സര്‍വകാല റെക്കോര്‍ഡും തിരുത്തി മാരുതി എര്‍ട്ടിഗ, ഇന്നോവയും മറാസോയും ബഹുദൂരം പിന്നില്‍

'എംപിവി രാജാവ് ഞാന്‍ തന്നെ', ഒരിക്കല്‍ക്കൂടി മാരുതി എര്‍ട്ടിഗ ഉറക്കെ പ്രഖ്യാപിക്കുന്നു. വിഷമസന്ധിയില്‍ നില്‍ക്കുന്ന മാരുതിക്ക് എര്‍ട്ടിഗയാണ് ഇപ്പോള്‍ പ്രധാന ആശ്വാസം. പുതിയ എര്‍ട്ടിഗ വന്നിട്ട് നാലുമാസം കഴിഞ്ഞതേയുള്ളൂ. പക്ഷെ വില്‍പ്പനയില്‍ ഓരോ മാസവും വലിയ നേട്ടങ്ങള്‍ വരിക്കുകയാണ് മാരുതി എംപിവി.

സര്‍വകാല റെക്കോര്‍ഡും തിരുത്തി മാരുതി എര്‍ട്ടിഗ, ഇന്നോവയും മറാസോയും ബഹുദൂരം പിന്നില്‍

പോയമാസം 8,955 യൂണിറ്റുകളുടെ വില്‍പ്പന കുറിച്ച പുതുതലമുറ എര്‍ട്ടിഗ, സര്‍വകാല റെക്കോര്‍ഡും തിരുത്തിയിരിക്കുന്നു. 84 മാസം തുടര്‍ച്ചയായി അണിനിരന്നിട്ടും 8,000 യൂണിറ്റുകളുടെ പ്രതിമാസ വില്‍പ്പന കുറിക്കാന്‍ പഴയ എര്‍ട്ടിഗയ്ക്ക് ഒരിക്കല്‍പോലും കഴിഞ്ഞിരുന്നില്ല. 2018 നവംബറില്‍ പുതുതലമുറ പതിപ്പ് വന്നതുമുതല്‍ രാജ്യത്ത് എര്‍ട്ടിഗ വാങ്ങുന്നവരുടെ എണ്ണം കുത്തനെ ഉയരുകയാണ്.

സര്‍വകാല റെക്കോര്‍ഡും തിരുത്തി മാരുതി എര്‍ട്ടിഗ, ഇന്നോവയും മറാസോയും ബഹുദൂരം പിന്നില്‍

മുന്‍വര്‍ഷം ഇതേ കാലയളവില്‍ 5,086 യൂണിറ്റുകളുടെ വില്‍പ്പന മാത്രമാണ് എര്‍ട്ടിഗ കുറിച്ചത്. അതായത് വളര്‍ച്ച 76.07 ശതമാനം. യൂട്ടിലിറ്റി വാഹന നിരയില്‍ മഹീന്ദ്ര ബൊലേറോ, മറാസോ, ടൊയോട്ട ഇന്നോവ, ടാറ്റ ഹെക്‌സ തുടങ്ങിയ മോഡലുകളെ കടത്തിവെട്ടിയാണ് എര്‍ട്ടിഗയുടെ കുതിപ്പ്.

സര്‍വകാല റെക്കോര്‍ഡും തിരുത്തി മാരുതി എര്‍ട്ടിഗ, ഇന്നോവയും മറാസോയും ബഹുദൂരം പിന്നില്‍

പോയമാസം ബൊലേറോ വില്‍പ്പനയില്‍ 12 ശതമാനം ഇടിവ് സംഭവിച്ചെങ്കിലും പട്ടികയില്‍ രണ്ടാമനാണ് മഹീന്ദ്ര എസ്‌യുവി. വില്‍പ്പന 8,019 യൂണിറ്റ്. സൈലോ വില്‍പ്പനയിലും വന്‍തിരിച്ചടി കമ്പനിക്കുണ്ടായി. 50 ശതമാനം ഇടിവോടെ 402 സൈലോ യൂണിറ്റുകള്‍ മാത്രമാണ് മാര്‍ച്ചില്‍ മഹീന്ദ്ര വിറ്റത്. എര്‍ട്ടിഗയ്ക്ക് എതിരെ അണിനിരത്തിയ മറാസോ എംപിവി 2,751 യൂണിറ്റുകളുടെ വില്‍പ്പന കമ്പനിക്ക് നേടിക്കൊടുത്തു.

സര്‍വകാല റെക്കോര്‍ഡും തിരുത്തി മാരുതി എര്‍ട്ടിഗ, ഇന്നോവയും മറാസോയും ബഹുദൂരം പിന്നില്‍

യൂട്ടിലിറ്റി വാഹന വില്‍പ്പനയില്‍ മൂന്നാമനാണ് ടൊയോട്ട ഇന്നോവ ക്രിസ്റ്റ. കഴിഞ്ഞമാസം 6,984 ഇന്നോവ യൂണിറ്റുകള്‍ ടൊയോട്ട വിപണിയില്‍ വിറ്റു. കാര്യങ്ങള്‍ ടാറ്റയ്ക്കുമേറെ ശുഭകരമല്ല. 2018 മാര്‍ച്ചില്‍ 1,404 ഹെക്‌സ യൂണിറ്റുകള്‍ വിറ്റ ടാറ്റ, ഒരുവര്‍ഷം പിന്നിടുമ്പോള്‍ 366 യൂണിറ്റുകളിലേക്ക് ചുരുങ്ങി. വില്‍പ്പനയില്‍ സംഭവിച്ചത് 74 ശതമാനം ഇടിവ്.

Most Read: വിജയവഴിയില്‍ ടാറ്റ ഹാരിയര്‍, മഹീന്ദ്ര XUV500 -യും മുട്ടുമടക്കി

സര്‍വകാല റെക്കോര്‍ഡും തിരുത്തി മാരുതി എര്‍ട്ടിഗ, ഇന്നോവയും മറാസോയും ബഹുദൂരം പിന്നില്‍

സുമോയിലും ചിത്രമിതുതന്നെ. 2018 മാര്‍ച്ചില്‍ 809 യൂണിറ്റുകള്‍ ടാറ്റ വിറ്റെങ്കില്‍, 2019 മാര്‍ച്ചില്‍ സുമോ വില്‍പ്പന 96 യൂണിറ്റുകളില്‍ എത്തിനില്‍ക്കുന്നു. ഇടിവ് 88 ശതമാനം. നിലവില്‍ യൂട്ടിലിറ്റി വാഹന നിരയില്‍ മാരുതി എര്‍ട്ടിഗയ്ക്കാണ് ആവശ്യക്കാര്‍ കൂടുതലെന്ന് വില്‍പ്പന കണക്കുകളില്‍ വ്യക്തം.

സര്‍വകാല റെക്കോര്‍ഡും തിരുത്തി മാരുതി എര്‍ട്ടിഗ, ഇന്നോവയും മറാസോയും ബഹുദൂരം പിന്നില്‍

നേരത്തെ വില്‍പ്പന കുറവാണെന്ന പേരില്‍ പ്രാരംഭ LXi, LDi മോഡലുകളെ എര്‍ട്ടിഗ നിരയില്‍ നിന്നും മാരുതി പിന്‍വലിച്ചിരുന്നു. എര്‍ട്ടിഗയുടെ ഇടത്തരം V, ഉയര്‍ന്ന Z, Zപ്ലസ് വകഭേദങ്ങള്‍ക്കാണ് ഉപഭോക്താക്കളേറെയും. ജനുവരിയില്‍ 6,352 യൂണിറ്റുകളുടെ വില്‍പ്പന മാരുതി എര്‍ട്ടിഗ കുറിക്കുകയുണ്ടായി. ഫെബ്രുവരിയില്‍ വില്‍പ്പന 7,975 യൂണിറ്റായി ഉയര്‍ന്നു.

സര്‍വകാല റെക്കോര്‍ഡും തിരുത്തി മാരുതി എര്‍ട്ടിഗ, ഇന്നോവയും മറാസോയും ബഹുദൂരം പിന്നില്‍

ഇപ്പോള്‍ ഇന്ത്യയില്‍ ഏറ്റവുമധികം വില്‍പ്പനയുള്ള എംപിവിയാണ് മാരുതി എര്‍ട്ടിഗ. വില്‍പ്പനയില്‍ 30 ശതമാനത്തോളം സംഭാവന ഇടത്തരം V മോഡലുകളുടേതാണ്. ഉയര്‍ന്ന Z, Z പ്ലസ് മോഡലുകള്‍ 50 ശതമാനം വില്‍പ്പന കൈയ്യടക്കുന്നു. LXi, LDi മോഡലുകളുടെ പിന്‍മാറ്റത്തിന്റെ പശ്ചാത്തലത്തില്‍ ഇടത്തരം, ഉയര്‍ന്ന വകഭേദങ്ങളില്‍ കമ്പനിക്ക് കൂടുതല്‍ ശ്രദ്ധ ചെലുത്താനാവും.

സര്‍വകാല റെക്കോര്‍ഡും തിരുത്തി മാരുതി എര്‍ട്ടിഗ, ഇന്നോവയും മറാസോയും ബഹുദൂരം പിന്നില്‍

എര്‍ട്ടിഗ മോഡലുകള്‍ക്കുള്ള കാത്തിരിപ്പ് സമയം കുറയ്ക്കാന്‍ പുതിയ നടപടി കാരണമാവുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ 24 ആഴ്ച്ചകള്‍ വരെ കാത്തിരിക്കണം എര്‍ട്ടിഗ ബുക്ക് ചെയ്താല്‍ കൈയ്യില്‍ കിട്ടാന്‍. പ്രാരംഭ വകഭേദങ്ങള്‍ നിര്‍ത്തിയ സ്ഥിതിക്ക് എര്‍ട്ടിഗയുടെ പ്രാരംഭ വിലയില്‍ മാറ്റം സംഭവിച്ചിട്ടുണ്ട്.

Most Read: മറ്റാര്‍ക്കുമില്ലാത്ത ഇന്റര്‍നെറ്റ് സൗകര്യങ്ങളുമായി എംജി ഹെക്ടര്‍, ചിത്രങ്ങള്‍ പുറത്ത്

സര്‍വകാല റെക്കോര്‍ഡും തിരുത്തി മാരുതി എര്‍ട്ടിഗ, ഇന്നോവയും മറാസോയും ബഹുദൂരം പിന്നില്‍

7.44 ലക്ഷം രൂപയില്‍ തുടങ്ങിയിരുന്ന എര്‍ട്ടിഗ പെട്രോള്‍ നിര ഇനി 8.16 ലക്ഷം രൂപയിലാണ് ആരംഭിക്കുന്നത്. സമാനമായി എര്‍ട്ടിഗ ഡീസല്‍ നിരയുടെ തുടക്കം 8.84 ലക്ഷത്തില്‍ നിന്നും 9.56 ലക്ഷം രൂപയായി ഉയര്‍ന്നിരിക്കുകയാണ്.

Rank Model Mar-19 Mar-18 Diff %

1 Maruti Ertiga

8,955

5,086

76.07

2 Mahindra Bolero

8,019

9,104

-11.92

3 Toyota Innova

6,984

6,952

0.46

4 Mahindra Marazzo

2,751

NA

NA

5 Mahindra Xylo

402

811

-50.43

സര്‍വകാല റെക്കോര്‍ഡും തിരുത്തി മാരുതി എര്‍ട്ടിഗ, ഇന്നോവയും മറാസോയും ബഹുദൂരം പിന്നില്‍
Rank Model Mar-19 Mar-18 Diff %

6

Tata Hexa

366

1,404

-73.93

7

Datsun Go+

291

663

-56.11

8

Tata Sumo

96

809

-88.13

9

Renault Lodgy

54

202

-73.27

Source: Auto Punditz

Most Read Articles

Malayalam
English summary
Maruti Ertiga Posts Highest Ever Monthly Sales. Read in Malayalam.
Story first published: Friday, April 5, 2019, 15:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X