുന്നോട്ടുള്ള തങ്ങളുടെ പദ്ധതികള്‍ പറഞ്ഞറിയിക്കാന്‍ 2018 ഓട്ടോ എക്‌സ്‌പോ മേളയെ വാഹന നിര്‍മ്മാതാക്കള്‍ വേദിയാക്കി.

പോയവര്‍ഷത്തെ അഞ്ചു വലിയ നിരാശകള്‍

എന്നാല്‍ മധുരനിമിഷങ്ങള്‍ക്ക് മാത്രമല്ല ഇന്ത്യന്‍ വാഹന പ്രേമികള്‍ സാക്ഷ്യം വഹിച്ചത്; ഏതാനും അശുഭ വാര്‍ത്തകള്‍ കൂടിയാണ് പോയവര്‍ഷം ഓര്‍ത്തെടുക്കാന്‍. 2018 -ല്‍ വാഹന വിപണി നിരാശപ്പെട്ട അഞ്ചു സന്ദര്‍ഭങ്ങള്‍ പരിശോധിക്കാം.

പോയവര്‍ഷത്തെ അഞ്ചു വലിയ നിരാശകള്‍

ഇടിപ്പരീക്ഷയില്‍ തലകുനിച്ച മാരുതി സ്വിഫ്റ്റ്

കഴിഞ്ഞവര്‍ഷത്തെ ബമ്പര്‍ ഹിറ്റുകളില്‍ ഒന്നാണ് മാരുതി സ്വിഫ്റ്റ്. രാജ്യാന്തര മോഡലുകളുമായി കിടപിടിക്കുന്ന ചന്തവുമായി പുതുതലമുറ സ്വിഫ്റ്റ് രംഗപ്രവേശം നടത്തിയപ്പോള്‍ ഡീലര്‍ഷിപ്പുകളില്‍ ആവശ്യക്കാര്‍ കവിഞ്ഞൊഴുകി. രൂപത്തിലും ഭാവത്തിലും ഹാച്ച്ബാക്ക് കൂടുതല്‍ പക്വത കൈവരിച്ചെന്ന് പറയാതെ വയ്യ.

പോയവര്‍ഷത്തെ അഞ്ചു വലിയ നിരാശകള്‍

പക്ഷെ ഈ തിളക്കമെല്ലാം ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റ് ഫലം ഊതിക്കെടുത്തി. അഞ്ചില്‍ രണ്ടു സ്റ്റാര്‍ നേട്ടം മാത്രമെ പുത്തന്‍ സ്വിഫ്റ്റ് കുറിച്ചുള്ളൂ (പതിനേഴില്‍ 7.08 പോയിന്റ്). സ്വിഫ്റ്റിന് ദൃഢത തീരെ കുറവാണെന്ന് ഗ്ലോബല്‍ NCAP വിലയിരുത്തി.

പോയവര്‍ഷത്തെ അഞ്ചു വലിയ നിരാശകള്‍

അതേസമയം ഹാച്ച്ബാക്കിന്റെ യൂറോപ്യന്‍ പതിപ്പ് യൂറോ NCAP ക്രാഷ് ടെസ്റ്റില്‍ മൂന്നും (സ്റ്റാന്‍ഡേര്‍ഡ്) നാലും (പൂര്‍ണ സുരക്ഷാ സംവിധാനങ്ങളോട് കൂടി) സ്റ്റാര്‍ പ്രകടനം നടത്തിയിരുന്നു. ജാപ്പനീസ് ന്യൂ കാര്‍ അസെസ്‌മെന്റ് പ്രോഗ്രാമില്‍ അഞ്ചു സ്റ്റാര്‍ പൊന്‍തിളക്കമാണ് സ്വിഫ്റ്റ് കുറിച്ചത്.

പോയവര്‍ഷത്തെ അഞ്ചു വലിയ നിരാശകള്‍

ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ കോമ്പാക്ട് എസ്‌യുവി ബ്രെസ്സ നാലു സ്റ്റാര്‍ നേട്ടം കുറിച്ചപ്പോള്‍ സുരക്ഷയുടെ കാര്യത്തില്‍ മാരുതി കാറുകള്‍ ബഹുദൂരം പുരോഗമിച്ചെന്ന വാദമുയര്‍ന്നിരുന്നു. എന്നാല്‍ സ്വിഫ്റ്റിന്റെ ക്രാഷ് ടെസ്റ്റ് ഫലം ഈ ധാരണകള്‍ തിരുത്തി.

പോയവര്‍ഷത്തെ അഞ്ചു വലിയ നിരാശകള്‍

പുതിയ ഡസ്റ്ററിനെ കൊണ്ടുവരാന്‍ മറന്ന റെനോ

2017 സെപ്തംബറിലായിരുന്നു ലോക വിപണി പുത്തന്‍ ഡസ്റ്ററിനെ ആദ്യം കണ്ടത്. അടിമുടി മാറിയ ഡസ്റ്റര്‍ എസ്‌യുവി ഇന്ത്യയില്‍ പുതുതരംഗം തീര്‍ക്കുമെന്ന് ഒറ്റ നോട്ടത്തിലെ ആരാധകര്‍ വിധിയെഴുതി. പക്ഷെ ഒരുവര്‍ഷം കഴിഞ്ഞിട്ടും ഡസ്റ്ററിനെ കൊണ്ടുവരാന്‍ റെനോ മറന്നു.

പോയവര്‍ഷത്തെ അഞ്ചു വലിയ നിരാശകള്‍

ഇന്ത്യയില്‍ ഡസ്റ്ററിലൂടെയാണ് ഫ്രഞ്ച് നിര്‍മ്മാതാക്കളായ റെനോ വിപണിയില്‍ പേരുനേടിയത്. എന്നാല്‍ കഴിഞ്ഞവര്‍ഷം പ്രീമിയം ക്രോസ്ഓവര്‍ ക്യാപ്ച്ചറിലായിരുന്നു കമ്പനിയുടെ ശ്രദ്ധ മുഴുവന്‍. ക്യാപ്ച്ചറില്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇനി ഡസ്റ്ററിനെ കുറിച്ചായിരിക്കും റെനോ ചിന്തിക്കുക.

പോയവര്‍ഷത്തെ അഞ്ചു വലിയ നിരാശകള്‍

അതേസമയം പുത്തന്‍ ഡസ്റ്ററിന് വിപണിയില്‍ മാജിക് ആവര്‍ത്തിക്കാന്‍ കഴിയുമോയെന്ന് കണ്ടറിയണം. കഴിഞ്ഞവര്‍ഷം ക്വിഡിനെ പരിഷ്‌കരിച്ചതൊഴിച്ചാല്‍ കാര്യമായ നേട്ടങ്ങളൊന്നും കമ്പനി ഇന്ത്യയില്‍ കുറിച്ചിട്ടില്ല.

Most Read: ഫോർഡ് എൻഡവറും ട്രാക്ടറും തമ്മിൽ വടംവലി, ആര് ജയിക്കും?— വീഡിയോ

പോയവര്‍ഷത്തെ അഞ്ചു വലിയ നിരാശകള്‍

കണ്ണടച്ചുതുറക്കുമ്പോഴേക്കും വിറ്റുപ്പോയ സ്‌കോഡ ഒക്ടാവിയ RS

പ്രകടനക്ഷമതയ്ക്ക് പ്രധാന്യം കല്‍പ്പിച്ച് സ്‌കോഡ കൊണ്ടുവന്ന ഒക്ടാവിയ RS പോയവര്‍ഷം ഏറ്റവും കൂടുതല്‍ ആരാധകരെ സമ്പാദിച്ച കാറുകളിലൊന്നാണ്. ചടുലമായ 2.0 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിന്‍ പെര്‍ഫോര്‍മന്‍സ് പ്രേമികളെ ഒരിക്കലും നിരാശപ്പെടുത്തില്ല.

പോയവര്‍ഷത്തെ അഞ്ചു വലിയ നിരാശകള്‍

എന്നാല്‍ കണ്ണടച്ചുതുറക്കുംമുമ്പെ ഒക്ടാവിയ RS യൂണിറ്റുകള്‍ മുഴുവന്‍ ഇന്ത്യയില്‍ വിറ്റുപോയി. കാര്‍ വാങ്ങണമെന്ന് ആശിച്ച് ചെന്ന മിക്കവരും വെറുംകൈയ്യോടെയാണ് ഡീലര്‍ഷിപ്പുകളില്‍ നിന്നും മടങ്ങിയത്.

പോയവര്‍ഷത്തെ അഞ്ചു വലിയ നിരാശകള്‍

സ്‌കോഡ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പോലും ഒക്ടാവിയ RS ഇപ്പോളില്ല. എന്തായാലും ഒക്ടാവിയ RS -ന് പകരക്കാരനാവില്ല സൂപ്പേര്‍ബ് സ്‌പോര്‍ട്‌ലൈനെന്ന് ആരാധകര്‍ തുറന്നുപറയുന്നു.

Most Read: റോള്‍സ് റോയ്‌സ് പോലും മാറി നില്‍ക്കും, കേട്ടിട്ടുണ്ടോ 22 കോടിയുടെ ടാറ്റ നാനോയെ കുറിച്ച്?

പോയവര്‍ഷത്തെ അഞ്ചു വലിയ നിരാശകള്‍

മുന്‍ വീല്‍ ഡ്രൈവ് മാത്രമായി ടാറ്റ ഹാരിയർ

ടാറ്റയുടെ ലാന്‍ഡ് റോവര്‍ മോഡല്‍. ഹാരിയറില്‍ വമ്പന്‍ പ്രതീക്ഷകളാണ് വിപണിക്ക്. ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട് അടിത്തറയില്‍ പുറത്തുവരുന്ന ഹാരിയറിനെ കഴിഞ്ഞവര്‍ഷം ഓട്ടോ എക്‌സ്‌പോയിലാണ് ടാറ്റ ആദ്യം കാഴ്ച്ചവെച്ചത്.

പോയവര്‍ഷത്തെ അഞ്ചു വലിയ നിരാശകള്‍

പക്ഷെ എത്ര മികവുറ്റതാണെന്ന് വാദിച്ചാലും മുന്‍ വീല്‍ ഡ്രൈവ് പതിപ്പായി മാത്രം ഹാരിയറിനെ അവതരിപ്പിക്കാനുള്ള കമ്പനിയുടെ തീരുമാനം ആരാധകരെ നിരാശപ്പെടുത്തുന്നു. റഫ് റോഡ് മോഡും ടെറെയ്ന്‍ റെസ്‌പോണ്‍സ് സംവിധാനവും ഹാരിയര്‍ അവകാശപ്പെടുമെങ്കിലും ഫോര്‍ വീല്‍ ഡ്രൈവിന്റെ അഭാവം എസ്‌യുവിയില്‍ നിഴലിക്കും. വിപണിയില്‍ ഫോര്‍ വീല്‍ ഡ്രൈവ് എസ്‌യുവികള്‍ക്ക് ആവശ്യക്കാര്‍ കുറവായതാണ് ടാറ്റയുടെ തീരുമാനത്തിന് പിന്നില്‍.

പോയവര്‍ഷത്തെ അഞ്ചു വലിയ നിരാശകള്‍

ഇന്ത്യയിൽ വരാത്ത ജിമ്‌നി

ജിപ്‌സിക്ക് പകരം ഇനി ജിമ്‌നി വരും; പുതുതലമറ ജിമ്‌നിയെ സുസുക്കി രാജ്യാന്തര വിപണിയില്‍ അവതരിപ്പിച്ചതിന് പിന്നാലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ വാനോളമുയര്‍ന്നു. മാരുതിയുടെ പുതിയ സ്‌റ്റൈലന്‍ ഓഫ്‌റോഡര്‍ എസ്‌യുവിയെ വാങ്ങാന്‍ ആളുകള്‍ ഒരുക്കംകൂട്ടവെയാണ് ജിമ്‌നി സ്വപ്‌നങ്ങളുപേക്ഷിക്കാന്‍ മാരുതി ആരാധകരോട് ആവശ്യപ്പെട്ടത്.

പോയവര്‍ഷത്തെ അഞ്ചു വലിയ നിരാശകള്‍

കമ്പനി അജണ്ടയില്‍ ചെറു എസ്‌യുവിക്ക് സ്ഥാനമില്ലെന്ന് സിയാസിന്റെ അവതരണവേളയില്‍ മാരുതി സുസുക്കി റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് തലവന്‍ സിവി രാമന്‍ വ്യക്തമാക്കുകയായിരുന്നു.

More from DriveSpark

Article Published On: Monday, January 7, 2019, 13:57 [IST]
English summary
Top 5 Disappointments Of 2018. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X