ടൊയോട്ട ഗ്ലാന്‍സ എത്തി, വില 7.22 ലക്ഷം രൂപ മുതല്‍

ടൊയോട്ട - മാരുതി കൂട്ടുകെട്ടില്‍ നിന്നുള്ള ആദ്യ കാര്‍, ഗ്ലാന്‍സ ഹാച്ച്ബാക്ക് വിപണിയില്‍ പുറത്തിറങ്ങി. 7.22 ലക്ഷം രൂപയാണ് ടൊയോട്ട ഗ്ലാന്‍സയുടെ പ്രാരംഭ വില. ഏറ്റവും ഉയര്‍ന്ന ഗ്ലാന്‍സ മോഡല്‍ 8.90 ലക്ഷം രൂപയ്ക്ക് ഷോറൂമുകളിലെത്തും. ആഗോള തലത്തില്‍ സുസുക്കിയും ടൊയോട്ടയും ധാരണയില്‍ എത്തിയതിനെ തുടര്‍ന്നാണ് ഇന്ത്യയില്‍ മാരുതിയും ടൊയോട്ടയും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.

ടൊയോട്ട ഗ്ലാന്‍സ എത്തി, വില 7.22 ലക്ഷം രൂപ മുതല്‍

ഇന്ത്യയില്‍ ഇരു കമ്പനികളും കാറുകള്‍ തമ്മില്‍ കൈമാറി റീബാഡ്ജ് ചെയ്ത് അവതരിപ്പിക്കും. ഈ ധാരണ പ്രകാരം വില്‍പ്പനയ്ക്ക് വന്നിരിക്കുന്ന പുതിയ ഗ്ലാന്‍സ, ടൊയോട്ട ലേബലൊട്ടിച്ച ബലെനോ കാറാണ്. ബലെനോയിലെ സീറ്റ, ആല്‍ഫ വകഭേദങ്ങള്‍ അടിസ്ഥാനപ്പെടുത്തി G, V മോഡലുകള്‍ ടൊയോട്ട ഗ്ലാന്‍സയില്‍ അണിനിരക്കും.

ടൊയോട്ട ഗ്ലാന്‍സ എത്തി, വില 7.22 ലക്ഷം രൂപ മുതല്‍

പെട്രോള്‍ എഞ്ചിന്‍ പതിപ്പുകള്‍ മാത്രമേ ഗ്ലാന്‍സയിലുള്ളൂ. പുതിയ പ്രീമിയം ഹാച്ച്ബാക്കിന് ഡീസല്‍ പതിപ്പ് വേണ്ടെന്നാണ് കമ്പനിയുടെ തീരുമാനം. ബലെനോയിലെ രണ്ടു പെട്രോള്‍ എഞ്ചിനുകളും ഗ്ലാന്‍സ പങ്കിടും. പ്രാരംഭ ഗ്ലാന്‍സ G മോഡലില്‍ മൈല്‍ഡ് ഹൈബ്രിഡ് ടെക്‌നോളജിയുള്ള 1.2 ലിറ്റര്‍ K12N പെട്രോള്‍ എഞ്ചിനാണ് ഒരുങ്ങുന്നത്. 89 bhp കരുത്തും 113 Nm torque ഉം സൃഷ്ടിക്കാന്‍ എഞ്ചിന് ശേഷിയുണ്ട്.

ടൊയോട്ട ഗ്ലാന്‍സ എത്തി, വില 7.22 ലക്ഷം രൂപ മുതല്‍

ഉയര്‍ന്ന ഗ്ലാന്‍സ V മോഡലില്‍ 1.2 ലിറ്റര്‍ K12M എഞ്ചിന്‍ തുടിക്കും. 82 bhp കരുത്തും 113 Nm torque ഉം പരമാവധി കുറിക്കാന്‍ എഞ്ചിന്‍ പ്രാപ്തമാണ്. ഇതേസമയം, മൈല്‍ഡ് ഹൈബ്രിഡ് ടെക്‌നോളജിയുടെ പിന്തുണ 1.2 ലിറ്റര്‍ K12M എഞ്ചിന്‍ പതിപ്പിനില്ല.

ടൊയോട്ട ഗ്ലാന്‍സ എത്തി, വില 7.22 ലക്ഷം രൂപ മുതല്‍

അഞ്ചു സ്പീഡ് മാനുവല്‍, ഏഴു സ്റ്റെപ്പ് സിവിടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ഗ്ലാന്‍സ മോഡലുകളില്‍ തിരഞ്ഞെടുക്കാം. മാനുവല്‍ V മോഡലിന് 21.01 കിലോമീറ്ററാണ് ടൊയോട്ട വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. മൈല്‍ഡ് ഹൈബ്രിഡ് ടെക്‌നോളജിയുള്ള മാനുവല്‍ G മോഡല്‍ 23.87 കിലോമീറ്റര്‍ മൈലേജ് അവകാശപ്പെടും.

ടൊയോട്ട ഗ്ലാന്‍സ എത്തി, വില 7.22 ലക്ഷം രൂപ മുതല്‍

സിവിടി ഗിയര്‍ബോക്‌സിനൊപ്പമുള്ള ഗ്ലാന്‍സ G മോഡല്‍ 19.56 കിലോമീറ്റര്‍ ഇന്ധനക്ഷത വരിക്കുമെന്നും ടൊയോട്ട പറയുന്നു. മാരുതി ബലെനോ മോഡലുകളും സമാന ഇന്ധനക്ഷമതയാണ് കാഴ്ച്ചവെക്കുന്നത്. രൂപഭാവത്തില്‍ ഗ്ലാന്‍സയും ബലെനോയും സമാനമാണ്. എന്നാല്‍ ഗ്ലാന്‍സയുടെ ഗ്രില്ലില്‍ ചെറിയ പരിഷ്‌കാരങ്ങള്‍ ടൊയോട്ട വരുത്തിയിട്ടുണ്ട്.

Most Read: മാരുതി ബ്രെസ്സയെ അട്ടിമറിച്ച് ഹ്യുണ്ടായി ക്രെറ്റ, വില്‍പ്പനയില്‍ ഒന്നാമന്‍

ടൊയോട്ട ഗ്ലാന്‍സ എത്തി, വില 7.22 ലക്ഷം രൂപ മുതല്‍

ടൊയോട്ട ലോഗോ പതിഞ്ഞ ഗ്രില്ലില്‍ കൂടുതല്‍ ക്രോം തിളക്കം കാണാം. പിറകിലെ ടൊയോട്ട ബാഡ്ജുകള്‍ മാറ്റി നിര്‍ത്തിയാല്‍ ഗ്ലാന്‍സയില്‍ മറ്റൊന്നും പുതുമയായി പറയാനില്ല. ഉള്ളിലും ചിത്രം ഏറെക്കുറെ സമാനമാണ്. ടൊയോട്ട സ്മാര്‍ട്ട് പ്ലേകാസ്റ്റെന്ന ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റ് ക്യാബിനില്‍ ശ്രദ്ധയാകര്‍ഷിക്കും.

Most Read: ഹ്യുണ്ടായി വെന്യു തരംഗം ശക്തം, ഇക്കോസ്‌പോര്‍ട് മോഡലുകളുടെ വില കുറച്ച് ഫോര്‍ഡ്

ടൊയോട്ട ഗ്ലാന്‍സ എത്തി, വില 7.22 ലക്ഷം രൂപ മുതല്‍

7.0 ഇഞ്ച് വലുപ്പമുണ്ട് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ട്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി ഫീച്ചറുകളുള്ള ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേയ്ക്ക്. ടൊയോട്ട സ്മാര്‍ട്ട് പ്ലേകാസ്റ്റ് യൂണിറ്റ് ഒരുങ്ങുന്ന ആദ്യ ടൊയോട്ട കാറും ഗ്ലാന്‍സതന്നെ. മള്‍ട്ടി ഇന്‍ഫോര്‍മേഷന്‍ ഡിസ്‌പ്ലേ, എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, കീലെസ് എന്‍ട്രി, ഓട്ടോമാറ്റിക് എസി എന്നിവയും ഹാച്ച്ബാക്കില്‍ പ്രത്യേകം പരാമര്‍ശിക്കണം.

Most Read: ഹ്യുണ്ടായി വെന്യുവിനെക്കാള്‍ കേമന്‍ വിറ്റാര ബ്രെസ്സ — കാരണങ്ങള്‍ നിരത്തി മാരുതി

ടൊയോട്ട ഗ്ലാന്‍സ എത്തി, വില 7.22 ലക്ഷം രൂപ മുതല്‍

പിറകിലെ സീറ്റുകള്‍ 60:40 അനുപാതത്തില്‍ വിഭജിക്കാന്‍ കഴിയും. 16 ഇഞ്ചാണ് അലോയ് വീലുകള്‍ക്ക് വലുപ്പം. ഫോളോ മീ ഹെഡ്‌ലാമ്പും പിന്‍ പാര്‍ക്കിങ് ക്യാമറയുമാണ് ഉയര്‍ന്ന ഗ്ലാന്‍സ V മോഡല്‍ കൂടുതല്‍ അവകാശപ്പെടുക. ഇരട്ട എയര്‍ബാഗുകള്‍ യാത്രക്കാരുടെ സുരക്ഷ മാനിച്ച് കാറില്‍ കമ്പനി ഉറപ്പുവരുത്തുന്നുണ്ട്.

ടൊയോട്ട ഗ്ലാന്‍സ എത്തി, വില 7.22 ലക്ഷം രൂപ മുതല്‍

ആന്റി - ലോക്ക് ബ്രേക്കുകള്‍, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ തുടങ്ങിയ ക്രമീകരണങ്ങളും ഗ്ലാന്‍സയുടെ സുരക്ഷയ്ക്ക് അടിവരയിടും. മാരുതി ബലെനോയെക്കാളും ആകര്‍ഷകമായ വാറന്റി പദ്ധതിയാണ് ഗ്ലാന്‍സയില്‍ ടൊയോട്ട പ്രഖ്യാപിച്ചിട്ടുള്ളത്.

ടൊയോട്ട ഗ്ലാന്‍സ എത്തി, വില 7.22 ലക്ഷം രൂപ മുതല്‍

മൂന്നു വര്‍ഷം / ഒരു ലക്ഷം കിലോമീറ്റര്‍ വാറന്റി ഗ്ലാന്‍സയില്‍ ഉടമകള്‍ക്ക് ലഭിക്കും. ഇതേകാലയളവില്‍ സൗജന്യ റോഡ്‌സൈറ്റ് അസിസ്റ്റന്‍സും കമ്പനി ഉറപ്പുവരുത്തും. നിലവില്‍ അഞ്ചര ലക്ഷം മുതല്‍ ഒന്‍പതു ലക്ഷം രൂപ വരെയാണ് മാരുതി ബലെനോയുടെ വിലസൂചിക.

ടൊയോട്ട ഗ്ലാൻസ മോഡലുകളുടെ വില ചുവടെ:

V CVT

Rs 8,90,200

G CVT

Rs 8,29,900

V MT

Rs 7,58,200

G MT

Rs 7,21,900

Article Published On: Thursday, June 6, 2019, 13:10 [IST]
English summary
Toyota Glanza Launched In India. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X