XC40 പെട്രോൾ മോഡലിനെ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി വോൾവോ

സ്വീഡിഷ് ആഢംബര വാഹന നിർമ്മാതാക്കളായ വോൾവോ തങ്ങളുടെ XC40 മോഡലിന്റെ പെട്രോൾ വകഭേദത്തെ രാജ്യത്ത് അവതരിപ്പിക്കാൻ ഒരുങ്ങുന്നു. അവതരണത്തിന് മുന്നോടിയായി വാഹനത്തിനായുള്ള ബുക്കിംഗ് കമ്പനി ഉടൻ ആരംഭിക്കുമെന്നാണ് സൂചന.

XC40 പെട്രോൾ മോഡലിനെ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി വോൾവോ

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വാഹന നിർമ്മാതാക്കളിൽ ഒരാളായി അറിയപ്പെടുന്ന വോൾവോയുടെ ഏറ്റവും ചെറിയ എസ്‌യുവിയായ XC40-യുടെ ഡീസൽ D4 2.0 ലിറ്റർ എഞ്ചിൻ 190 bhp കരുത്തും 400 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്.

XC40 പെട്രോൾ മോഡലിനെ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി വോൾവോ

നിലവിൽ ഡീസൽ മോഡലുകളെല്ലാം ഇന്ത്യയിൽ വിറ്റഴിച്ചു. അടുത്ത യൂണിറ്റുകൾ 2020-ൽ മാത്രമായിരിക്കും വോൾവോ ലഭ്യമാക്കുക. ഉടൻ പുറത്തിറങ്ങാനിരിക്കുന്ന XC40 പെട്രോൾ മോഡൽ T4 പതിപ്പിൽ ലഭ്യമാക്കും.

XC40 പെട്രോൾ മോഡലിനെ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി വോൾവോ

അതായത് ഒരു 2.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാകും വാഹനത്തിന് കരുത്ത് പകരുന്നത്. ഇത് 190 bhp പവറും 300 Nm torque ഉം സൃഷ്ടിക്കും. എഞ്ചിൻ എട്ട് സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കും.

XC40 പെട്രോൾ മോഡലിനെ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി വോൾവോ

ഡീസലിൽ നിന്ന് വ്യത്യസ്തമായി പുതിയ വോൾവോ XC40 പെട്രോൾ മോഡലും ഓൾ വീൽ ഡ്രൈവ് പാക്കേജിനൊപ്പം നൽകില്ലെന്ന അഭ്യൂഹങ്ങളുമുണ്ട്. ഇതിനർത്ഥം മോഡൽ ഒരു ഫ്രണ്ട്-വീൽ ഡ്രൈവ് വാഹനം മാത്രമായിരിക്കും.

XC40 പെട്രോൾ മോഡലിനെ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി വോൾവോ

ഇതിനുപുറമെ, എസ്‌യുവിയിൽ ബിഎസ്-IV എഞ്ചിനുകളായിരിക്കും ഇപ്പോൾ അവതരിപ്പിക്കുക. എന്നാൽ പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡം നിലവിൽ വരുന്നതിനു മുന്നോടിയായി എഞ്ചിന് നവീകരണവും ലഭിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

XC40 പെട്രോൾ മോഡലിനെ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി വോൾവോ

പാഡ്‌ലെഷിഫ്റ്ററുകൾ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് പാർക്കിംഗ്, വെന്റിലേറ്റഡ് സീറ്റുകൾ, വയർലെസ് ഫോൺ ചാർജിംഗ്, ഹാൻഡ്‌സ് ഫ്രീ ബൂട്ട്-ഓപ്പണിംഗ് ഫംഗ്ഷൻ തുടങ്ങിയ സവിശേഷതകൾ XC40 T4 ആർ-ഡിസൈനിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Most Read: വളയിട്ട കൈകളില്‍ വളയം ഭദ്രം; കെഎസ്ആര്‍ടിസി വനിതാ ഡൈവറിന് സോഷ്യല്‍ മീഡിയയില്‍ കൈയ്യടി

XC40 പെട്രോൾ മോഡലിനെ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി വോൾവോ

34 ലക്ഷം മുതൽ 39 ലക്ഷം രൂപ വരെയാണ് പുതിയ എസ്‌യുവിയുടെ ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു കഴിഞ്ഞാൽ ബിഎംഡബ്ല്യു X1, മെഴ്സിഡീസ് ബെൻസ് GLA, ഔഡി Q3, മിനി കൺട്രിമാൻ എന്നിവയുമായാകും XC40 മത്സരിക്കുക.

Most Read: ആദ്യ ഇലക്ട്രിക് കാര്‍ നവംബറില്‍ അവതരിപ്പിക്കുമെന്ന് ലെക്‌സസ്

XC40 പെട്രോൾ മോഡലിനെ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി വോൾവോ

സ്വീഡിഷ് നിർമ്മാതാക്കൾ അടുത്തിടെയാണ് തങ്ങളുടെ ആദ്യ പൂർണ ഇലക്ടിക്ക് കാറായ XC40 റീചാർജ് വിപണിയിൽ അവതരിപ്പിച്ചത്. ഇതിൽ 408 bhp ഇരട്ട-മോട്ടോർ സജ്ജീകരണവും 400 കിലോമീറ്ററിൽ കൂടുതൽ മൈലേജുമാണ് വോൾവോ വാഗ്ദാനം ചെയ്യുന്നത്. അടുത്ത വർഷം അവസാനത്തോടെ മാത്രമാകും ഇലക്ട്രിക്ക് വാഹനം അന്താരാഷ്ട്ര വിപണിയിൽ വിൽപ്പനയ്‌ക്കെത്തുകയുള്ളൂ.

Most Read: പുറത്തിറങ്ങും മുമ്പ് ടൊയോട്ട വെൽ‌ഫെയർ ഡീലർഷിപ്പുകളിൽ എത്തി

XC40 പെട്രോൾ മോഡലിനെ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി വോൾവോ

2025 ഓടെ ആഗോള വിൽപ്പനയുടെ പകുതിയും ഇലക്ട്രിക്ക് വാഹനങ്ങളെ വഹിക്കാനാണ് കമ്പനിയുടെ പദ്ധതി. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കമ്പനി വിപണിയിലെത്തുന്ന അഞ്ച് സമ്പൂർണ്ണ ഇലക്ട്രിക്ക് മോഡലുമാണ് XC40 റീചാർജ്.

Most Read Articles

Malayalam
കൂടുതല്‍... #വോള്‍വോ #volvo
English summary
Volvo XC40 Petrol Model Launching Next Month. Read more Malayalam
Story first published: Thursday, November 14, 2019, 8:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X