ബലെനോയെ കിട്ടി — ഇനി മാരുതി ബ്രെസ്സ, എര്‍ട്ടിഗ, സിയാസ് കാറുകള്‍ കടമെടുക്കാന്‍ ടൊയോട്ട

ഒടുവില്‍ ഗ്ലാന്‍സയെ ടൊയോട്ട കൊണ്ടുവന്നു. ജാപ്പനീസ് നിര്‍മ്മാതാക്കള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്ന ആദ്യ പ്രീമിയം ഹാച്ച്ബാക്ക്. ടൊയോട്ട ലേബല്‍ പതിച്ചിട്ടുണ്ടെന്നതൊഴിച്ചാല്‍ മാരുതി ബലെനോ തന്നെയാണ് പുതിയ ഹാച്ച്ബാക്ക്. എന്തായാലും ഗ്ലാന്‍സ ഒരു തുടക്കം മാത്രം. വരുംനാളുകളില്‍ ടൊയോട്ട കുപ്പായമണിഞ്ഞ കൂടുതല്‍ മാരുതി കാറുകള്‍ വിപണിയിലെത്തും.

ബലെനോയെ കിട്ടി — ഇനി മാരുതി ബ്രെസ്സ, എര്‍ട്ടിഗ, സിയാസ് കാറുകള്‍ കടമെടുക്കാന്‍ ടൊയോട്ട

വിറ്റാര ബ്രെസ്സ, എര്‍ട്ടിഗ, സിയാസ് — മാരുതി നിരയിലെ മൂന്നു ഹിറ്റ് കാറുകളെയും ടൊയോട്ട പറഞ്ഞുവെച്ചിട്ടുണ്ട്. ഗ്ലാന്‍സ വന്നതുപോലെ ഈ മൂന്നു മോഡലുകളെയും വിവിധ പേരുകളില്‍ ടൊയോട്ട സ്വന്തം ശ്രേണിയിലേക്ക് പകര്‍ത്തും. മൂന്നു വര്‍ഷം / ഒരു ലക്ഷം കിലോമീറ്റര്‍ സ്റ്റാന്‍ഡേര്‍ഡ് വാറന്റി ടൊയോട്ട റീബാഡ്ജ് ചെയ്യുന്ന മാരുതി കാറുകള്‍ക്കെല്ലാം പ്രതീക്ഷിക്കാം.

ബലെനോയെ കിട്ടി — ഇനി മാരുതി ബ്രെസ്സ, എര്‍ട്ടിഗ, സിയാസ് കാറുകള്‍ കടമെടുക്കാന്‍ ടൊയോട്ട

നിരയില്‍ ബാധ്യതയായി മാറുന്ന യാരിസിന് പകരം സിയാസിനെ പ്രതിഷ്ടിക്കാനായിരിക്കും കമ്പനി ശ്രമിക്കുക. സി സെഗ്മന്റ് നിരയില്‍ വലിയ പ്രതീക്ഷകളുമായി കടന്നുവന്നെങ്കിലും യാരിസ് ടൊയോട്ടയ്ക്ക് പൂര്‍ണ്ണ നിരാശയായി മാറുന്നു. വലിയ ഡിസ്‌കൗണ്ട് ആനുകൂല്യങ്ങള്‍ കമ്പനി പ്രഖ്യാപിച്ചിട്ടും യാരിസ് വാങ്ങുന്നവരുടെ എണ്ണം കൂടുന്നില്ല.

ബലെനോയെ കിട്ടി — ഇനി മാരുതി ബ്രെസ്സ, എര്‍ട്ടിഗ, സിയാസ് കാറുകള്‍ കടമെടുക്കാന്‍ ടൊയോട്ട

ഈ അവസരത്തില്‍ പയറ്റിത്തെളിഞ്ഞ സിയാസിനെ സ്വന്തം ക്യാംപിലേക്ക് കടമെടുക്കാനുള്ള ടൊയോട്ട തീരുമാനം ഉചിതംതന്നെ. ഇനിയുള്ള കാലം പ്രീമിയം നിരയില്‍ ചുവടുറിപ്പിക്കാനാണ് ജാപ്പനീസ് നിര്‍മ്മാതാക്കളുടെ പദ്ധതി. ഫോര്‍ച്യൂണറും ഇന്നോവയും കമ്പനിയുടെ തീരുമാനത്തെ സ്വാധീനിക്കുന്നു.

ബലെനോയെ കിട്ടി — ഇനി മാരുതി ബ്രെസ്സ, എര്‍ട്ടിഗ, സിയാസ് കാറുകള്‍ കടമെടുക്കാന്‍ ടൊയോട്ട

തകര്‍പ്പന്‍ വില്‍പ്പനയൊന്നും റീബാഡ്ജ് ചെയ്തവതരിപ്പിക്കുന്ന കാറുകളില്‍ നിന്നും ടൊയോട്ട പ്രതീക്ഷിക്കുന്നില്ല. പ്രീമിയം നിരയിലേക്ക് പൂര്‍ണ്ണമായി കൂടുമാറുന്നതുവരെ പത്തു ലക്ഷം രൂപയ്ക്ക് താഴെയുള്ള ലോകത്ത് സാന്നിധ്യമറിയിക്കുക മാത്രമാണ് റീബാഡ്ജ് ചെയ്ത കാറുകളിലൂടെ കമ്പനി ഉദ്ദേശിക്കുന്നത്. എര്‍ട്ടിഗയെയും വിറ്റാര ബ്രെസ്സയെയും കൊണ്ടുവരുന്നതോടെ പുതിയ കാറുകള്‍ അവതരിപ്പിക്കേണ്ട ആവശ്യം ടൊയോട്ടയ്ക്ക് ഇല്ല.

ബലെനോയെ കിട്ടി — ഇനി മാരുതി ബ്രെസ്സ, എര്‍ട്ടിഗ, സിയാസ് കാറുകള്‍ കടമെടുക്കാന്‍ ടൊയോട്ട

വലിയ ചിലവില്ലാതെ മോഡല്‍ നിര വിപുലപ്പെടുത്താനുള്ള അവസരമാണ് മാരുതിയുമായുള്ള കൂട്ടുകെട്ടിലൂടെ ടൊയോട്ടയ്ക്ക് കൈവന്നിരിക്കുന്നത്. ഇതേസമയം, പ്രീമിയം ചിത്രത്തില്‍ ശക്തമാവാനുള്ള കരുനീക്കങ്ങള്‍ ടൊയോട്ട ആരംഭിച്ചുകഴിഞ്ഞു. ആദ്യം റഷിനെ കമ്പനി ഇങ്ങോട്ടു കൊണ്ടുവരും.

Most Read: ജീപ്പ് ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയുള്ള വാഹന ബ്രാന്‍ഡ് — മാരുതി രണ്ടാമത്

ബലെനോയെ കിട്ടി — ഇനി മാരുതി ബ്രെസ്സ, എര്‍ട്ടിഗ, സിയാസ് കാറുകള്‍ കടമെടുക്കാന്‍ ടൊയോട്ട

15 ലക്ഷം രൂപ വിലനിലവാരമായിരിക്കും ഏഴു സീറ്റര്‍ റഷ് പുലര്‍ത്തുക. ആല്‍ഫാര്‍ഡ് എംപിവിയെ അവതരിപ്പിക്കാനും ടൊയോട്ടയ്ക്ക് ഇവിടെ പദ്ധതിയുണ്ട്. ഗ്ലാന്‍സയുടെ കാര്യമെടുത്താല്‍, 7.21 ലക്ഷം രൂപയാണ് ഹാച്ച്ബാക്കിന്റെ പ്രാരംഭ മോഡലിന് വില. ഏറ്റവും ഉയര്‍ന്ന പതിപ്പ് 8.90 ലക്ഷം രൂപ വില കുറിക്കുന്നു.

Most Read: ഇന്ത്യയില്‍ നിന്നും ബുഗാട്ടി കെട്ടുംകെട്ടി മടങ്ങാന്‍ കാരണം

ബലെനോയെ കിട്ടി — ഇനി മാരുതി ബ്രെസ്സ, എര്‍ട്ടിഗ, സിയാസ് കാറുകള്‍ കടമെടുക്കാന്‍ ടൊയോട്ട

ഹ്യുണ്ടായി എലൈറ്റ് i20, മാരുതി സുസുക്കി ബലെനോ, ഹോണ്ട ജാസ്സ് മോഡലുകളുമായാണ് ടൊയോട്ട ഗ്ലാന്‍സയുടെ മത്സരം. മാരുതിയുടെ 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ യൂണിറ്റുകള്‍ ഗ്ലാന്‍സയും പങ്കിടുന്നു. 82 bhp കരുത്തും 112 Nm torque -മാണ് ഗ്ലാന്‍സയിലെ 1.2 ലിറ്റര്‍ എഞ്ചിന്‍ സൃഷ്ടിക്കുക.

Most Read: സുരക്ഷ കൂടിയ കാർ കണ്ടെത്താൻ പ്രയാസമില്ല, പുതിയ പരസ്യവുമായി ടാറ്റ

ബലെനോയെ കിട്ടി — ഇനി മാരുതി ബ്രെസ്സ, എര്‍ട്ടിഗ, സിയാസ് കാറുകള്‍ കടമെടുക്കാന്‍ ടൊയോട്ട

മൈല്‍ഡ് ഹൈബ്രിഡ് ടെക്‌നോളജിയുള്ള 1.2 ലിറ്റര്‍ K12C ഡ്യൂവല്‍ജെറ്റ് പെട്രോള്‍ എഞ്ചിന്‍ 89 bhp കരുത്തും 113 Nm torque ഉം പരമാവധി വരിക്കും. ഗ്ലാന്‍സയുടെ വകഭേദത്തില്‍ മാത്രമേ മൈല്‍ഡ് ഹൈബ്രിഡ് എഞ്ചിന്‍ ഒരുങ്ങുന്നുള്ളൂ. ഇരു എഞ്ചിന്‍ പതിപ്പുകളിലും മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ലഭ്യമാണ്.

More from DriveSpark

Article Published On: Friday, June 7, 2019, 16:48 [IST]
English summary
Toyota To Launch More Rebadged Maruti Cars. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X