പുത്തന്‍ പകിട്ടില്‍ 2019 ഫോര്‍ഡ് ഫിഗൊ ഫെയ്‌സ്‌ലിഫ്റ്റ് — വീഡിയോ

പുതിയ ഡിസൈന്‍ പകിട്ട്. നവീന ഫീച്ചറുകള്‍. പുത്തന്‍ എഞ്ചിന്‍ ഓപ്ഷനുകള്‍. വില്‍പ്പനയ്ക്ക് കടന്നുവരാന്‍ 2019 ഫോര്‍ഡ് ഫിഗൊ ഫെയ്‌സ്‌ലിഫ്റ്റ് ഒരുങ്ങി. മാര്‍ച്ച് 15 -ന് ഫോര്‍ഡ് ഇന്ത്യാ നിരയില്‍ കാര്‍ ഔദ്യോഗികമായി അണിനിരക്കും. വരവ് പ്രമാണിച്ച് പെട്രോള്‍ – മാനുവല്‍, പെട്രോള്‍ – ഓട്ടോമാറ്റിക്, ഡീസല്‍ – മാനുവല്‍ പതിപ്പുകളുള്ള 2019 ഫിഗൊ ഫെയ്‌സ്‌ലിഫ്റ്റിന്റെ വിവരങ്ങള്‍ ഫോര്‍ഡ് പങ്കുവെച്ചിരിക്കുകയാണ്. കഴിഞ്ഞവര്‍ഷം യൂറോപ്പില്‍ കമ്പനി അവതരിപ്പിച്ച Ka പ്ലസ് ഹാച്ച്ബാക്കാണ് ഇന്ത്യയില്‍ വരാനിരിക്കുന്ന ഫിഗൊ ഫെയ്‌സ്‌ലിഫ്റ്റ്. കൂടുതല്‍ സൗകര്യങ്ങളും സംവിധാനങ്ങളും ഇക്കുറി ഹാച്ച്ബാക്കിന്റെ മുഖ്യാകര്‍ഷണമായി മാറും.

പുത്തന്‍ പകിട്ടില്‍ 2019 ഫോര്‍ഡ് ഫിഗൊ ഫെയ്‌സ്‌ലിഫ്റ്റ് — വീഡിയോ

പുറംമോടി വിലയിരുത്തിയാല്‍ ഗ്രില്ല്, സൈഡ് മിററുകള്‍, ഫോഗ്‌ലാമ്പ് ഹൗസിങ് എന്നിവയ്ക്ക് കറുപ്പഴകാണ്. മുന്‍ പിന്‍ ബമ്പറുകള്‍ ബോഡി നിറം പാലിക്കും. 14 ഇഞ്ച് വലുപ്പമുള്ള അലോയ് വീലുകളും (ടൈറ്റാനിയം മോഡലില്‍) പിന്‍ ഫോഗ്‌ലാമ്പുകളും പുതിയ ഹാച്ച്ബാക്കില്‍ എടുത്തുപറയണം. ആംബിയന്റ് മോഡലില്‍ 14 ഇഞ്ച് സ്റ്റീല്‍ വീല്‍ പകരം ഒരുങ്ങും. അകത്തളത്തിന് പൂര്‍ണ്ണ കറുപ്പ് നിറമാണ്.

പുത്തന്‍ പകിട്ടില്‍ 2019 ഫോര്‍ഡ് ഫിഗൊ ഫെയ്‌സ്‌ലിഫ്റ്റ് — വീഡിയോ

സ്റ്റീയറിങ് വീലിന്റെ ചെരിവ് ക്രമീകരിക്കാന്‍ കഴിയും. ഫാബ്രിക്ക് സീറ്റുകള്‍, ക്രമീകരിക്കാവുന്ന മുന്‍ സീറ്റ് ഹെഡ്‌റെസ്റ്റുകള്‍, 12V പവര്‍ സോക്കറ്റുകള്‍, മാനുവല്‍ എസി എന്നിങ്ങനെ നീളും കാറിലെ പൊതു വിശേഷങ്ങള്‍. ഇടത്തരം ടൈറ്റാനിയം മോഡലില്‍ 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവും നാലു സ്പീക്കറുകളും അധികമായി ഇടംപിടിക്കും.

Most Read: ടാറ്റ ബസെഡ്, ഹാരിയര്‍ എസ്‌യുവികള്‍ തമ്മിലെ സമാനതകളും വ്യത്യാസങ്ങളും

പുത്തന്‍ പകിട്ടില്‍ 2019 ഫോര്‍ഡ് ഫിഗൊ ഫെയ്‌സ്‌ലിഫ്റ്റ് — വീഡിയോ

സുരക്ഷയുടെ കാര്യത്തില്‍ പതിവ് മുന്‍കരുതലുകള്‍ ഫോര്‍ഡ് ഇക്കുറിയും സ്വീകരിച്ചിട്ടുണ്ട്. ഫോര്‍ഡ് ഫിഗൊ ആംബിയന്റ് മോഡലില്‍ ഇരട്ട മുന്‍ എയര്‍ബാഗുകള്‍, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, വേഗം തിരിച്ചറിഞ്ഞ പ്രവര്‍ത്തിക്കുന്ന ഡോര്‍ ലോക്കുകള്‍ തുടങ്ങിയ സംവിധാനങ്ങള്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തും.

പുത്തന്‍ പകിട്ടില്‍ 2019 ഫോര്‍ഡ് ഫിഗൊ ഫെയ്‌സ്‌ലിഫ്റ്റ് — വീഡിയോ

ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, നാവിഗേഷന്‍, കണ്‍ട്രോള്‍ ബട്ടണുകളുള്ള സ്റ്റീയറിങ്, പിന്‍ ക്യാമറ, കീലെസ് എന്‍ട്രി, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, പവര്‍ വിന്‍ഡോ, ടാക്കോമീറ്റര്‍, ഓട്ടോമാറ്റിക് എസി തുടങ്ങി ഫീച്ചറുകളുടെ നീണ്ട നിരയുണ്ട് പുതിയ ഫിഗൊ ടൈറ്റാനിയം മോഡലില്‍.

Most Read: ഹ്യുണ്ടായി എലൈറ്റ് i20 -യുടെ വിലയ്ക്ക് ടൊയോട്ട യാരിസ് ഓട്ടോമാറ്റിക്, അറിയേണ്ടതെല്ലാം

ഫിഗൊ ടൈറ്റാനിയം ബ്ലു പതിപ്പിലും ചിത്രം ഏറെക്കുറെ സമാനമാണ്. അതേസമയം ഇരട്ടനിറ ശൈലി മോഡലിനെ നിരയില്‍ വേറിട്ടു നിര്‍ത്തും. 15 ഇഞ്ച് വലുപ്പമുള്ള കറുത്ത അലോയ് വീലുകളാണ് ടൈറ്റാനിയം ബ്ലു പതിപ്പില്‍ ഒരുങ്ങുന്നത്. ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍, വൈപ്പറുകള്‍, ഓട്ടോമാറ്റിക് സൈഡ് മിററുകള്‍ എന്നിവ മോഡലിന്റെ പ്രത്യേകതയായി ചൂണ്ടിക്കാട്ടാം.

അകത്തളത്തില്‍ തുകലിന് കൂടുതല്‍ പ്രാതിനിധ്യം ലഭിക്കും. ഇരട്ട മുന്‍ എയര്‍ബാഗുകളും ആറ് കര്‍ട്ടന്‍ എയര്‍ബാഗുകളും ഫോര്‍ഡ് ഫിഗൊ ടൈറ്റാനിയം ബ്ലു വകഭേദത്തിന്റെ സവിശേഷതയാണ്.

1.2 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ പെട്രോള്‍ (95 bhp/120 Nm), 1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ (122 bhp/150 Nm), 1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍ (99 bhp/215 Nm) ഓപ്ഷനുകള്‍ ഫിഗൊയില്‍ അണിനിരക്കും. ഇതില്‍ 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പുകള്‍ക്ക് അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ലഭിക്കുന്നത്. ടൈറ്റാനിയം മോഡലിലെ 1.5 ലിറ്റര്‍ പെട്രോള്‍ പതിപ്പില്‍ ആറു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഇടംപിടിക്കും. അഞ്ചു മുതല്‍ എട്ടുലക്ഷം രൂപ വരെ കാറുകള്‍ക്ക് ഷോറൂം വില പ്രതീക്ഷിക്കാം.

Source: Ujjwal Saxena

Most Read Articles

Malayalam
English summary
2019 Ford Figo Facelift Revealed. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X