പുതിയ ഫോര്‍ച്യൂണറുമായി ടോയോട്ട എത്തുന്നു
ടോയോട്ട ഫോര്‍ച്യൂണറിന്റെ പുതിയ മോഡലായ ടിആര്‍ഡി സ്‌പോര്‍ട്ടീവോ എസ്‌യുവി ഇന്തോനേഷ്യ ഇന്റര്‍നാഷണല്‍ ഓട്ടോ ഷോയില്‍ അവതരിപ്പിച്ചു.

തായിലന്‍ഡിലുള്ള സ്‌പോര്‍ട്ടീവോ 2 ന്റെ TRD പതിപ്പല്ല പുതിയ ഫോര്‍ച്യൂണര്‍. നിലവിലുള്ള പതിപ്പിന്റെ നവീകരിച്ച മോഡലാണ് പുതിയ തലമുറയില്‍പെട്ട ഫോര്‍ച്യൂണര്‍. പഴയ വാഹനത്തില്‍ നിന്നും ചെറിയ മാറ്റങ്ങള്‍ മാത്രമാണ് കമ്പനി വരുത്തിയിരിക്കുന്നത്. ഉപഭോക്താക്കളില്‍ നിന്ന് ലഭിച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണ് ഫോര്‍ച്യൂണര്‍ ടിആര്‍ഡി സ്‌പോര്‍ടീവോയില്‍ കമ്പനി പരിഷ്‌ക്കരണങ്ങള്‍ നടപ്പാക്കിയിരിക്കുന്നതെന്ന് ടൊയോട്ട എക്‌സിക്യൂട്ടീവ് ജനറല്‍ മാനേജര്‍ ഫ്രാന്‍സിസ്‌കസ് സോര്‍ജോപ്രനോട്ടോ വ്യക്തമാക്കി.

വാഹനത്തെ പരുക്കനും അഗ്രസീവുമാക്കി തീര്‍ക്കുക എന്നതായിരുന്നു ഉപഭേക്താക്കളുടെ പ്രധാന ആവശ്യം. അതിനാല്‍ എല്ലാ ഭൂപ്രദേശങ്ങള്‍ക്കും അനുയോജ്യമായ രീതിയിലാണ് പുതിയ മോഡലിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.

പുതിയ മോഡലിലെ പരിഷ്‌ക്കരണങ്ങള്‍ ഭൂരിഭാഗവും പുറംമോഡിയിലാണ്. ബംബറുകളള്‍, ഫോഗ് ലാമ്പുകള്‍, ഗ്രില്‍, ബോണറ്റ്, കറുത്ത നിറത്തിലുള്ള അല്ലോയ് വീലുകള്‍ എന്നിവയിലെല്ലാം പ്രകടമായ മാറ്റങ്ങള്‍ കാണാം. കൂടാതെ മുന്‍ ഭാഗത്ത് സില്‍വര്‍ നിറത്തിലുള്ള അണ്ടര്‍ ഗാര്‍ഡുകളും പുതിയ ഫോര്‍ച്യൂണറിന്റെ പ്രത്യേകതയാണ്. റിയര്‍ ബമ്പറിനടിയില്‍ സ്ഥാപിച്ചിരിക്കുന്ന ഒരു കിക്ക് സെന്‍സറാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്ന മറ്റൊരു മാറ്റം.

വാഹനത്തിന്റെ പഴയ കരുത്ത് നിലനിര്‍ത്തിയാണ് പുതിയ പതിപ്പും എത്തുന്നത്. പഴയ വാഹനത്തില്‍ 2.4 ലിറ്റര്‍ VRS A/T ഡീസല്‍ എഞ്ചിനും 2.7 ലിറ്റര്‍ SRS A/T പെട്രോള്‍ എഞ്ചിനുമായിരുന്നു ഉണ്ടായിരുന്നത് . 2.7 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 147.5 bhp കരുത്തില്‍ 400 Nm torque സൃഷ്ടിച്ചിരുന്നു.

2.7 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡുവല്‍ VVT-I പെട്രോള്‍ എഞ്ചിന്‍ 167.5 bhp കരുത്തില്‍ 242 Nm torque ഉം സൃഷ്ടിക്കും. ഇന്ത്യയില്‍ 26.4 ലക്ഷം രൂപയായിരുന്നു നിലവിലെ ടോയോട്ട ഫോര്‍ച്യൂണറിന്റ വില.

പുതിയ പതിപ്പില്‍ ഫോര്‍ച്യൂണറിന്റെ രണ്ട് പെട്രോള്‍ പതിപ്പുകളായിരിക്കും ലഭ്യമാവുക. 2.7 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ എഞ്ചിനാണ് ഈ പതിപ്പുകളിലുണ്ടാവുക. ഇവ 164 bhp കരുത്തില്‍ 245 Nm ടോര്‍ക്ക് ഉത്പാദിപ്പിക്കും. ഫൈവ് സ്പീഡ് മാനുവല്‍ ട്രാന്‍സിമിഷനും, സിക്‌സ് സ്പീഡ് ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷനുമാകും പെട്രോള്‍ എഞ്ചിനില്‍ ലഭിക്കുക.

ഡീസല്‍ പതിപ്പിന്റെ നാല് മോഡലുകളാവും ഫോര്‍ച്യൂണറിന്റെ ശ്രേണിയിലുണ്ടാവുക. 2.8 ലിറ്റര്‍ ടര്‍ബോചാര്‍ജഡ് എഞ്ചിനാകും ഡീസല്‍ പതിപ്പില്‍. 174 bhp കരുത്തില്‍ 420 Nm ടോര്‍ക്ക് വാഹനം സൃഷ്ടിക്കും. 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനും 6 സ്പീഡ് ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷനിലുമായിരിക്കും ലഭിക്കുക. 29.84 ലക്ഷം രൂപക്കും 33.60 ലക്ഷം രൂപക്കും ഇടയിലായിരിക്കും പുതിയ ടൊയോട്ട ഫോര്‍ച്യൂണറിന്റെ വില.

വിപണിയില്‍ ഹോണ്ട CR-V, ഫോര്‍ഡ് എന്‍ഡവര്‍, സ്‌കോഡ കൊഡിയാക്ക്, മഹീന്ദ്ര ആള്‍ട്യുറാസ് G4 തുടങ്ങിയ എസ്‌യുവികളുമായാണ് ടൊയോട്ട ഫോര്‍ച്യൂണറിന്റെ മത്സരം.

എന്നാല്‍ ഈ ശ്രേണിയിലുള്ള ഫോര്‍ഡ് എന്‍ഡവറടക്കമുള്ള മറ്റു എതിരാളികളുടെ വില്‍പ്പന നോക്കിയാലും വളരെയധികം മുന്നിലാണ് ഫോര്‍ച്യൂണര്‍. ഒരുലക്ഷത്തില്‍പ്പരം ടൊയോട്ട ഫോര്‍ച്യൂണറകളാണ് ഇന്നു ഇന്ത്യന്‍ നിരത്തിലോടുന്നത്. പ്രതിമാസം ശരാശരി 1,500 യൂണിറ്റുകളുടെ വില്‍പ്പന ഫോര്‍ച്യൂണര്‍ നേടുന്നുണ്ട്.

അവതരിച്ച കാലംതൊട്ട് ഇന്നുവരെ ഫോര്‍ച്യൂണറിന് പ്രചാരം കുറഞ്ഞിട്ടില്ല. 2009 -ല്‍ 3.0 ലിറ്റര്‍ എഞ്ചിനൊപ്പമായിരുന്നു ടൊയോട്ട ഫോര്‍ച്യൂണര്‍ വില്‍പ്പനയ്ക്ക് വന്നത്. ആദ്യതവണ 4X4 സംവിധാനം മാത്രമായിരുന്നു ഉണ്ടായിരുന്നത്.

എന്നാല്‍ എസ്‌യുവിയുടെ പ്രചാരം കണ്ട ടൊയോട്ട, തൊട്ടടുത്ത വര്‍ഷംതന്നെ 4X2 പതിപ്പിനെയും വിപണിയില്‍ കൊണ്ടുവരികയായിരുന്നു. ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് നല്‍കാനുള്ള ടൊയോട്ടയുടെ തീരുമാനവും ഫോര്‍ച്യൂണറിന്റെ സ്വീകാര്യത കൂട്ടുന്നു.


Click it and Unblock the Notifications