പുതിയ ഫീച്ചറുകളുമായി 2019 ടൊയോട്ട ഇന്നോവ ക്രിസ്റ്റ, ഒപ്പം ഫോര്‍ച്യൂണറും

2019 ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്യൂണര്‍ മോഡലുകളെ ടൊയോട്ട വിപണിയില്‍ പുറത്തിറക്കി. പുത്തന്‍ സൗകര്യങ്ങളും സംവിധാനങ്ങളുമാണ് നവീകരിച്ച ഇന്നോവ, ഫോര്‍ച്യൂണര്‍ മോഡലുകളുടെ പ്രധാന സവിശേഷത. ഇതേസമയം കാറുകളുടെ ഡിസൈനിലും എഞ്ചിന്‍ മുഖത്തും മാറ്റങ്ങളില്ല. 14.93 ലക്ഷം മുതല്‍ 22.43 ലക്ഷം രൂപ വരെയാണ് 2019 ഇന്നോവ ക്രിസ്റ്റയുടെ വിലസൂചിക.

പുതിയ ഫീച്ചറുകളുമായി 2019 ടൊയോട്ട ഇന്നോവ ക്രിസ്റ്റ, ഒപ്പം ഫോര്‍ച്യൂണറും

27.83 ലക്ഷം രൂപയ്ക്ക് പുതിയ ഫോര്‍ച്യൂണര്‍ എസ്‌യുവി വില്‍പ്പനയ്‌ക്കെത്തും. ഏറ്റവും ഉയര്‍ന്ന ഫോര്‍ച്യൂണര്‍ വകഭേദം 33.60 ലക്ഷം രൂപയ്ക്കാണ് ഷോറൂമില്‍ അണിനിരക്കുക. പുതിയ ഐവറി തുകല്‍ അപ്‌ഹോള്‍സ്റ്ററി, ക്രിസ്റ്റ ബാഡ്ജ് പതിഞ്ഞ തുകല്‍ സീറ്റുകള്‍, യുഎസ്ബി ഫാസ്റ്റ് ചാര്‍ജിങ് പോര്‍ട്ട്, ചൂടു പ്രതിരോധിക്കുന്ന ഗ്ലാസ്സ് തുടങ്ങിയ ഫീച്ചറുകള്‍ പുതിയ ഇന്നോവ ക്രിസ്റ്റയെ വിശിഷ്ടമാക്കും.

പുതിയ ഫീച്ചറുകളുമായി 2019 ടൊയോട്ട ഇന്നോവ ക്രിസ്റ്റ, ഒപ്പം ഫോര്‍ച്യൂണറും

മറുഭാഗത്ത് ഫോര്‍ച്യൂണറിലും സമാന സൗകര്യങ്ങള്‍ കൂടുതല്‍ ഒരുങ്ങുന്നുണ്ട്. 'ഷാമി' നിറശൈലിയുള്ള അകത്തളവും പുതിയ ഫോര്‍ച്യൂണറില്‍ പ്രത്യേകം പരാമര്‍ശിക്കണം. വകഭേദങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് പുതിയ സൗകര്യങ്ങളും സംവിധാനങ്ങളും മോഡലുകളില്‍ ഇടംപിടിക്കുന്നത്. ഇന്നോവ ക്രിസ്റ്റയുടെ ഡീസല്‍ വകഭേദങ്ങളില്‍ മാത്രമെ പരിഷ്‌കാരങ്ങളുള്ളൂ.

Most Read: കഴിഞ്ഞ വര്‍ഷം ടാറ്റ വിറ്റത് രണ്ട് ലക്ഷം കാറുകള്‍, താരമായത് ടിയാഗൊ

പുതിയ ഫീച്ചറുകളുമായി 2019 ടൊയോട്ട ഇന്നോവ ക്രിസ്റ്റ, ഒപ്പം ഫോര്‍ച്യൂണറും

ഏറ്റവും ഉയര്‍ന്ന ZX, ZX ഓട്ടോമാറ്റിക് മോഡലുകള്‍ ഐവറി തുകല്‍ അപ്‌ഹോള്‍സ്റ്ററി അവകാശപ്പെടും. ഇന്നോവ ക്രിസ്റ്റ ടൂറിങ് സ്‌പോര്‍ട് ഡീസല്‍ വകഭേദങ്ങള്‍ക്കാണ് ചൂടു പ്രതിരോധിക്കാന്‍ ശേഷിയുള്ള ഗ്ലാസ്സും യുഎസ്ബി ഫാസ്റ്റ് ചാര്‍ജിങ് പോര്‍ട്ടും ലഭിക്കുന്നത്. ഫോര്‍ച്യൂണറിന്റെ 4X2 ഓട്ടോമാറ്റിക്, 4X4 മാനുവല്‍, 4X4 ഓട്ടോമാറ്റിക് ഡീസല്‍ വകഭേദങ്ങളില്‍ മാത്രമാണ് പുതിയ പരിഷ്‌കാരങ്ങള്‍.

പുതിയ ഫീച്ചറുകളുമായി 2019 ടൊയോട്ട ഇന്നോവ ക്രിസ്റ്റ, ഒപ്പം ഫോര്‍ച്യൂണറും

ഫീച്ചറുകള്‍ ലഭിച്ചതൊഴിച്ചാല്‍ മറ്റു മാറ്റങ്ങളൊന്നും മോഡലുകളിലില്ല. 143 bhp കരുത്തും 343 Nm torque ഉം ഇന്നോവ ക്രിസ്റ്റയിലെ 2.4 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ സൃഷ്ടിക്കും. 171 bhp കരുത്തും 360 Nm torque ഉം കുറിക്കുന്ന 2.8 ലിറ്റര്‍ ഡീസല്‍ എഞ്ചിനും ഇന്നോവ ക്രിസ്റ്റയിലുണ്ട്.

Most Read: ഹ്യുണ്ടായിയുടെ ചെറു എസ്‌യുവി, പുതിയ വെന്യുവിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ആറ് കാര്യങ്ങള്‍

പുതിയ ഫീച്ചറുകളുമായി 2019 ടൊയോട്ട ഇന്നോവ ക്രിസ്റ്റ, ഒപ്പം ഫോര്‍ച്യൂണറും

163 bhp കരുത്തും 245 Nm torque -മാണ് ഇന്നോവയിലെ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ യൂണിറ്റ് ഉത്പാദിപ്പിക്കുക. 2.8 ലിറ്റര്‍ ഡീസല്‍, 2.7 ലിറ്റര്‍ പെട്രോള്‍ പതിപ്പുകളില്‍ ആറു സ്പീഡ് ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ ഗിയര്‍ബോക്‌സാണ് ഒരുങ്ങുന്നത്. 2.8 ലിറ്റര്‍ ടര്‍ബ്ബോ ഡീസല്‍, 2.7 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ യൂണിറ്റുകള്‍ ടൊയോട്ട ഫോര്‍ച്യൂണറില്‍ അണിനിരക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota #new launches
English summary
2019 Toyota Innova & Fortuner Launched In India. Read in Malayalam.
Story first published: Monday, April 8, 2019, 14:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X