സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വിപണി കുതിക്കുന്നു, വില്‍പ്പന നാലിരട്ടി
പുതിയ കാര്‍ വാങ്ങുന്നവരുടെ എണ്ണം രാജ്യത്ത് ഇടിയുകയാണ്. കമ്പനികള്‍ ഓഫര്‍ ആനൂകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടും വില്‍പ്പന ഉയരുന്നില്ല. വിപണി മാന്ദ്യത്തിലേക്ക് നീങ്ങുന്നതു കണ്ട് രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി വാഹനങ്ങളുടെ ഉത്പദാനം വെട്ടിക്കുറച്ചു.

പുതുകാര്‍ വിപണി ആശങ്കകരമായ രീതിയില്‍ ഇഴയുമ്പോള്‍ സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വിപണി വേഗത്തില്‍ കുതിക്കുകയാണ്. പുതിയ പാസഞ്ചര്‍ കാറുകളെക്കാള്‍ നാലിരട്ടി വില്‍പ്പന സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ കുറിക്കുന്നു. പഴയ കാറുകളില്‍ ഏറിയപങ്കും മാരുതി സുസുക്കി ട്രൂ വാല്യൂ, മഹീന്ദ്ര ഫസ്റ്റ് ചോയിസ് വീല്‍സ്, ഡ്രൂം, OLX തുടങ്ങിയ വിപണന ശൃഖലയിലൂടെയാണ് വിറ്റുപോകുന്നത്.

പുതിയ കാറുകളെ അപേക്ഷിച്ച് സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വിപണി ഫൈനാന്‍സ് സേവനങ്ങളെ ഏറെ ആശ്രയിക്കുന്നില്ല. വില്‍പ്പനയില്‍ ഇതു നിര്‍ണായക ഘടകമാവുന്നു. ഒപ്പം പുതിയ കാറുകള്‍ക്ക് തുടരെ വില ഉയരുന്ന സാഹചര്യവും സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വിപണിയിലേക്ക് ആളുകളെ കൂടുതലായി തിരിച്ചുവിടുകയാണ്.

ഈ വര്‍ഷം ഇതിനകം രണ്ടുതവണ പുതിയ കാറുകള്‍ക്ക് നിര്‍മ്മാതാക്കള്‍ വില കൂട്ടിക്കഴിഞ്ഞു. അഞ്ചുലക്ഷം രൂപയ്ക്ക് പുതിയ ആള്‍ട്ടോ, സാന്‍ട്രോ തുടങ്ങിയ മോഡലുകള്‍ക്ക് പകരം, സെക്കന്‍ഡ് ഹാന്‍ഡ് വിപണിയില്‍ നിന്നും ഇതേ വിലയ്ക്ക് കുറച്ചുകൂടി ഉയര്‍ന്ന ഹോണ്ട സിറ്റി, ഹ്യുണ്ടായി വേര്‍ണ കാറുകള്‍ വാങ്ങാനാണ് അടുത്തകാലത്തായി ഉപഭോക്താക്കള്‍ക്ക് താത്പര്യം, മഹീന്ദ്ര ഫസ്റ്റ് ചോയിസ് മേധാവി അഷുതോഷ് പാണ്ഡേ വ്യക്തമാക്കി.

നഗരങ്ങളെ അപേക്ഷിച്ച് ചെറു പട്ടണങ്ങളില്‍ നിന്നുള്ളവരാണ് സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ കൂടുതലായി വാങ്ങുന്നത്. വായ്പാ അടിസ്ഥാനത്തില്‍ പഴയ കാര്‍ സ്വന്തമാക്കാന്‍ ഒട്ടുമിക്കവര്‍ക്കും താത്പര്യമില്ല. മുഴുവന്‍ തുകയുമടച്ച് കാര്‍ വീട്ടില്‍ കൊണ്ടുപോകുന്നവരാണ് സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ ഉപഭോക്താക്കളില്‍ ഏറെയും.

പൊതുവേ പുതിയ പതിപ്പിനെക്കാള്‍ നാല്‍പ്പതു ശതമാനം കുറഞ്ഞ വിലയിലാണ് സെക്കന്‍ഡ് ഹാന്‍ഡ് വിപണിയില്‍ മോഡലുകള്‍ വില്‍പ്പനയ്ക്ക് വരുന്നത്. രാജ്യത്ത് രൂക്ഷമായി കൊണ്ടിരിക്കുന്ന തൊഴിലില്ലായ്മയും ഇന്‍ഷുറന്‍സ്, ഇന്ധനവിലകള്‍ ഉയര്‍ന്നതും പുതിയ കാറുകളുടെ ഡിമാന്‍ഡ് കുറയാനുള്ള കാരണങ്ങളാണ്.
Most Read: 85,000 രൂപയ്ക്ക് മഹീന്ദ്ര e2O ഓടിയത് ഒരുലക്ഷം കിലോമീറ്റര്‍

ദില്ലി, മുംബൈ, ബെംഗളൂരു, ചെന്നൈ നഗരങ്ങളില്‍ സ്വകാര്യ വാഹനങ്ങളുടെ വില്‍പ്പന ഗണ്യമായി കുറഞ്ഞു. അടുത്തകാലത്തായി ജനങ്ങള്‍ പൊതുഗതാഗത സംവിധാനങ്ങളെ കൂടുതലായി ആശ്രയിക്കുന്നതായി വാഹന നിര്‍മ്മാതാക്കളുടെ സംഘടനയായ സിയാം കഴിഞ്ഞദിവസം വ്യക്തമാക്കി.

വലിയ നഗരങ്ങളില്‍ ഓല, യൂബര്‍ തുടങ്ങിയ ഓണ്‍ലൈന്‍ ടാക്സി സേവനങ്ങള്‍ കാര്‍ വിപണിയെ പിന്നോട്ടടിക്കുന്നു. മിതമായ നിരക്കില്‍ യാത്രാ സൗകര്യങ്ങള്‍ ഓണ്‍ലൈന്‍ ടാക്സി സേവനങ്ങള്‍ ലഭ്യമായതുകൊണ്ട് സ്വന്തമായി കാര്‍ വാങ്ങാന്‍ യുവതലമുറയ്ക്ക് ഇപ്പോള്‍ തിടുക്കമില്ലെന്നും സിയാം പറയുന്നു.
Source: ET Auto


Click it and Unblock the Notifications








