'ഡീസല്‍ഗേറ്റ്': ഫോക്‌സ്‌വാഗണ്‍ ഇന്ത്യയ്ക്ക് 171 കോടി രൂപ പിഴ

മലിനീകരണ നിയന്ത്രണ പരിശോധന മറികടക്കാന്‍ കൃത്രിമം കാട്ടി കുടങ്ങിയ ഫോക്‌സ്‌വാഗണിന് ഇന്ത്യയിലും പിഴ. 171.34 കോടി രൂപ പിഴയടയൊടുക്കാന്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ ഫോക്‌സ്‌വാഗണ്‍ ഇന്ത്യയോട് നിര്‍ദ്ദേശിച്ചു. പുകപരിശോധനയില്‍ മലിനീകരണതോത് കുറച്ചുകാട്ടാന്‍ ഡീസല്‍ കാറുകളില്‍ പ്രത്യേക സോഫ്റ്റ്‌വെയര്‍ ഘടിപ്പിച്ചായിരുന്നു കമ്പനി തട്ടിപ്പ് നടത്തിയത്.

'ഡീസല്‍ഗേറ്റ്': ഫോക്‌സ്‌വാഗണ്‍ ഇന്ത്യയ്ക്ക് 171 കോടി രൂപ പിഴ

രാജ്യത്തെ ജനങ്ങളുടെ ആരോഗ്യത്തിനും പരിസ്ഥിതിക്കും ഭീഷണിയുയര്‍ത്തി ഫോക്‌സ്‌വാഗണ്‍ കാറുകള്‍ വിറ്റെന്ന കണ്ടത്തലിനെ തുടര്‍ന്നാണ് ദേശീയ ഹരിത ട്രിബ്യൂണല്‍ നിയോഗിച്ച നാലംഗ സമിതിയുടെ നിര്‍ദ്ദേശം.

'ഡീസല്‍ഗേറ്റ്': ഫോക്‌സ്‌വാഗണ്‍ ഇന്ത്യയ്ക്ക് 171 കോടി രൂപ പിഴ

2018 നവംബറിലാണ് ഡീസല്‍ഗേറ്റ് വിവാദത്തില്‍ ഇന്ത്യയ്ക്കുണ്ടായ ആഘാതം വിലയിരുത്താന്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ പ്രത്യേക സമിതിയെ നിയോഗിച്ചത്. പഠനത്തിന്റെ അടിസ്ഥാനത്തില്‍ 2018 ഡിസംബര്‍ 28 -ന് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

'ഡീസല്‍ഗേറ്റ്': ഫോക്‌സ്‌വാഗണ്‍ ഇന്ത്യയ്ക്ക് 171 കോടി രൂപ പിഴ

2016 -ല്‍ പുകമറ വിവാദത്തില്‍പ്പെട്ട ഫോക്‌സ്‌വാഗണ്‍ കാറുകള്‍ ഇന്ത്യയില്‍ 48.678 ടണ്‍ നൈട്രസ് ഓക്‌സൈഡ് വാതകം പുറന്തള്ളിയെന്നാണ് വിലയിരുത്തല്‍. രാജ്യ തലസ്ഥാനമായ ദില്ലി കേന്ദ്രമാക്കി നടത്തിയ പഠനത്തില്‍ പ്രാഥമികമായി 171.34 കോടിയുടെ നാശനഷ്ടം ദേശീയ ഹരിത ട്രിബ്യൂണല്‍ കണക്കാക്കി.

'ഡീസല്‍ഗേറ്റ്': ഫോക്‌സ്‌വാഗണ്‍ ഇന്ത്യയ്ക്ക് 171 കോടി രൂപ പിഴ

വായുവില്‍ നൈട്രജന്‍ ഡൈയോക്‌സൈഡിന്റെ കൂടിയ അളവ് ആസ്ത്മ പോലുള്ള ഗുരുതരമായ ശ്വാസകോശ രോഗങ്ങള്‍ക്ക് കാരണമാണ്. ഉയര്‍ന്നതോതില്‍ നൈട്രസ് ഓക്‌സൈഡ് അന്തരീക്ഷത്തില്‍ കലരുമ്പോള്‍ അമ്ലമഴയ്ക്കും പുകമഞ്ഞിനും സാധ്യതകൂടും. റിപ്പോര്‍ട്ടില്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ വ്യക്തമാക്കി.

'ഡീസല്‍ഗേറ്റ്': ഫോക്‌സ്‌വാഗണ്‍ ഇന്ത്യയ്ക്ക് 171 കോടി രൂപ പിഴ

2015 -ലായിരുന്നു ഫോക്‌സ്‌വാഗണ്‍ പ്രതിയായ ഡീസല്‍ഗേറ്റ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. മലിനീകരണ നിയന്ത്രണ പരിശോധന ജയിക്കാന്‍ ഫോക്സ്വാഗണ്‍ കൃത്രിമം കാണിച്ചതാണ് വിവാദങ്ങള്‍ക്ക് തുടക്കം.

Most Read: ബജാജ് ഡോമിനാറിന് 'വൈബ്രേഷന്‍ റിഡക്ഷന്‍ കിറ്റ്' എത്തി, ഘടിപ്പിക്കാം സൗജന്യമായി

'ഡീസല്‍ഗേറ്റ്': ഫോക്‌സ്‌വാഗണ്‍ ഇന്ത്യയ്ക്ക് 171 കോടി രൂപ പിഴ

അനുവദനീമായ അളവിലും നാല്‍പതിരട്ടി നൈട്രജന്‍ ഓക്സൈഡ് പുറന്തള്ളുന്ന കാറുകളെ പുകമറ സോഫ്റ്റ്വെയര്‍ ഉപയോഗിച്ചു കമ്പനി ജയിപ്പിക്കുകയായിരുന്നു. സോഫ്റ്റ്‌വെയറുകളുടെ സഹായത്താല്‍ കാറുകള്‍ മലിനീകരണ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് പരിശോധനവേളയില്‍ ഫോക്‌സ്‌വാഗണ്‍ തെറ്റിദ്ധരിപ്പിച്ചു.

'ഡീസല്‍ഗേറ്റ്': ഫോക്‌സ്‌വാഗണ്‍ ഇന്ത്യയ്ക്ക് 171 കോടി രൂപ പിഴ

ഇത്തരത്തില്‍ പുറത്തുവന്ന കാറുകളാകട്ടെ അനുവദിച്ചതിലും കൂടുതല്‍ തോതില്‍ വിഷവാതകം തുപ്പി. കൃത്രിമം പിടിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ആഗോളതലത്തില്‍ വിറ്റഴിച്ച 1.1 കോടി കാറുകളില്‍ പുകമറ സോഫ്റ്റ്‌വെയര്‍ ഘടിപ്പിച്ചതായി ഫോക്‌സ്‌വാഗണ്‍ സമ്മതിച്ചത്.

'ഡീസല്‍ഗേറ്റ്': ഫോക്‌സ്‌വാഗണ്‍ ഇന്ത്യയ്ക്ക് 171 കോടി രൂപ പിഴ

ഫോക്‌സ്‌വാഗണിന് കീഴിലുള്ള ഔഡി, പോര്‍ഷ, സ്‌കോഡ തുടങ്ങിയ മോഡലുകളിലും തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് കമ്പനി വെളിപ്പെടുത്തി. ഇത്തരത്തില്‍ കൃത്രിമം കാട്ടി 3.27 ലക്ഷം ഡീസല്‍ കാറുകളാണ് ഫോക്‌സ്‌വാഗണ്‍ ഇന്ത്യയില്‍ വിറ്റത്.

Most Read: ഹോസുകളുടെ നിറം മാറ്റണം, പെട്രോള്‍ പമ്പുകളുടെ തട്ടിപ്പ് തടയാന്‍ പുതിയ നിര്‍ദ്ദേശം

'ഡീസല്‍ഗേറ്റ്': ഫോക്‌സ്‌വാഗണ്‍ ഇന്ത്യയ്ക്ക് 171 കോടി രൂപ പിഴ

എന്തായാലും ഇപ്പോള്‍ കമ്പനിക്കെതിരെ അധികൃതര്‍ നടപടി ആരംഭിച്ചിരിക്കുകയാണ്. ഒരുമാസത്തിനകം നൂറുകോടി രൂപ പിഴ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ കമ്പനി കെട്ടിവെയ്ക്കണമെന്ന് ജസ്റ്റിസ് ആദര്‍ശ് കുമാര്‍ ഗോയെല്‍ നിര്‍ദ്ദേശിച്ചു.

'ഡീസല്‍ഗേറ്റ്': ഫോക്‌സ്‌വാഗണ്‍ ഇന്ത്യയ്ക്ക് 171 കോടി രൂപ പിഴ

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണ്‍ ഡീസല്‍ഗേറ്റ് വിവാദത്തില്‍ വലിയ നിയമനടപടികളാണ് ലോകമെമ്പാടും നേരിട്ടുകൊണ്ടിരിക്കുന്നത്.

Source: Indian Express

Most Read Articles

Malayalam
English summary
Volkswagen India Emission Scandal — Fined Rs 171 Crore as Health Cost By NGT. Read in Malayalam.
Story first published: Tuesday, January 15, 2019, 19:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more