85,000 രൂപയ്ക്ക് മഹീന്ദ്ര e2O ഓടിയത് ഒരുലക്ഷം കിലോമീറ്റര്‍

വൈദ്യുത കാര്‍. ആശയം കൊള്ളാം. പക്ഷെ പുതിയ കാര്‍ വാങ്ങുന്ന അവസരത്തില്‍ വൈദ്യുത കാറിനെ കുറിച്ച് ചിന്തിക്കാന്‍ ഭൂരിപക്ഷം ആളുകള്‍ ഇന്നും തയ്യാറല്ല. ചാര്‍ജിങ് സൗകര്യങ്ങള്‍ കുറവാണ്. അധികം ദൂരമോടില്ല. വാറന്റി കഴിഞ്ഞാല്‍ ബാറ്ററി ചിലവ് കൂടുതലായിരിക്കും. വൈദ്യുത കാര്‍ വേണ്ടെന്നുവെയ്ക്കാന്‍ ഇങ്ങനെ ഒഴിവുകഴിവുകള്‍ ഒരുപാട് കേള്‍ക്കാം.

85,000 രൂപയ്ക്ക് മഹീന്ദ്ര e2O ഓടിയത് ഒരുലക്ഷം കിലോമീറ്റര്‍

എന്നാല്‍, കഴിഞ്ഞ അഞ്ചുവര്‍ഷമായി മഹീന്ദ്ര e2O -യില്‍ യാത്ര ചെയ്യുന്ന ഉത്തര്‍ പ്രദേശ് സ്വദേശി കെ വി സുരേഷിന്റെ അനുഭവങ്ങള്‍ ഇതില്‍നിന്നെല്ലാം വ്യത്യസ്തമാണ്. പിന്നിട്ട ഒരുലക്ഷം കിലോമീറ്ററുകളില്‍ ഒരിക്കല്‍പ്പോലും e2O ഇദ്ദേഹത്തെ പെരുവഴിയിലാക്കിയിട്ടില്ല. വൈദ്യുത വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കൊണ്ടുപിടിച്ചു ശ്രമിക്കുന്നതിനിടെ, സുരേഷും ഇദ്ദേഹത്തിന്റെ മഹീന്ദ്ര e2O -യും രാജ്യത്തിന് ഉത്തമ മാതൃകയാവുകയാണ്.

85,000 രൂപയ്ക്ക് മഹീന്ദ്ര e2O ഓടിയത് ഒരുലക്ഷം കിലോമീറ്റര്‍

വിപണിയിലെ പല തെറ്റിദ്ധാരണകളും ഇവര്‍ തിരുത്തും. അഞ്ചുവര്‍ഷം മുന്‍പ് മഹീന്ദ്ര e2O ആദ്യമായി വില്‍പ്പനയ്ക്ക് വന്നപ്പോഴാണ് സുരേഷ് ഹാച്ച്ബാക്കിനെ വാങ്ങുന്നത്. അന്ന് കാറിന് വില ആറുലക്ഷം രൂപ. ഈ വിലയ്ക്ക് ചന്തമുള്ള, കരുത്തുള്ള പെട്രോള്‍, ഡീസല്‍ കാറുകള്‍ കിട്ടുമല്ലോയെന്ന പരിഹാസം തുടക്കകാലത്ത് ഇദ്ദേഹം ഏറെ കേട്ടിരുന്നു. പക്ഷെ നിരാശപ്പെട്ടില്ല.

Most Read: ഈ ബുള്ളറ്റിന് മൈലേജ് 70 കിലോമീറ്റർ, കാരണമിതാണ്

85,000 രൂപയ്ക്ക് മഹീന്ദ്ര e2O ഓടിയത് ഒരുലക്ഷം കിലോമീറ്റര്‍

അഞ്ചുവര്‍ഷങ്ങള്‍ക്കിപ്പുറം മഹീന്ദ്ര e2O -യില്‍ ഒരുലക്ഷം കിലോമീറ്ററുകള്‍ വിജയകരമായി പിന്നിട്ട അനുഭവങ്ങളും കാറിന്റെ മെയിന്റനന്‍സ് ചിലവുകളും പങ്കുവെയ്ക്കുമ്പോള്‍ വാഹന പ്രേമികള്‍ ആകാംക്ഷയോടെ സുരേഷിലേക്ക് ശ്രദ്ധിക്കുകയാണ്. വൈദ്യുത കാറായതുകൊണ്ട് രാത്രി മുടങ്ങാതെ ചാര്‍ജ് ചെയ്തിടണം. കാര്‍ വാങ്ങിയതു മുതലുള്ള പതിവാണിത്, സുരേഷ് പറയുന്നു.

85,000 രൂപയ്ക്ക് മഹീന്ദ്ര e2O ഓടിയത് ഒരുലക്ഷം കിലോമീറ്റര്‍

യൂണിറ്റിന് പത്തുകിലോമീറ്റര്‍ ദൂരം ഇദ്ദേഹത്തിന്റെ മഹീന്ദ്ര e2O പിന്നിടും. ഒരു യൂണിറ്റ് വൈദ്യുതിക്ക് അഞ്ചുരൂപ ശരാശരി നിരക്ക് കണക്കാക്കിയാല്‍, ഒരുലക്ഷം കിലോമീറ്റര്‍ ഓടിയതിന് അമ്പതിനായിരം രൂപയുടെ വൈദ്യുതി മാത്രമാണ് കാറിന് ചിലവായതെന്ന് ഇദ്ദേഹം പങ്കുവെയ്ക്കുന്നു.

85,000 രൂപയ്ക്ക് മഹീന്ദ്ര e2O ഓടിയത് ഒരുലക്ഷം കിലോമീറ്റര്‍

അഞ്ചുവര്‍ഷംകൊണ്ട് കാറിന്റെ മെയിന്റനന്‍സിനായി ഇദ്ദേഹം മുടക്കിയത് കേവലം 35,000 രൂപയാണ്. കാറിന്റെ പിന്‍ ചക്രത്തിലെ ബോള്‍ ബെയറിങ്ങുകള്‍ കുറച്ചേറെ തവണ മാറ്റേണ്ടതായി വന്നു. അടുത്തകാലത്ത് മുന്‍ ചക്രത്തിലെ ബോള്‍ ബെയറിങ്ങ് ഒരിക്കല്‍ മാറ്റി. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ്, e2O യൂണിറ്റുകളെ കമ്പനി തിരിച്ചുവിളിച്ചിരുന്നു.

Most Read: ആനന്ദ് മഹീന്ദ്രയെ അമ്പരപ്പെടുത്തി മഹീന്ദ്ര റോക്സോർ രൂപമാറ്റം

85,000 രൂപയ്ക്ക് മഹീന്ദ്ര e2O ഓടിയത് ഒരുലക്ഷം കിലോമീറ്റര്‍

അന്നത്തെ നടപടിയില്‍ കാറിലെ ഇരുമ്പു ഘടകങ്ങള്‍ അലൂമിനിയം നിര്‍മ്മിത ഘടകങ്ങള്‍ക്ക് വഴിമാറി. എന്നാല്‍ ഇതിന് കാര്യമായ ചിലവുണ്ടായില്ല - സുരേഷ് വ്യക്തമാക്കി. കാറിന്റെ രൂപത്തിലും ആകാരത്തിലും പൂര്‍ണ്ണ തൃപ്തനാണ് ഇദ്ദേഹം. ഇപ്പോള്‍ വീട്ടില്‍ നിന്നും ഓഫീസിലേക്കുള്ള യാത്രകള്‍ക്ക് മാത്രമാണ് e2O -യെ സുരേഷ് ഉപയോഗിക്കുന്നത്.

85,000 രൂപയ്ക്ക് മഹീന്ദ്ര e2O ഓടിയത് ഒരുലക്ഷം കിലോമീറ്റര്‍

കാറിന് പ്രായമായി. ദീര്‍ഘദൂര യാത്രകളില്‍ ബാറ്ററി ശേഷി പതിയെ കുറയാന്‍ തുടങ്ങിയിരിക്കുന്നു. എന്നാല്‍ ആയകാലത്ത് കാറില്‍ ഒരുപാട് ദീര്‍ഘദൂര യാത്രകള്‍ നടത്തിയിട്ടുണ്ടെന്ന് ഉടമയായ സുരേഷ് ഓര്‍ത്തെടുക്കുന്നു.

Most Read: മോഡിഫൈ ചെയ്ത വാഹനങ്ങള്‍ ഇനി വില്‍ക്കാനാവില്ല, പിടിമുറുക്കി മോട്ടോര്‍ വാഹന വകുപ്പ്

കാറിന്റെ ബാറ്ററി യൂണിറ്റ് ഒരിക്കല്‍പ്പോലും ഇദ്ദേഹം മാറ്റിയിട്ടില്ല. സാവധാനം ഓടിച്ചാല്‍ ഇപ്പോഴും ഒറ്റ ചാര്‍ജില്‍ ഏകദേശം 120 കിലോമീറ്റര്‍ ദൂരം e2O പിന്നിടുമെന്ന് സുരേഷ് സാക്ഷ്യപ്പെടുത്തുന്നു.

Source: Plug In India

Most Read Articles

Malayalam
English summary
This Mahindra e2O Drove 1 Lakh Kilometers. Read in Malayalam.
Story first published: Thursday, April 18, 2019, 19:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X