വാഹന രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ വിറ്റ് കാശാക്കാന്‍ കേന്ദ്രം

By Rajeev Nambiar

വാഹന രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ വില്‍ക്കാനുള്ള പുതിയ നയത്തിന് കേന്ദ്ര അംഗീകാരം. വ്യക്തികള്‍ക്കും സംഘടനകള്‍ക്കും നിശ്ചിത തുകയടച്ച് രാജ്യത്തെ വാഹന രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ നേടാന്‍ ഏറെ വൈകാതെ സാധിക്കും. 'ബല്‍ക്ക് ഡേറ്റ ഷെയറിങ്' എന്നാണ് പുതിയ നയം അറിയപ്പെടുക. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ബല്‍ക്ക് ഡേറ്റ ഷെയറിങ് നയം നടപ്പിലാകുമെന്ന് കേന്ദ്രം അറിയിച്ചു.

വാഹന രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ വിറ്റ് കാശാക്കാന്‍ കേന്ദ്രം

നിലവില്‍ കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയത്തിനാണ് വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസന്‍സ് രേഖകള്‍ ശേഖരിക്കാനും സംരക്ഷിക്കാനും ചുമതല. ഇതുവരെ പൊലീസ്, ഇന്‍ഷുറന്‍സ് കമ്പനികള്‍, ബാങ്കുകള്‍ തുടങ്ങിയ നിര്‍ദ്ദിഷ്ട ഏജന്‍സികളുമായി മാത്രമെ വാഹന രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ മന്ത്രാലയം പങ്കുവെച്ചിരുന്നുള്ളൂ. എന്നാല്‍ ഇനി പതിവ് മാറും.

വാഹന രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ വിറ്റ് കാശാക്കാന്‍ കേന്ദ്രം

പുതിയ നയം പ്രകാരം വാഹന രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് 28 ഓളം വിവരങ്ങള്‍ വ്യക്തികള്‍ക്കും സംഘടനകള്‍ക്കും സര്‍ക്കാര്‍ കൈമാറും. വാഹന രജിസ്‌ട്രേഷന്‍ നമ്പര്‍, ഫൈനാന്‍സിങ്, ഇന്‍ഷുറന്‍സ് തുടങ്ങിയ വിവരങ്ങളാണ് ആവശ്യക്കാര്‍ക്ക് നിശ്ചിത തുകയ്ക്ക് കേന്ദ്രം പങ്കുവെയ്ക്കുക. അതേസമയം ബല്‍ക്ക് ഡേറ്റ ഷെയറിങ് നയത്തിന് കീഴില്‍ വാഹന ഉടമകളുടെ പേര് വിവരങ്ങള്‍ സര്‍ക്കാര്‍ പങ്കുവെയ്ക്കില്ല.

Most Read: പുത്തന്‍ പകിട്ടില്‍ 2019 ഫോര്‍ഡ് ഫിഗൊ ഫെയ്‌സ്‌ലിഫ്റ്റ് — വീഡിയോ

വാഹന രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ വിറ്റ് കാശാക്കാന്‍ കേന്ദ്രം

വാണിജ്യ/വ്യവസായ സംഘടനകള്‍, വ്യക്തികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വാഹന രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ക്കായി സര്‍ക്കാരിനെ സമീപിക്കാം. വാര്‍ഷികാടിസ്ഥാനത്തില്‍ മൂന്നു കോടി രൂപയാണ് സംഘടനകള്‍ക്കും വ്യക്തികള്‍ക്കും വിവരങ്ങള്‍ ലഭിക്കാന്‍ കെട്ടിവെയ്‌ക്കേണ്ടത്.

വാഹന രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ വിറ്റ് കാശാക്കാന്‍ കേന്ദ്രം

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നിരക്ക് കുറയും. വാഹന രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രതിവര്‍ഷം അഞ്ചു ലക്ഷം രൂപ അടച്ചാല്‍ മതി. എന്നാല്‍ ഗവേഷണ ആവശ്യങ്ങള്‍ക്ക് മാത്രമെ ഈ വിവരങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉപയോഗിക്കാന്‍ പാടുള്ളൂ.

Most Read: ഒരു രാജ്യം ഒരു ഡ്രൈവിംഗ് ലൈസന്‍സ് — പുതിയ ചട്ടം ഒക്ടോബര്‍ മുതല്‍

വാഹന രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ വിറ്റ് കാശാക്കാന്‍ കേന്ദ്രം

വാഹന ഉടമയുടെ വ്യക്തി വിവരങ്ങള്‍ പങ്കുവെയ്ക്കില്ലെന്ന് നയത്തില്‍ പറയുമ്പോഴും ഇതേ വിവരങ്ങള്‍ പുറത്തുവരാനുള്ള സാധ്യത സര്‍ക്കാര്‍ തള്ളിക്കള്ളയുന്നില്ല. നിലവില്‍ mParivahan ആപ്പ് മുഖേന അല്ലെങ്കില്‍ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും വാഹനങ്ങളുടെ പ്രാഥമിക വിവരങ്ങള്‍ ആര്‍ക്കും നേടാം. ഇക്കാരണത്താല്‍ വാഹന രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ വിലയ്ക്ക് വാങ്ങിയതിന് ശേഷം ബന്ധപ്പെട്ട ഉടമസ്ഥരെ കണ്ടെത്തുക സംഘടനകള്‍ക്കും വ്യക്തകള്‍ക്കും വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല. എന്തായാലും ഡേറ്റ അനധികൃതമായി ഉപയോഗിക്കുന്നത് കണ്ടെത്തിയാല്‍ കുറ്റക്കാര്‍ക്കെതിരെ ഐടി നിയമം പ്രകാരം അധികൃതര്‍ കേസെടുക്കും.

Source: Hindustan Times

Most Read Articles

Malayalam
English summary
Vehicle Registration Data To Be Put On Sale. Read in Malayalam.
Story first published: Thursday, March 14, 2019, 13:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X