മാരുതിക്ക് വിറ്റാര ബ്രെസ്സ നിര്‍മ്മിച്ചു നല്‍കാന്‍ ടൊയോട്ട
മാരുതിക്ക് വിറ്റാര ബ്രെസ്സ നിര്‍മ്മിച്ചു നല്‍കാന്‍ ടൊയോട്ട. 2022 മുതല്‍ ബ്രെസ്സ യൂണിറ്റുകളുടെ ഉത്പാദനം ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മാരുതി നിര്‍ത്തും. ശേഷം ടൊയോട്ടയ്ക്കാണ് എസ്‌യുവി പുറത്തിറക്കാനുള്ള ചുമതല. ഇരു കമ്പനികളും തമ്മില്‍ സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. ഇന്ത്യയില്‍ വിറ്റാര ബ്രെസ്സയ്ക്ക് പ്രചാരമേറെയാണ്.

പ്രതിമാസം പതിനായിരത്തില്‍പ്പരം യൂണിറ്റുകളുടെ വില്‍പ്പന മാരുതി എസ്‌യുവി മുടങ്ങാതെ നേടുന്നു. ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്, ടാറ്റ നെക്‌സോണ്‍, മഹീന്ദ്ര XUV300 തുടങ്ങിയ മോഡലുകളുമായാണ് മാരുതി വിറ്റാര ബ്രെസ്സയുടെ മത്സരം. ശ്രേണിയില്‍ എതിരാളികളുടെ വില്‍പ്പന ചേര്‍ത്തു വെച്ചാല്‍പോലും ബ്രെസ്സാ വില്‍പ്പനയുടെ ഏഴയലത്തു വരില്ല.

പുതിയ ധാരണപ്രകാരം ബ്രെസ്സ യൂണിറ്റുകള്‍ മാരുതിക്ക് നിര്‍മ്മിച്ചു നല്‍കുന്നതിന് പുറമെ എസ്‌യുവിയുടെ സ്വന്തം പതിപ്പിനെ ടൊയോട്ടയും പുറത്തിറക്കും. ഡിസൈനില്‍ ആവശ്യമായ പരിഷ്‌കാരങ്ങള്‍ നേടിയാകും ടൊയോട്ടയുടെ ബ്രെസ്സ മോഡല്‍ വില്‍പ്പനയ്ക്ക് വരിക.
Most Read: ഇന്ത്യന്‍ എസ്‌യുവി പോരിലേക്ക് കിയയും, ഇതാണ് SP കോണ്‍സെപ്റ്റ് സിഗ്നേച്ചര്‍

ഇപ്പോഴുള്ള മാരുതി ബ്രെസ്സയായിരിക്കില്ല ടൊയോട്ട മോഡലിന് ആധാരം. മാരുതി രൂപകല്‍പ്പന ചെയ്യുന്ന പുതുതലമുറ ബ്രെസ്സയെ ജാപ്പനീസ് കമ്പനി സ്വന്തം അച്ചിലേക്ക് പകര്‍ത്തും. 2022 ഓടെ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറിന്റെ ബെംഗളൂരു ശാലയില്‍ വെച്ച് ബ്രെസ്സ യൂണിറ്റുകള്‍ നിര്‍മ്മിക്കാനാണ് ഇരു കമ്പനികളുടെയും ധാരണ.

ഒപ്പം ഇന്ത്യയില്‍ മാരുതിയുടെ പരിചയസമ്പത്തു പ്രയോജനപ്പെടുത്തി ടൊയോട്ടയുടെ പുതിയ വിവിധോദ്ദ്യേശ വാഹനം സംയുക്തമായി വികസിപ്പിക്കാനും പദ്ധതിയുണ്ട്. ഗവേഷണ – വികസന, ഉത്പാദന ചിലവുകള്‍ ഗണ്യമായി വെട്ടിച്ചുരുക്കാന്‍ സഹകരണ നടപടികള്‍ സഹായിക്കും.

മോഡല്‍ നിര എളുപ്പം വിപലുപ്പെടുത്താനുള്ള അവസരമാണ് ഇപ്പോള്‍ ടൊയോട്ടയ്ക്കും മാരുതിക്കും കൈവന്നിരിക്കുന്നത്. ഇരു കമ്പനികളും തമ്മിലുള്ള സഹകരണത്തില്‍ പുറത്തിറങ്ങുന്ന രണ്ടാമത്തെ മോഡലാകും ബ്രെസ്സ. ആദ്യത്തേത് ബലെനോ ഹാച്ച്ബാക്കാണ്.
Most Read: ഏപ്രില്‍ മുതല്‍ പുതിയ വാഹനങ്ങള്‍ക്ക് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് നിര്‍ബന്ധം

ഈ വര്‍ഷം അവസാനത്തോടെ ടൊയോട്ടയുടെ ബലെനോ പതിപ്പ് വിപണിയില്‍ വില്‍പ്പനയ്ക്ക് വരും. ബലെനോ ഉത്പാദനം മാരുതിയും തുടരും. എര്‍ട്ടിഗ, സിയാസ് മോഡലുകളെ ടൊയോട്ടയ്ക്ക് കൈമാറി, പകരം ആള്‍ട്ടിസ് കൊറോളയെ തിരികെ നേടാന്‍ മാരുതി ധാരണയില്‍ എത്തിയിട്ടുണ്ട്.

മോഡലുകള്‍ റീബാഡ്ജ് ചെയ്ത് അവതരിപ്പിക്കുന്നതിന് പുറമെ ഇരു കമ്പനികളും തമ്മില്‍ സാങ്കേതികവിദ്യയും വാഹന ഘടകങ്ങളും പങ്കുവെയ്ക്കും. എന്തായാലും സംയുക്ത സഹകരണം അടിസ്ഥാനപ്പെടുത്തി ടൊയോട്ട കൊണ്ടുവരാനിരിക്കുന്ന ബലെനോ മോഡലിലാണ് വാഹന പ്രേമികളുടെ ആകാംഷ മുഴുവന്‍. ഹ്യുണ്ടായി എലൈറ്റ് i20, ടാറ്റ ആള്‍ട്രോസ് ഹാച്ച്ബാക്കുകള്‍ക്ക് ടൊയോട്ട കണ്ടെത്തുന്ന മറുപടിയാകും ഇത്.

മറുഭാഗത്ത് കൊറോളയുടെ സ്വന്തം പതിപ്പിനെ വിപണിയില്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള തയ്യാറെടുപ്പുകള്‍ മാരുതി തുടരുന്നു. ടൊയോട്ട പുറത്തിറക്കാനിരിക്കുന്ന പുതുതലമുറ കൊറോള ആള്‍ട്ടിസിനെ മാരുതി കടമെടുക്കും. മാരുതിയുടെ ഏറ്റവും ഉയര്‍ന്ന കാറായാകും കൊറോള ആള്‍ട്ടിസ് കടന്നുവരിക.
Source: ET Auto


Click it and Unblock the Notifications








