ഫോർച്യൂണർ TRD സ്‌പോർടിവോ ഈ മാസം 12 ന് ഇന്ത്യയിൽ അവതരിപ്പിക്കും

ടൊയോട്ടയുടെ ജനപ്രിയ എസ്‌യുവിയായ പുതിയ 2019 ടൊയോട്ട ഫോർച്യൂണർ ടിആർഡി സ്‌പോർടിവോ സെപ്റ്റംബർ 12 ന് ഇന്ത്യയിൽ അവതരിപ്പിക്കും. ആദ്യതലമുറ വാഹനത്തെപോലെ തന്നെ രണ്ടാം തലമുറ ഫോര്‍ച്യൂണറും ഏറെ ശ്രദ്ധ നേടിയിരുന്നു.

ഫോർച്യൂണർ TRD സ്‌പോർടിവോ ഈ മാസം 12 ന് ഇന്ത്യയിൽ അവതരിപ്പിക്കും

ടൊയോട്ടയുടെ ഒരു ഉപസ്ഥാപനമാണ് ടിആർഡി. ട്യൂണിംഗ് വികസിപ്പിക്കുന്നതിലും ലോകമെമ്പാടുമുള്ള ടൊയോട്ട കാറുകൾ പരിഷ്കരിക്കുന്നതിലുമാണ് ടിആർഡി പ്രത്യേക ശ്രദ്ധ ചെലുത്തുന്നത്. ഫോർച്യൂണർ ടിആർഡി സ്‌പോർടിവോ ഇന്ത്യക്കായി വികസിപ്പിച്ചെടുത്തതാണെങ്കിലും എഞ്ചിനിൽ ഒരു മാറ്റവും കമ്പനി വരുത്തിയിട്ടില്ല.

ഫോർച്യൂണർ TRD സ്‌പോർടിവോ ഈ മാസം 12 ന് ഇന്ത്യയിൽ അവതരിപ്പിക്കും

പഴയ മോഡലിൽ നിന്നും ചെറിയ കോസ്മെറ്റിക്ക് പരിഷ്ക്കരണങ്ങൾ മാത്രമാണ് പുതിയ പതിപ്പിൽ വരുത്തിയിരിക്കുന്നത്. പുതിയ തലമുറ ടൊയോട്ട ഫോർച്യൂണർ ടിആർഡി സ്‌പോർടിവോ ഇതിനകം തായ്‌ലൻഡിൽ വിൽപ്പനയ്‌ക്കെത്തിയിട്ടുണ്ട്. എന്നാൽ രൂപകൽപ്പനയിൽ അൽപം വ്യത്യാസം വരുത്തിയാകും വാഹനം ഇന്ത്യൻ വിപണിയിലെത്തുക.

ഫോർച്യൂണർ TRD സ്‌പോർടിവോ ഈ മാസം 12 ന് ഇന്ത്യയിൽ അവതരിപ്പിക്കും

2.8 ലിറ്റർ നാല് സിലിണ്ടർ ബിഎസ്-VI ഡീസൽ എഞ്ചിനാണ് ഫോർച്യൂണർ ടിആർഡി സ്‌പോർടിവോയിൽ ടൊയോട്ട വാഗ്ദാനം ചെയ്യുന്നത്. ഇത് 174 bhp കരുത്തും 450 Nm torque ഉം ഉത്പാദിപ്പിക്കും. ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാകും സ്‌പോർടിവോ മോഡലിൽ വാഗ്ദാനം ചെയ്യുക. മാനുവൽ ട്രാൻസ്മിഷൻ ഓപ്ഷൻ വാഹനത്തിന് ഉണ്ടാവാൻ സാധ്യതയില്ല.

ഫോർച്യൂണർ TRD സ്‌പോർടിവോ ഈ മാസം 12 ന് ഇന്ത്യയിൽ അവതരിപ്പിക്കും

അതുപോലെ തന്നെ ഫോർച്യൂണർ സ്‌പോർടിവോയ്‌ക്കൊപ്പം 4×2 വീൽ ഡ്രൈവ് മാത്രമായിരിക്കും ലഭിക്കുക. അതിനർത്ഥം ടിആർഡി ഫോർച്യൂണറിൽ നിന്ന് 4×4 ഓപ്ഷൻ ഒഴിവാക്കിയേക്കുമെന്നാണ് സൂചന.

ഫോർച്യൂണർ TRD സ്‌പോർടിവോ ഈ മാസം 12 ന് ഇന്ത്യയിൽ അവതരിപ്പിക്കും

ഇതിനർത്ഥം 2019 ടൊയോട്ട ഫോർച്യൂണർ ടിആർഡി സ്‌പോർടിവോയ്ക്ക് ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷനോടു കൂടിയ 4 × 2 പതിപ്പ് മാത്രമേ ഉണ്ടാകൂ എന്നാണ്. കൂടാതെ പെട്രോൾ എഞ്ചിനും വാഹനത്തിന് ഉണ്ടാകില്ല. പേൾ വൈറ്റ് കളറിനൊപ്പം ഡ്യുവൽ ടോൺ ബ്ലാക്ക് റൂഫിന്റെ ഡ്യുവൽ ടോൺ കളർ ഓപ്ഷൻ ടൊയോട്ട വാഗ്ദാനം ചെയ്യും.

Most Read: തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഓണക്കാലത്ത് വന്‍ ഓഫറുമായി മഹീന്ദ്ര

ഫോർച്യൂണർ TRD സ്‌പോർടിവോ ഈ മാസം 12 ന് ഇന്ത്യയിൽ അവതരിപ്പിക്കും

സാധാരണ ഫോർച്യൂണറെ ടിആർഡി സ്‌പോർടിവോയിൽ നിന്ന് തിരിച്ചറിയാൻ, കാറിന്റെ മുൻഭാഗത്തും പിൻഭാഗത്തും ചുവന്ന നിറത്തിൽ ടിആർഡി ബാഡ്‌ജിംഗ് നൽകിയിട്ടുണ്ട്. ഇതിന് പുതുക്കിയ ബംബറുകള്‍, ഫോഗ് ലാമ്പുകള്‍, ഗ്രില്‍, ബോണറ്റ്, കറുത്ത അലോയ് വീലുകള്‍ എന്നിവയെല്ലാം ടൊയോട്ട ഉൾപ്പെടുത്തിയിട്ടുണ്ട്.

Most Read: ചെറുകാറുകളുടെ സിഎൻജി പതിപ്പ് അവതരിപ്പിക്കാൻ ഒരുങ്ങി മാരുതി

ഫോർച്യൂണർ TRD സ്‌പോർടിവോ ഈ മാസം 12 ന് ഇന്ത്യയിൽ അവതരിപ്പിക്കും

അകത്ത് ഇൻസ്ട്രുമെന്റ് പാനലിലും സീറ്റുകളിലും ടിആർഡി ബാഡ്ജ് ഉണ്ടാകും. ഇരിപ്പിടങ്ങൾ ലെതറിൽ പൂർത്തിയാക്കി, കോൺട്രാസ്റ്റ് റെഡ് സ്റ്റിച്ചിംഗുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

Most Read: മാരുതിയുടെ വജ്രായുധം; 10 വര്‍ഷമായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സെഡാന്‍ ഡിസയര്‍

ഫോർച്യൂണർ TRD സ്‌പോർടിവോ ഈ മാസം 12 ന് ഇന്ത്യയിൽ അവതരിപ്പിക്കും

വിപണിയിൽ അവതരിപ്പിക്കുന്ന സെപ്റ്റംബർ 12 ന് മാത്രമേ വാഹനത്തിന്റെ വിലയെക്കുറിച്ച് സൂചനകൾ ലഭിക്കൂ. എങ്കിലും പുതിയ ടൊയോട്ട ഫോർച്യൂണർ ടിആർഡി സ്‌പോർടിവോയുടെ വില ഏകദേശം 33 ലക്ഷം രൂപയായിരിക്കുമെന്നാണ് പ്രതീക്ഷ. നിലവിലുള്ള 2.8 ലിറ്റർ ഡീസൽ ഫോർച്യൂണർ 4 × 2 ഓട്ടോമാറ്റിക്ക് മോഡലിന് 31.7 ലക്ഷം രൂപയാണ് വില.

More from DriveSpark

Article Published On: Monday, September 9, 2019, 16:05 [IST]
English summary
oyota Fortuner TRD Sportivo will launch on September 12. Read more Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X