ഏപ്രിലില്‍ വീണ്ടും കാര്‍ വില കൂട്ടുമെന്ന് ടൊയോട്ട
ഏപ്രിലില്‍ വീണ്ടും കാര്‍ വില കൂട്ടാന്‍ ടൊയോട്ട. ഏപ്രില്‍ ഒന്നു മുതല്‍ തിരഞ്ഞെടുത്ത മോഡലുകളുടെ വില വര്‍ധിക്കുമെന്ന് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍സ് ഇന്ത്യ അറിയിച്ചു. വാഹന നിര്‍മ്മാണ ഘടകങ്ങള്‍ക്ക് വില ഉയര്‍ന്നതും ഉത്പാദന ചിലവുകള്‍ വര്‍ധിച്ചതും കാര്‍ വില കൂട്ടാന്‍ തങ്ങളെ നിര്‍ബന്ധതരാക്കുകയാണെന്ന് കമ്പനി വ്യക്തമാക്കി. നേരത്തെ ജനുവരിയില്‍ നാലു ശതമാനം വിലവര്‍ധനവ് ടൊയോട്ട നടപ്പിലാക്കിയിരുന്നു.

അതേസമയം ഏപ്രില്‍ മുതല്‍ എത്ര ശതമാനം വിലവര്‍ധനവ് പ്രാബല്യത്തില്‍ വരുമെന്ന കാര്യം കമ്പനി പറഞ്ഞിട്ടില്ല. ഒപ്പം ഏതെല്ലാം മോഡലുകളുടെ വില വര്‍ധിക്കുമെന്നതും അറിയാനിരിക്കുന്നതേയുള്ളൂ. നിലവില്‍ എത്തിയോസ് ലിവ, എത്തിയോസ് സെഡാന്‍, യാരിസ്, കൊറോള ആള്‍ട്ടിസ്, കാമ്രി ഹൈബ്രിഡ്, ഫോര്‍ച്യൂണര്‍ എസ്യുവി, ഇന്നോവ ക്രിസ്റ്റ എംപിവി, ലാന്‍ഡ് ക്രൂയിസര്‍, പ്രിയുസ് ഹൈബ്രിഡ് എന്നിവര്‍ ഉള്‍പ്പെടുന്നതാണ് ടൊയോട്ടയുടെ ഇന്ത്യന്‍ മോഡല്‍ നിര.

അടുത്തിടെയാണ് ഇന്നോവ ക്രിസ്റ്റ ഏ പ്ലസ് മോഡലിനെ കമ്പനി ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഇന്നോവ ക്രിസ്റ്റയുടെ പുതിയ പ്രാരംഭ വകഭേദമാണിത്. ഏഴു സീറ്റര്‍ പതിപ്പ് 15.57 ലക്ഷം രൂപയ്ക്കും എട്ടു സീറ്റര്‍ പതിപ്പ് 15.62 ലക്ഷം രൂപയ്ക്കും വില്‍പ്പനയ്ക്ക് എത്തുന്നു. അതേസമയം പുതിയ രണ്ടു എംപിവികള്‍ കൂടി അവതരിപ്പിച്ച് ഇന്ത്യയില്‍ കളം നിറയാനുള്ള ഒരുക്കത്തിലാണ് ടൊയോട്ട ഇപ്പോള്‍.

ആല്‍ഫാര്‍ഡ്, ഹയേസ് മോഡലുകള്‍ ഇന്ത്യന്‍ തീരത്തെത്തുമെന്ന് ടൊയോട്ട സ്ഥിരീകരിച്ചു കഴിഞ്ഞു. അടുത്തവര്‍ഷം ഇരു മോഡലുകളെയും വിപണിയില്‍ പ്രതീക്ഷിക്കാം. എംപിവി ശ്രേണിയില്‍ ആവശ്യക്കാര്‍ വര്‍ധിക്കുന്നത് കണ്ടാണ് ആഢംബര മോഡലുകളുമായി കടന്നുവരാനുള്ള കമ്പനിയുടെ തീരുമാനം. നേരത്തെ 2018 എക്‌സ്‌പോയില്‍ ആല്‍ഫാര്‍ഡിനെ കമ്പനി കാഴ്ച്ചവെച്ചിരുന്നു.

ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്ക് മേലെയുള്ള എക്‌സ്ട്രാ-പ്രീമിയം എംപിവിയാകും ഇന്ത്യന്‍ വരവില്‍ ടൊയോട്ട ആല്‍ഫാര്‍ഡ്. രണ്ട് പെട്രോള്‍ എഞ്ചിന്‍ പതിപ്പുകളിലും ഒരു ഹൈബ്രിഡ് പരിവേഷത്തിലുമാണ് രാജ്യാന്തര വിപണികളില്‍ ആല്‍ഫാര്‍ഡ് അണിനിരക്കുന്നത്. 179 bhp കരുത്തും 235 Nm torque ഉം 2.5 ലിറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ മോഡല്‍ ഉത്പാദിപ്പിക്കും.
Most Read: എതിരാളികള്‍ ഒത്തുപിടിച്ചിട്ടും മാരുതി ബലെനോയ്ക്ക് കുലുക്കമില്ല, ശ്രേണിയില്‍ അജയ്യന്‍

3.5 ലിറ്റര്‍ V6 എഞ്ചിനുള്ള ആല്‍ഫാര്‍ഡ് പരമാവധി 297 bhp കരുത്തും 361 Nm torque -മാണ് അവകാശപ്പെടുക. രാജ്യാന്തര വിപണികളില്‍ ആല്‍ഫാര്‍ഡിന് താഴെ വെല്‍ഫയര്‍ എന്ന ആഢംബര എംപിവിയെയും ടൊയോട്ട കാഴ്ചവെക്കുന്നുണ്ട്. വൈദ്യുത മോട്ടോര്‍ പിന്തുണയോടെയുള്ള 2.5 ലിറ്റര്‍ നാലു സിലിണ്ടര്‍ എഞ്ചിന്‍ പരിവേഷത്തിലാണ് ആല്‍ഫാര്‍ഡ് ഹൈബ്രിഡിന്റെ ഒരുക്കം. എട്ടു സ്പീഡ് ഓട്ടോമാറ്റിക്, സിവിടി ഗിയര്‍ബോക്സ് ഓപ്ഷനുകളെ എംപിവിയില്‍ ഒരുങ്ങുന്നു. സിവിടി പവര്‍ട്രെയിനിന് ഒപ്പമാണ് ഹൈബ്രിഡ് പതിപ്പ് പുറത്തിറങ്ങുന്നത്.


Click it and Unblock the Notifications








