ഹൈബ്രിഡാവുമോ ടൊയോട്ട ഗ്ലാന്‍സ?

വരാനിരിക്കുന്ന ടൊയോട്ട ഗ്ലാന്‍സയെ ആരാധകര്‍ കണ്ടുകഴിഞ്ഞു. പേരും ബാഡ്ജും മാറിയതൊഴിച്ചാല്‍ ബലെനോയുടെ തനി പകര്‍പ്പാണ് ടൊയോട്ടയുടെ പുതിയ പ്രീമിയം ഹാച്ച്ബാക്ക്. കാറിന്റെ പുറംമോടിയും അകത്തളവും മാരുതി ബലെനോയ്ക്ക് സമാനം. ബലെനോയിലെ 1.2 ലിറ്റര്‍ K12B പെട്രോള്‍ എഞ്ചിന്‍ ഗ്ലാന്‍സയില്‍ ഒരുങ്ങുമെന്നാണ് വിവരം.

ഹൈബ്രിഡാവുമോ ടൊയോട്ട ഗ്ലാന്‍സ?

എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം മൈല്‍ഡ് ഹൈബ്രിഡ് പതിപ്പും ടൊയോട്ട കാറില്‍ അണിനിരക്കും. അടുത്തിടെ ബലെനോയ്ക്ക് മാരുതി നല്‍കിയ 1.2 ലിറ്റര്‍ K12C ഡ്യൂവല്‍ജെറ്റ് എഞ്ചിനെ ആധാരമാക്കിയാകും ഗ്ലാന്‍സാ സ്മാര്‍ട്ട് ഹൈബ്രിഡ് പുറത്തിറങ്ങുക. മാരുതി സുസുക്കിയുടെ സ്മാര്‍ട്ട് ഹൈബ്രിഡ് സംവിധാനമാണിത്.

ഹൈബ്രിഡാവുമോ ടൊയോട്ട ഗ്ലാന്‍സ?

90 bhp കരുത്തും 113 Nm torque ഉം സൃഷ്ടിക്കാന്‍ ഗ്ലാന്‍സാ ഹൈബ്രിഡിന് കഴിയുമെന്നാണ് സൂചന. ആക്‌സിലറേഷന്‍ മെച്ചപ്പെടുത്തുന്ന ടോര്‍ഖ് അസിസ്റ്റ് ഫംങ്ഷന്‍ ഗ്ലാന്‍സാ ഹൈബ്രിഡിന്റെ മുഖ്യവിശേഷമാവും. ബലെനോ ഹൈബ്രിഡിലേതുപോലെ സ്റ്റാര്‍ട്ട്/സ്‌റ്റോപ്പ് സംവിധാനം ടൊയോട്ട ഗ്ലാന്‍സയിലും പ്രതീക്ഷിക്കാം.

ഹൈബ്രിഡാവുമോ ടൊയോട്ട ഗ്ലാന്‍സ?

ബ്രേക്കിങ് വേളയില്‍ സൃഷ്ടിക്കപ്പെടുന്ന ഊര്‍ജ്ജം ലിഥിയം അയോണ്‍ ബാറ്ററിയില്‍ ശേഖരിച്ചാണ് സ്മാര്‍ട്ട് ഹൈബ്രിഡ് സംവിധാനം പ്രവര്‍ത്തിക്കുക. ബാറ്ററിയില്‍ നിന്നുള്ള ഊര്‍ജ്ജം ടോര്‍ഖ് അസിസ്റ്റ് ഫംങ്ഷന് വേണ്ടി കാര്‍ ഉപയോഗിക്കും. നിശ്ചിത നേരത്തില്‍ കൂടുതല്‍ കാര്‍ നിശ്ചലമാകുന്ന വേളയില്‍ എഞ്ചിന്‍ പ്രവര്‍ത്തനരഹിതമാക്കാനും പിന്നീട് ക്ലച്ച് അമര്‍ത്തുന്നപക്ഷം എഞ്ചിന് ജീവന്‍ നല്‍കാനും സ്മാര്‍ട്ട് ഹൈബ്രിഡ് സംവിധാനത്തിന് ശേഷിയുണ്ട്.

Most Read: വില കുറച്ച് മഹീന്ദ്ര XUV500, ലക്ഷ്യം ടാറ്റ ഹാരിയറിന്‍റെ വില്‍പ്പനയോ?

ഹൈബ്രിഡാവുമോ ടൊയോട്ട ഗ്ലാന്‍സ?

ഇത്തരത്തില്‍ കാറിന്റെ ഇന്ധനക്ഷമതയില്‍ മൈല്‍ഡ് ഹൈബ്രിഡ് സംവിധാനം നിര്‍ണായക സ്വാധീനം ചെലുത്തും. 23.87 കിലോമീറ്റര്‍ മൈലേജാണ് ഡ്യൂവല്‍ജെറ്റ് സ്മാര്‍ട്ട് ഹൈബ്രിഡ് എഞ്ചിനുള്ള ബലെനോയില്‍ മാരുതി പറയുന്ന വാഗ്ദാനം. സാധാരണ 1.2 ലിറ്റര്‍ ബലെനോ മോഡല്‍ കുറിക്കുന്നതാകട്ടെ 21.01 കിലോമീറ്റര്‍ മൈലേജും.

ഹൈബ്രിഡാവുമോ ടൊയോട്ട ഗ്ലാന്‍സ?

ഭാരത് സ്‌റ്റേജ് VI നിലവാരത്തിലാണ് 1.2 ലിര്‌റര്‍ ഡ്യൂവല്‍ജെറ്റ് ഹൈബ്രിഡ് എഞ്ചിന്‍ ഒരുങ്ങുന്നത്. ബിഎസ് VI നിലവാരമുള്ള മാരുതിയുടെ ആദ്യ കാര്‍ ബലെനോയാണ്. ഡെല്‍റ്റ, സീറ്റ എന്നീ രണ്ടു വകഭേദങ്ങളിലാണ് ബലെനോ ഹൈബ്രിഡ് വിപണിയില്‍ എത്തുന്നത്. ഇതേസമയം സാധാരണ പെട്രോള്‍ മോഡലിനെ അപേക്ഷിച്ച് ഡ്യൂവല്‍ജെറ്റ് ബലെനോ മോഡലുകള്‍ക്ക് 89,000 രൂപ കൂടുതലാണുതാനും.

ഹൈബ്രിഡാവുമോ ടൊയോട്ട ഗ്ലാന്‍സ?

ബലെനോയ്ക്ക് സമാനമായി ഗ്ലാന്‍സയില്‍ V, G വകഭേദങ്ങളാണ് അണിനിരക്കുക. ബലെനോയുടെ ആല്‍ഫ വകഭേദം ഏറ്റവും ഉയര്‍ന്ന V മോഡലിനും സീറ്റ വകഭേദം G മോഡലിനും ആധാരമാവും. മാരുതി ബലെനോയെക്കാള്‍ കൂടുതല്‍ വില ടൊയോട്ട ഗ്ലാന്‍സയ്ക്ക് കരുതുന്നതില്‍ തെറ്റില്ല.

Most Read: വില്‍പ്പനയില്ല — സ്വിഫ്റ്റ്, ഡിസൈര്‍, ആള്‍ട്ടോ കാറുകളുടെ ഉത്പാദനം മാരുതി വെട്ടിക്കുറച്ചു

സ്റ്റാന്‍ഡേര്‍ഡ് വാറന്റിയാകും ടൊയോട്ട ഗ്ലാന്‍സ, മാരുതി ബലെനോ കാറുകളെ തമ്മില്‍ വേറിട്ടുനിര്‍ത്തുന്ന പ്രധാന ഘടകം. മൂന്നു വര്‍ഷം അല്ലെങ്കില്‍ ഒരു ലക്ഷം കിലോമീറ്റര്‍ സ്റ്റാന്‍ഡേര്‍ഡ് വാറന്റി ഗ്ലാന്‍സയില്‍ ടൊയോട്ട പ്രഖ്യാപിക്കുമെന്നാണ് സൂചന. ബലെനോയ്ക്ക് രണ്ടു വര്‍ഷം അല്ലെങ്കില്‍ നാല്‍പ്പതിനായിരം കിലോമീറ്ററാണ് മാരുതി നല്‍കുന്ന വാറന്റി.

Source: Autocar India

More from DriveSpark

Article Published On: Friday, May 10, 2019, 14:52 [IST]
English summary
Toyota Glaza Could Go Mild Hybrid. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X