ചമഞ്ഞൊരുങ്ങി ടൊയോട്ട ഇന്നോവയും ഫോര്‍ച്യൂണറും, ഏപ്രിലില്‍ വിപണിയില്‍

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട, പരിഷ്‌കരിച്ച ഇന്നോവ ക്രിസ്റ്റ എംപിവിയെയും ഫോര്‍ച്യൂണര്‍ എസ്‌യുവിയെയും ഏപ്രില്‍ എട്ടിന് വില്‍പ്പനയ്‌ക്കെത്തിക്കും. പ്രധാനമായും ഇരു വാഹനങ്ങളുടെയും ഇന്റീരിയറാണ് കമ്പനി പരിഷ്‌കരിച്ചിരിക്കുന്നത്. പുതിയ മാറ്റങ്ങളോടെ ഇരു വാഹനങ്ങളും കൂടുതല്‍ ആഢംബര പൂര്‍ണ്ണമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ പരിഷ്‌കാരങ്ങളത്രയും തന്നെ ഇന്നോവ ക്രിസ്റ്റയുടെയും ഫോര്‍ച്യൂണറിന്റെയും വിലയില്‍ പ്രതിഫലിക്കാനാണ് സാധ്യത.

ചമഞ്ഞൊരുങ്ങി ടൊയോട്ട ഇന്നോവയും ഫോര്‍ച്യൂണറും, ഏപ്രിലില്‍ വിപണിയില്‍

ഹീറ്റ് റിജക്ഷന്‍ ഗ്ലാസുകള്‍, യുഎസ്ബി ചാര്‍ജിംഗ് പോയിന്റുകള്‍, VX, MT, ZX, MT, ZX AT എന്നീ വേരിയന്റുകളില്‍ പുത്തന്‍ സ്പീക്കറുകള്‍, ZX, ZX AT വേരിയന്റുകളില്‍ പുതിയ ഐവറി നിറത്തിലുള്ള ഇന്റീരിയര്‍ ഡിസൈന്‍ എന്നിവയാണ് ഇന്നോവ ക്രിസ്റ്റയ്ക്ക് ലഭിച്ച പ്രധാന മാറ്റങ്ങള്‍.

ചമഞ്ഞൊരുങ്ങി ടൊയോട്ട ഇന്നോവയും ഫോര്‍ച്യൂണറും, ഏപ്രിലില്‍ വിപണിയില്‍

പെര്‍ഫോറേറ്റഡ് സീറ്റുകള്‍, ഹീറ്റ് റിജക്ഷന്‍ ഗ്ലാസുകള്‍, പുത്തന്‍ സ്പീക്കറുകള്‍, പുതിയ നിറത്തിലുള്ള ഇന്റീരിയര്‍ ഡിസൈന്‍, എന്നിവയാണ് ഫോര്‍ച്യൂണറിന് ലഭിച്ച മാറ്റങ്ങള്‍.മെക്കാനിക്കല്‍ വശങ്ങളില്‍ കാതലായ പരിഷ്‌കരണങ്ങളൊന്നും തന്നെ ഇരു വാഹനങ്ങളിലും കമ്പനി വരുത്തിയിട്ടില്ല.

Most Read:ഹ്യുണ്ടായി ക്രെറ്റയ്ക്ക് പുതിയൊരു വകഭേദം കൂടി - അറിയേണ്ടതെല്ലാം

ചമഞ്ഞൊരുങ്ങി ടൊയോട്ട ഇന്നോവയും ഫോര്‍ച്യൂണറും, ഏപ്രിലില്‍ വിപണിയില്‍

143 bhp കരുത്തും 343 Nm torque ഉം നല്‍കുന്ന 2.4 ലിറ്റര്‍ ടര്‍ബോ ചാര്‍ജിംഗ് ഡീസല്‍ എഞ്ചിന്‍, 171 bhp കരുത്തും 360 Nm torque ഉം നല്‍കുന്ന 2.8 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിന്‍ എന്നിവ ഇന്നോവ ക്രിസ്റ്റ തുടരും. ആറ് സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്.

ചമഞ്ഞൊരുങ്ങി ടൊയോട്ട ഇന്നോവയും ഫോര്‍ച്യൂണറും, ഏപ്രിലില്‍ വിപണിയില്‍

ഉയര്‍ന്ന ശേഷി എഞ്ചിനില്‍ ആറ് സ്പീഡ് ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ ഗിയര്‍ബോക്‌സുമുണ്ട്. പിന്‍വീല്‍ ഡ്രൈവാണ് ഇരു എഞ്ചിന്‍ പതിപ്പുകളിലുമുള്ളത്. 163 bhp കരുത്തും 245 Nm torque ഉം സൃഷ്ടിക്കുന്ന 2.7 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനും എംപിവിയ്ക്കുണ്ട്.

ചമഞ്ഞൊരുങ്ങി ടൊയോട്ട ഇന്നോവയും ഫോര്‍ച്യൂണറും, ഏപ്രിലില്‍ വിപണിയില്‍

14.93 ലക്ഷം രൂപയാണ് ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ വില.2.7 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും 2.8 ലിറ്റര്‍ ഡീസല്‍ എഞ്ചിനുമാണ് ഫോര്‍ച്യൂണറിലുള്ളത്. അഞ്ച് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സുകള്‍ പെട്രോള്‍ പതിപ്പിലുണ്ട്.

Most Read:ക്യാമറയ്ക്ക് മുന്നില്‍പ്പെട്ട് മാരുതി ബലെനോ ഹൈബ്രിഡ് - വീഡിയോ

ചമഞ്ഞൊരുങ്ങി ടൊയോട്ട ഇന്നോവയും ഫോര്‍ച്യൂണറും, ഏപ്രിലില്‍ വിപണിയില്‍

ആറ് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളാണ് ഡീസല്‍ പതിപ്പിലുള്ളത്. പിന്‍വീല്‍ ഡ്രൈവ്, ഓള്‍വീല്‍ ഡ്രൈവ് ഓപ്ഷനുകളില്‍ ഫോര്‍ച്യൂണര്‍ ലഭ്യമാവുന്നുണ്ട്.

ചമഞ്ഞൊരുങ്ങി ടൊയോട്ട ഇന്നോവയും ഫോര്‍ച്യൂണറും, ഏപ്രിലില്‍ വിപണിയില്‍

ഇന്ത്യന്‍ വിപണിയില്‍ മികച്ച വില്‍പ്പനയുള്ള എസ്‌യുവി കൂടിയാണ് ടൊയോട്ട ഫോര്‍ച്യൂണര്‍. 27.83 ലക്ഷം രൂപയാണ് ഫോര്‍ച്യൂണറിന്റെ ദില്ലി എക്‌സ്‌ഷോറൂം വില. പുതിയ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയത് ഇരു വാഹനങ്ങളുടെയും വില്‍പ്പന വര്‍ധിപ്പിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

Source:ACI

More from DriveSpark

Article Published On: Saturday, April 6, 2019, 18:58 [IST]
English summary
interior updated toyata innova crysta and fortuner will launch on 2019 april: read in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X