ടൊയോട്ട വെല്‍ഫെയര്‍ ഇന്ത്യയില്‍ എത്തുന്നത് വൈകും

ആഡംബര എംപിവി ശ്രേണിയിലേക്ക് വെല്‍ഫെയറിനെ അവതരിപ്പിക്കുന്നത് വൈകിയേക്കുമെന്ന് റിപ്പോര്‍ട്ട്. 2019 ഒക്ടോബര്‍ മാസത്തിന്റെ അവസാനത്തോടെ വാഹനം വില്‍പ്പനയ്ക്ക് എത്തിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ടൊയോട്ട വെല്‍ഫെയര്‍ ഇന്ത്യയില്‍ എത്തുന്നത് വൈകും

എന്നാല്‍ 2020 മാര്‍ച്ച് മാസത്തോടെ വാഹനം വിപണിയില്‍ എത്തുകയുള്ളുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം വാഹനത്തിനായുള്ള ബുക്കിങ് ആരംഭിച്ചതായി ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട അറിയിച്ചു. അടുത്തിടെ വാഹനം ഡീലര്‍ഷിപ്പുകളില്‍ എത്തിച്ചതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.

ടൊയോട്ട വെല്‍ഫെയര്‍ ഇന്ത്യയില്‍ എത്തുന്നത് വൈകും

ഇതിന് പിന്നാലെയാണ് വാഹനം ഉടന്‍ വിപണിയില്‍ എത്തുമെന്ന വാര്‍ത്തകള്‍ എത്തിയത്. ടൊയോട്ടയുടെ നിരയില്‍ നിന്നുള്ള ആഡംബര വാഹനമാണ് വെല്‍ഫെയര്‍. കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ടൊയോട്ട പ്രദര്‍ശിപ്പിച്ച അല്‍ഫാര്‍ഡ് എന്ന എംപിവിയെ അടിസ്ഥാനമാക്കി ഒരുങ്ങിയ വാഹനമാണ് വെല്‍ഫെയര്‍.

ടൊയോട്ട വെല്‍ഫെയര്‍ ഇന്ത്യയില്‍ എത്തുന്നത് വൈകും

രണ്ട് യൂണിറ്റുകളെ കഴിഞ്ഞ മാസം തന്നെ കമ്പനി ഡിലര്‍ഷിപ്പിലേക്ക് അയച്ചിരുന്നു. ജൂലൈ മാസത്തില്‍ ഡീലര്‍മാര്‍ക്കായുള്ള ഒരു പരിപാടിയിലും, ഓഗസ്റ്റ് മാസത്തില്‍ വാഹനം വാങ്ങുന്നവര്‍ക്കായുള്ള പരിപാടിക്കിടയിലും വെല്‍ഫെയറിനെ കമ്പനി പ്രദര്‍ശിപ്പിച്ചിരുന്നു. അല്‍പ്പം സ്പോര്‍ട്ടി ഭാവത്തിലാണ് ഈ വാഹനം നിരത്തിലെത്തുന്നത്.

ടൊയോട്ട വെല്‍ഫെയര്‍ ഇന്ത്യയില്‍ എത്തുന്നത് വൈകും

സ്പ്ലിറ്റ് ആയിട്ടുള്ള എല്‍ഇഡി ഹെഡ്‌ലാമ്പ്, ത്രികോണാകൃതിയിലുളള ഫോഗ് ലാമ്പ്, ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, പുതുക്കി പണിത ഫ്രണ്ട് ബംമ്പര്‍, വലിയ ഗ്രില്‍ എന്നിവയാണ് വെല്‍ഫെയറിന്റെ മുന്‍വശത്തെ വ്യത്യസ്തമാക്കുന്നത്.

ടൊയോട്ട വെല്‍ഫെയര്‍ ഇന്ത്യയില്‍ എത്തുന്നത് വൈകും

ഇന്റീരിയറിലും നിരവധി സവിശേഷതകള്‍ പ്രതീക്ഷിക്കാം. ബ്ലാക്ക് ആന്‍ഡ് വുഡന്‍ ഫിനീഷിലാണ് ഇന്റീരിയര്‍ ഒരുക്കിയിരിക്കുന്നത്. യാത്രാസുഖത്തിനും സൗകര്യങ്ങള്‍ക്കും മുന്‍തൂക്കം നല്‍കി നിര്‍മിച്ചിരിക്കുന്ന വെല്‍ഫയര്‍ വിവിധ സീറ്റ് കോണ്‍ഫിഗറേഷനുകളില്‍ ലഭ്യമാണ്.

ടൊയോട്ട വെല്‍ഫെയര്‍ ഇന്ത്യയില്‍ എത്തുന്നത് വൈകും

ക്രമീകരിക്കാവുന്ന സീറ്റുകള്‍, മൂന്ന് സോണ്‍ എസി, 360 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ വയര്‍ലെസ് ചാര്‍ജര്‍, ക്യാപ്റ്റന്‍ സീറ്റ്, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍ എന്നിവയാണ് ഇന്റീരിയറിലെ സവിശേഷതകള്‍.

Most Read: XUV300 ഇലക്ട്രിക്ക് പതിപ്പിന്റെ മൈലേജ് വെളിപ്പെടുത്തി മഹീന്ദ്ര

ടൊയോട്ട വെല്‍ഫെയര്‍ ഇന്ത്യയില്‍ എത്തുന്നത് വൈകും

അതേസമയം ഡീലര്‍ഷിപ്പില്‍ എത്തിച്ച് വാഹനങ്ങളില്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഇല്ലെന്നാണ് റിപ്പോര്‍ട്ട്. പുറത്തുവന്ന ചിത്രങ്ങളില്‍ നിന്ന് ഇത് മനസ്സിലാക്കാന്‍ സാധിക്കും. 2.5 ലിറ്റര്‍ പെട്രോള്‍ ഹൈബ്രിഡ് എന്‍ജിനായിരിക്കും വെല്‍ഫയറിന്റെ കരുത്ത്.

Most Read: കോംമ്പാക്ട് എസ്‌യുവി ശ്രേണിയിലെ മികച്ച് ഡീസല്‍-മാനുവല്‍ കാറുകള്‍

ടൊയോട്ട വെല്‍ഫെയര്‍ ഇന്ത്യയില്‍ എത്തുന്നത് വൈകും

ഈ 178 bhp പവറും 235 Nm torque ഉം എന്‍ജിന്‍ ഉത്പാദിപ്പിക്കും. 143 bhp കരുത്ത് പകരുന്ന ഇലക്ട്രിക്ക് മോട്ടോര്‍ പതിപ്പും വെല്‍ഫയറില്‍ പ്രതീക്ഷിക്കാം. CVT ട്രാന്‍സ്മിഷന്‍ വഴിയാണ് എല്ലാ വീലിലേക്കും കരുത്തെത്തുക.

Most Read: ഒരു ലക്ഷം യൂണിറ്റ് വിൽപ്പന പിന്നിട്ട് സുസുക്കി ബർഗ്മാൻ സ്ട്രീറ്റ് 125

ടൊയോട്ട വെല്‍ഫെയര്‍ ഇന്ത്യയില്‍ എത്തുന്നത് വൈകും

പൂര്‍ണമായി വിദേശത്ത് നിര്‍മിച്ച് ഇറക്കുമതി വഴിയാണ് വെല്‍ഫെയര്‍ ഇന്ത്യയിലെത്തുന്നത്. വിദേശത്ത് നിരവധി സീറ്റിങ് ഓപ്ഷനില്‍ വെല്‍ഫയര്‍ ലഭ്യമാണെങ്കിലും ആറ് സീറ്റര്‍ വകഭേദമായിരിക്കും ഇന്ത്യയിലെത്തുക. വാഹനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വിപണിയില്‍ അവതരിക്കുമ്പോള്‍ മാത്രമേ ലഭ്യമാകുകയുള്ളു.

ടൊയോട്ട വെല്‍ഫെയര്‍ ഇന്ത്യയില്‍ എത്തുന്നത് വൈകും

ഏകദേശം 75 ലക്ഷം രൂപ മുതല്‍ 80 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം. മെര്‍സിഡീസ് ബെന്‍സ് V-Class മോഡലാണ് വിപണിയില്‍ വെല്‍ഫയറിന്റെ മുഖ്യ എതിരാളി. രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങളുടെ പ്രാദേശിക സര്‍ട്ടിഫിക്കേഷന്‍ വ്യവസ്ഥകളില്‍ നടപ്പാക്കിയ മാറ്റം പ്രയോജനപ്പെടുത്തിയാണ് വെല്‍ഫയറിനെ ടൊയോട്ട ഇന്ത്യയിലെത്തിക്കുന്നത്.

ടൊയോട്ട വെല്‍ഫെയര്‍ ഇന്ത്യയില്‍ എത്തുന്നത് വൈകും

ഉത്പാദന രാജ്യത്ത് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച വാഹനങ്ങളുടെ 2500 യൂണിറ്റുകള്‍ വരെ ഇന്ത്യയില്‍ വില്‍ക്കാന്‍ പ്രത്യേക ഹോമൊലോഗേഷന്‍ അവശ്യമില്ലെന്ന് കഴിഞ്ഞ സെപ്തംബറിലാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിന് പിന്നാലെ ഇന്ത്യയിലെത്തുന്ന രണ്ടാമത്തെ മോഡലാണ് ടൊയോട്ട വെല്‍ഫയര്‍.

ടൊയോട്ട വെല്‍ഫെയര്‍ ഇന്ത്യയില്‍ എത്തുന്നത് വൈകും

നേരത്തെ മെഴ്സിഡിസ് ബെന്‍സ് V-Class മോഡലും ഇത്തരത്തില്‍ മാറ്റം വരുത്തി വിപണിയില്‍ അവതരിപ്പിച്ചിരുന്നു. രൂപത്തില്‍ അല്‍ഫാര്‍ഡിന് സമാനമാണ് വെല്‍ഫയര്‍. ഏഴു സീറ്റര്‍ ആഡംബര വാനാണ് ടൊയോട്ട അല്‍ഫാര്‍ഡ്. രാജ്യന്തര തലത്തില്‍ ഉന്നതതല ബിസിനസ് യാത്രകള്‍ക്ക് പതിവായി തെരഞ്ഞെടുക്കുന്ന ആഢംബര വാന്‍ എന്ന വിശേഷണവും അല്‍ഫാര്‍ഡിനുണ്ട്.

More from DriveSpark

Article Published On: Thursday, November 7, 2019, 16:45 [IST]
English summary
Toyota luxury MPV Vellfire deliveries start in March 2020. Read more in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X