ബ്ലാക്ക് ആന്‍ഡ് വൈറ്റ് എഡിഷന്‍ കാറുകളുമായി ഫോക്‌സ്‌വാഗണ്‍

പോളോ, അമിയോ, വെന്റോ മോഡലുകള്‍ക്ക് പ്രത്യേക ബ്ലാക്ക് ആന്‍ഡ് വൈറ്റ് എഡിഷന്‍ ഫോക്‌സ്‌വാഗണ്‍ പുറത്തിറക്കി. പുതിയ ബോഡി ഗ്രാഫിക്‌സ്, തുകല്‍ സീറ്റ് അപ്‌ഹോള്‍സ്റ്ററി, പിന്‍ സ്‌പോയിലര്‍, 16 ഇഞ്ച് വലുപ്പമുള്ള പോര്‍ട്ടാഗോ അലോയ് വീലുകള്‍ എന്നിങ്ങനെ ഒരുപിടി മാറ്റങ്ങളുമായാണ് ബ്ലാക്ക് ആന്‍ഡ് വൈറ്റ് എഡിഷന്‍ മോഡലുകള്‍ കടന്നുവരുന്നത്. പേരിനോട് നീതിപുലര്‍ത്തി കാറുകളുടെ മേല്‍ക്കൂരയ്ക്കും സൈഡ് മിററുകള്‍ക്കും നിറം കറുപ്പാണ്.

ബ്ലാക്ക് ആന്‍ഡ് വൈറ്റ് എഡിഷന്‍ കാറുകളുമായി ഫോക്‌സ്‌വാഗണ്‍

മുന്‍ ഫെന്‍ഡറുകളില്‍ 'ബ്ലാക്ക് ആന്‍ഡ് വൈറ്റ്' ബാഡ്ജും കമ്പനി പതിപ്പിച്ചിട്ടുണ്ട്. ഒപ്പം, പോളോ ഹാച്ച്ബാക്കിലും വെന്റോ സെഡാനിലും പഴയ ഡീപ്പ് ബ്ലാക്ക് നിറപ്പതിപ്പ് ഫോക്‌സ്‌വാഗണ്‍ തിരികെ കൊണ്ടുവന്നു. എന്നാല്‍ അമിയോയില്‍ ഈ നിറം അണിനിരക്കുന്നില്ല. പുറംമോടിയിലും അകത്തളത്തിലും ലഭിച്ച ചെറിയ മാറ്റങ്ങളൊഴിച്ചാല്‍ മറ്റു നിര്‍ണായക പരിഷ്‌കാരങ്ങളൊന്നും ബ്ലാക്ക് ആന്‍ഡ് എഡിഷനുകള്‍ക്ക് സംഭവിച്ചിട്ടില്ല.

ബ്ലാക്ക് ആന്‍ഡ് വൈറ്റ് എഡിഷന്‍ കാറുകളുമായി ഫോക്‌സ്‌വാഗണ്‍

അതായത് കാറുകളില്‍ എഞ്ചിന്‍ യൂണിറ്റുകള്‍ നിലവിലേത് തുടരുന്നു. 1.0 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളാണ് പോളോയിലും അമിയോയിലും ഒരുങ്ങുന്നത്. അതേസമയം ഇരു മോഡലുകളിലും എഞ്ചിന്‍ ട്യൂണിങ് നില വ്യത്യസ്തമാണ്. വെന്റോയില്‍ മൂന്നു എഞ്ചിന്‍ ഓപ്ഷനുകളുണ്ട്. 1.2 ലിറ്റര്‍ പെട്രോള്‍, 1.6 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ഫോക്‌സ്‌വാഗണ്‍ വെന്റോ വില്‍പ്പനയ്‌ക്കെത്തുന്നു.

ബ്ലാക്ക് ആന്‍ഡ് വൈറ്റ് എഡിഷന്‍ കാറുകളുമായി ഫോക്‌സ്‌വാഗണ്‍

പുതിയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് എഡിഷന്‍ പോളോ, അമിയോ, വെന്റോ മോഡലുകളുടെ വില സാധാരണ പതിപ്പുകള്‍ക്ക് സമാനമാണ്. 5.7 ലക്ഷം മുതല്‍ 7.59 ലക്ഷം രൂപ വരെയാണ് ഫോക്‌സ്‌വാഗണ്‍ പോളോ പെട്രോളിന് വില. പോളോ ഡീസല്‍ മോഡലുകള്‍ 7.22 ലക്ഷം മുതല്‍ 9.14 ലക്ഷം രൂപ വരെ വില കുറിക്കും.

Most Read: ആശങ്ക വേണ്ട, തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം നിരക്കുകളില്‍ മാറ്റമില്ല

ബ്ലാക്ക് ആന്‍ഡ് വൈറ്റ് എഡിഷന്‍ കാറുകളുമായി ഫോക്‌സ്‌വാഗണ്‍

5.82 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് അമിയോ പെട്രോള്‍ വില്‍പ്പനയ്ക്ക് വരുന്നത്. ഏറ്റവും ഉയര്‍ന്ന അമിയോ പെട്രോള്‍ മോഡലിന് 7.84 ലക്ഷം രൂപ ഷോറൂം വിലയുണ്ട്. ഏഴു ലക്ഷം മുതല്‍ പത്തു ലക്ഷം രൂപ വരെയാണ് അമിയോ ഡീസല്‍ മോഡലുകളുടെ വിലസൂചിക.

ബ്ലാക്ക് ആന്‍ഡ് വൈറ്റ് എഡിഷന്‍ കാറുകളുമായി ഫോക്‌സ്‌വാഗണ്‍

നിരയില്‍ മുതിര്‍ന്ന വെന്റോ സെഡാന് 8.63 ലക്ഷം മുതല്‍ 14.32 ലക്ഷം രൂപ വരെയാണ് കമ്പനി വില നിശ്ചയിച്ചിരിക്കുന്നത്. രാജ്യത്തെ മുഴുവന്‍ ഫോക്‌സ്‌വാഗണ്‍ ഡീലര്‍ഷിപ്പുകളിലും പുതിയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് എഡിഷന്‍ മോഡലുകള്‍ ലഭ്യമാണ്. നിരയില്‍ പുതുമ നിലനിര്‍ത്താന്‍ പുതിയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് എഡിഷന് കഴിയുമെന്ന് കമ്പനി വിശ്വസിക്കുന്നു.

ബ്ലാക്ക് ആന്‍ഡ് വൈറ്റ് എഡിഷന്‍ കാറുകളുമായി ഫോക്‌സ്‌വാഗണ്‍

ഇതേസമയം അടിമുടി പരിഷ്‌കരിച് പോളോ, വെന്റോ കാറുകളെ ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ ഫോക്‌സ്‌വാഗണ്‍ ആരംഭിച്ചു കഴിഞ്ഞു. ഇരു മോഡലുകളുടെയും ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് വൈകാതെ ഇങ്ങെത്തും. എന്നാല്‍ എഞ്ചിനുകളിലും ഗിയര്‍ബോക്സുകളിലും കാര്യമായ മാറ്റങ്ങളുണ്ടകാന്‍ സാധ്യതയില്ല.

Most Read: കാറില്‍ എയര്‍ബാഗ് പുറത്ത് വന്നില്ല, കമ്പനിയ്ക്ക് രണ്ടര ലക്ഷം രൂപ പിഴ വിധിച്ച് കോടതി

ബ്ലാക്ക് ആന്‍ഡ് വൈറ്റ് എഡിഷന്‍ കാറുകളുമായി ഫോക്‌സ്‌വാഗണ്‍

2020 -ല്‍ ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ വിപണിയില്‍ പ്രാബല്യത്തില്‍ വന്നതിന് ശേഷം മാത്രമെ പോളോ, വെന്റോ മോഡലുകള്‍ക്ക് പുതിയ എഞ്ചിന്‍ യൂണിറ്റുകള്‍ നല്‍കുന്നതിനെ കുറിച്ചു കമ്പനി ചിന്തിക്കുകയുള്ളു.

Most Read Articles

Malayalam
English summary
Volkswagen Ameo, Polo And Vento ‘Black & White’ Edition Launched. Read in Malayalam.
Story first published: Monday, April 1, 2019, 16:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X