ക്യാമറയ്ക്ക് മുന്നില്‍പ്പെട്ട് മാരുതി ബലെനോ ഹൈബ്രിഡ് — വീഡിയോ

സിയാസ്, എര്‍ട്ടിഗ, എസ്-ക്രോസ് മോഡലുകളിലൂടെയാണ് കുറഞ്ഞ ചിലവില്‍ ഹൈബ്രിഡ് കാറുകള്‍ പുറത്തിറക്കാന്‍ കഴിയുമെന്ന് മാരുതി പറഞ്ഞുവെച്ചത്. ഇപ്പോള്‍ ഇതേ സാങ്കേതികവിദ്യ പ്രീമിയം ഹാച്ച്ബാക്ക് ബലെനോയിലേക്കും പകര്‍ത്താന്‍ കമ്പനി തയ്യാറെടുക്കുന്നു. സ്മാര്‍ട്ട് ഹൈബ്രിഡ് ബാഡ്ജ് പതിപ്പിച്ച ബലെനോയുടെ ദൃശ്യങ്ങള്‍ മാരുതിയുടെ നീക്കം വെളിപ്പെടുത്തുകയാണ്.

ക്യാമറയ്ക്ക് മുന്നില്‍പ്പെട്ട് മാരുതി ബലെനോ ഹൈബ്രിഡ് — വീഡിയോ

മറകളേതുംകൂടാതെയാണ് ബലെനോ ഹൈബ്രിഡിന്റെ പരീക്ഷണയോട്ടം. ഹാച്ച്ബാക്കിന്റെ ഏറ്റവും ഉയര്‍ന്ന വകഭേദം ഹൈബ്രിഡ് പരിവേഷത്തിന് ആധാരമാവുന്നു. വിപണിയില്‍ 2019 ബലെനോ ഫെയ്‌സ്‌ലിഫ്റ്റ് അവതരിച്ചത് അടുത്തിടെയായതുകൊണ്ട് പുതിയ സ്മാര്‍ട്ട് ഹൈബ്രിഡ് പതിപ്പിന്റെ ഡിസൈനില്‍ വലിയ പരിഷ്‌കാരങ്ങളൊന്നും കാണ്‍മാനില്ല.

ക്യാമറയ്ക്ക് മുന്നില്‍പ്പെട്ട് മാരുതി ബലെനോ ഹൈബ്രിഡ് — വീഡിയോ

ഫെയ്‌സ്‌ലിഫ്റ്റ് മോഡലിലെ പുത്തന്‍ ബമ്പറും അലോയ് വീല്‍ ശൈലിയും ഹൈബ്രിഡ് പതിപ്പില്‍ തുടരുന്നു. ഏതു എഞ്ചിന്‍ പതിപ്പിലാണ് ഹൈബ്രിഡ് ടെക്‌നോളജി ഒരുങ്ങിയിട്ടുള്ളതെന്ന കാര്യം വ്യക്തമല്ല. നിലവില്‍ 1.3 DDiS ഡീസല്‍ യൂണിറ്റിലും 1.5 ലിറ്റര്‍ കെ സീരീസ് പെട്രോള്‍ യൂണിറ്റിലും ഹൈബ്രിഡ് സംവിധാനം ലഭ്യമാണ്.

Most Read: സര്‍വകാല റെക്കോര്‍ഡും തിരുത്തി മാരുതി എര്‍ട്ടിഗ, ഇന്നോവയും മറാസോയും ബഹുദൂരം പിന്നില്‍

ക്യാമറയ്ക്ക് മുന്നില്‍പ്പെട്ട് മാരുതി ബലെനോ ഹൈബ്രിഡ് — വീഡിയോ

1.3 ലിറ്റര്‍ ഡീസല്‍ പതിപ്പ് ബലെനോയിലുണ്ടെങ്കിലും എര്‍ട്ടിഗ, സിയാസ്, എസ്-ക്രോസ് മോഡലുകളെക്കാള്‍ കുറഞ്ഞ കരുത്തുത്പാദനമാണ് ഹാച്ച്ബാക്ക് കുറിക്കുന്നത്. മാത്രമല്ല, 2020 ഏപ്രില്‍ മുതല്‍ ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ കര്‍ശനമാവുന്ന സാഹചര്യത്തില്‍ 1.3 ലിറ്റര്‍ ഫിയറ്റ് ഡീസല്‍ എഞ്ചിനോട് മാരുതി വിടചൊല്ലാനിരിക്കുകയാണ്. ഈ അവസരത്തില്‍ ബലെനോ ഡീസല്‍ പതിപ്പില്‍ ഹൈബ്രിഡ് സാങ്കേതികവിദ്യ ഒരുങ്ങാനുള്ള സാധ്യത കുറയും.

ക്യാമറയ്ക്ക് മുന്നില്‍പ്പെട്ട് മാരുതി ബലെനോ ഹൈബ്രിഡ് — വീഡിയോ

നെതര്‍ലാന്‍ഡ് പോലുള്ള വിദേശ വിപണികളില്‍ ഹൈബ്രിഡ് കരുത്തിലാണ് 1.2 ലിറ്റര്‍ (1,242 സിസി) ബലെനോ പെട്രോള്‍ പതിപ്പിനെ സുസുക്കി വില്‍ക്കുന്നത്. പക്ഷെ മാരുതിയെ സംബന്ധിച്ച് ഇന്ത്യയില്‍ ഈ നടപടി പ്രായോഗികമല്ല. 1,200 സിസിയില്‍ കൂടുതലുള്ള പെട്രോള്‍ വാഹനങ്ങള്‍ക്ക് നികുതിയാനുകൂല്യങ്ങള്‍ ലഭിക്കില്ലെന്നതുതന്നെ കാരണം.

ക്യാമറയ്ക്ക് മുന്നില്‍പ്പെട്ട് മാരുതി ബലെനോ ഹൈബ്രിഡ് — വീഡിയോ

പക്ഷെ നിലവിലെ സ്ഥിതിഗതികളില്‍ പെട്രോള്‍ എഞ്ചിനില്‍ സ്മാര്‍ട്ട് ഹൈബ്രിഡ് സാങ്കേതികവിദ്യ നല്‍കുന്നതാകും മാരുതിക്ക് ഉത്തമം. എന്നാല്‍ ഈ നടപടി ബലെനോ മോഡലുകളുടെ വില വര്‍ധിക്കാന്‍ ഇടവരുത്തും.

Most Read: അനാവശ്യ ഹോണ്‍ ഉപയോഗം തടയാന്‍ ആശയം, ആനന്ദ് മഹീന്ദ്രയ്ക്ക് കത്തെഴുതി പതിനൊന്നുകാരി

ക്യാമറയ്ക്ക് മുന്നില്‍പ്പെട്ട് മാരുതി ബലെനോ ഹൈബ്രിഡ് — വീഡിയോ

സ്മാര്‍ട്ട് ഹൈബ്രിഡ് ടെക്‌നോളജി

ഇന്ധനക്ഷമതയും പ്രകടനക്ഷമതയും ഒരുപോലെ വര്‍ധിപ്പിക്കാന്‍ മാരുതി സുസുക്കി ആവിഷ്‌കരിച്ചിട്ടുള്ള നവീന സാങ്കേതികവിദ്യയാണ് സ്മാര്‍ട്ട് ഹൈബ്രിഡ് സംവിധാനം. നിശ്ചലാവസ്ഥയില്‍ എഞ്ചിന്‍ പ്രവര്‍ത്തനരഹിതമാക്കാനും ആവശ്യമായ സന്ദര്‍ഭങ്ങളില്‍ എഞ്ചിനെ തല്‍ക്ഷണം പ്രവര്‍ത്തിപ്പിക്കാനും സ്മാര്‍ട്ട് ഹൈബ്രിഡ് സംവിധാനത്തിന് കഴിയും.

ഇരട്ട ബാറ്ററി സംവിധാനത്തിലൂടെയാണ് ഇത് സാധ്യമാകുന്നത്. ടയറുകള്‍ ബ്രേക്ക് ചെയ്യുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന ഊര്‍ജ്ജം ലിഥിയം അയോണ്‍ ബാറ്ററികളില്‍ സംരക്ഷിച്ച്, ശേഷം ആക്‌സിലറേഷന്‍ വേളയില്‍ ഇതേ ഊര്‍ജ്ജം ഉപയോഗിച്ച് എഞ്ചിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ സ്മാര്‍ട്ട് ഹൈബ്രിഡ് സംവിധാനത്തിന് കഴിവുണ്ട്.

Source: Cartoq

Most Read Articles

Malayalam
English summary
Spied: Maruti Baleno Hybrid Spotted Testing. Read in Malayalam.
Story first published: Saturday, April 6, 2019, 16:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X