ടൊയോട്ട ലേബലില്‍ മാരുതി ബലെനോ വരുന്നൂ — പുതിയ ഗ്ലാന്‍സ ജൂണില്‍

ഗ്ലാന്‍സ, മാരുതി ബലെനോയെ അടിസ്ഥാനപ്പെടുത്തി ടൊയോട്ട പുറത്തിറക്കാനിരിക്കുന്ന പുതിയ പ്രീമിയം ഹാച്ച്ബാക്ക്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ജൂണ്‍ ആറിന് ടൊയോട്ട ഗ്ലാന്‍സ വിപണിയില്‍ വില്‍പ്പനയ്ക്ക് വരും. സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ബലെനോ, വിറ്റാര ബ്രെസ്സ മോഡലുകളെ മാരുതിയില്‍ നിന്നും ടൊയോട്ട കടമെടുക്കുന്നത്. പകരം, ടൊയോട്ട കൊറോള ആള്‍ട്ടിസിനെ മാരുതി സ്വന്തം ലേബലില്‍ അവതരിപ്പിക്കും.

ടൊയോട്ട ലേബലില്‍ മാരുതി ബലെനോ വരുന്നൂ — പുതിയ ഗ്ലാന്‍സ ജൂണില്‍

പുതിയ കൂട്ടുകെട്ടില്‍ നിന്നുള്ള ആദ്യ കാറാണ് ടൊയോട്ട ഗ്ലാന്‍സ. നിലവില്‍ ടൊയോട്ടയ്ക്ക് പ്രീമിയം ഹാച്ച്ബാക്കില്ല. പുതിയ ഗ്ലാന്‍സ ഈ കുറവ് നികത്തും. റിപ്പോര്‍ട്ടുകള്‍ ശരിയെങ്കില്‍, മൂന്നുവര്‍ഷ (ഒരുലക്ഷം കിലോമീറ്റര്‍) വാറന്റിയോടെയാകും ഗ്ലാന്‍സയെ ടൊയോട്ട വില്‍ക്കുക. ബലെനോയിലാകട്ടെ, രണ്ടു വര്‍ഷമാണ് (നാല്‍പ്പതിനായിരം കിലോമീറ്റര്‍) മാരുതി വാഗ്ദാനം ചെയ്യുന്ന സ്റ്റാന്‍ഡേര്‍ഡ് വാറന്റി.

ടൊയോട്ട ലേബലില്‍ മാരുതി ബലെനോ വരുന്നൂ — പുതിയ ഗ്ലാന്‍സ ജൂണില്‍

പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയില്‍ ഹോണ്ട ജാസ്സ്, ഹ്യുണ്ടായി എലൈറ്റ് i20 മോഡലുകള്‍ക്ക് മൂന്നുവര്‍ഷ (ഒരുലക്ഷം കിലോമീറ്റര്‍) വാറന്റി ലഭിക്കുന്നുണ്ട്. ഇക്കാര്യം കണക്കിലെടുത്ത് ഗ്ലാന്‍സയ്ക്ക് എക്സ്റ്റന്‍ഡഡ് വാറന്റി പാക്കേജും ടൊയോട്ട പ്രഖ്യാപിക്കാം. നിലവില്‍ അഞ്ചു വര്‍ഷമാണ് കാറുകള്‍ക്ക് ടൊയോട്ട നല്‍കുന്ന എക്‌സ്റ്റന്‍ഡഡ് വാറന്റി പാക്കേജ്.

Most Read: ഇന്ത്യയില്‍ ഏറ്റവും വില്‍പ്പന കുറഞ്ഞ കാര്‍ കമ്പനികള്‍

ടൊയോട്ട ലേബലില്‍ മാരുതി ബലെനോ വരുന്നൂ — പുതിയ ഗ്ലാന്‍സ ജൂണില്‍

ഇതുകൂടാതെ ഏഴുവര്‍ഷം കാലവാധിയുള്ള പ്രത്യേക 'ടൊയോട്ട ടൈംലെസ്' വാറന്റിയും മോഡലുകളില്‍ ലഭ്യമാണ്. ഈ സൗകര്യങ്ങള്‍ ടൊയോട്ട ഗ്ലാന്‍സയിലും പ്രതീക്ഷിക്കാം. ആദ്യഘട്ടത്തില്‍ മാരുതിയുടെ ഗുജറാത്ത് ശാലയില്‍ നിന്നും ഗ്ലാന്‍സ യൂണിറ്റുകള്‍ പുറത്തിറങ്ങും. ഘടകങ്ങളുടെ പ്രാദേശിക സമാഹരണം ഉറപ്പായാല്‍ ടൊയോട്ടയുടെ ബിഡാദി ശാല ഗ്ലാന്‍സ യൂണിറ്റുകളുടെ ചുമതല ഏറ്റെടുക്കും.

ടൊയോട്ട ലേബലില്‍ മാരുതി ബലെനോ വരുന്നൂ — പുതിയ ഗ്ലാന്‍സ ജൂണില്‍

ബലെനോയുടെ ആകാരം തന്നെയായിരിക്കും ഗ്ലാന്‍സയ്ക്കും. എന്നാല്‍ ഡിസൈനില്‍ വേറിട്ടു നില്‍ക്കാനായി ഹാച്ച്ബാക്കിന്റൈ പുറംമോടിയില്‍ ചെറിയ പരിഷ്‌കാരങ്ങള്‍ ടൊയോട്ട വരുത്തും. ഗ്രില്ല്, അലോയ് വീലുകള്‍, മുന്‍ പിന്‍ ബമ്പറുകള്‍ എന്നീ ഘടകങ്ങളില്‍ മാറ്റങ്ങള്‍ കരുതാം. സീറ്റ് അപ്‌ഹോള്‍സ്റ്ററിയാവും ക്യാബിനിലെ പുതുമ. അടുത്തമാസം മുതല്‍ ടൊയോട്ട ഡീലര്‍ഷിപ്പുകളില്‍ ഗ്ലാന്‍സ് പ്രദര്‍ശനത്തിന് എത്തുമെന്നാണ് വിവരം.

Most Read: പുതിയ 'ബൈ ബാക്ക്' പദ്ധതിയുമായി സ്‌കോഡ

ടൊയോട്ട ലേബലില്‍ മാരുതി ബലെനോ വരുന്നൂ — പുതിയ ഗ്ലാന്‍സ ജൂണില്‍

ബലെനോ സീറ്റ, ആല്‍ഫ മോഡലുകള്‍ക്ക് സമാനമായി രണ്ടു വകഭേദങ്ങള്‍ മാത്രമേ ഗ്ലാന്‍സയിലുണ്ടാവുകയുള്ളൂ. ഡീസല്‍ പതിപ്പുണ്ടാവില്ല. നേരത്തെ ബലെനോയില്‍ ഭാരത് സ്‌റ്റേജ് VI നിലവാരമുള്ള ഡ്യൂവല്‍ജെറ്റ് പെട്രോള്‍ എഞ്ചിനെ മാരുതി സമര്‍പ്പിച്ചിരുന്നു. മൈല്‍ഡ് ഹൈബ്രിഡ് യൂണിറ്റിന്റെ പിന്തുണ ഡ്യൂവല്‍ജെറ്റ് എഞ്ചിനുണ്ട്. ഒരുപക്ഷെ ഇതേ എഞ്ചിനാകാം ഗ്ലാന്‍സയിലും തുടിക്കുക. എന്തായാലും, മാരുതി ബലെനോയെക്കാള്‍ ഉയര്‍ന്ന വിലസൂചിക പുതിയ ടൊയോട്ട ഗ്ലാന്‍സ പുലര്‍ത്തും.

Source: Autocar India

More from DriveSpark

Article Published On: Wednesday, April 24, 2019, 16:35 [IST]
English summary
Toyota Glanza India Launch Details Revealed. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X